എൻ. കെ. എ. ലത്തീഫ്​ അന്തരിച്ചു

August 3rd, 2018

aicc-member-nka-latheef-congress-leader-in-mattancherry-ePathram
മട്ടാഞ്ചേരി : എഴുത്തുകാരനും മുതിർന്ന കോണ്‍ഗ്രസ്സ് നേതാവും എ. ഐ. സി. സി അംഗവു മായ എന്‍. കെ. എ. ലത്തീഫ് (81) അന്തരിച്ചു. വ്യാഴാഴ്ച വൈകു ന്നേരം നാലു മണി യോടെ മട്ടാഞ്ചേരി യിലെ സ്വകാര്യ ആശു പത്രി യിലാ യിരുന്നു അന്ത്യം.

മട്ടാഞ്ചേരി കപ്പലണ്ടി മുക്കി ലെ നംസ്കാര എന്ന വീട്ടില്‍ പൊതു ദര്‍ശന ത്തിന് വെച്ച ശേഷം വെള്ളിയാഴ്ച രാവിലെ  11 മണിക്ക് കപ്പലണ്ടി മുക്ക് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു.

കവി, വൈജ്ഞാനിക സാഹിത്യ കാരൻ, പ്രഭാഷകൻ എന്നീ നില കളിൽ വ്യക്തിമുദ്ര പതിപ്പിച്ച എന്‍. കെ. എ. ലത്തീഫ്, കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാ ദമി, കേരള ഭാഷാ ഇന്‍സ്റ്റി റ്റ്യൂട്ട്, ആകാശ വാണി തൃശ്ശൂര്‍ നിലയം എന്നിവ യുടെ യും വീക്ഷണം പത്ര ത്തി ന്‍റെയും ഭരണ സമിതി അംഗ മായും പ്രവര്‍ ത്തി ച്ചിട്ടുണ്ട്.

മഹാത്മാ ഗാന്ധി മുതല്‍ മുഹമ്മദ് അബ്ദു റഹിമാന്‍ വരെ, ഇന്ദിരാ ഗാന്ധി യും കോണ്‍ ഗ്രസ്സും, മതവും സംസ്കാരവും, കച്ചവട ത്തിന്റെ നാനാർത്ഥ ങ്ങൾ എന്നിങ്ങനെ ഒരു ഡസനില്‍ അധികം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. രാഷ്ട്രീയ – സാമൂഹിക – സാഹിത്യ മേഖല യിലെ സംഭാ വന കൾക്ക് വിവിധ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടി എത്തി.

1979 ൽ കൊച്ചി കോര്‍പ്പറേഷന്‍ കൌണ്‍സിലി ലേക്ക് തെര ഞ്ഞെടു ക്കപ്പെട്ടു. രണ്ടു തവണ യായി 12 വര്‍ഷം കൗൺ സിലർ ആയി രുന്നു. ഒരു തവണ പ്രതിപക്ഷ നേതാ വു മായി.

ഭാര്യ: കുത്സു. മക്കൾ : സാജിത, സാബിറ, ആസാദ്, ആബിദ് റഹ്മാൻ.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എം. കെ. മുനീർ വി. എം. സുധീരന് എതിരെ രംഗത്ത്

August 2nd, 2018

mk-muneer-epathram
തിരുവനന്തപുരം: യു. ഡി. എഫ്. ഏകോപന സമിതി യിൽ നിന്ന് രാജി വെക്കുന്നതിനു മുമ്പ് വി. എം. സുധീരൻ ഘടക കക്ഷി കളു മായി ആലോചി ക്കേണ്ടി യിരുന്നു എന്ന് മുസ്ലീം ലീഗ് നിയമ സഭാ കക്ഷി നേതാവ് എം. കെ. മുനീർ.

സുധീരന്‍റെ പ്രസ്താ വന കൾ മുന്നണിയെ പ്രതി രോധ ത്തിലാക്കിയിട്ടുണ്ട്. പാർട്ടി യിൽ പറയേ ണ്ട തായ കാര്യ ങ്ങൾ പുറത്തു പറഞ്ഞ് വി. എം. സുധീ രൻ അച്ചടക്ക ലംഘനം നടത്തി എന്നും എം. കെ. മുനീർ ആക്ഷേപം ഉന്നയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വി. എം. സുധീരന്‍ യു. ഡി. എഫ്. ഉന്നതാധി കാര സമിതി യില്‍ നിന്നും രാജി വെച്ചു

August 2nd, 2018

vm-sudheeran-epathram
തിരുവനന്തപുരം : കെ. പി. സി. സി. മുന്‍ പ്രസി ഡണ്ട് വി. എം. സുധീരന്‍ യു. ഡി. എഫ്. ഉന്നതാ ധി കാര സമിതി യില്‍ നിന്നും രാജി വെച്ചു. നേതൃത്വ ത്തിന് രാജി ക്കത്ത് ഇ – മെയിൽ ചെയ്യുക യായി രുന്നു.

കോൺഗ്രസ്സിന്റെ രാജ്യ സഭാ സീറ്റ് കേരളാ കോൺ ഗ്രസ്സിനു നൽകിയ വിഷയ ത്തിൽ സംസ്ഥാന നേതൃ ത്വ ത്തിന് എതിരെ സുധീരൻ പരസ്യ മായ വിമർശനം ഉന്നയി ച്ചിരുന്നു. ഇത് വിവാദം ആയ തോടെ പാർട്ടി യിൽ പരസ്യ പ്രതികരണം വിലക്കു കയും ചെയ്തു.

