ബന്ധുനിയമനം : പ്രശ്നങ്ങളിൽ ഉചിത തീരുമാനമെന്ന് പിണറായി

October 10th, 2016

pinarayi-vijayan-epathram

ബന്ധുനിയമനം ഉൾപ്പെടെ ഗൗരവകരമായ എല്ലാ പ്രശ്നങ്ങൾക്കും ഉടൻ പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം കാര്യങ്ങൾ വളച്ചൊടിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്മന്ത്രി പി.കെ ശ്രീമതിയുടെ മരുമകൾക്ക് ജോലി കൊടുത്തത് പാർട്ടി അറിഞ്ഞു കൊണ്ടുള്ള തീരുമാനമായിരുന്നില്ല എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് മൂന്ന് നിയമനങ്ങൾ നടത്താൻ മന്ത്രിമാർക്ക് തന്നെ അവകാശമുണ്ട്. ഇത് പാർട്ടി അറിയേണ്ട കാര്യമല്ല. സ്ഥാനക്കയറ്റത്തിന്റെ കാര്യം വന്നപ്പോഴാണ് ഇങ്ങനെയൊരു നിയമനം പാർട്ടിയുടെ ശ്രദ്ധയിൽപ്പെട്ടത്. അപ്പോൾ തന്നെ അതിനുവേണ്ട നടപടി എടുക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചണ്ഡീഗഡ് അഡ്മിനിസ്ട്രേറ്ററായി അൽഫോൺസ് കണ്ണന്താനത്തിന് നിയമനം

August 17th, 2016

Alphons_epathram

ഐ.എ.എസ് പദവി രാജി വെച്ച് പൊതുപ്രവർത്തന രംഗത്തേക്ക് ചുവടു വെച്ച അൽഫോൺസ് കണ്ണന്താനത്തിന് 5 വർഷത്തിന് ശേഷം ദേശീയ നിർവാഹക സമിതി അംഗത്തിൽ നിന്നും ചണ്ഡീഗഡ് അഡ്മിനിസ്ട്രേറ്ററായി സ്ഥാനക്കയറ്റം. ഇന്ത്യ മാറ്റത്തിന്റെ മുഴക്കം എന്ന തന്റെ ആത്മകഥ പോലെ തനിക്ക് കിട്ടിയ സ്ഥാനം ഉപയോഗിച്ച് രാജ്യത്തെ അത്യുന്നതങ്ങളിൽ എത്തിക്കുക എന്നത് തന്നെയാണ് കണ്ണന്താനത്തിന്റെ ലക്ഷ്യം.

അഴിമതിക്കെതിരെ ശബ്ദമുയർത്തിയും തന്റെ തീരുമാനങ്ങൾ ആരെയും വക വെക്കാതെ നടപ്പാക്കിയും സമൂഹത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് അൽഫോൺസ് കണ്ണന്താനം. അദ്ദേഹത്തിന്റെ നിയമനം ഏറെ പ്രതീക്ഷയോടെയാണ് ചണ്ഡീഗഡ് നോക്കിക്കാണുന്നത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുന്നണി വിട്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങളുമായുള്ള സഹകരണം തുടരും-ചെന്നിത്തല

August 10th, 2016

ramesh-chennithala-epathram

തിരുവനന്തപുരം : മുന്നണി വിട്ടത് കേരളാ കോൺഗ്രസ്സിന്റെ സ്വന്തം തീരുമാനപ്രകാരമാണെന്നും തദ്ദേശ സ്ഥാപനങ്ങളിലും സഹകരണസംഘങ്ങളിലുമുള്ള ഐക്യം തുടരുമെന്നും പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല.
മുന്നണിയിൽ എല്ലാ കക്ഷികൾക്കും തുല്യപരിഗണന ആണെന്നും അത് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ ഘടക കക്ഷികളുമായും ചർച്ച നടത്തുമെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ആഗസ്ത് 19 നു നടക്കുന്ന ആദ്യ ചർച്ചയിൽ മുസ്ലീം ലീഗും ജനതദൾ യുവും പങ്കെടുക്കും. 21,22 തീയ്യതികളിലായി സംസ്ഥാന വ്യാപകമായി യു.ഡി.എഫ് യോഗം നടത്തുമെന്നും എല്ലാ നേതാക്കന്മാരും പങ്കെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജലീലിന്റെ യാത്ര തടഞ്ഞ നടപടി ദുരൂഹം: പിണറായി

August 5th, 2016

pinarayi-vijayan-epathram

തിരുവനന്തപുരം: മന്ത്രി കെ. ടി. ജലീലിന്റെ സൗദി സന്ദർശനം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി ദുരൂഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ പ്രതിസന്ധിയെ തുടർന്ന് പ്രവസികളെ സഹായിക്കാനായി കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസങ്ങളിൽ നടപടികൾ സ്വീകരിച്ചിരുന്നു. ഇതിനെ സ്വാഗതം ചെയ്ത പിണറായി പക്ഷെ പ്രശ്നത്തിൽ നേരിട്ട് ഇടപെട്ട് സഹായിക്കാനായി യാത്ര ചെയ്യാൻ ഒരുങ്ങിയ മന്ത്രിയുടെ നയതന്ത്ര പാസ്പോർട്ട് കേന്ദ്ര സർക്കാർ തടഞ്ഞ നടപടിയെ നിശിതമായി വിമർശിച്ചു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാജി വെയ്ക്കില്ല: ഉമ്മൻ ചാണ്ടി

January 28th, 2016

chief-minister-oommen-chandi-ePathram

തിരുവനന്തപുരം: തനിക്കെതിരെ എഫ്. ഐ. ആർ. റെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ തൃശ്ശൂർ വിജിലൻസ് കോടതി ഉത്തരവിട്ട സാഹചര്യത്തിൽ താൻ രാജിയൊന്നും വെയ്ക്കാൻ ഉദ്ദേശമില്ല എന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി. താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന തന്റെ ഉറപ്പാണ് തന്റെ ശക്തി. ധാർമ്മികതയേക്കാൾ വലുതാണ് മനഃസാക്ഷിയുടെ ശക്തി. മുന്നണിയിലെ ഘടക കക്ഷികളുമായി ഈ കാര്യം ചർച്ച ചെയ്യും.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അസഹിഷ്ണുതാവിവാദം: കെ.ആര്‍.മീര കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുമോ?
Next »Next Page » ഒ. എൻ. വി. യുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതി കളോടെ നടന്നു »



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine