സംസ്ഥാന സ്കൂൾ കലോൽസവം : കോഴി ക്കോടിന് കലാ കിരീടം

January 22nd, 2017

57th-school-kalolsavam-logo-2017-ePathram
കണ്ണൂർ : സംസ്ഥാന സ്കൂൾ കലോൽസവ ത്തിൽ കോഴി ക്കോടിന് കലാ കിരീടം. തുടർച്ച യായ പതിനൊന്നാം തവണ യാണ് കോഴിക്കോട് ജില്ല കിരീടം ചൂടുന്നത്.

937 പോയിന്റു നേടി സ്വര്‍ണ്ണ ക്കപ്പ് കരസ്ഥ മാക്കിയ തോടെ ഏറ്റവും കൂടു തൽ തവണ തുടർച്ച യായി കലാ കിരീടം നേടുന്ന ജില്ലയായി കോഴിക്കോട് ചരിത്ര ത്തില്‍ ഇടം നേടി.

936 പോയിന്റു മായി രണ്ടാം സ്ഥാനത്ത് പാല ക്കാട് ജില്ലയും 933 പോയിന്റു മായി ആതി ഥേയര്‍ ആയ കണ്ണൂര്‍ ജില്ല മൂന്നാം സ്ഥാനത്തും നില യുറ പ്പിച്ചു.

തൃശൂര്‍ (921), മലപ്പുറം (907), കോട്ടയം (880), എറണാ കുളം (879), ആലപ്പുഴ (867), കൊല്ലം (866), വയനാട് (854), തിരു വനന്ത പുരം (844), കാസര്‍കോട് (817), പത്തനം തിട്ട (772), ഇടുക്കി (750) എന്നിങ്ങനെ യാണ് മറ്റു ജില്ല കളുടെ പോയിന്റ് നില.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശബരി മല യിൽ സ്ത്രീ കൾക്ക് പ്രവേശനമാകാം : കേരള സർക്കാർ

November 7th, 2016

sabarimala-epathram
ന്യൂഡൽഹി : ശബരി മല യിൽ പ്രായഭേദ മന്യേ സ്ത്രീ കളെ പ്രവേശിപ്പിക്കണം എന്ന് കേരള സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

കഴിഞ്ഞ എല്‍. ഡി. എഫ്. സര്‍ക്കാ രിന്റെ നില പാടില്‍ ഉറച്ചു നില്‍ക്കുന്ന തായും യു. ഡി. എഫ്. സര്‍ക്കാരിന്റെ സത്യ വാങ്മൂലം പരി ഗണി ക്കേണ്ട തില്ല എന്നുമാണ് സര്‍ക്കാര്‍ നില പാട് സുപ്രീം കോട തി യെ അറിയിച്ചത്.

ശബരി മല യില്‍ നിലവിലുള്ള ആചാരങ്ങളില്‍ മാറ്റം വരുത്തേ ണ്ടതില്ല എന്നും ക്ഷേത്രാ ചാര ങ്ങളു ടെ ഭാഗ മായി സ്ത്രീ കൾ ക്കുള്ള നിരോ ധന ത്തിൽ ഇട പെടു ന്നില്ല എന്നാ യിരുന്നു ഉമ്മൻചാണ്ടി സർക്കാറിന്‍റെ നില പാട്.

വിവേചന ങ്ങള്‍ ഏതുമില്ലാതെ ശാരീരിക ശേഷി യുള്ള എല്ലാവർക്കും ശബരി മല യിൽ പ്രവേശനം നൽകണം എന്നായിരുന്നു 2007 ലെ വി. എസ്. സർക്കാർ നൽകിയ സത്യ വാങ്മൂല ത്തിൽ പറയുന്നത്.

കഴിഞ്ഞ 50 വർഷ ത്തിനിടെ ശബരി മല ക്ഷേത്ര ത്തിൽ ഒട്ടേറെ മാറ്റ ങ്ങള്‍ ഉണ്ടായിട്ടുണ്ട്. തിരു വിതാം കൂർ മഹാ രാജാ വിനോ ടൊപ്പം മഹാ റാണി യും ശബരി മല സന്ദർ ശിച്ചിട്ടുണ്ട്. സ്ത്രീ കൾക്ക് മുമ്പ് ശബരി മല യിൽ നിയന്ത്രണം ഉണ്ടാ യിരു ന്നില്ല. മഹാ റാണിക്ക് ലഭിച്ച സ്വാതന്ത്ര്യം എല്ലാ വർക്കും വേണം എന്നും ഈ സത്യ വാങ്മൂല ത്തിൽ വിശദീ കരി ക്കുന്നുണ്ട്.

എന്നാല്‍ സര്‍ക്കാരില്‍ നിന്നും വിപരീത മായ നില പാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്.

സര്‍ക്കാര്‍ നില പാട് മാറ്റു ന്നത് ശരിയല്ല എന്നും സര്‍ ക്കാറു കള്‍ മാറു ന്നതിന് അനു സരിച്ച് നില പാട് മാറ്റു ന്നത് നിയമ ത്തിന് എതിരാണ് എന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

തുടര്‍ന്ന്, കേസ് പരിഗണിക്കുന്നത് 2017 ഫെബ്രുവരി 20 ലേക്ക് മാറ്റി.

* മന്ത്രി മോഹനനൊപ്പം വനിതാ പോലീസുകാര്‍ മല കയറിയതായി ആരോപണം

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഭക്ഷണ വില നിയന്ത്രിക്കാന്‍ അഥോറിറ്റി

November 26th, 2015

food-in-hotels-and-restaurants-ePathram
തിരുവനന്തപുരം : ഹോട്ടലു കളിലും റസ്റ്റോറ ന്റു കളിലും വില്‍ക്കുന്ന ഭക്ഷണ സാധന ങ്ങളുടെ വില നിയന്ത്രണ ത്തിനായി തയ്യാറാക്കിയ ഭക്ഷണ വില ക്രമീകരണ ബില്ലിന് മന്ത്രി സഭ അംഗീകാരം നല്‍കി. ഇതു പ്രകാരം ഹോട്ടലു കളില്‍ ഭക്ഷണ ത്തിന് അമിത വില ഈടാക്കി യാല്‍ അയ്യായിരം രൂപ വരെ പിഴ ഈടാക്കാന്‍ വില നിയന്ത്രണ നിയമ ത്തില്‍ വ്യവസ്ഥ ചെയ്യുന്നു.

എല്ലാ ജില്ല കളിലെയും ഹോട്ടലു കളുടെ റജിസ്‌ട്രേഷനും വില നിയന്ത്ര ണത്തിനു മായി അഥോറിറ്റി രൂപീകരി ക്കാനും ബില്ലില്‍ വ്യവസ്ഥ യുണ്ട്. ജില്ലാ ജഡ്ജിയോ, ജില്ലാ ജഡ്ജി യായി നിയമി ക്കാന്‍ യോഗ്യത യുള്ളതോ ആയ ആളിനെ അദ്ധ്യക്ഷന്‍ ആക്കി യാണ് അഥോറിറ്റി രൂപീ കരിക്കുക ആറ് അനൗദ്യോഗിക അംഗ ങ്ങളെ സര്‍ക്കാര്‍ നാമ നിര്‍ദ്ദേശം ചെയ്യും.

ജില്ലാ അഥോറിറ്റി അംഗീകരിച്ച വില വിവര പ്പട്ടിക യിലുള്ള വില യേക്കാള്‍ കൂടുതല്‍ വിലയ്ക്ക് ഹോട്ടലു കളില്‍ ഭക്ഷണ പദാര്‍ത്ഥ ങ്ങള്‍ വില്‍ക്കാന്‍ പാടില്ല എന്ന് വ്യവസ്ഥ കൊണ്ടു വരും. വില കൂട്ടാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ നിര്‍ദ്ദിഷ്ട ഫീസ് സഹിതം അഥോറി റ്റിക്ക് അപേക്ഷ നല്കണം. ഇതു സംബന്ധിച്ച് ഒരു മാസ ത്തിനകം തീരുമാനം എടുക്കും.

ചട്ട ലംഘനം നടത്തിയാല്‍ ഹോട്ടലി ന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ അധികാരം ഉണ്ടായിരിക്കും. ഇങ്ങിനെ റദ്ദാക്കുന്ന റജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ അതതു തദ്ദേശ സ്ഥാപന ങ്ങളെ അറി യിച്ചാല്‍ ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കും. ജില്ലാ അഥോറിറ്റി യുടെ ഉത്തരവുകള്‍ സിവില്‍ കോടതി യില്‍ ചോദ്യം ചെയ്യാനാവില്ല. എന്നാല്‍ സംസ്ഥാന ഫുഡ് കമ്മീഷന് അപ്പീല്‍ നല്‍കാം. ഫുഡ് കമ്മീഷന്റെ തീരുമാന ത്തിന് എതിരേ സര്‍ക്കാരിന് അപ്പീല്‍ നല്‍കാനും സാധിക്കും. ജില്ലാ അഥോ റിറ്റി പുറപ്പെടു വിക്കുന്ന ഉത്തരവു കള്‍ പൊതു താത്പര്യ പ്രകാരം സര്‍ക്കാരിന് സ്വമേധയാ പുനഃ പ്പരി ശോധിക്കാം.

ബേക്കറികള്‍, തട്ടു കടകള്‍, ഫാസ്റ്റ് ഫുഡ് സെന്ററുകള്‍ എന്നിവ ഹോട്ടലി ന്റെ ലൈസന്‍സിംഗ് പരിധിയില്‍ വരും എന്നതിനാല്‍ ഈ നിയമ ങ്ങള്‍ ഈ സ്ഥാപന ങ്ങള്‍ക്ക് എല്ലാം ബാധക മാവും. എന്നാല്‍ നക്ഷത്ര ഹോട്ടലു കളും ഹെറിറ്റേജ് ഹോട്ടലു കളും സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപന ങ്ങളു ടെയോ സ്വകാര്യ സ്ഥാപന ങ്ങളു ടെയോ കാന്റീനു കള്‍ ഇതില്‍ ഉള്‍പ്പെടില്ല.

- pma

വായിക്കുക: , , ,

Comments Off on ഭക്ഷണ വില നിയന്ത്രിക്കാന്‍ അഥോറിറ്റി

വൈദ്യുതി ബോര്‍ഡ് കമ്പനിയാക്കുന്നു

October 30th, 2013

തിരുവനന്തപുരം : സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ കമ്പനി യാക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. നിലവിലുള്ള സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിച്ചു കൊണ്ടായിരിക്കും കമ്പനി വത്കരണം.

2003 ലെ കേന്ദ്ര വൈദ്യുതി നിയമ ത്തിന്റെ അടിസ്ഥാന ത്തില്‍ ആണ് പുതിയ തീരുമാനം. ബോര്‍ഡിനെ മൂന്നു സബ് കമ്പനി കള്‍ ആക്കി വിഭജിക്കും. ബോര്‍ഡിന്റെ ആസ്തി ബാധ്യത കള്‍ ഇപ്പോള്‍ സര്‍ക്കാരില്‍ നിക്ഷിപ്ത മാക്കിയിരിക്കുക യാണ്. ഇത് തിരികെ കമ്പനി യില്‍ നിക്ഷിപ്തമാക്കും.

ബോര്‍ഡ് കമ്പനി ആക്കാനുള്ള നടപടികള്‍ 2008 ല്‍ തുടങ്ങി എങ്കിലും പല തവണ യായി നീട്ടി വെച്ചു. നിലവിലുള്ള സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിക്കും എന്ന്‍ ഉറപ്പു നല്‍കുന്നുണ്ട് എങ്കിലും ജീവനക്കാര്‍ക്ക് ആശങ്കയുണ്ടാക്കുന്ന താണ് കമ്പനി വത്കരണം. കമ്പനി ആയാല്‍ ബോര്‍ഡിന് സാമൂഹ്യ ബാധ്യത കളില്‍ നിന്ന് പിന്‍വാങ്ങേണ്ടി വരും എന്നതാണ് കമ്പനി വത്കരണ ത്തെ എതിര്‍ക്കുന്ന വരുടെ വാദം.

നിലവിലുള്ള പെന്‍ഷന്‍കാര്‍ക്കും ഇനി വിരമിക്കുന്ന വര്‍ക്കും പെന്‍ഷന്‍ നല്‍കാനുള്ള പ്രത്യേക ട്രസ്റ്റ് രൂപീകരിക്കും. പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്നത് ഈ ട്രസ്റ്റായിരിക്കും. ഏഴായിരം കോടിയാണ് പെന്‍ഷന്‍ ഫണ്ടിനു വേണ്ടത്. ഇതില്‍ 3000 കോടി 10 വര്‍ഷം കൊണ്ട് സര്‍ക്കാര്‍ നല്‍കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധം

October 17th, 2013

oommen-chandy-epathram
തിരുവനന്തപുരം : സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധം ആക്കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രി സഭാ യോഗ ത്തിന് ശേഷം നടത്തിയ പത്ര സമ്മേളന ത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പത്താം ക്ലാസ് വരെ യോ പ്ലസ് ടു വരെ യോ മലയാളം പഠിക്കാത്ത ഉദ്യോഗാര്‍ത്ഥി കള്‍ തത്തുല്യ പരീക്ഷ പാസ്സാവണം എന്നാണ് നിയമം. ഭാഷാ ന്യൂന പക്ഷ ങ്ങള്‍ക്കുള്ള ഇളവ് ഉണ്ടായിരിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

65 of 66|«1020646566

« Previous Page — « Previous « തീവ്രവാദി ബന്ധം തെളിയിക്കാൻ ജസീറ മന്ത്രിയെ വെല്ലുവിളിച്ചു
Next » — Next Page » “ഷാര്‍ജ ഷെയ്ക്കിന്റെ“ ഉപഞ്ജാതാവ് കലന്തന്‍ കോയ അന്തരിച്ചു »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine