പൂരങ്ങളുടെ പൂരത്തിനെത്തുന്ന ആനക്കമ്പക്കാരെ ആവേശം കൊള്ളിക്കുവാന്‍ തെക്കന്‍ നാട്ടില്‍ നിന്നും തലയെടുപ്പിന്റെ മറ്റൊരു അവതാരം എത്തുന്നു “തൃക്കടവൂര്‍ ശിവരാജു”. തെക്കന്‍ കേരളത്തില്‍ ഏറെ പേരും പ്രശസ്ഥിയും ഉള്ള ഇവന്‍ പക്ഷെ പൂരങ്ങളുടെ നാട്ടില്‍ അധികം എത്താറില്ല. മാധ്യമങ്ങളിലൂടെ കണ്ടും കേട്ടുമറിഞ്ഞ് പൂരത്തിന്റെ തലസ്ഥാനത്ത് ഇവന് ധാരാളം ആരാധകര്‍ ഇതിനോടകം തന്നെ ഉണ്ട്. ഇത്തവണ പാറമേക്കാവ് വിഭാഗത്തിന്റെ ആനചന്തങ്ങളില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റുക ഇവന്‍ ആയിരിക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല.
തിരുവിതാം കൂര്‍ ദേവസ്വത്തിന്റെ ഏറ്റവും തലയെടുപ്പുള്ള കൊമ്പനാണ് തൃക്കടവൂര്‍ ശിവരാജു. ഇന്നിപ്പോള്‍ പത്തടിക്ക് മേളില്‍ ഉയരം ഉള്ള ഇവന്‍ കുട്ടിയായിരിക്കുമ്പോള്‍ കാട്ടിലെ ഒരു കുഴിയില്‍ വെണു. കുഴിയില്‍ നിന്നും നാട്ടുകാരും ഫോറസ്റ്റുകാരും ചേര്‍ന്ന് കരയ്ക്കുകയറ്റി തുടര്‍ന്ന് കോന്നിയിലെ ആനക്കൂട്ടില്‍ എത്തിപെട്ട ഇവനെ പിന്നീട് തൃക്കടവൂര്‍ ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയതാണ്. ഏടുത്ത് പിടിച്ച തലക്കുന്നിയും നീണ്ട കൊമ്പും വലിയ ചെവികളും നല്ല കറുപ്പുമാണിവന്റെ ഒറ്റനോട്ടത്തില്‍ എടുത്തുപറയാവുന്ന പ്രത്യേകതകള്‍.
പൊതുവില്‍ ശാന്തസ്വഭാവക്കാരനായ ഇവനാണ് കൊല്ലം ഉമയണല്ലോൂര്‍ ക്ഷേത്രത്തിലെ “ആനവാലില്‍ പിടിച്ചോട്ടം” എന്ന വിചിത്രമായ ചടങ്ങില്‍ സ്ഥിരമായി പങ്കെടുക്കാറ്. ഈ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വിവിധ കരകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ക്ഷേത്രത്തിനു സമീപം ഉള്ള പന്തലില്‍ നിന്നും ക്ഷേത്രനടവരെ ആനയുടെ വാലില്‍ പിടിച്ച് ഓടും. ഉണ്ണിഗണപതിയുടേയും ബാലസുബ്രമണ്യന്റേയും ബാലലീലകളേ സമരിച്ചുകൊണ്ടാണത്രെ ഈ ചടങ്ങ്.
ചിത്രത്തിനു കടപ്പാട് – കുട്ടന്‍ മേനോന്‍



തലയെടുപ്പോടെ വടക്കും നാഥന്റെ പ്രദക്ഷിണ വഴികളില്‍ ഉയരുന്ന പന്തലുകള്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണ ഘടകമാണ്. നടുവിലാല്‍ നായ്കനാല്‍ എന്നിവിടങ്ങളില്‍ തിരുവമ്പാടിയും, മണികണ്ടനാലിനു സമീപം പാറമേക്കാവും പന്തലൊരുക്കുന്നു. ഇതു കൂടാതെ അവിടാവിടെ ചെറിയ പന്തലുകളും ഒരുക്കാറുണ്ട്. കലയും കരവിരുതും സമന്ന്വയിക്കുന്ന പൂരപ്പന്തലുകള്‍ സ്വദേശി കള്‍ക്കെന്നു മാത്രമല്ല വിദേശികള്‍ക്കും കൗതകമാണ് ഏറെ.
കഴിഞ്ഞ വര്‍ഷം തിരുവമ്പാടി വിഭാഗത്തിനായി ഒരുക്കിയ പന്തലാണ് “റിക്കോര്‍ഡ് പന്തലായി മാറിയത്”. പന്തലിന്റെ വലിപ്പം അലങ്കാരം തുടങ്ങിയവ പരിഗണിച്ചാണ് ഈ സ്ഥാനം ലഭിച്ചത്. തൊണ്ണൂറടിയോളം ഉയരം ഉള്ള ഈ പന്തലൊരുക്കുവാന്‍ ഏകദേശം പത്തു ലക്ഷം രൂപ ചിലവു വന്നു. വിദേശ മലയാളിയായ 
























