വെള്ളാപ്പള്ളിയുടെ പാര്‍ട്ടി പ്രഖ്യാപനം ഇന്ന് വൈകീട്ട്

December 5th, 2015

തിരുവനന്തപുരം: എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റ യാത്ര ഇന്ന് വൈകീട്ട് തിരുവനന്തപുരം ശംഖ് മുഖം കടപ്പുറത്ത് സമാപിക്കും. സമാപന സമ്മേളനത്തില്‍ പുതിയ രാഷ്ടീയ പാര്‍ട്ടിയുടെ പ്രഖ്യാപനം വെള്ളാപ്പള്ളി നടേശന്‍ നടത്തും. മൂന്നോളം പേരുകളാണ് പുതിയ പാര്‍ട്ടിക്കായി പരിഗണിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ ഭാരതീയ ധര്‍മ സേന എന്ന പേരാകും പുതിയ പാര്‍ട്ടിക്ക് നല്‍കുക എന്നാണ് സൂചന. പാര്‍ട്ടിയുടെ കൊടിയും ചിഹ്നവും ഇന്ന് നടക്കുന്ന ചടങ്ങില്‍ പ്രഖ്യാപിക്കും. നേതൃസ്ഥാനത്ത് വെള്ളാപ്പള്ളിയാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു കാത്തിരുന്ന് കാണാമെന്നാ‍ണ് വെള്ളാപ്പള്ളി പറഞ്ഞത്. പാര്‍ട്ടി അംഗത്വം എടുക്കണം പിന്നീടാണ് സ്ഥാനങ്ങള്‍ പ്രഖ്യാപിക്കുക.

700-ഓളം പേര്‍ക്കിരിക്കാവുന്ന വലിയ വേദിയും അന്‍പതിനായിരം പേര്‍ക്കിരിക്കാവുന്ന സദസ്സും ഉള്‍പ്പെടെ സമാപന സമ്മേളനത്തിനു വിപുലമായ ഒരുക്കങ്ങളാണ് ശംഖ് മുഖത്ത് ഒരുക്കിയിരിക്കുന്നത്. സമാപന സമ്മേളനത്തില്‍ നിന്നും ജി.മാധവന്‍ നായര്‍ വിട്ടു നില്‍ക്കും. ഒഴിച്ചു കൂടാനാകാത്ത ഒരു മീറ്റിംഗില്‍ പങ്കെടുക്കുവാന്‍ ദില്ലിക്കു പോകുന്നതിനാലാണ് പങ്കെടുക്കാത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സമത്വ മുന്നേറ്റയാത്രയുടെ സമാപന ചടങ്ങില്‍ പ്രഖ്യാപിക്കുന്ന രാഷ്ടീയ പാര്‍ട്ടിയോട് യോജിപ്പില്ലാത്തതിനാലാണ് അദ്ദേഹം വിട്ടു നില്‍ക്കുന്നതെന്ന അഭ്യൂഹവും ഉണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഉമ്മന്‍ ചാണ്ടിക്ക് എതിരെ നിയമ നടപടി: ജേക്കബ്ബ് തോമസിന് അനുമതിയില്ല

November 30th, 2015

oommen-chandy-epathram
തിരുവനന്തപുരം : ഫ്ളാറ്റ് ഉടമ കള്‍ക്ക് എതിരെ നടപടി സ്വീകരിച്ച തന്നെ അപകീര്‍ത്തി പ്പെടുത്തി യതിന് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരെ നിയമ നടപടി സ്വീകരി ക്കാന്‍ അനുവദിക്കണം എന്ന ഡി. ജി. പി. ജേക്കബ്ബ് തോമസിന്റെ അപേക്ഷ നിരസിച്ചു.

അഖിലേന്ത്യ സര്‍വ്വീസ് ചട്ടം അനുസരിച്ച് ഒരു ഉദ്യോഗ സ്ഥന് ഭരണ തലവന് എതിരെ കേസു കൊടുക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കാ നാകില്ല എന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അറിയിച്ചു.

സ്വകാര്യ പരാതി ആണെങ്കില്‍ കോടതിയെ സമീപി ക്കാവു ന്ന താണ്. അല്ലാത്ത പക്ഷം വിരമിച്ച ശേഷം നിയമ നടപടി യുമായി മുന്നോട്ട് പോകാം എന്ന നിലപാട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രി യേയും ആഭ്യന്തര മന്ത്രി യേയും അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on ഉമ്മന്‍ ചാണ്ടിക്ക് എതിരെ നിയമ നടപടി: ജേക്കബ്ബ് തോമസിന് അനുമതിയില്ല

വെള്ളാപ്പള്ളി നടേശന് എതിരെ കേസ്

November 30th, 2015

vellappally-natesan-epathram
തിരുവനന്തപുരം : മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന പരാ മര്‍ശം നടത്തിയ എസ്. എന്‍. ഡി. പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എതിരെ ഐ. പി. സി. 153 ആം വകുപ്പ് സെക്ഷന്‍ – എ പ്രകാരം ആലുവ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കോഴിക്കോട് മാന്‍ ഹോളില്‍ വീണ് ജീവന്‍ നഷ്ട മായ നൗഷാദിന്റെ കുടുംബ ത്തിന് സര്‍ക്കാര്‍ സഹായ ധനം അനുവദിച്ചത് നൗഷാദ് മുസ്ലീം ആയതു കൊണ്ടാണ് എന്ന വിവാദ പര മായ പ്രസ്താവന യെ തുടര്‍ന്നാണ് വെള്ളാ പ്പള്ളി നടേശന് എതിരെ കേസ് എടുത്തിരി ക്കുന്നത്. തിരുവനന്ത പുരത്ത് വാര്‍ത്താ സമ്മേളന ത്തി ലാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്.

സാമുദായിക സ്പര്‍ദ്ദ വളര്‍ത്താനുള്ള ഒരു നീക്ക വും അംഗീകരിക്കില്ല. ജനങ്ങളെ തമ്മിലടി പ്പിക്കാനുള്ള നീക്കം വച്ചു പൊറുപ്പിക്കില്ല. ബി. ജെ. പി. യുടേയും ആര്‍. എസ്. എസ്സിന്റെയും വര്‍ഗീയ അജണ്ട നടപ്പാക്കാനാണ് വെള്ളാ പ്പള്ളി ശ്രമിക്കുന്നത് എന്നും ചെന്നിത്തല കുറ്റ പ്പെടുത്തി. സമുത്വ മുന്നേറ്റ യാത്ര തടയാന്‍ സര്‍ക്കാരിന് യാതൊരു ഉദ്ദേശവും ഇല്ല എന്നും മന്ത്രി പറഞ്ഞു.

വെള്ളാപ്പള്ളി യുടെ വിവാദ പ്രസ്താവന സംബന്ധിച്ച് കെ. പി. സി. സി. പ്രസിഡന്റ് വി. എം. സുധീരന്റെയും ടി. എന്‍. പ്രതാപന്‍ എം. എല്‍. എ. യുടെയും പരാതി തനിക്ക് ലഭിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദനും ഇതേ ആവശ്യം ഉന്നയി ച്ചിട്ടുണ്ട്. ഈ പരാതികള്‍ എല്ലാം കണക്കില്‍ എടുത്താണ് വെള്ളാ പ്പള്ളിക്ക് എതിരെ കേസെടു ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ആലുവ പോലീസ് ഇതു സംബന്ധിച്ച് വിശദ മായ അന്വേഷണം നടത്തുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കാ വുന്ന കുറ്റം ചുമത്തി യാണ് കേസെടുത്തി രിക്കുന്നത്. ഈ വകുപ്പ് പ്രകാരം പ്രതിക്ക് ജാമ്യവും ലഭിക്കില്ല.

- pma

വായിക്കുക: , , , ,

Comments Off on വെള്ളാപ്പള്ളി നടേശന് എതിരെ കേസ്

കാന്തപുരത്തിന്റെ പ്രസ്താവന മാതൃത്വത്തെ പോലും അപമാനിക്കുന്നത്: വി. എസ്. അച്യുതാനന്ദന്‍

November 30th, 2015

violence-against-women-epathram

തിരുവനന്തപുരം: കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവന മാതൃത്വത്തെ പോലും അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍. ജനാധിപത്യ വിരുദ്ധമാണ് പ്രസ്താവനയെന്നും അത് പിന്‍‌വലിച്ച് കാന്തപുരം സ്ത്രീകളോട് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാന്തപുരത്തിന്റെ പ്രസ്താവനയ്ക്കെതിരെ വ്യാപകമാ‍യ പ്രതിഷേധം ഉയര്‍ന്നിരുന്നു.

സ്ത്രീകള്‍ പ്രസവിക്കുവാന്‍ ഉള്ളവരാണെന്നും, ലിംഗ സമത്വം പ്രകൃതി വിരുദ്ധവും ഇസ്ലാമിക വിരുദ്ധവും ബുദ്ധിക്ക് നിരക്കാത്തതും മനുഷ്യത്വ വിരുദ്ധവുമാണെന്നും കാന്തപുരം നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ക്ലാസുകളില്‍ ഒരേ ബഞ്ചില്‍ ഇരുന്ന് പഠിക്കണമെന്ന് പറയുന്നത് ഇസ്ലാമിനെതിരെ ഉള്ള ഒളിയമ്പാണെന്നും സ്തീകള്‍ക്ക് മനശക്തി കുറവാണെന്നും കാന്തപുരം പറഞ്ഞിരുന്നു. സ്ത്രീകള്‍ അധികാര കേന്ദ്രങ്ങളില്‍ എത്തുന്നതിനോടും തനിക്കുള്ള വിയോജിപ്പ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.

കാന്തപുരം വേണ്ടാത്ത പ്രസ്താവനകള്‍ നടത്തി സമുദായത്തെ താറടിച്ചു കാണിക്കരുതെന്ന് എം. ഇ. എസ്. പ്രസിഡണ്ട് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. സംഘ പരിവാറിന്റെ കയ്യില്‍ ആയുധം കൊടുക്കുന്നതിനു തുല്യമാണ് കാന്തപുരത്തിന്റെ പ്രസ്താവനയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കേരളാ യാത്ര പിണറായി വിജയന്‍ നയിക്കും

November 28th, 2015

pinarayi-vijayan-epathram
കൊച്ചി : നിയമ സഭാ തെരഞ്ഞെടുപ്പിന് മുന്നോടി യായി സി. പി. എം. നടത്തുന്ന കേരള യാത്ര പിണറായി വിജയന്‍ നയിക്കും. തിരുവനന്ത പുരത്ത് നടന്ന സി. പി. എം. സംസ്ഥാന സെക്രട്ടറി യേറ്റി ലാണ് ജാഥാ ക്യാപ്റ്റനായി പിണറായി വിജയനെ തെരഞ്ഞെ ടുത്തത്.

കാസര്‍ ഗോഡ് നിന്നും തിരുവനന്ത പുര ത്തേക്കുള്ള ജാഥ യില്‍ 140 മണ്ഡല ങ്ങളിലും സ്വീകരണം നല്‍കും. ജാഥ യുടെ പേരും നടത്തേണ്ട ദിവസ ങ്ങളും ഉടനെ തന്നെ പ്രഖ്യാപിക്കും.

സംസ്ഥാന സെക്രട്ടറി മാരാണ് സാധാരണ സി. പി. എം. സംസ്ഥാന ജാഥ കള്‍ നയിക്കാറുള്ളത്. ഈ കീഴ് വഴക്കം മാറ്റി പിണറായി യെ ക്യാപ്റ്റന്‍ ആക്കാനുള്ള നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടറി യേറ്റില്‍ ഉന്നയിച്ചത് കേന്ദ്ര നേതൃത്വ ത്തിന്റെ അറിവോടു കൂടി സി. പി. എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആയിരുന്നു.

സംസ്ഥാന സെക്രട്ടറി എന്ന നില യില്‍ നവ കേരള യാത്ര അടക്കം സി. പി. എം. ന്റെ മൂന്ന് സംസ്ഥാന യാത്ര കള്‍ക്ക് നേതൃത്വം കൊടുത്ത പിണറായി വിജയനെ തന്നെ തെരഞ്ഞെടുപ്പ് വേള യില്‍ നടക്കുന്ന കേരള യാത്ര യുടെയും ക്യാപ്റ്റന്‍ ആക്കി എന്നത് ചര്‍ച്ച കള്‍ക്ക് തുടക്ക മിട്ടു കഴിഞ്ഞു.

- pma

വായിക്കുക: ,

Comments Off on കേരളാ യാത്ര പിണറായി വിജയന്‍ നയിക്കും


« Previous Page« Previous « ഭക്ഷണ വില നിയന്ത്രിക്കാന്‍ അഥോറിറ്റി
Next »Next Page » ജഗതി ശ്രീകുമാർ മരിച്ചു എന്ന് വ്യാജ വാർത്ത : സൈബർ പൊലീസ് കേസെടുത്തു »



  • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine