അബുദാബി : ഒക്ടോബർ 20 വ്യാഴാഴ്ച മുതൽ മൂന്നു ദിവസ ങ്ങളിലായി അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ ‘ഭാവ ത്രയം’ കഥകളി അരങ്ങേറും എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേള നത്തില്‍ അറിയിച്ചു. പത്മശ്രീ കലാ മണ്ഡലം ഗോപി യുടെ നേതൃത്വത്തില്‍ സന്ദര്‍ശന്‍ കഥ കളി സംഘ മാണ് ഇത്തവണ കഥ കളി മഹോത്സവം അരങ്ങിൽ എത്തി ക്കുന്നത്.
ദുര്യോധന വധം, കിരാതം, കുചേല വൃത്തം എന്നീ മൂന്നു കഥ കളാ ണ് ഭാവ ത്രയത്തിൽ ഉള്‍പ്പെടു ത്തിയി രിക്കുന്നത്. പത്മശ്രീ കലാ മണ്ഡലം ഗോപി രണ്ടു കഥ കളി ലെയും കൃഷ്ണ വേഷങ്ങള്‍ ചെയ്യുന്നു എതാണ് ഈ കഥ കളി മഹോ ത്സവ ത്തിന്റെ ആകര്‍ഷ ണീയത.
ഗോപി ആശാനെ കൂടാതെ മാര്‍ഗ്ഗി വിജയ കുമാര്‍, കോട്ടയ്ക്കല്‍ കേശ വന്‍ കുണ്ഡ ലായര്‍, കലാ മണ്ഡലം ഷണ്‍മുഖന്‍, കലാ മണ്ഡ ലം ഹരി ആര്‍. നായര്‍, കലാ നിലയം വിനോദ്, ഹരി പ്രിയ നമ്പൂ തിരി, കലാ മണ്ഡലം സുദീപ്, കലാ മണ്ഡലം വിപിന്‍, കലാ മണ്ഡലം ആദിത്യന്‍ തുടങ്ങി യവര്‍ പ്രധാന വേഷ ങ്ങള്‍ കൈകാര്യം ചെയ്യുന്നു.
പത്തിയൂര്‍ ശങ്കരന്‍ കുട്ടി, നെടുമ്പിള്ളി രാമ മോഹന് (പാട്ട്), കലാ മണ്ഡലം കൃഷ്ണ ദാസ് (ചെണ്ട), കലാ നിലയം മനോജ് (മദ്ദളം) എന്നിവ രാണ് പിന്നണി യിൽ.
പ്രമുഖ കഥ കളി കലാ കാരി ഹരിപ്രിയ നമ്പൂതിരി, കെ. എസ്. സി. പ്രസിഡണ്ട് പി. പദ്മ നാഭന്‍, ശക്തി തിയ്യറ്റേഴ്സ് പ്രസി ഡന്‍റ് വി. പി. കൃഷ്ണ കുമാര്‍, ജനറല്‍ സെക്രട്ടറി സുരേഷ് പാടൂര്‍, മണി രംഗ് പ്രതി നിധി കളായ അജയ്, അനൂപ്, യു. എ. ഇ. എക്സ്ചേഞ്ച് കോര്‍പറേറ്റ് മാനേജര്‍ വിനോദ് നമ്പ്യാര്‍ എന്നി വര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കല, കേരള സോഷ്യല്‍ സെന്റര്‍, ശക്തി തിയേറ്റഴ്സ്, സംഗീതം, സംഘടന