അസംസ്കൃത ഔഷധങ്ങൾ : പൊതു ജനങ്ങൾക്കും നിർദ്ദേശങ്ങൾ സമർപ്പിക്കാം

October 22nd, 2020

logo-ayurveda-ePathram
തിരുവനന്തപുരം : ആയുർവേദ സിദ്ധ യുനാനി മരുന്നുകളിൽ ചേർക്കുന്ന അസംസ്കൃത ഔഷധ ങ്ങളുടെ (അങ്ങാടി പച്ച മരുന്നുകൾ) ശേഖരണം, സൂക്ഷിപ്പ്, വിപണനം എന്നിവ സംബന്ധിച്ച് വിശദമായ പ്രൊപ്പോസൽ സർക്കാരിന് സമർപ്പിക്കുവാൻ ഡ്രഗ്സ് കൺട്രോൾ ആയുർവേദ വിഭാഗം തയ്യാറായി.

പ്രായോഗിക പരിജ്ഞാനം ഉള്ളവർക്കും പൊതു ജന ങ്ങൾക്കും ഇതിലേക്കായി അഭിപ്രായ ങ്ങളും നിർദ്ദേശ ങ്ങളും 2020 ഒക്ടോബര്‍ 31 നു മുമ്പ് സമർപ്പിക്കാം.

വിലാസം:
ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ (ആയുർവേദം),
ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളറുടെ കാര്യാലയം,
ആരോഗ്യഭവൻ, എം. ജി. റോഡ്,
തിരുവനന്തപുരം-695001,
ഇ-മെയിൽ: dcayur @ gmail. com. ഫോൺ: 0471-2335393.

(പി. എൻ. എക്സ്. 3647/2020)

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് ടെസ്റ്റുകളുടെ നിരക്ക് പരിഷ്‌കരിച്ച് ഉത്തരവ്  

October 21st, 2020

injection-antigen-tests-to-dominate-rt-pcr-ePathram
തിരുവനന്തപുരം : കൊവിഡ് പരിശോധനാ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു കൊണ്ട് ആരോഗ്യ വകുപ്പ് ഉത്തരവ് ഇറക്കി. നിലവിൽ 2750 രൂപ ഈടാക്കുന്ന ആർ. ടി. പി. സി. ആർ. (ഓപ്പൺ സിസ്റ്റം) 2100 രൂപയാക്കി.

ട്രൂനാറ്റ് ടെസ്റ്റ് : 2100 രൂപ. രണ്ടു ഘട്ടമായി നടത്തുന്ന പരിശോധനക്ക് 1500 രൂപ വീതം 3000 രൂപ യായിരുന്നു ഇതു വരെ ഈടാക്കി കൊണ്ടിരുന്നത്. ആന്റിജന്‍ ടെസ്റ്റിന്റെ നിരക്ക് പഴയതു തന്നെ തുടരും. 625 രൂപ. ജീൻ എക്സ്പർട്ട് ടെസ്റ്റ് : 2500 രൂപ.

മത്സരാധിഷ്ഠിതമായി ടെസ്റ്റ് കിറ്റുകളുടെ  നിർമ്മാണം വ്യാപകം ആയതിനാൽ ഐ. സി. എം. ആർ. അംഗീ കരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ ചെലവിൽ ലഭ്യമായ സാഹചര്യ ത്തി ലാണ് പുതിയ നിരക്കുകൾ പ്രാബല്യ ത്തില്‍ വന്നത്.

പി. എൻ. എക്സ്. 3644/2020

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് രോഗി കള്‍ക്ക് കൂട്ടിരിക്കുവാന്‍ സര്‍ക്കാര്‍ അനുമതി

October 12th, 2020

kerala-health-minister-k-k-shailaja-ePathram
തിരുവനന്തപുരം : കൊവിഡ് ആശുപത്രി കളില്‍ ചികിത്സ യില്‍ കഴിയുന്ന പരിചരണം ആവശ്യമുള്ള കൊവിഡ് രോഗികള്‍ക്ക് ആശുപത്രി യില്‍ കൂടെ ആളെ നിറുത്തു വാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി എന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍.

രോഗി യുടെ അവസ്ഥയും സഹായത്തിന്റെ ആവശ്യ കതയും മനസ്സിലാക്കി അത്യാവശ്യ മുള്ള കേസുകളി ലാണ് കൂട്ടിരിപ്പിന്ന് ആളെ അനുവദിക്കുക. കൂട്ടിരിക്കുന്ന ആളിന് പി. പി. ഇ. കിറ്റ് അനു വദിക്കു കയും ഇവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലി ക്കുകയും വേണം.

ഇതിന്റെ വിശദാംശങ്ങള്‍  മന്ത്രി കെ. കെ. ശൈലജ ടീച്ചറുടെ ഫേയ്സ് ബുക്ക് പോസ്റ്റി  ലൂടെ അറിയി ച്ചിട്ടുണ്ട്. 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആന്റിജൻ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയാലും ആർ. ടി. പി. സി. ആർ. ടെസ്റ്റ് ചെയ്യും

October 7th, 2020

injection-antigen-tests-to-dominate-rt-pcr-ePathram
തിരുവനന്തപുരം : കൊവിഡ് ബാധിതര്‍ എന്ന് സംശയി ക്കുന്ന വ്യക്തി കളുടെ ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആയാലും ആർ. ടി. – പി. സി. ആർ. ടെസ്റ്റ് കൂടി നടത്തു വാൻ തീരുമാനിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ൽ താഴെ നിർത്തുന്നതിന്ന് ആവശ്യമായ നടപടി കൾ എല്ലാ ജില്ല കളിലും സ്വീകരിക്കും.