രാജ്യസഭാ സീറ്റ് വിഷയ ത്തിൽ കോണ്‍ഗ്രസ്സ് അണി കൾ ക്ക് ഇടയിൽ ശക്ത മായ പ്രതിഷേധം ഉണ്ടായി എന്നും അതു പരി ഹരി ക്കുവാ നുള്ള നട പടി കള്‍ നേതൃത്വം സ്വീകരിച്ചില്ല എന്നും വിമർ ശിച്ച ശേഷ മാണ് സുധീരൻ രാജി വെച്ചത്

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പി. എസ്. ശ്രീധരന്‍ പിള്ള ബി. ജെ.പി. പ്രസിഡണ്ട്

July 30th, 2018

p-s-sreedharan-pillai-appointed-as-kerala-bjp-president-ePathram
ബി. ജെ.പി. യുടെ സംസ്ഥാന അദ്ധ്യക്ഷ നായി പി. എസ്. ശ്രീധരന്‍ പിള്ള യെ തെരഞ്ഞെടുത്തു. ഇതു രണ്ടാം തവണ യാണ് പി. എസ്. ശ്രീധരന്‍ പിള്ള ബി. ജെ. പി. യുടെ കേരള ഘടകത്തിന്റെ നേതൃ സ്ഥാനത്തു വരു ന്നത്.

2003- 2006 ല്‍ ആയിരുന്നു ശ്രീധരന്‍ പിള്ള സംസ്ഥാന അദ്ധ്യക്ഷ പദവി വഹി ച്ചി രുന്നത്. കുമ്മനം രാജ ശേഖ രനെ മിസ്സോറാം ഗവര്‍ണ്ണര്‍ ആയി നിയമി ച്ച തോടെ യാണ് കേര ളത്തി ലെ ബി. ജെ. പി. പ്രസിഡണ്ട് സ്ഥാന ത്ത്‌ ഒഴിവു ണ്ടായത്.

കെ. സുരേന്ദ്രന്‍, പി. കെ. കൃഷ്ണദാസ്, എ. എന്‍. രാധാ കൃഷ്ണന്‍, എം. ടി. രമേശ് തുടങ്ങി യവര്‍ സംസ്ഥാന അദ്ധ്യക്ഷ സ്ഥാന ത്തേക്ക് പരി ഗണിക്ക പ്പെട്ടിരുന്നു എന്നും അഭിപ്രായ വ്യത്യാ സ ങ്ങളെ തുടര്‍ന്നാണ് പ്രസി ഡണ്ടു പദവി യെ കുറിച്ച് തീരുമാനം എടുക്കു വാന്‍ വൈകി യത് എന്നും വാര്‍ത്ത കള്‍ ഉണ്ടായി രുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാല വര്‍ഷ ക്കെടുതി : നഷ്ട പരിഹാര വിതരണ ത്തിന് കാല താമസം ഉണ്ടാ വരുത് എന്ന് മുഖ്യമന്ത്രി

July 16th, 2018

pinarayi-vijayan-epathram
തിരുവനന്തപുരം : കാല വര്‍ഷ ക്കെടുതികള്‍ വില യി രുത്തി നഷ്ട പരിഹാര വിതരണ ത്തിന് കാല താമസം ഉണ്ടാവരുത് എന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  സംസ്ഥാന ത്തെ കാല വർഷ ക്കെടുതികൾ വീഡിയോ കോൺഫറൻസ് വഴി ജില്ലാ കളക്ടർ മാരു മായി മുഖ്യമന്ത്രി വില യിരുത്തി.

ജില്ലാ കളക്ടര്‍മാരു മായി വീഡിയോ കോണ്‍ ഫറന്‍സ് വഴി നടത്തിയ യോഗ ത്തിലാണ് മുഖ്യ മന്ത്രി നിര്‍ദ്ദേ ശം നല്‍കിയത്.

ആശ്വാസം പെട്ടെന്നെത്തിക്കുക എന്നത് പ്രധാന മാണ്. ജില്ലാ കളക്ടർമാർ കൂടുതൽ ജാഗ്രത പുലർ ത്തണം. വെള്ള പ്പൊക്കം ഉണ്ടാവുന്ന ചില സ്ഥല ങ്ങളിൽ കുടി വെള്ളം എത്തി ക്കേണ്ടി വരും. അതി നാവശ്യ മായ നടപടി സ്വീകരി ക്കണം. പകർച്ച വ്യാധികൾക്കെ തിരെ മുൻ കരുതലു കൾ സ്വീകരി ക്കണം.

അടിയന്തര സാഹ ചര്യം നേരിടു ന്നതിന് ആശുപത്രി കൾ സജ്ജ മായിരി ക്കണം. ദുരിതാശ്വാസ ക്യാമ്പുകളിൽ അസുഖ മുള്ള വരു ണ്ടെങ്കിൽ അവർക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്ന് നിർദ്ദേ ശിച്ചു.

 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മഴയിൽ കുതിർന്ന കേരളം : ഹര്‍ത്താല്‍ കരി ദിനമാക്കി എസ്. ഡി. പി. ഐ.
Next »Next Page » അഭിമന്യു വധം : മുഖ്യപ്രതി പിടിയിൽ »



  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine