അബുദാബി : പ്രമുഖ കഥകളി നടന്‍ കലാമണ്ഡലം ഗോപി ആശാന്റെ നേതൃത്വ ത്തിൽ അബുദാബി കേരളാ സോഷ്യൽ സെന്ററിൽ ഒക്ടോബര്‍ 22, 23, 24 (വ്യാഴം, വെള്ളി, ശനി) എന്നീ മൂന്നു ദിവസ ങ്ങളി ലായി കഥ കളി മഹോൽ സവം നടക്കും എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
ഒക്ടോബര്‍ 22 വ്യാഴാഴ്ച വൈകുന്നേരം ആറര മണിക്ക് കേരളാ സോഷ്യൽ സെന്റര്‍ വേദി യില്‍ നാലു വേഷ ങ്ങള്‍ ഒന്നിച്ചണി നിരക്കുന്ന ‘പകുതി പ്പുറ പ്പാട്’ എന്ന പരിപാടി യോടെ തുടക്ക മാവുന്ന കഥ കളി മഹോൽ സവ ത്തില്‍ ഗോപി ആശാനെ കൂടാതെ മാർഗി വിജയ കുമാർ, കലാ മണ്ഡലം ഷണ്മുഖൻ, കലാ മണ്ഡലം കൃഷ്‌ണ ദാസ് തുടങ്ങി ഇരുപതോളം കാലാ കാരന്മാര്‍ അണി നിരക്കും. കോട്ടയ്ക്കൽ മധു, പത്തിയൂർ ശങ്കരൻ കുട്ടി തുടങ്ങിയവര്‍ പിന്നണി പാട്ടു കാരായി എത്തും.
ഒക്ടോബര്‍ 23 വെള്ളിയാഴ്ച വൈകുന്നേരം ആറര മണിക്ക് മേളപ്പദം അരങ്ങേറും.
പ്രണയ പര്‍വ്വം എന്ന പേരില്‍ സംഘടി പ്പിക്കുന്ന കഥകളി മഹോൽസവ ത്തില്‍ വ്യാഴാഴ്ച രാത്രി യില്‍ ‘രുഗ്മാംഗദ ചരിതം’ വെള്ളിയാഴ്ച രാത്രിയില്‍ ‘കച ദേവയാനി’ ശനിയാഴ്ച രാത്രി ‘ഭഗവധം’ എന്നീ കഥകള്‍ അരങ്ങി ലെത്തും.
പരിപാടി യെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കലാമണ്ഡലം ഗോപി, ഡോക്ടര്‍. വേണുഗോപാല്‍, വിനോദ് നമ്പ്യാര്‍, സംഘാടകരായ ശക്തി തിയറ്റേഴ്സ്, മണി രംഗ് ഭാരവാഹികളും സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ശക്തി തിയേറ്റഴ്സ്, സംഗീതം, സംഘടന