സംസ്ഥാന ചലച്ചിത്ര അവാർഡ് : ഒറ്റ മുറി വെളിച്ചം മികച്ച ചിത്രം; ഇന്ദ്രൻസ് നടൻ

March 8th, 2018

state award_epathram

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ആളൊരുക്കം എന്ന സിനിമയിൽ ഒരു ഓട്ടൻ തുള്ളൽ കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രൻസ് മികച്ച നടനായി. ടേക്ക് ഓഫ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിയായി പാർവ്വതിയെ തെരെഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.

ഗാർഹിക പീഡനത്തിന് ഇരയാകുന്ന ഒരു പെൺകുട്ടിയുടെ ചെറുത്തു നിൽപ്പിന്റെ കഥ പറഞ്ഞ ഒറ്റ മുറി വെളിച്ചം മികച്ച സിനിമയായി. രാഹുൽ റിജി നായർ ആണ് സിനിമ സംവിധാനം ചെയ്തത്. നിർമ്മാതാവിനും സംവിധായകനും രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്. ഇ മ യൗ സംവിധാനം ചെയ്ത ലിജോ ജോസ് പല്ലിശ്ശേരി ആണ് മികച്ച സംവിധായകൻ.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും കാനം രാജേന്ദ്രൻ

March 4th, 2018

kanam rajendran_epathram

മലപ്പുറം : സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും കാനം രാജേന്ദ്രനെ തെരെഞ്ഞെടുത്തു. പുതിയ സംസ്ഥാന കൗൺസിലിന്റെ ആദ്യ യോഗത്തിലാണ് കാനത്തെ തെരെഞ്ഞെടുത്തത്. ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡിയാണ് കാനത്തിന്റെ പേരു നിർദ്ദേശിച്ചത്.

ഇത് രണ്ടാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറി പദവിയിലെത്തുന്നത്. നേരത്തെ സി ദിവാകരനോട് സെക്രട്ടറി പദവിയിലേക്ക് മൽസരിക്കാൻ ഇസ്മായിൽ പക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാർട്ടി ഐക്യത്തിനാണ് പ്രാധാന്യം എന്ന കാര്യം ചൂണ്ടിക്കാണിച്ച് ദിവാകരൻ പിന്മാറുകയായിരുന്നു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കുടുംബശ്രീ ഉൽപന്ന ങ്ങൾ ഇനി ഓണ്‍ ലൈനി ലൂടെയും

February 22nd, 2018

logo-kudumba-shree-ePathram
തിരുവനന്തപുരം :  ഉൽപന്ന ങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്തുക എന്ന ലക്ഷ്യ ത്തോടെ കുടുംബശ്രീ  തുടക്കം കുറിച്ച  ഇ- കോമേഴ്‌ പോര്‍ട്ടല്‍ ‘കുടുംബ ശ്രീ ബസാര്‍ ഡോട്ട് കോം’  തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ. കെ. ടി. ജലീല്‍ ഉല്‍ഘാടനം ചെയ്തു. കെ. മുരളീധരന്‍ എം. എല്‍. എ. അദ്ധ്യക്ഷത വഹിച്ചു.

ഉൽപന്നങ്ങള്‍ ഓണ്‍ ലൈനിലൂടെ വില്‍പ്പന നടത്തു മ്പോള്‍ കുടുംബശ്രീ ഗുണ മേന്മ യില്‍ വിട്ടു വീഴ്ച വരുത്ത രുത് എന്നും വിശ്വാസ്യത കാത്തു സൂക്ഷിക്കണം എന്നും ഇ- കോമേഴ്‌സ് പോര്‍ട്ടല്‍ ഉദ്ഘാടനം നിര്‍വ്വ ഹിച്ചു കൊണ്ട് മന്ത്രി പറഞ്ഞു.

logo- kudumbashree-bazaar-ePathram

ആദ്യഘട്ട ത്തില്‍ 250 സംരംഭ കരെ യാണ് ഉള്‍ പ്പെടുത്തി യിരി ക്കുന്നത്. അടുത്ത ഘട്ട ത്തില്‍ കൂടുതല്‍ സംരംഭ കരെ ഇതിലേക്ക് കൊണ്ടു വരണം.

മികച്ച ഉൽപന്ന ങ്ങള്‍ മിത മായ നിരക്കില്‍ ഉത്തര വാദി ത്വത്തോടെ എത്തിച്ചാല്‍ ഓണ്‍ ലൈന്‍ വിപണി വിജയം കൈവരി ക്കുവാ നാകും. സൂപ്പര്‍ മാര്‍ക്കറ്റു കള്‍ കൂടി യാഥാർത്ഥ്യം ആകുന്നതോടെ കുടുംബശ്രീ വലിയ നെറ്റ്‌ വര്‍ക്കായി മാറും.

ഇപ്പോഴത്തെ സാഹ ചര്യ ത്തില്‍ വലിയ സൂപ്പര്‍ മാര്‍ ക്കറ്റു കള്‍ ചെറു കിട സംരംഭകരെ വിഴുങ്ങുന്ന കാഴ്ച യാണ്. എന്നാല്‍, ഇവര്‍ക്കു മുന്നില്‍ പ്രതി രോധ ത്തി ന്റെ മതില്‍ തീര്‍ത്ത് കുടുംബശ്രീ മുന്നോട്ടു കുതിക്കുക യാണ് എന്നും മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്വകാര്യബസ്സ് സമരം : ഞായറാഴ്ച ഗതാ ഗത മന്ത്രി യുമായി ചര്‍ച്ച

February 17th, 2018

transport-minister-of-kerala-ak-saseendran-ePathram
കോഴിക്കോട് : സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമ കൾ നടത്തി വരുന്ന സമരം തീർക്കുവാനായി ഗതാ ഗത മന്ത്രി എ. കെ. ശശീന്ദ്രന്‍ ഞായറാഴ്ച വൈകുന്നേരം ബസ്സുടമ കളു മായി ചര്‍ച്ച നടത്തും.

നിരക്ക് വർദ്ധിപ്പിക്കണം എന്നുള്ള ബസ്സുടമ കളുടെ നിര ന്തര മായ ആവശ്യം പരിഗണിച്ചു കൊണ്ട് മാർച്ച് ഒന്നു മുതൽ മിനിമം ചാർജ്ജ് ഏട്ട് രൂപ യായി വർദ്ധിപ്പിക്കു വാന്‍ സർ ക്കാർ തീരു മാനി ച്ചിരുന്നു.

എന്നാൽ, മിനിമം ചാര്‍ജ്ജ് നിലവിലെ ഏഴു രൂപയില്‍ നിന്നും  പത്തു രൂപ യാക്കി ഉയര്‍ ത്തണം എന്ന ആവശ്യം ഉന്നയി ച്ചാണ് ഇപ്പോൾ സ്വകാര്യ ബസ്സ് സമരം നടക്കു ന്നത്. മാത്ര മല്ല വിദ്യാര്‍ത്ഥി കളുടെ സൗജന്യ നിരക്ക് 5 രൂപ യാക്കി ഉയർത്തുക അടക്ക മുള്ള ആവശ്യ ങ്ങളും മുൻ നിറുത്തി യാണ് ബസ്സുടമ കൾ ചർച്ചക്ക് ഒരുങ്ങു ന്നത്. ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് കോഴി ക്കോട് ഗസ്റ്റ് ഹൗസി ലാണ് ചര്‍ച്ച നടക്കുക.

എന്നാല്‍ ഇത് ഔദ്യോഗിക ചര്‍ച്ച അല്ലാ എന്ന് ഗതാഗത മന്ത്രി യുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിജിലൻസ് തലപ്പത്ത് ഇനി അസ്താന ; നിയമനം വിവാദങ്ങൾക്ക് പിന്നാലെ

February 12th, 2018

asthana_epathram

തിരുവനന്തപുരം : വിവാദങ്ങൾക്കും നിയമ പ്രശ്നങ്ങൾക്കുമിടെ വിജിലൻസ് ഡയറക്ടർ ചുമതലയിൽ നിന്ന് ലോക്നാഥ് ബെഹ്റയെ മാറ്റി. ഡിജിപി നിർമൽ ചന്ദ്ര അസ്താനയെ സർക്കാർ വിജിലൻസ് ഡയറക്ടറായി നിയമിച്ചു. വ്യാഴാഴ്ചയ്ക്കകം നിയമനം നടത്തുമെന്ന് ഹൈക്കോടതിയെ അറിയിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രി നിയമന ഉത്തരവിൽ ഒപ്പു വെച്ചത്. നിയമന കാര്യം തന്നെ അറിയിച്ചിരുന്നുവെന്ന് അസ്താന പറഞ്ഞു.

ഡൽഹിയിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയിലുള്ള അദ്ദേഹം ആദ്യം അവിടെ നിന്നു മടങ്ങുന്നതിനുള്ള അസൗകര്യം സർക്കാറിനെ അറിയിച്ചിരുന്നു. എന്നാൽ നിലവിൽ ഡിജിപി മാരായ ജേക്കബ് തോമസ്, ഋഷിരാജ് സിങ്ങ് എന്നിവരെ നിയമിക്കുന്നതിൽ സർക്കാറിനു താൽപ്പര്യമില്ലാത്തതിനാൽ വിജിലൻസ് ഡയറക്ടർ പദവി അസ്താനയിലെത്താൻ കാരണമായി.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജസ്റ്റിസ് ആന്റണി ഡൊമിനിക് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്
Next »Next Page » മിനിമം നിരക്ക് എട്ടു രൂപ യാക്കി ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine