മിസോറം ഗവർണർ പദവി കുമ്മനം രാജശേഖരൻ രാജിവെച്ചു

March 8th, 2019

kummanam-rajasekharan

തിരുവനന്തപുരം : മിസോറം ഗവര്‍ണര്‍ പദവി കുമ്മനം രാജശേഖരന്‍ രാജിവെച്ചു. രാജി രാഷ്ട്രപതി റാംനാഥ് കോവിന്ദ് അംഗീകരിച്ചു. കുമ്മനം തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായേക്കാമെന്നാണ് സൂചനകള്‍.

കുമ്മനം മൽസരിക്കണമെന്ന നിലപാടിൽ ആർഎസ്എസ് ഉറച്ചുനിൽക്കുകയാണ്. കുമ്മനത്തിന്റെ അത്ര വിജയസാധ്യത മറ്റാർക്കുമില്ലെന്ന നിലപാടാണ് ആർഎസ്എസിന്റേത്. ശശി തരൂരിനോടു മൽസരിക്കാൻ കുമ്മനത്തിനേ പറ്റൂ എന്ന നിലപാട് പ്രവർത്തകർക്കുമുണ്ട്. അസം ഗവർണർ പ്രഫ. ജഗ്ദിഷ് മുഖിക്ക് മിസോറമിന്റെകൂടി ചുമതല നല്‍കുന്നതായി രാഷ്ട്രപതി പ്രഖ്യാപിച്ചു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചര്‍ച്ച പരാജയം: കേരള കോണ്‍ഗ്രസിന് അധിക സീറ്റില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ്

March 6th, 2019

km-mani-epathram

കൊച്ചി : രണ്ടാമതൊരു സീറ്റ് വേണമെന്ന ആവശ്യത്തില്‍ കേരളാ കോണ്‍ഗ്രസും കോണ്‍ഗ്രസും നടത്തിയ ഉഭയകക്ഷി ചര്‍ച്ച പരാജയപ്പെട്ടു. അധിക സീറ്റ് നല്‍കാനാവില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുകയും രണ്ടാമതൊരു സീറ്റ് വേണമെന്ന ആവശ്യത്തില്‍ നിന്ന് കേരളകോണ്‍ഗ്രസ് പിന്‍മാറാതിരിക്കുകയും ചെയ്തതോടെയാണ് രണ്ടാം സീറ്റില്‍ നടന്ന രണ്ടാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടത്.

വരാനിരിക്കുന്നത് കോണ്‍ഗ്രസിന് ഏറ്റവും നിര്‍ണായകമായ ലോക്സഭാ തെര‍ഞ്ഞെടുപ്പാണെന്നും പരമാവധി സീറ്റുകളില്‍ പാര്‍ട്ടി മത്സരിക്കുക എന്നതാണ് നയമെന്നും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാനും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണിയെ അറിയിച്ചു. രണ്ടാം സീറ്റ് നല്‍കാനാവില്ലെന്ന കോണ്‍ഗ്രസ് നിലപാട് അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം മാധ്യമങ്ങളെ കണ്ട കെ.എം മാണി പറ‍ഞ്ഞു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹർത്താൽ ആഹ്വാനം : യൂത്ത് കോണ്‍ ഗ്രസ്സ് പ്രസിഡണ്ടിന് എതിരെ കോടതിയലക്ഷ്യ ഹരജി

February 18th, 2019

hartal-idukki-epathram
കൊച്ചി : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസി ഡണ്ട് ഡീന്‍ കുര്യാക്കോസിന്ന് എതിരെ കോടതിയലക്ഷ്യ ഹര്‍ജി. മിന്നൽ ഹർത്താലു കൾ നിരോധിച്ച ഹൈക്കോ ടതി ഉത്തരവിനെ മറി കടന്ന് മുന്‍ കൂര്‍ നോട്ടീസ് നല്‍ കാതെ  തന്റെ ഫേസ്ബുക്ക് പേജി ലൂടെയാണ് ഡീന്‍ കുര്യക്കോസ് ഹര്‍ത്താല്‍ ആഹ്വാനം നടത്തിയത്.

youth-congress-president-dean-face-book-ePathram

ഡീന്‍ കുര്യക്കോസിന്റെ ഫേസ് ബുക്ക് പോസ്റ്റ്

2019 ജനുവരി മൂന്നിലെ ഹര്‍ത്താലിന് ശേഷം മിന്നല്‍ ഹര്‍ത്താ ലുകള്‍ നിരോധിച്ചു കൊണ്ട് ഹൈ ക്കോടതി ഉത്ത രവ് ഇറക്കി യിരുന്നു. ഏഴു ദിവസ ത്തെ മുൻ കൂർ നോട്ടീസ് നൽകാതെ ഹർത്താലിന് ആഹ്വാനം ചെയ്യ രുത് എന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ഡീന്‍ കുര്യാ ക്കോ സിന് എതിരെ ചേംബർ ഒാഫ് കൊമേഴ്സും തൃശൂർ മലയാള വേദി യുമാണ് രംഗത്തു വന്നത്.

