കൊച്ചി : പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി (68) അന്ത രിച്ചു. ബുധനാഴ്ച വൈകുന്നേരം അഞ്ചു മണി യോടെ ആലുവ യിലെ സ്വകാര്യ ആശു പത്രി യിലായി രുന്നു അന്ത്യം. കരള്‍ രോഗ ത്തെ തുടര്‍ന്ന് ദീര്‍ഘ കാല മായി ചികില്‍സ യില്‍ ആയിരുന്നു.
പി. എ. ഇബ്രാഹിം എന്നായിരുന്നു ഉമ്പായി യുടെ പേര്. പിന്നീട് പ്രശസ്ത ചലച്ചിത്ര കാരന്‍ ജോണ്‍ എബ്രഹാം, പി. എ. ഇബ്രാഹിം എന്ന പേര്‍ ഉമ്പായി എന്നു മാറ്റുക യായിരുന്നു. മട്ടാഞ്ചേരി കല്‍വത്തി യിലെ അബു – ഫാത്തിമ്മ ദമ്പതികളുടെ മകനാണ്. ഹഫ്‌സയാണ് ഭാര്യ. മൂന്നു മക്കള്‍.
ഗസല്‍ സംഗീത ശാഖയെ കേരള ക്കരയില്‍ ജനകീയ മാക്കി യതില്‍ ഉമ്പായിക്ക് വലിയ പങ്കുണ്ട്. ഒരു ഡസ നോളം ഗസല്‍ ആല്‍ബങ്ങള്‍ ഉമ്പായി യുടേതായി പുറ ത്തിറ ങ്ങിയി ട്ടുണ്ട്. കവികളായ ഒ. എന്‍. വി. കുറുപ്പ്, സച്ചിദാനന്ദന്‍ എന്നിവ രുടെ കവിത കള്‍ക്ക് സംഗീതം നല്‍കി ഉമ്പായി ആല പിച്ച ഗാന ങ്ങള്‍ നിത്യ ഹരിത ങ്ങളായി നില നില്‍ക്കുന്നു.
സുനയനേ സുമുഖീ, വീണ്ടും പാടാം സഖീ, പാടുക സൈഗാള്‍ പാടൂ, ഒരിക്കല്‍ നീ പറഞ്ഞു, അകലെ മൗനം പോല്‍, ഗാന പ്രിയരേ ആസ്വാദ കരേ.. തുടങ്ങി യവ യാണ് അദ്ദേഹ ത്തിന്റെ പ്രസസ്ത ഗാനങ്ങള്‍.
‘നോവല്‍’ എന്ന സിനിമക്കും ഉമ്പായി സംഗീത സംവി ധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. ജോണ്‍ എബ്രഹാമി ന്റെ ‘അമ്മ അറിയാന്‍’ എന്ന ചിത്ര ത്തില്‍ ഗസല്‍ ആലപി ച്ചിരുന്നു.
- pma