അബുദാബി : ഭാരതീയ സംഗീത ത്തിനു പകരം വെക്കാന്‍ മറ്റൊരു സംഗീതവും ഇല്ല. ലോകപ്രസിദ്ധ ആംഗലേയ സംഗീതജ്ഞന്‍ എല്‍വിസ് പ്രസ്ലി മുതല്‍ യാനി വരെ ഇത് വ്യക്തമാക്കിയതാണ്. അതു നശിപ്പിക്കാന്‍ നമ്മുടെ കുഞ്ഞുങ്ങളെ അനുവദിക്കരുത് നമ്മുടെ മക്കളെ നമ്മുടെ സംഗീത ത്തിന്റെയും സംസ്കാര ത്തിന്റെയും വഴികളിലൂടെ സഞ്ചരിക്കാന്‍ പ്രാപ്തരാക്കുക എന്നും പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി അഭ്യര്‍ത്ഥിച്ചു.
അബുദാബി ശക്തി തിയേറ്റേഴ്‌സിന്റെ ആഭിമുഖ്യ ത്തില്‍ അബുദാബി നാഷണല്‍ തിയേറ്ററില്‍ സംഘ ടിപ്പിച്ച ‘ഷാം ഇ ഗസലി ‘ല്‍ ഗസല്‍ അവതരിപ്പിച്ചു സംസാരിക്കുക യായിരുന്നു അദ്ദേഹം. ഭാരതീയ സംഗീതം ആസ്വദിക്കാനുള്ള മനസ്സ് യുവതലമുറയ്ക്ക് ഉണ്ടാക്കി ക്കൊടുക്കണം. അതുവഴി നമ്മുടെ സംസ്‌കാരം നില നിര്‍ത്താന്‍ നമുക്ക് കഴിയണം. നമുക്ക് ചാടി ക്കളിക്കാം. ഇത് നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയും. എപ്പോഴും ചാടി ക്കളിച്ചാല്‍ ശരീരം കേടുവരും. കൊലവെറി സംഗീതം പോലുള്ള പുതിയ സംഗീത പ്രവണതകളെ പരിഹസിച്ചു കൊണ്ടഭിപ്രായപ്പെട്ടു.
ഭൈരവി സമ്പൂര്‍ണ രാഗമാണ്. ഏതൊരു വികാര ത്തെയും ഉള്‍ക്കൊള്ളാന്‍ ആ രാഗത്തിനു കഴിയും. ഏതു രീതിയില്‍ നമ്മെ സാന്ത്വനി പ്പിക്കാനും നമ്മെ പ്രകോപി പ്പിക്കാനും നമ്മെ ഉറക്കാനു മൊക്കെ കഴിവുള്ള ഒരു രാഗമാണത്. അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ഈയിടെ അന്തരിച്ച ഗസല്‍ സംഗീതജ്ഞന്‍ പണ്ഡിറ്റ് ജഗ്ജിത് സിംഗിന് പ്രണാമം അര്‍പ്പിച്ചു കൊണ്ട് ‘യെഹ് ദൗലത്ത് ഭി ലേ ലോ… യെ ഷൊഹ്‌റത്ത് ഭി ലേ ലോ…’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചു കൊണ്ട് തുടങ്ങിയ ഗസല്‍ , മിര്‍സ ഗാലിബ്, തലത് മഹ്മൂദ്, മുകേഷ്, മുഹമ്മദ് റാഫി, പങ്കജ് ഉദാസ്, ഒ.എന്‍ .വി., സച്ചിദാനന്ദന്‍, യൂസഫലി കേച്ചേരി, മെഹബൂബ്, ബാബുരാജ്, വേണു വി. ദേശം തുടങ്ങി യവരുടെ വരി കളിലൂടെ ഗസലുകള്‍ പെരു മഴയായ് പെയ്തിറങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
ഗോപാല കൃഷ്ണ മാരാരുടെ ശിക്ഷണ ത്തില്‍ ദുബായ് സരസ്വതി വാദ്യ കലാ സംഘം അവതരിപ്പിച്ച ശിങ്കാരി മേള ത്തോടു കൂടിയാണ് ഷാം ഇ ഗസലിനു തിരശ്ശീല ഉയര്‍ന്നത്. ഗസലിന് മുന്നോടിയായി നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഇസ്മായില്‍ റാവുത്തര്‍ മുഖ്യാതിഥി ആയിരുന്നു. സാംസ്കാരിക സംഘടനാ സാരഥി കളായ രമേഷ് പണിക്കര്‍ , കെ. ബി. മുരളി, മനോജ് പുഷ്‌കര്‍ , മൊയ്തു ഹാജി കടന്നപ്പള്ളി എന്നിവരും പരിപാടിയുടെ പ്രായോജകരുടെ പ്രതിനിധികളായ പ്രമോദ് മങ്ങാട്ട്, ഗണേഷ് ബാബു, അബ്ദുല്‍ ഹമീദ്, അല്‍ത്താഫ്, ജൂബി ചെറിയാന്‍, ഹരീന്ദ്രന്‍ , ടി. കെ. അഷറഫ്, ബദറുദ്ദീന്‍ , അബ്ദുല്‍ ലത്തീഫ്, ഷാജി, എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ശക്തി പ്രസിഡന്റ് പി. പദ്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി. പി. കൃഷ്ണകുമാര്‍ സ്വാഗതവും കലാ വിഭാഗം സെക്രട്ടറി മധു പരവൂര്‍ നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ശക്തി തിയേറ്റഴ്സ്, സംഗീതം