പെരിയ യില്‍ രണ്ടു യൂത്ത് കോണ്‍ ഗ്രസ്സ് പ്രവര്‍ ത്തകരെ ഞായറാഴ്ച രാത്രി വെട്ടി ക്കൊല പ്പെടുത്തി യതി നെ തുടര്‍ന്നാണ് ഡീന്‍ കുര്യക്കോസ് സംസ്ഥാന വ്യാപക മായി  ഹര്‍ത്താ ലിന് ആഹ്വാനം നടത്തിയത്.

 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അക്രമ രാഷ്ട്രീയം ഉപേക്ഷിച്ചാല്‍ സഹ കരി ക്കുവാന്‍ തയ്യാര്‍ : മുല്ലപ്പള്ളി രാമ ചന്ദ്രന്‍

February 10th, 2019

mullapally-ramachandran1
മലപ്പുറം : അക്രമ രാഷ്ട്രീയം ഉപേക്ഷിച്ചാല്‍ കേരള ത്തിലും സി. പി. എമ്മു മായി സഹ കരി ക്കുവാന്‍ കോണ്‍ ഗ്രസ്സ് തയ്യാര്‍ എന്ന് കെ. പി. സി. സി. പ്രസിഡണ്ട് മുല്ല പ്പള്ളി രാമചന്ദ്രന്‍.

ബംഗാളില്‍ കോണ്‍ഗ്രസ്സ് – സി. പി.എം. ഒന്നിച്ചു ബി ജെ. പി. യെ നേരിടാം എന്ന് തീരുമാനം എടുത്ത തിന് തൊട്ടു പിന്നാലെ യാണ് കേരള ത്തിലും സഹ കരി ക്കുവാന്‍ തയ്യാര്‍ എന്ന് മുല്ലപ്പള്ളി വ്യക്ത മാക്കി യത്. എന്നാല്‍ അതിനു മുന്‍പ് സി. പി. എം. അക്രമ രാഷ്ട്രീയം കൈ വെടിയണം എന്നതു മാത്രമാണ് കോണ്‍ഗ്രസ്സിന്റെ ആവശ്യം. അക്രമം അവ സാനിപ്പി ക്കുവാന്‍ തയ്യാറു ണ്ടോ എന്ന് വ്യക്ത മാക്കേണ്ടത് സി. പി. എം. ആണ്.

മുഖ്യമന്ത്രി ബി. ജെ. പി. യെ വിമർശി ക്കുവാന്‍ തയ്യാ റാകു ന്നില്ല. ലാവ ലിന്‍ അഴി മതി പുറത്തു വരും എന്ന ഭീതിയി ലാണ് ബി. ജെ. പി. യെ മുഖ്യ മന്ത്രി തൊടാത്തത് എന്നും മുല്ല പ്പള്ളി വിമർശിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അടിസ്​ഥാന സൗകര്യ വികസനം : ​പ്രവാസി​ നിക്ഷേപം സ്വീകരിക്കും

January 20th, 2019

pinarayi-vijayan-epathram
കോഴിക്കോട്: സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ ങ്ങ ളുടെ വികസന ത്തിന് പ്രവാസി കളിൽ നിന്നും നിക്ഷേപ ങ്ങള്‍ സ്വീകരി ച്ചുള്ള കൂട്ടായ്മ ആലോ ചിക്കു ന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പ്രവാസി സംഘം അഞ്ചാം സംസ്ഥാന സമ്മേളന ത്തിന്റെ സമാപന പൊതു യോഗം ഉദ്ഘാടനം ചെയ്തു സംസാരി ക്കു ക യായി രുന്നു മുഖ്യമന്ത്രി.

സർക്കാർ ഗ്യാരണ്ടി യോടെ നിക്ഷേപം സ്വീകരിച്ച് വിവിധ പദ്ധതി കൾ ഏറ്റെടുക്കുക വഴി ഐ. ടി., പാലം, റോഡ്, വിമാന ത്താവളം, തുറമുഖം തുടങ്ങി എല്ലാ മേഖല യിലും വികസനം ഉണ്ടാക്കുവാന്‍ കിഫ്ബിക്ക് പുറമെയുള്ള സംവി ധാ ന മാണ് വരുക. ലോക കേരള സഭയുടെ ഭാഗ മായി ഉയർന്നു വന്നതാണ് ഈ നിർദ്ദേശം.

കേരള പ്രവാസി സംഘം പ്രസിഡണ്ട് പി. ടി. കുഞ്ഞു മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മേയർ തോട്ടത്തിൽ രവീ ന്ദ്രന്‍, കെ. വി. അബ്ദുൽ ഖാദർ, എ. പ്രദീപ് കുമാർ, വി. കെ. സി. മമ്മദ് കോയ, പി. ടി. എ. റഹീം, പുരുഷൻ കടലുണ്ടി തുടങ്ങി യവര്‍ സംസാരിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വേണു നാഗവള്ളി ഷോർട്ട് ഫിലിം ഫെസ്റ്റ് ശനിയാഴ്ച
Next »Next Page » ചാവക്കാട് പ്രസ്സ് ഫോറം : പുതിയ ഭാര വാഹികളെ തെരഞ്ഞെടുത്തു »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine