അബുദാബി : യു. എ. ഇ. യിലെ പ്രമുഖ കണ്ണട വ്യാപാരികളായ ദാര്‍ ഒപ്ടിക്സ് തങ്ങളുടെ 86 -ആമത് ശാഖ ദുബായ് ഡൌണ്‍ ടൌണിലും 87 -ആമത് ശാഖ അലൈന്‍ മാളിലും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. ദാര്‍ ഒപ്ടിക്സ് ഗ്രൂപ്പിന്റെ പ്രസിഡന്റ്റ് മസൌദ് അബേദി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച ചടങ്ങുകളില്‍ ഗ്ലോബല്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ പായം മാലേക് നെജാദ് , മാനേജിംഗ് ഡയരക്ടര്‍ ഇമാന്‍ തലെബി തുടങ്ങിയവരും വ്യാപാര വാണിജ്യ മേഖലകളിലെ പ്രമുഖരും സന്നിഹിത രായിരുന്നു.
1992 ല്‍ സ്ഥാപിതമായ ദാര്‍ ഒപ്ടിക്സ് യു. എ. ഇ.യിലെ വിവിധ എമിരേറ്റുകളില്‍ മാത്രമല്ല ഖത്തര്‍ , കുവൈറ്റ് , ബഹ്‌റൈന്‍ , ഒമാന്‍ , സൌദി അറേബ്യ എന്നീ ഗള്‍ഫ് രാജ്യ ങ്ങളിലും ഇന്ത്യ യിലും ബ്രാഞ്ചുകള്‍ ആരംഭിക്കുന്നു. കൊച്ചി യിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ അടുത്ത മാസം തന്നെ ദാര്‍ ഒപ്ടിക്സ് ശാഖ തുറന്നു പ്രവര്‍ത്തനം ആരംഭിക്കും എന്ന് പ്രസിഡന്റ്റ് മസൌദ് അബേദി പറഞ്ഞു.
സണ്‍ ഗ്ലാസ്സുകള്‍ , കണ്ണട ഫ്രെയിമുകള്‍ , കൊണ്ടാക്റ്റ് ലെന്‍സുകള്‍ എന്നിവയുടെ വിപുലമായ ശേഖരം ഇവിടെ ലഭ്യമാണ്. ലോകോത്തര നിലവാരമുള്ള പ്രമുഖ ബ്രാന്‍ഡു കളുടെ കണ്ണട ഉല്‍പ്പന്നങ്ങളാണ് ദാര്‍ ഒപ്ടിക്സിന്റെ മുഖ മുദ്ര. സാധാരണ ക്കാരായ കസ്റ്റമര്‍ക്ക് വാങ്ങാവുന്ന ശരാശരി വില നിലവാര ത്തിലും ലഭ്യമാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ദുബായ്