അബുദാബി : കലാമണ്ഡലം ഗോപി ആശാൻ നേതൃത്വം നൽകുന്ന ‘കണ്ണിണ ക്കാനന്ദം’ എന്ന കഥകളി മഹോ ത്സവം 2017 ഒക്ടോബർ 19, 20 വ്യാഴം, വെള്ളി എന്നീ രണ്ടു ദിവസ ങ്ങളി ലായി അബുദാബി കേരളാ സോഷ്യൽ സെന്ററിലും ഇന്ത്യാ സോഷ്യൽ സെന്ററി ലുമായി അര ങ്ങേറും.
ഇന്ത്യാ സോഷ്യൽ സെന്റർ, കേരള സോഷ്യൽ സെന്റർ എന്നീ സംഘടന കളും അബു ദാബി ശക്തി തിയ്യറ്റേഴ്സ്, മണിരംഗ് അബുദാബി എന്നീ കൂട്ടായ്മ കളും സംയുക്ത മായി ഒരുക്കുന്ന ‘കണ്ണിണ ക്കാനന്ദം’ കഥകളി മഹോ ത്സവ ത്തിൽ ഇരയിമ്മൻ തമ്പി യുടെ ഉത്തരാ സ്വയം വരം, കീചക വധം, ദക്ഷ യാഗം എന്നീ മൂന്ന് ജന പ്രിയ കഥ കളാണ് അവ തരി പ്പിക്കുന്നത്.
ഒക്ടോബർ 19 വ്യാഴം വൈകുന്നേരം 7 : 30 മുതൽ കേരള സോഷ്യൽ സെൻററിൽ അരങ്ങേറുന്ന ‘ഉത്തരാ സ്വയം വര’ ത്തിൽ കലാ മണ്ഡലം ഗോപി ആശാൻ ദുര്യോധ നന്റെ കത്തി വേഷമിടുന്നു.
ഒക്ടോബർ 20 വെള്ളി യാഴ്‌ച ഉച്ചക്ക് 1 : 30 മുതൽ ഇന്ത്യാ സോഷ്യൽ സെൻറ റിൽ തായമ്പക യോടെ തുടക്ക മാവുന്ന ‘കണ്ണിണ ക്കാനന്ദം’ മേള യിൽ ‘കീചക വധം’ കഥ കളിയും അരങ്ങേറും. വൈകു ന്നേരം 7 : 30 മുതൽ ഐ. എസ്. സി. യിൽ ‘ദക്ഷ യാഗം’ കഥ കളി അരങ്ങേറും. കലാ മണ്ഡലം ഗോപി ആശാൻ ദക്ഷന്റെ വേഷ മിടും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, കല, കേരള സോഷ്യല്‍ സെന്റര്‍, ശക്തി തിയേറ്റഴ്സ്, സംഗീതം, സംഘടന