ഗ്രോ വാസുവിനെ വിട്ടയച്ചു

October 14th, 2011

grow-vasu-epathram

തൃശൂര്‍ : മാവോയിസ്റ്റ്‌ ബന്ധം ആരോപിച്ച് പോലീസ്‌ കസ്റ്റഡിയില്‍ എടുത്ത പ്രമുഖ തൊഴിലാളി നേതാവും അറിയപ്പെടുന്ന പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗ്രോ വാസുവിനെ വിട്ടയച്ചു. ഇദ്ദേഹത്തെ പോലീസ്‌ പിടിച്ചതിനെ തുടര്‍ന്ന് ഒട്ടേറെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയാതിനെ തുടര്‍ന്നാണ് പോലീസ്‌ അദ്ദേഹത്തെ വിട്ടയച്ചത്‌ എന്നാണ് സൂചന.

ആന്ധ്രയില്‍ നടന്ന മാവോയിസ്റ്റ്‌ ആക്രമണത്തെ തുടര്‍ന്ന് തൃശൂര്‍ വലപ്പാട്‌ സ്വദേശിയെ നേരത്തെ പോലീസ്‌ പിടി കൂടിയിരുന്നു. വാസുവും സുഹൃത്തുക്കളും വലപ്പാട്‌ ഒരു സൌഹൃദ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് പോലീസ്‌ പിടിയില്‍ ആയത്. വലപ്പാട്‌ ഇവരുടെ സന്ദര്‍ശനത്തിന്റെ ഉദ്ദേശം എന്തെന്ന് മനസിലാക്കുവാന്‍ വേണ്ടിയാണ് വാസുവിനെയും കൂടെ ഉണ്ടായിരുന്നവരേയും പോലീസ്‌ പിടി കൂടിയത് എന്ന് പോലീസ്‌ പറയുന്നു.

ഇന്ന് പുലര്‍ച്ചെ തൃശൂര്‍ ടൌണ്‍ ഈസ്റ്റ്‌ സി. ഐ. സന്തോഷിന്റെ നേതൃത്വത്തില്‍ ഉള്ള പോലീസ്‌ സംഘമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്ത്‌. അറസ്റ്റ്‌ രേഖപ്പെടുത്താതെ ഇവരെ ചോദ്യം ചെയ്യുവാനായി കസ്റ്റഡിയില്‍ എടുക്കുക മാത്രമാണ് തങ്ങള്‍ ചെയ്തത് എന്ന് പോലീസ്‌ അറിയിച്ചു.

സായുധ വിപ്ലവ പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായ സി. പി. ഐ. എം. എല്‍. ന്റെ (CPI (ML) – Communist Party of India (Marxist-Leninist)) സ്ഥാപക നേതാക്കളില്‍ ഒരാളാണ് വാസു. കോഴിക്കോടുള്ള മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്റ്ററിയിലെ തൊഴിലാളി പ്രക്ഷോഭം നയിച്ചതോടെയാണ് ഇദ്ദേഹത്തിന് ഗ്രോ വാസു (GROW – Gwalior Rayons Workers’ Organisation) എന്ന പേര് ലഭിച്ചത്. 30 ദിവസത്തോളം നിരാഹാര സത്യഗ്രഹം അനുഷ്ഠിച്ച വാസു കേരളത്തിലെ നക്സല്‍ ആക്രമണ കാലഘട്ടമായ 1969ല്‍ പോലീസ്‌ പിടിയില്‍ അതി ക്രൂരമായ മര്‍ദ്ദന മുറകള്‍ക്ക് വിധേയമായിട്ടുണ്ട്. ഒട്ടേറെ തവണ തടവ് ശിക്ഷ അനുഭവിച്ച വാസുവിനെ നിയമവിരുദ്ധമായി ഏഴര വര്‍ഷത്തെ ഏകാന്ത തടവില്‍ പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആത്മവീര്യം നഷ്ടപ്പെടാതെ ഇന്നും അദ്ദേഹം കേരളത്തിലെ സാമൂഹ്യ തൊഴിലാളി പ്രശ്നങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗ്രോ വാസു പോലീസ്‌ കസ്റ്റഡിയില്‍

October 14th, 2011

grow-vasu-epathram

തൃശൂര്‍ : പ്രമുഖ തൊഴിലാളി നേതാവും അറിയപ്പെടുന്ന പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ആയിനൂര്‍ വാസു എന്ന ഗ്രോ വാസുവിനെ പോലീസ്‌ കസ്റ്റഡിയില്‍ എടുത്തു. മാവോയിസ്റ്റ്‌ ബന്ധം ആരോപിച്ചാണ് വാസുവിനെയും അഞ്ച് സുഹൃത്തുക്കളെയും പോലീസ്‌ പിടി കൂടിയത് എന്നാണ് സൂചന. ഇവരെ ചോദ്യം ചെയ്യാനാണ് കസ്റ്റഡിയില്‍ എടുത്തത്‌ എന്നാണ് പോലീസ്‌ ഭാഷ്യം.

ആന്ധ്രയില്‍ നടന്ന മാവോയിസ്റ്റ്‌ ആക്രമണത്തെ തുടര്‍ന്ന് തൃശൂര്‍ വലപ്പാട്‌ സ്വദേശിയെ നേരത്തെ പോലീസ്‌ പിടി കൂടിയിരുന്നു. വാസുവും സുഹൃത്തുക്കളും വലപ്പാട്‌ ഒരു സൌഹൃദ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് പോലീസ്‌ പിടിയില്‍ ആയത്. വലപ്പാട്‌ ഇവരുടെ സന്ദര്‍ശനത്തിന്റെ ഉദ്ദേശം എന്തെന്ന് മനസിലാക്കുവാന്‍ വേണ്ടിയാണ് വാസുവിനെയും കൂടെ ഉണ്ടായിരുന്നവരേയും പോലീസ്‌ പിടി കൂടിയത് എന്ന് പോലീസ്‌ പറയുന്നു.

ഇന്ന് പുലര്‍ച്ചെ തൃശൂര്‍ ടൌണ്‍ ഈസ്റ്റ്‌ സി. ഐ. സന്തോഷിന്റെ നേതൃത്വത്തില്‍ ഉള്ള പോലീസ്‌ സംഘമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്ത്‌. ഇവരുടെ അറസ്റ്റ്‌ ഇത് വരെ രേഖപ്പെടുത്തിയിട്ടില്ല. അറസ്റ്റ്‌ ചെയ്തിട്ടില്ല എന്നും സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇവരെ ചോദ്യം ചെയ്യുവാനായി കസ്റ്റഡിയില്‍ എടുത്തതാണ് എന്നും പോലീസ്‌ അറിയിച്ചു.

സായുധ വിപ്ലവ പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായ സി. പി. ഐ. എം. എല്‍. ന്റെ (CPI (ML) – Communist Party of India (Marxist-Leninist)) സ്ഥാപക നേതാക്കളില്‍ ഒരാളാണ് വാസു. കോഴിക്കോടുള്ള മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്റ്ററിയിലെ തൊഴിലാളി പ്രക്ഷോഭം നയിച്ചതോടെയാണ് ഇദ്ദേഹത്തിന് ഗ്രോ വാസു (GROW – Gwalior Rayons Workers’ Organisation) എന്ന പേര് ലഭിച്ചത്. 30 ദിവസത്തോളം നിരാഹാര സത്യഗ്രഹം അനുഷ്ഠിച്ച വാസു കേരളത്തിലെ നക്സല്‍ ആക്രമണ കാലഘട്ടമായ 1969ല്‍ പോലീസ്‌ പിടിയില്‍ അതി ക്രൂരമായ മര്‍ദ്ദന മുറകള്‍ക്ക് വിധേയമായിട്ടുണ്ട്. ഒട്ടേറെ തവണ തടവ് ശിക്ഷ അനുഭവിച്ച വാസുവിനെ നിയമവിരുദ്ധമായി ഏഴര വര്‍ഷത്തെ ഏകാന്ത തടവില്‍ പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആത്മവീര്യം നഷ്ടപ്പെടാതെ ഇന്നും അദ്ദേഹം കേരളത്തിലെ സാമൂഹ്യ തൊഴിലാളി പ്രശ്നങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ്.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഏങ്ങണ്ടിയൂരില്‍ സ്ത്രീകള്‍ക്ക് നേരെ മണല്‍ മാഫിയയുടെ ആക്രമണം

September 6th, 2011

violence-against-women-epathram

ഏങ്ങണ്ടിയൂര്‍: തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ മണല്‍ മാഫിയ വീട്ടില്‍ കയറി ആക്രമണം നടത്തി. ദുബായില്‍ ജോലിക്കാരനും ഏങ്ങണ്ടിയൂര്‍ സ്വദേശിയുമായ ഉദയകുമാറിന്റേയും സഹോദരിയുടേയും ഭൂമി പ്രദേശത്തെ ചില അനധികൃത മണല്‍ – ഭൂ മാഫിയക്കാര്‍ കൈയ്യേറിയതിനെതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് ചാവക്കാട് കോടതിയില്‍ കേസും നിലവിലുണ്ട്. ഇന്ന് ഉച്ചയോടെ ആനന്തന്‍ എന്ന വ്യക്തിയുടെ നേതൃത്വത്തില്‍ ഒരു സംഘം അക്രമികള്‍ ഉദയകുമാറിന്റെ വീട്ടില്‍ കയറി അക്രമത്തിനു മുതിര്‍ന്നു. ഇതു തടയുവാന്‍ ചെന്ന ഉദയകുമാറിന്റെ ജ്യേഷ്ഠന്‍ വിശ്വനാഥന്റെ മകന്‍ വിലാഷിനെ (28) വീട്ടില്‍ കയറി അതി ക്രൂരമായി മര്‍ദ്ദിച്ചു. ചികിത്സയില്‍ കഴിയുന്ന ഗര്‍ഭിണിയായ സഹോദരിയെയും മാതാവിനേയും മാരകായുധങ്ങളുമായി വന്ന അക്രമികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. മര്‍ദ്ദനമേറ്റ വിലാഷ് തൃത്തല്ലൂര്‍ ഗവണ്മെന്റ് ആസ്പത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്തെ മണല്‍ മാഫിയായുടെ പ്രവര്‍ത്തനങ്ങള്‍ ജന ജീവിതത്തെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. തുടര്‍ച്ചയായ മണലെടുക്കല്‍ മൂലം ചുറ്റുപാടുമുള്ള കിണറുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നിട്ടുണ്ട്. മണല്‍ മാഫിയായുടെ അക്രമം സംബന്ധിച്ച് മുഖ്യമന്ത്രി യടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം

July 15th, 2011

kerala-police-lathi-charge-epathram

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം. ആക്രമണത്തില്‍ മൂന്നു മാധ്യമ പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. തലസ്ഥാനത്ത് സി. എസ്. ഐ. സഭാ ആസ്ഥാനമായ പാളയം എല്‍. എം. എസ്. വളപ്പില്‍ വെച്ച് ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം ഉണ്ടായത്‌. കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശനത്തിനു തലവരിപ്പണം നല്‍കിയ രക്ഷിതാവ് പരാതി നല്‍കാനായി രാവിലെ ബിഷപ്പ് ഹൗസിലെത്തി. പരാതി നല്‍കിയ ശേഷം തിരികെ വരുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ എഷ്യാനെറ്റ് ന്യൂസ് സംഘത്തെ സെക്യൂരിറ്റി ജീവനക്കാരന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ ശരത് കൃഷ്ണന്‍, ക്യാമറാമാന്‍ അയ്യപ്പന്‍, ഇന്ത്യാവിഷന്‍ തിരുവനന്തപുരം ബ്യൂറോ ചീഫ് മാര്‍ഷല്‍ വി. സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് എ. എസ്. ഐ. റസലിയന്‍, എ. ആര്‍. ക്യാമ്പിലെ ജോണ്‍ എന്നിവരെ സസ്‌പെന്റ് ചെയ്തു. സാമുവല്‍, ബിഷപ്പ് ഹൗസിലെ സെക്യൂരിറ്റി എഡ്വിന്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. കേരള പത്ര പ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ബിഷപ്പ് ഹൗസിലെത്തി. അക്രമികളെ പിടികൂടണമെന്നും ടേപ്പ് തിരികെ നല്‍കണ മെന്നുമാവശ്യപ്പെട്ടു പ്രതിഷേധ സമരം നടത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് ലാത്തി വീശിയപ്പോഴാണ് മാര്‍ഷലിന്റെ തലയ്ക്കു പരിക്കേറ്റത്. ഇതില്‍ പ്രതിഷേധിച്ചു മാധ്യമ പ്രവര്‍ത്തകര്‍ ബിഷപ്പ് ഹൗസ് കവാടം ഉപരോധിച്ചു. പ്രതിഷേധം ശക്തമായതോടെ ഐ. ജി. കെ. പത്മകുമാര്‍ സംഭവ സ്ഥലത്തെത്തി മാധ്യമ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി. മര്‍ദ്ദിച്ചവരെ സസ്‌പെന്റ് ചെയ്തതായും ടേപ്പ് ഉടന്‍ വീണ്ടെടുത്തു നല്‍കുമെന്നും പരസ്യമായി പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ അവിടെ നിന്ന് പിരിഞ്ഞ് നിയമ സഭയിലേയ്ക്കു മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊലിസ് തടഞ്ഞതിനെ ത്തുടര്‍ന്ന് നിയമ സഭാ റോഡില്‍ മൂന്നു മണിക്കൂറോളം കുത്തിയിരിപ്പ് സമരം നടത്തി.

കെ. പി. സി. സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, കെ. പി. സി. സി. വക്താവ് എം. എം. ഹസന്‍, പി. ടി. തോമസ് എം. പി., പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍, ഉപ നേതാവ് കോടിയേരി ബാലകൃഷ്ണന്‍, ബി. ജെ. പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, എം. എല്‍. എ. മാരായ പി. സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, ശിവദാസന്‍ നായര്‍, വി. ഡി. സതീശന്‍, ടി. എന്‍. പ്രതാപന്‍, ജോസഫ് വാഴയ്ക്കന്‍, എം. എല്‍. എ. മാരായ വി. ശിവന്‍കുട്ടി, ഇ. പി. ജയരാജന്‍, വി. എസ്. സുനില്‍കുമാര്‍, ടി. വി. രാജേഷ്, പി. ശ്രീരാമകൃഷ്ണന്‍, ആര്‍. രാജേഷ് എന്നിവരും രാഷ്ട്രീയ പാര്‍ട്ടികളും യുവജന – വിദ്യാര്‍ഥി സംഘടനകളും സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സ്ഥലത്തെത്തിയിരുന്നു.

-

വായിക്കുക: , , , ,

1 അഭിപ്രായം »

ബി.ഒ.ടി, ടോള്‍ പിരിവിനെതിരെ കണ്‍വെന്‍ഷന്‍

June 25th, 2011

തൃശൂര്‍: ദേശീയ പാതയിലെ  ബി.ഒ.ടി ടോള്‍ പിരിവിനെതിരെ ജൂണ്‍ 29 നു തൃശൂര്‍ അളഗപ്പനഗര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് ദേശീയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഹാഷിം : 0091 94955559055

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇറോം ശര്‍മിള കാമ്പയിന്‍
Next »Next Page » ടി. ടി ശ്രീകുമാറിന്റെ പുസ്തക പ്രകാശനം »



  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine