തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ ഉല്പന്നങ്ങളുടെ വിലയിലെ നിയന്ത്രണങ്ങള്‍ എടുത്തു മാറ്റിയതിലും, ഉല്പന്നങ്ങളുടെ വില വര്‍ദ്ധനവിലും പ്രതിഷേധിച്ച് ഇന്ന് ഇടതു മുന്നണി ഹര്‍ത്താല്‍ ആചരിക്കുന്നു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ ആണ് ഹര്‍ത്താല്‍. പത്രം, പാല്‍, വിവാഹം, ആശുപത്രി തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഇടതു പക്ഷ കക്ഷികള്‍ മാത്രമല്ല ബി. ജെ. പി. യും ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നുണ്ട്. വില വര്‍ദ്ധന ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ വളരെ ദോഷകരമായി ബാധിക്കും. മാത്രമല്ല നിയന്ത്രണങ്ങള്‍ എടുത്തു മാറ്റിയത് നിത്യോപയോഗ സാധനങ്ങള്‍ വിലയില്‍ വലിയ വര്‍ദ്ധനവിനു വഴി വെയ്ക്കുകയും, വിപണി അനിശ്ചിത ത്വത്തിലേക്ക് നീങ്ങുമെന്നും വിവിധ നേതാക്കള്‍ അഭിപ്രായപ്പെട്ടു. വില വര്‍ദ്ധനവിനെതിരെ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, എതിര്‍പ്പുകള്‍, സാമ്പത്തികം
ഉമ്മന്‍ചാണ്ടി കേരളത്തിലെ നെറികേട്ട പ്രതിപക്ഷ നേതാവ്…
ഇന്ധന വില വര്‍ധിപ്പിച്ചു ഇന്ത്യയിലെ സാധരണക്കാരെ മഹാദുരിതത്തിലേക്ക് തള്ളിവിട്ട കേന്ദ്ര സര്‍ക്കാരിന്റെ നയങളെ പരിപൂര്‍ണ്ണമായീ പിന്താങുകയും കേരളസര്‍ക്കാരിന്ന് കിട്ടുന്ന ടാക്സ് കുറക്കണമെന്ന് പറയുന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന മിതമായ ഭാഷയില്‍ പറഞ്ഞാല്‍ തികഞ്ഞ നെറികേടാണു.പ്ട്രോളിയം ഉല്പ്പന്നങളുടെ വില കുറക്കണമെന്ന് പറയാനുള്ള ആര്‍ജ്ജവം കാണിക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാകണം.കേന്ദ്ര സര്‍ക്കാരിന്റെ എല്ലാവിധ ജനദ്രോഹനടപടികളെയും കാണ്ണടച്ച് അനുകൂലിക്കുന്ന പ്രതിപക്ഷ നേതാവ് കേരളത്തെ പാടെ തകര്‍ക്കാനുള്ള വഴികളാണു തേടിക്കൊണ്ടിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായിട്ടുപോലും ജനക്ഷേമകരമായ നടപടികളുമായി കേരളസര്‍ക്കാര്‍ മുന്നോട്ട് പോവുകയാണു.. കേരളസര്‍ക്കാര്‍ ടാക്സ് കുറക്കലല്ല മറിച്ച് കേന്ദ്രസര്‍ക്കാര്‍ ജനദ്രോഹ ജനവിരുദ്ധ നടപടികള്‍ എത്രയും വേഗം അവസാനിപ്പിക്കുകയും ചെയ്യുകയാണു വേണ്ടത്…വര്‍ദ്ധിപ്പിച്ച് പെട്രോള്‍ ഡിസല്‍ മണ്ണെണ്ണ ഗ്യാസ് വില ഉടന്‍ പിന്‍വലിക്കണം.കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെ സാധരണക്കാര്‍ക്കെതിരെ പ്രഖ്യാപിച്ച്രിക്കുന്ന യുദ്ധപ്രഖ്യാപനത്തിന്നെതിരെ ഇന്ത്യയിലെ ജനങള്‍ ഒന്നടക്കംശക്തമായി പ്രതികരിക്കണം ഈ ജദ്രോഹ നടപടികള്‍ തിരുത്തിക്കണം.ഇന്ത്യയിലെ വിരലിലെണ്ണാവുന്ന സമ്പന്നരുടെ താല്‍പര്യമല്ല കോടാനുകോടിവരുന്ന സാധരണക്കാരുടെ താല്പര്യമാണന്നുള്ള ഓര്‍മ കേന്ദ്രത്തിലെ കോണ്‍ഗ്രസ്സ് സര്‍ക്കാറിന്ന് ഉണ്ടായിരിക്കണം
പെട്രോളിന് ലിറ്ററിന് 3.50 രൂപയും ഡീസലിന് രണ്ടു രൂപയുമാണ് ഇന്ന് വര്‍ധിപ്പിച്ചിരിക്കുന്നത്. പാചകവാതകത്തിന്റെ വില സിലിണ്ടറിന് 35 രൂപ ഒറ്റയടിക്ക് കൂട്ടി. മണ്ണെണ്ണയുടെ വിലയില്‍ മൂന്നു രൂപയുടെ വര്‍ധന വരുത്താനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗം തീരുമാനിച്ചു.
പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയന്ത്രണം എടുത്തു കളയാന്‍ തീരുമാനിച്ചതാണ് ഇന്നത്തെ യോഗത്തിലെ സുപ്രധാന തീരുമാനം. ഏറെക്കാലമായി സജീവ ചര്‍ച്ചയായി നിലനിന്ന കാര്യമാണിത്. പുതുക്കിയ വിലകള്‍ ഇന്ന് അര്‍ധരാത്രി നിലവില്‍ വരും.
ഡല്‍ഹിയില്‍ പെട്രോളിന് 3.50 രൂപയാണ് വര്‍ധിച്ചത്. കേരളത്തെ സംബന്ധിച്ച് വിവിധ ജില്ലകളില്‍ വിലയില്‍ ചെറിയ മാറ്റങ്ങള്‍ വരും.
വിലനിയന്ത്രിക്കുന്ന ചുമതല സര്‍ക്കാര്‍ കൈയൊഴിയുന്നതോടെ ആഗോള വിപണിയില്‍ വിലയിലുണ്ടാകുന്ന മാറ്റമനുസരിച്ച് പെട്രോളിയം കമ്പനികളായിരിക്കും ഇനി ഇന്ത്യയിലും പെട്രോളിന് വില നിശ്ചയിക്കുക. രണ്ടാഴ്ചയില്‍ ഒരിക്കലായിരിക്കും ഈ വര്‍ധന നടപ്പില്‍ വരുക.