അബുദാബി : മൂന്നു ദിവസ ങ്ങളി ലായി അബുദാബി കേരള സോഷ്യൽ സെന്ററിൽ അരങ്ങേറിയ ‘ഭാവ ത്രയം’ കഥ കളി മഹോൽസവ ത്തിനു തിരശീല വീണു. ആദ്യ രണ്ടു ദിവസ ങ്ങളിൽ ദുര്യോ ധന വധം, കിരാതം, എന്നീ കഥ കളാണ് അരങ്ങിൽ എത്തിയത്. സംഗീത പ്രധാന മായ കുചേല വൃത്തം കഥ കളി യാണ് സമാപന ദിവസം അര ങ്ങേറി യത്.
കലാ മണ്ഡലം ഗോപി യുടെ ശ്രീകൃഷ്‌ണ വേഷവും മാർഗ്ഗി വിജയ കുമാറി ന്റെ കുചേലനും അരങ്ങു നിറ ഞ്ഞാടി. കലാ മണ്ഡലം ഷണ്മുഖന്റെ രുഗ്മിണി യും കലാ മണ്ഡലം വിപിന്റെ കുചേല പത്‌നി യുമാ യിരു ന്നു ശ്രദ്ധേയ മായ മറ്റു വേഷ ങ്ങൾ.
കലാ മണ്ഡലം ഗോപി രണ്ടു കഥ കളി ലെയും കൃഷ്ണ വേഷ ങ്ങള്‍ ചെയ്തതാണ് ഈ വർഷ ത്തെ കഥ കളി മഹോ ത്സവ ത്തിന്റെ സവിശേഷത.
കോട്ട യ്‌ക്കൽ കേശവൻ, കലാ മണ്ഡലം ഷണ്മുഖൻ, കലാ നിലയം വിനോദ് തുടങ്ങിയ ഇരുപതോളം കലാ കാര ന്മാർ വിവിധ കഥാ പാത്ര ങ്ങൾക്കു വേഷ പ്പകർച്ച യേകി. പത്തിയൂർ ശങ്കരൻ കുട്ടി, നെടു മ്പിള്ളി രാമ മോഹന്‍ എന്നിവര്‍ പിന്നണി പാടി. കലാ മണ്ഡലം കൃഷ്‌ണ ദാസ്, കലാ നിലയം മനോജ് എന്നിവര്‍ മേളം ഒരുക്കി. ഡോ. പി.വേണു ഗോപാലൻ അരങ്ങു പരിചയ പ്പെടുത്തി.
കഥകളി കലാ കാരനാ യിരുന്ന കോട്ടക്കല്‍ ശിവ രാമന്‍െറ അരങ്ങും ജീവിതവും അണി യറയും ചിത്രീ കരി ക്കുന്ന ‘ശിവ രാമണീയം’ ഫോട്ടോ പ്രദർശനവും ഭാവ ത്രയ ത്തി ന്റെ ഭാഗ മായി കെ. എസ്. സി. അങ്കണ ത്തിൽ നടന്നു. പ്രശസ്ത ഫോട്ടോ ഗ്രാഫര്‍ രാജന്‍ കാരിമൂല പകര്‍ത്തിയ 65 ഓളം ചിത്രങ്ങളാണ് പ്രദര്‍ശി പ്പിച്ചത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കല, നൃത്തം, ശക്തി തിയേറ്റഴ്സ്, സംഗീതം