ഷാര്‍ജ തൊഴിലാളി പ്രശ്നം പോലീസ്‌ സ്റ്റേഷനില്‍ ധാരണയായി

June 17th, 2010

sunil-chalilകണ്ണൂര്‍ :  രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരുടെ മദ്ധ്യസ്ഥതയില്‍ ഉണ്ടാക്കിയ ഉടമ്പടി മുതലാളിയുടെ ബന്ധുക്കള്‍ പാലിക്കാതിരുന്നതിനെ തുടര്‍ന്ന് വെട്ടിലായ തൊഴിലാളികള്‍ക്ക്‌ പോലീസ്‌ സ്റ്റേഷനില്‍ പരിഹാരമായി. ഷാര്‍ജയില്‍ കണ്ണൂര്‍ സ്വദേശിയായ തൊഴില്‍ ഉടമ മുങ്ങിയതിനെ തുടര്‍ന്ന് ശമ്പളം ലഭിക്കാതെ വലഞ്ഞ തൊഴിലാളികള്‍ നാട്ടില്‍ തിരിച്ചെത്തിയതിനു ശേഷം മുതലാളിയുടെ വീട്ടിലെത്തി ബഹളം വെച്ചത് e പത്രം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജൂണ്‍ 15നു ശമ്പള കുടിശികയായി നല്‍കാനുള്ള മൊത്തം തുകയ്ക്കുള്ള ചെക്ക് മദ്ധ്യസ്ഥരുടെ സാന്നിദ്ധ്യത്തില്‍ തൊഴിലാളികള്‍ക്ക്‌ കൈമാറും എന്നായിരുന്നു നേരത്തെ ഉണ്ടാക്കിയ കരാര്‍. എന്നാല്‍ പണം സ്വീകരിക്കാന്‍ എത്തിയ തൊഴിലാളികളോട് മുതലാളിയുടെ ബന്ധുക്കള്‍ കയര്‍ക്കുകയും പണം നല്‍കാനാവില്ല എന്ന് പറയുകയും ചെയ്തു. വാര്‍ത്ത പത്രത്തില്‍ വന്നതിനാലാണ് പണം നല്‍കാത്തത് എന്നാണ് കാരണമായി പറഞ്ഞത്. പത്രത്തിലൊക്കെ വാര്‍ത്ത കൊടുത്ത സ്ഥിതിയ്ക്ക് ഇനി പണം പത്രമാപ്പീസില്‍ നിന്ന് വാങ്ങിയാല്‍ മതി എന്നും ഇവര്‍ തൊഴിലാളികളെ പരിഹസിച്ചു.

പത്രത്തില്‍ വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ രാഷ്ട്രീയക്കാരും ഇവരെ കൈവേടിഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എങ്കിലും നിരാശരാവാതെ തങ്ങളുടെ ലക്‌ഷ്യം നേടിയെടുക്കുന്നത് വരെ ഇവര്‍ പൊരുതാന്‍ തന്നെ തീരുമാനിക്കുകയും വീണ്ടും മുതലാളിയുടെ വീടിനു വെളിയില്‍ പ്രതിഷേധ സമരം പുനരാരംഭിക്കുകയും ചെയ്തു. ഇതിനിടയ്ക്ക് തൊഴിലാളികളില്‍ ചിലരെ ലക്‌ഷ്യം വെച്ച് ക്വട്ടേഷന്‍ സംഘത്തെ ഇറക്കിയതായും തൊഴിലാളികള്‍ അറിയിച്ചു. എന്നാല്‍ ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങള്‍ക്ക്‌ പരിചയമുള്ള ചിലര്‍ തൊഴിലാളികളില്‍ ഉള്ളതിനാല്‍ ഇവര്‍ ആക്രമണം നടത്താതെ തിരികെ പോവുകയാണ് ഉണ്ടായത്.

സംഘര്‍ഷത്തെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ്‌ ഇരു കൂട്ടരെയും പോലീസ്‌ സ്റ്റേഷനിലേക്ക് ചര്‍ച്ചയ്ക്ക് വിളിപ്പിച്ചു. തൊഴിലാളികളുടെ നിശ്ചയദാര്‍ഢ്യം കണ്ട രാഷ്ട്രീയക്കാര്‍ വീണ്ടും ഇവരുടെ സഹായത്തിനെത്താന്‍ തയ്യാറായി. രാഷ്ട്രീയക്കാരുടെ കൂടെ തന്നെ എത്തിയ തൊഴിലാളികളുമായി പോലീസ്‌ സ്റ്റേഷനില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ മുതലാളിയുടെ ബന്ധുക്കള്‍ ജൂണ്‍ 25നു ചെക്ക് നല്‍കാമെന്ന് സമ്മതിച്ചു. ജൂലൈ 30 നു തീയതി ഇട്ട ചെക്കാണ് നല്‍കുക.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുതലാളി വാക്കു മാറി – ഷാര്‍ജയിലെ തൊഴിലാളികള്‍ വീണ്ടും കബളിക്കപ്പെട്ടു

June 16th, 2010

sunil-chalilകണ്ണൂര്‍ : തൊഴിലാളികള്‍ക്ക്‌ കൊടുക്കുവാനുള്ള ശമ്പള കുടിശിക പൂര്‍ണ്ണമായി കൊടുത്തു തീര്‍ക്കാം എന്ന് പറഞ്ഞിരുന്ന മുതലാളിമാര്‍ വാക്ക് മാറിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ വീണ്ടും കബളിക്കപ്പെട്ടു. ഷാര്‍ജയിലെ തൊഴില്‍ ക്യാമ്പില്‍ 6 മാസത്തോളം ശമ്പളം ലഭിയ്ക്കാതെ അവസാനം തൊഴില്‍ വകുപ്പ്‌ തിരികെ നാട്ടിലേയ്ക്കയച്ച തൊഴിലാളികളാണ് വീണ്ടും കബളിക്കപ്പെട്ടത്‌. കഴിഞ്ഞ ദിവസം കമ്പനി ഉടമയുടെ വീടിനു മുന്‍പില്‍ പ്രകടനം നടത്തിയ തൊഴിലാളികളുമായി രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരുടെ മദ്ധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന ചര്‍ച്ചകളില്‍ ഇന്നലെ മുഴുവന്‍ തുകയ്ക്കുമുള്ള ചെക്ക് നല്‍കാം എന്ന് മുതലാളിയുടെ ബന്ധുക്കള്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ ഇവര്‍ കാലുമാറിയതായി തൊഴിലാളികള്‍ പറയുന്നു. വാര്‍ത്ത പത്രങ്ങളിലും മറ്റ് മാധ്യമങ്ങളിലും വന്നതാണ് ഇവരെ ചൊടിപ്പിച്ചത്. ഇനി പണം പത്രമാപ്പീസില്‍ നിന്നും വാങ്ങിയാല്‍ മതി എന്നാണത്രേ പണം വാങ്ങാന്‍ വന്ന തൊഴിലാളികളോട് ഇവര്‍ പ്രതികരിച്ചത്. പ്രശ്നത്തില്‍ മദ്ധ്യസ്ഥം നിന്ന ചില രാഷ്ട്രീയക്കാരും മുതലാളിമാരുടെ പക്ഷം ചേര്‍ന്നതായി സൂചനയുണ്ട്. ഇതെല്ലാം എന്തിനാ പത്രക്കാരോട് വിളിച്ചു പറയുന്നത് എന്ന് ഇവരും തൊഴിലാളികളോട് ചോദിക്കുകയും ഇനി ഈ കാര്യത്തില്‍ തങ്ങള്‍ ഇടപെടില്ല എന്ന് പറഞ്ഞു രാഷ്ട്രീയക്കാര്‍ പ്രശ്നത്തില്‍ നിന്നും പിന്‍ വാങ്ങി എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആരെല്ലാം ഉപേക്ഷിച്ചാലും തങ്ങള്‍ക്കു അവകാശപ്പെട്ട കൂലി നേടിയെടുക്കാന്‍ തന്നെയാണ് തൊഴിലാളികളുടെ തീരുമാനം. ഇത് പ്രകാരം ഇവര്‍ വീണ്ടും തൊഴിലുടമയുടെ വീടിനു വെളിയില്‍ സത്യഗ്രഹം ഇരിക്കുകയും പോലീസ്‌ വീണ്ടും പ്രശ്നത്തില്‍ ഇടപെടുകയും ചെയ്തു. ഇന്ന് മട്ടന്നൂര്‍ പോലീസ്‌ സ്റ്റേഷനില്‍ തൊഴിലാളികളെയും മുതലാളിയുടെ ബന്ധുക്കളെയും പോലീസ് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തൊഴിലാളികള്‍ക്ക് ശമ്പള കുടിശിക നല്‍കാന്‍ ധാരണയായി

June 8th, 2010

workers-uniteകണ്ണൂര്‍ : പ്രമുഖ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരുടെ മധ്യസ്ഥതയില്‍ ഇന്ന് രാവിലെ മട്ടന്നൂരില്‍ ചേര്‍ന്ന ഒത്തുതീര്‍പ്പ്‌ ചര്‍ച്ചയില്‍ ഷാര്‍ജയിലെ തൊഴില്‍ ക്യാമ്പില്‍ തൊഴിലാളികളെ അനാഥരാക്കി മുങ്ങിയ തൊഴില്‍ ഉടമയുടെ ബന്ധുക്കള്‍ തൊഴിലാളികളുടെ ശമ്പള കുടിശിക നല്‍കാന്‍ ധാരണയായി. ദുബായിലെ കമ്പനിയില്‍ നിന്നും രേഖകള്‍ വരുത്തി പരിശോധിച്ചതിനു ശേഷം തൊഴിലാളികള്‍ക്ക് കൊടുക്കുവാനുള്ള കുടിശിക തിട്ടപ്പെടുത്താന്‍ ഒരാഴ്ച സമയം വേണമെന്ന ഉടമയുടെ ബന്ധുക്കളുടെ ആവശ്യം തൊഴിലാളികള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ധാരണയായത്. ഈ മാസം 15നു ചേരുന്ന തുടര്‍ യോഗത്തില്‍ ശമ്പള കുടിശികയുടെ ചെക്ക് തൊഴിലാളികള്‍ക്ക്‌ കൈമാറണം എന്നതാണ് ചര്‍ച്ചയില്‍ എടുത്ത തീരുമാനം. ഇത് തൊഴില്‍ ഉടമയുടെ ബന്ധുക്കള്‍ അംഗീകരിച്ചിട്ടുണ്ട്.

പ്രവാസി തൊഴിലാളികളുടെ ആവശ്യ പ്രകാരം ഈ പ്രശ്നത്തില്‍ കോഴിക്കോട്‌ ആസ്ഥാനമായ പ്രവാസി മലയാളി പഠന കേന്ദ്രം സജീവമായി ഇടപെട്ടിരുന്നു. കഴിഞ്ഞ മാസം യു.എ.ഇ. യില്‍ സന്ദര്‍ശനം നടത്തിയ പ്രവാസി മലയാളി പഠന കേന്ദ്രം ഭാരവാഹികളായ എം.എ. ജോണ്സന്‍, പി. കെ. ഗോപി എന്നിവര്‍ പ്രസ്തുത തൊഴിലാളികളെ ഷാര്‍ജയിലെ അവരുടെ ലേബര്‍ ക്യാമ്പില്‍ ചെന്ന് കാണുകയും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും ചെയ്തിരുന്നു. പ്രവാസികള്‍ക്ക്‌ നാട്ടില്‍ ഒരു സഹായ കേന്ദ്രമായി വര്‍ത്തിക്കുക എന്നത് പ്രവാസി മലയാളി പഠന കേന്ദ്രത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്.

ഇത്തരമൊരു സമരത്തില്‍ പ്രവാസികളോടൊപ്പം പ്രവര്‍ത്തിക്കുവാനും അവരുടെ ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കാനും കഴിഞ്ഞതില്‍ തങ്ങള്‍ക്കു സന്തോഷമുണ്ടെന്ന് പ്രവാസി മലയാളി പഠന കേന്ദ്രം ഡയറക്ടര്‍ എം. എ. ജോണ്സന്‍ അറിയിച്ചു. തങ്ങള്‍ നല്‍കിയ പിന്തുണയേക്കാള്‍ സംഘടിതമായ തൊഴിലാളികളുടെ സംഘ ശക്തിയുടെ വിജയമാണിത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുങ്ങിയ ഉടമയുടെ വീട്ടില്‍ തൊഴിലാളികള്‍ അന്വേഷിച്ചെത്തി

June 7th, 2010

sunil-chalilകണ്ണൂര്‍ : ഷാര്‍ജയിലെ തൊഴില്‍ ക്യാമ്പില്‍ തങ്ങളെ ഉപേക്ഷിച്ചു കടന്നു കളഞ്ഞ തൊഴില്‍ ഉടമയുടെ കണ്ണൂര്‍ കൂടാളിയിലെ വീട്ടില്‍ ഇവിടെ നിന്നും മടങ്ങി എത്തിയ തൊഴിലാളികള്‍ ഇന്ന് രാവിലെ അന്വേഷിച്ചെത്തി. എന്നാല്‍ അപ്പോഴേയ്ക്കും വിവരം മണത്തറിഞ്ഞ തൊഴില്‍ ഉടമ വിമാനം കയറി അറബി നാട്ടിലേയ്ക്ക് പറന്നിരുന്നു. ആറു മാസക്കാലം തങ്ങള്‍ക്ക് ശമ്പളം നല്‍കാതെ പണിയെടുപ്പിച്ച തൊഴിലുടമയുടെ വീട്ടിനു മുന്‍പില്‍ കേരളത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുമെത്തിയ നൂറോളം പ്രവാസി തൊഴിലാളികള്‍ തടിച്ചു കൂടിയതോടെ രംഗം സംഘര്‍ഷ ഭരിതമായി. കേരളത്തില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് പുറമേ ആന്ധ്ര, തമിഴ്നാട്, പഞ്ചാബ് എന്നിങ്ങനെ ഇന്ത്യയില്‍ പല ഭാഗത്ത്‌ നിന്നുമുള്ള തൊഴിലാളികളും ഈ സംഘത്തില്‍ ഉണ്ടായിരുന്നു.

പ്രശ്നം വഷളാവുന്നതിനു മുന്‍പ്‌ സ്ഥലത്തെത്തിയ രാഷ്ട്രീയ സാമൂഹ്യ നേതാക്കളുടെ മധ്യസ്ഥതയില്‍ തൊഴില്‍ ഉടമയുടെ സഹോദരനും മറ്റു ബന്ധുക്കളും ചര്‍ച്ചയ്ക്ക് തയ്യാറായി. നാളെ (ചൊവ്വ) രാവിലെ പതിനൊന്നു മണിക്ക് മട്ടന്നൂരില്‍ വെച്ച് നടക്കുന്ന ചര്‍ച്ചയില്‍ തൊഴിലാളികളും, പ്രശ്നത്തില്‍ ഇടപെട്ട രാഷ്ട്രീയ സാമൂഹ്യ നേതാക്കളും തൊഴില്‍ ഉടമയുടെ സഹോദരന്മാരുമായി സംസാരിച്ചു തൊഴിലാളികള്‍ക്ക്‌ ലഭിയ്ക്കാനുള്ള ശമ്പള കുടിശ്ശിക ലഭ്യമാക്കാന്‍ വേണ്ട നടപടികളെ കുറിച്ച് തീരുമാനം കൈക്കൊള്ളും എന്ന് തൊഴിലാളികളുടെ നേതാവായ സുനില്‍ ചാലില്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

വി.എസ്. കിനാലൂര്‍ സമര നേതാക്കളുമായി ചര്‍ച്ച നടത്തി

May 18th, 2010

കിനാലൂര്‍ സമര സമിതി നേതാക്കള്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. വിവിധ ആവശ്യങ്ങള്‍ ഉള്‍പ്പെട്ട നിവേദനം ഇവര്‍ മുഖ്യമന്ത്രിക്ക് നല്‍കി. ഇവരുടെ ആവശ്യം പരിഗണിക്കും എന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു. ഈ മാസം 29ന് ആയിരിക്കും സര്‍വ്വകക്ഷി യോഗം ചേരുക എന്ന് മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

കിനാലൂരില്‍ നാലു വരി പ്പാതയുടെ സര്‍വ്വേയുമായി ബന്ധപ്പെട്ട് നടന്ന പോലീസ് ലാത്തി ചാര്‍ജ്‌ വിവിധ കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധം വിളിച്ചു വരുത്തിയിരുന്നു. മുഖ്യമന്ത്രി ഇടപെട്ടാണ് അന്ന് പോലീസ് നടപടികള്‍ നിര്‍ത്തി വെച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

112 of 1131020111112113

« Previous Page« Previous « ഡോ. കെ. എസ്. മനോജ് കോണ്‍ഗ്രസ്സിലേക്ക്
Next »Next Page » ലയനം : കോണ്‍ഗ്രസ്സ് – മാണി ചര്‍ച്ച പരാജയം »



  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine