അബുദാബി : റോഡ് സുരക്ഷയെ മുന്‍ നിറുത്തി അബുദാബി – ഗുവൈഫാത്ത് റോഡിലെ വേഗ പരിധി യില്‍ മാറ്റം വരുത്തും എന്ന് അബു ദാബി പൊലീസ് ഗതാഗത വിഭാഗം അറിയിച്ചു.
നവംബര്‍ 15 മുതല്‍ ആയിരിക്കും പുതിയ വേഗ പരിധി പ്രാബല്യത്തില്‍ വരിക. വേഗ പരിധി മാറ്റം വരുത്തുന്നത് ഒട്ടേറെ പേരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കും എന്നും അബുദാബി പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ വിഭാഗം ആക്‌ടിംഗ് ഡപ്യൂട്ടി ഡയറക്‌ടർ ബ്രിഗേഡിയർ ഖലീഫാ മുഹമ്മദ് അൽ ഖെയ്‌ലി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
അൽ ദഫ്‌റ പാലം മുതൽ ബൈനൂന ഫോറസ്‌റ്റ് വരെ ഇരു ഭാഗ ത്തേക്കും 176 കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡിൽ പരമാ വധി വേഗം മണിക്കൂറിൽ 100 കിലോമീറ്റര്‍ ആയിരിക്കും.
ബൈനൂന ഫോറസ്‌റ്റ് മുതൽ ബറഖ വരെ മണിക്കൂറിൽ 120 കിലോമീറ്റര്‍ വേഗ പരിധി നിജപ്പെടുത്തും. ബറഖ മുതൽ ഗുവൈഫാത്ത് വരെ ഇരു ഭാഗ ത്തേക്കും 64 കിലോ മീറ്റർ ദൈർഘ്യത്തിൽ വേഗ പരിധി മണിക്കൂറിൽ 100 കിലോ മീറ്ററും ആയി മൂന്നു ഭാഗ മായിട്ടായിരിക്കും അബുദാബി – ഗുവൈഫാത്ത് റോഡിൽ വേഗ പരിധി പുതുക്കി നിശ്‌ചയിക്കുക.
ബസ്സു കളുടെ വേഗ പരിധി മൂന്നിടത്തും മണിക്കൂറിൽ 100 കിലോ മീറ്റര്‍ ആയും മറ്റു ഹെവി വാഹന ങ്ങളുടെ വേഗ പരിധി മണി ക്കൂറിൽ 80 കിലോ മീറ്റര്‍ ആയും നിജപ്പെടുത്തി. നിയന്ത്രിത വേഗ പരിധി യേക്കാൾ 20 കിലോ മീറ്റർ വേഗം അധിക മായാണ് അനുവദി ച്ചിട്ടുള്ളത്. വേഗ പരിധി സൂചിപ്പിച്ചു കൊണ്ടുള്ള അടയാള ബോർഡു കൾ റോഡിൽ സ്‌ഥാപിച്ചിട്ടുണ്ട്.
റോഡ് സുരക്ഷ യ്ക്കായി എല്ലാ ഡ്രൈവർ മാരും പുതിയ വേഗ പരിധി കർശന മായി പാലിക്കണം എന്നും അധികൃതർ ഓ ര്‍മ്മിപ്പിച്ചു.
- pma