ഗർഭിണികളും ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്ന വരും പോസിറ്റീവ് ആകുന്ന സാഹചര്യത്തിൽ രോഗി കള്‍ക്ക് വേണ്ടതായ ചികിത്സാ സൗകര്യ ങ്ങള്‍ വിലയിരു ത്തുന്ന തിനും അതിന് അനുസരിച്ച് അത് തയ്യാറാ ക്കുന്ന തിനും നിർദ്ദേശം നൽകി.

(പി. എൻ. എക്‌സ്. 3431/2020)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെട്ടിട നിർമ്മാണ ചട്ടങ്ങളില്‍ വീണ്ടും ഭേദഗതി

September 24th, 2020

kerala-govt-moves-to-change-building-construction-structure-ePathram

തിരുവനന്തപുരം : സംസ്ഥാനത്തെ നിലവിലുള്ള കെട്ടിട നിർമ്മാണച്ചട്ടം വീണ്ടും ഭേദഗതി ചെയ്തു. ഇതു പ്രകാരം ചെറിയ വീടുകള്‍ ഉണ്ടാക്കു മ്പോള്‍ മഴ വെള്ള സംഭരണി ആവ ശ്യമില്ല. അഞ്ചു സെന്റിൽ താഴെയുള്ള വസ്തു വിൽ നിർമ്മിക്കുന്ന വീടുകൾക്കും 300 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വീടുകൾക്കും മഴവെള്ള സംഭരണി വേണ്ട. സര്‍ക്കാ റിന്റെ ‘സുഭിക്ഷ’ പദ്ധതിയിൽ ഉള്‍പ്പെടുത്തിയാണ് കൊണ്ടാണ് ഇളവ് നൽകിയത്.

4000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണ്ണം ഉള്ള വ്യവസായ സ്ഥാപന ങ്ങൾക്ക് 10 മീറ്റർ വീതി യിൽ റോഡു വേണം എന്നുള്ള നിബന്ധന ഒഴിവാക്കി. 6000 ചതുര ശ്രമീറ്റർ വരെ അഞ്ചു മീറ്റര്‍ വീതി യിലും ആറായിരത്തില്‍ കൂടുതൽ വിസ്തീർണ്ണം ഉള്ള കെട്ടിടങ്ങളി ലേക്ക് ആറു മീറ്ററും വീതി യിൽ റോഡ് മതിയാകും.

18,000 സ്ക്വയർ മീറ്ററിൽ കൂടുതൽ വിസ്തീർണ്ണം ഉള്ള സ്ഥാപനങ്ങൾക്ക് എട്ടു മീറ്റർ വീതി യിലുള്ള റോഡ് മതി. ഇതു പ്രകാരം ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപന ങ്ങൾ, ഓഫീസ്, ഓഡിറ്റോറിയം എന്നിവക്ക് എട്ടു മീറ്റർ വീതിയിൽ റോഡ് മതിയാകും.

ഇത്തരം കെട്ടിട ങ്ങളിലേക്ക് 10 മീറ്റർ വീതി യിൽ റോഡ് വേണം എന്ന് നിബന്ധന ഉണ്ടാ യിരുന്നു. സംസ്ഥാനത്ത് 10 മീറ്റർ വീതി യിൽ റോഡുകള്‍ ഇല്ല എന്ന് കണ്ടെത്തി. ഇതിനെ ത്തുടർന്നാണ് ഇളവ് അനുവദിച്ചത്.

കെട്ടിട നിർമ്മാണ ത്തിലെ സെറ്റ് ബാക്ക് വ്യവസ്ഥയും പുനഃസ്ഥാപിച്ചു. കെട്ടിടങ്ങൾ നിർമ്മിക്കു മ്പോൾ നാലു വശവും ഒഴിച്ചിടേണ്ട സ്ഥലം (സെറ്റ് ബാക്ക്) കണക്കാക്കു മ്പോൾ ശരാശരി സെറ്റ് ബാക്ക് നൽകി കെട്ടിടം നിർമ്മിക്കാം. നിർമ്മിത വിസ്തൃതി (ബിൽറ്റ് അപ് ഏരിയ) യുടെ അടിസ്ഥാന ത്തിൽ ഫ്ളോർ ഏരിയ കണക്കാക്കി യിരുന്ന രീതിയും ഒഴിവാക്കിയിട്ടുണ്ട്.

2019-ലെ കെട്ടിട നിർമ്മാണചട്ട ഭേദഗതിക്ക് എതിരെ വ്യാപകമായ പരാതികള്‍ ഉണ്ടാ യതിന്റെ അടിസ്ഥാന ത്തിലാണ് വീണ്ടും ഭേദഗതി വരുത്തിയത്. ഈ മേഖലക്ക് കിട്ടി ക്കൊണ്ടിരുന്ന ആനുകൂല്യങ്ങൾ നഷ്ടമായി എന്നുള്ള പരാതികളും ഉയര്‍ന്നിരുന്നു. ഇതിനാലാണ് 2019 ലെ ചട്ടം വീണ്ടും ഭേദഗതി ചെയ്തത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നാടൻ കലാകാര പുരസ്കാരം : ഫോക്‌ലോർ അക്കാദമി യില്‍ അപേക്ഷിക്കാം
Next »Next Page » എഞ്ചിനീയറിംഗ് – ഫാർമ്മസി കോഴ്‌സ് പ്രവേശന പരീക്ഷ (കീം) ഫലം പ്രഖ്യാപിച്ചു   »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine