പാലക്കാട് : തെന്നിന്ത്യൻ ചലച്ചിത്ര രംഗത്തെ രാജ ശിൽപ്പി ആയിരുന്നു ഈയിടെ നമ്മെ വിട്ടു പിരിഞ്ഞ വിഖ്യാത സംവിധായകന്‍ കെ. എസ്. സേതുമാധവൻ എന്നും കഴിഞ്ഞ അഞ്ചു കൊല്ലമായി ഇൻസൈറ്റിനു അദ്ദേഹം നൽകിയ ഉപദേശ നിർദ്ദേശങ്ങൾ വില മതിക്കാന്‍ കഴിയാത്തവ ആയിരുന്നു എന്നും പാലക്കാടു കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസൈറ്റ് ദി ക്രിയേറ്റിവ് ഗ്രൂപ്പ് അഭിപ്രായപ്പെട്ടു.
ചലച്ചിത്ര രംഗത്തെ അദ്ദേഹത്തിന്‍റെ ഇടപെടലുകളും സൃഷ്ടികളും സിനിമാ പ്രവർത്ത കർക്കും ചലച്ചിത്ര വിദ്യാർത്ഥികൾക്കും ഒരു പാഠ പുസ്തകം തന്നെയായി ചരിത്രത്തിൽ ഇടം പിടിക്കും എന്ന് ഇൻസൈറ്റ് കൂട്ടായ്മ അനുശോചന പ്രമേയത്തിൽ പറഞ്ഞു.
നല്ല സിനിമക്കായുള്ള സമഗ്ര സംഭവനക്കും ആയുഷ്കാല നേട്ടങ്ങൾക്കും ‘ഇൻസൈറ്റ് അവാർഡ്’ അദ്ദേഹ ത്തിനു സമ്മാനിക്കുവാന്‍ കഴിഞ്ഞത് മഹാഭാഗ്യം തന്നെ എന്നും അനുശോചന യോഗം വിലയിരുത്തി.
ജീവിത സായാഹ്നത്തിൽ ഇൻസൈറ്റുമായി ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ഗാഢ ബന്ധവും ഗുരു തുല്യമായ സഹകരണവും പ്രോത്സാഹനങ്ങളും ഇൻസൈറ്റ് പ്രവർത്തകർ നന്ദിയോടെ സ്മരിച്ചു. കൂട്ടായ്മയുടെ അനുശോചനം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അറിയിക്കു കയും അവരുടെ ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്തു.
ഇൻസൈറ്റ് ഓഫീസിൽ വച്ചു നടന്ന അനുസ്മരണ യോഗത്തിൽ കെ. ആർ. ചെത്തല്ലൂർ, കെ. വി. വിൻസെന്‍റ്, സി. കെ. രാമ കൃഷ്ണൻ, ശ്രീലക്ഷ്മി, ഡോ. അനഘ കോമളൻ കുട്ടി, ഷാനി ആന്‍റണി, മാണിക്കോത്ത് മാധവ ദേവ്, മേതിൽ കോമളൻകുട്ടി എന്നിവർ കെ. എസ്. സേതു മാധവനെ അനുസ്മരിച്ചു സംസാരിച്ചു.