ഭിന്ന ശേഷിക്കാർക്ക് സൗജന്യ നിരക്കിൽ ബസ്സ് യാത്ര അനുവദിക്കും : ഗതാഗത വകുപ്പു മന്ത്രി

October 22nd, 2022

specially-abled-in-official-avoid-disabled-ePathram
പാലക്കാട് : എല്ലാ ഭിന്ന ശേഷിക്കാർക്കും സൗജന്യ നിരക്കിൽ ബസ്സ് യാത്ര അനുവദിക്കാൻ തീരുമാനിച്ചു എന്ന് ഗതാഗത വകുപ്പു മന്ത്രി ആന്‍റണി രാജു. പാർക്കിൻസൺ ഡിസീസ്, ഡ്വാർഫിസം, മസ്‌കുലർ ഡിസ്‌ട്രോഫി, മൾട്ടിപ്പിൾ ഡിസെബിലിറ്റി, മൾട്ടിപ്പിൾ സ്ലീറോസ്സിസ്, ഹീമോഫീലിയ തലാസിമിയ, സിക്കിൾ സെൽ ഡിസീസ് എന്നീ രോഗ ബാധിതർക്കും ആസിഡ് ആക്രമണത്തിന് ഇരയായവർ ഉൾപ്പെടെ എല്ലാ ഭിന്ന ശേഷിക്കാർക്കും ബസ്സുകളിൽ ഇനി മുതൽ യാത്രാ ചാർജ്‌ജ് ഇളവ് അനുവദിക്കും.

പാലക്കാട് ജില്ലയിൽ സംഘടിപ്പിച്ച വാഹനീയം അദാലത്തിൽ ലഭിച്ച അപേക്ഷ പരിഗണിച്ചാണ് തീരുമാനം. എണ്ണത്തിൽ കുറവ് എങ്കിലും ഇവരുടെ യാത്രാ ക്ലേശം പരിഗണിച്ചാണ് നടപടി എന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. ഇത്തരം പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ പുതിയ തീരുമാനത്തിലൂടെ കഴിയും എന്നും മന്ത്രി കൂട്ടിച്ചേർത്തു. PRD 

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആയുർവ്വേദ ചികിത്സാ രംഗത്ത് കഴിവ് തെളിയിച്ചവർക്ക് വിദേശത്ത് അവസരം ഒരുക്കും

October 22nd, 2022

health-minister-veena-george-ePathram
തിരുവനന്തപുരം : ആഗോള തലത്തിൽ ആയുർവ്വേദ ത്തിന്‍റെ പ്രാധാന്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആയുർവ്വേദ ചികിത്സാ രംഗത്ത് കഴിവ് തെളിയിച്ച വർക്ക് വിദേശത്ത് തൊഴില്‍ അവസരങ്ങള്‍ ഒരുക്കും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. യു. കെ. യിൽ ആരോഗ്യ മേഖലയിലേക്ക് കേരളത്തിൽ നിന്നുളള ആയുർവ്വേദ വിദഗ്ദരുടെ സേവനം ആവശ്യപ്പെട്ടത് മന്ത്രി ചൂണ്ടിക്കാട്ടി.

ഒക്ടോബർ 23 ദേശീയ ആയുർവ്വേദ ദിനമായി ആചരിക്കുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരം ആയുർവ്വേദ കോളേജും നാഷണൽ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ആയുർ വ്വേദ എക്സിബിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആയുർവ്വേദ ചികിത്സ, ഗവേഷണം എന്നിവയിൽ ദീർഘ വീക്ഷണ ത്തോടുകൂടിയ പ്രവർത്തനങ്ങളാണ് കേരള ത്തിൽ നടപ്പാക്കുന്നത്. ആയുർവ്വേദം ജീവിത ചര്യയുടെ ഭാഗമാക്കുന്നതിനായി എല്ലാ ജില്ലകളിലും ആയുർവ്വേദ ചികിത്സ വ്യാപകമാക്കുന്നതിന് സംവിധാനം ഒരുക്കും എന്നും മന്ത്രി കൂട്ടിച്ചേർത്തു. PRD

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ദയാ ബായി നിരാഹാര സമരം അവസാനിപ്പിച്ചു

October 19th, 2022

social-worker-daya-bai-ePathram
എൻഡോസൾഫാൻ വിഷയത്തിൽ സാമൂഹ്യ പ്രവർത്തക ദയാബായി നടത്തി വന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ. ബിന്ദു എന്നിവർ ജനറൽ ആശുപത്രിയിൽ എത്തി ദയാ ബായിയെ കണ്ടു. ഇരു മന്ത്രിമാരും ചേർന്ന് വെള്ളം നൽകിയാണ് സമരം അവസാനിപ്പിച്ചത്.

എൻഡോസൾഫാൻ ദുരിതബാധിതരോടും അവരുടെ കുടുംബ ത്തോടും അനുഭാവ പൂർണ്ണമായ നിലപാടാണ് സർക്കാർ സ്വീകരിച്ചു വരുന്നത് എന്ന് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. എൻഡോസൾഫാൻ ദുരിത ബാധിതരുമായി ബന്ധ പ്പെട്ടുള്ള വ്യക്തമായ ചർച്ചകളാണ് നടത്തിയത്. അതവർക്ക് രേഖാ മൂലം നൽകി. അതിൽ ചില അവ്യക്തകൾ ഉണ്ടെന്ന് പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ സമര സമിതി യുമായും ദയാ ബായിയു മായും ആശയ വിനിമയം നടത്തി. അതിന്‍റെ  അടിസ്ഥാന ത്തില്‍ ചർച്ച ചെയ്ത കാര്യങ്ങൾ തന്നെ കൂടുതൽ വ്യക്തത വരുത്തി നൽകിയിട്ടുണ്ട് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.  PRD

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിനോദ സഞ്ചാരം: വാഹനം ബുക്ക് ചെയ്യുന്നവര്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണം

October 17th, 2022

tourist-to-munnar-ksrtc-budget-tourism-ePathram

കണ്ണൂര്‍ : വിനോദ സഞ്ചാര യാത്രക്ക് വാഹനം ബുക്ക് ചെയ്യുന്നവര്‍ അക്കാര്യം മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണം എന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു. കണ്ണൂര്‍ ശിക്ഷക് സദന്‍ ഓഡിറ്റോറിയത്തില്‍ വാഹനീയം- 2022 ജില്ലാതല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വിനോദ സഞ്ചാര വാഹനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് ശേഷമേ യാത്ര പുറപ്പെടാവു. ഓരോ ജില്ലയിലും നിശ്ചിത വാഹനങ്ങളുടെ ഉത്തര വാദിത്വം നിശ്ചിത ഉദ്യോഗസ്ഥര്‍ക്ക് വീതിച്ച് നല്‍കുകയാണ്. അത്തരം വാഹനങ്ങളില്‍ നിയമ ലംഘനം ഉണ്ടായാല്‍ വാഹന ഉടമക്ക് എതിരെയും ചുമതലയുള്ള ഉദ്യോഗസ്ഥന് എതിരെയും നിയമ നടപടി ഉണ്ടാകും. പാര്‍ക്കിംഗ്, സിഗ്‌നല്‍, ബ്രേക്ക് ലൈറ്റുകള്‍ പ്രവര്‍ത്തന ക്ഷമം അല്ലാത്ത ഒരു വാഹനവും റോഡില്‍ ഇറങ്ങാന്‍ അനുവദിക്കില്ല.

മോട്ടോര്‍ വാഹന വകുപ്പിന്‍റെ കാര്യക്ഷമമായ ഇട പെടല്‍ കൊണ്ടാണ് വാഹന സാന്ദ്രത ഏറിയിട്ടും കേരളത്തില്‍ വാഹന അപകടങ്ങള്‍ കുറയാന്‍ കാരണം. അമിത വേഗതാ മുന്നറിയിപ്പ് തല്‍സമയം വാഹന ഉടമയെ അറിയിക്കുന്ന സംവിധാനം ഒരുക്കിയിട്ടുള്ള സംസ്ഥാനമാണ് കേരളം.

വടക്കുഞ്ചേരിയില്‍ അപകടത്തില്‍ പെട്ട ബസ്സിന്‍റെ വേഗത സംബന്ധിച്ച് രണ്ട് തവണ മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കി യിരുന്നു. ഇക്കാര്യം കോടതിയെ അറിയിച്ചിട്ടുണ്ട് എന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു. PRD

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അധിക്ഷേപിച്ചാല്‍ പുറത്താക്കും : മന്ത്രിമാര്‍ക്ക് മുന്നറിയിപ്പുമായി ഗവര്‍ണ്ണര്‍

October 17th, 2022

kerala-governor-arif-mohammad-khan-ePathram
തിരുവനന്തപുരം : ഗവര്‍ണ്ണറെ ആക്ഷേപിച്ചാല്‍ മന്ത്രിമാര്‍ക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കും എന്ന് കേരളാ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണ്ണറെ വിമര്‍ശിക്കാന്‍ മന്ത്രിമാര്‍ക്ക് അവകാശം ഇല്ല. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണ്ണറെ ഉപദേശിക്കാനുള്ള എല്ലാ അവകാശവും ഉണ്ട്.

എന്നാല്‍ ഗവര്‍ണ്ണര്‍ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രി സ്ഥാനം റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും എന്ന മുന്നറിയിപ്പു നല്‍കിയത് ഗവര്‍ണ്ണറുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ്. മുഖ്യമന്ത്രിക്ക് വിമര്‍ശനം ആവാം. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഗവര്‍ണ്ണറാണ് മന്ത്രിമാരെ നിയമിക്കുന്നത്. അതൃപ്തി തോന്നിയാല്‍ തിരിച്ചു വിളിക്കാന്‍ അധികാരം ഉണ്ട് എന്നും വിശദീകരണ കുറിപ്പില്‍ രാജ് ഭവന്‍ അറിയിച്ചു.

കേരള സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഉള്‍പ്പെടെ ഗവര്‍ണ്ണറും സര്‍ക്കാരും തമ്മില്‍ ഭിന്നതകള്‍ നില നില്‍ക്കുന്നുണ്ട്. ഗവര്‍ണ്ണറുടെ നിര്‍ദ്ദേശ പ്രകാരം വിളിച്ചു ചേര്‍ത്ത സെനറ്റ് യോഗ ത്തില്‍ പങ്കെടുക്കാതിരുന്ന 15 അംഗങ്ങളെ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയോഗ്യര്‍ ആക്കിയിരുന്നു. യോഗത്തില്‍ പങ്കെടുക്കാത്തതിനാല്‍ സെനറ്റ് അംഗങ്ങളെ അയോഗ്യര്‍ ആക്കുന്നത് സംസ്ഥാന ചരിത്ര ത്തില്‍ തന്നെ ആദ്യ സംഭവമാണ്

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിവാഹം രജിസ്റ്റർ ചെയ്യാൻ മതം നോക്കേണ്ട – ഇത് ഗുരുവിന്‍റെയും അയ്യങ്കാളിയുടെയും മണ്ണ് എന്ന് ഹൈക്കോടതി
Next »Next Page » വിനോദ സഞ്ചാരം: വാഹനം ബുക്ക് ചെയ്യുന്നവര്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണം »



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine