ആന എഴുന്നള്ളിപ്പിനു ഏകീകൃത ചട്ടങ്ങള്‍ കൊണ്ടു വരും; മന്ത്രി ഗണേശ്കുമാര്‍

November 14th, 2011
elephants-trissur-pooram-epathram
തൃശ്ശൂര്‍: ആനകളെ ഉത്സവങ്ങളില്‍ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് ഏകീകരിച്ച ചട്ടങ്ങള്‍ ഉടന്‍ കൊണ്ടു വരുമെന്ന് മന്ത്രി കെ.ബി ഗണേശ് കുമാര്‍. പല കാലത്തിറങ്ങിയ ചട്ടങ്ങളിലെ അപാകതകള്‍ പരിഹരിക്കേണ്ടതുണ്ടെന്നും അടുത്ത ഉത്സവ സീസണു മുമ്പായി ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് നിര്‍ദ്ദേശങ്ങള്‍ വനം വകുപ്പ് തയ്യാറാക്കുകയാണെന്നും. ഇത് ആനയുടമകള്‍ക്കും ദേവസ്വങ്ങള്‍ക്കും വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചടങ്ങില്‍ നടന്‍ ദിലീപ് പങ്കെടുത്ത ചടങ്ങില്‍ പ്രമുഖ ആന ചികിത്സകരായ  ഡോ. ടി. എസ്. രാജീവ്,  ഡോ. യു. ഗിരീഷ് എന്നിവര്‍ക്ക് പാലകാപ്യ പുരസ്കാരം നല്‍കി ആദരിച്ചു. ഏറ്റവും നല്ല പാപ്പാനുള്ള ഗജമിത്ര പുരസ്കാരം പാറശ്ശേരി ചാമിക്ക് നല്‍കി. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജൂപിഡി പ്രസാദ്, ഡി. എഫ്. ഓ ശശികുമാര്‍. പ്രമുഖ വ്യവസായിയും ആനയുടമയുമായ കെ.ആര്‍.സി മേനോന്‍, പ്രൊഫ. അന്നം ജോണ്‍, അഡ്വ. കെ. ജയചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി എം. മധു (പ്രസി.), പി. ശശികുമാര്‍ (ജ. സെക്രട്ടറി), മംഗലാംകുന്ന് പരമേശ്വരന്‍, നാകേരി വാസുദേവന്‍ നമ്പൂതിരി, പി. എസ്. ജയഗോപാല്‍, ചന്ദ്രചൂഡന്‍ (വൈ. പ്രസി.) ബാലകൃഷ്ണ ഷേണായ് (ട്രഷറര്‍)

- ലിജി അരുണ്‍

വായിക്കുക: ,

1 അഭിപ്രായം »

മേളപ്പെരുമഴ തീര്‍ക്കാന്‍ പെരുവനം കുട്ടന്മാരാര്‍

May 12th, 2011

പെരുവനം കുട്ടന്മാരാരും സംഘവും ഇലഞ്ഞിച്ചോട്ടില്‍ നിരന്നാല്‍ പിന്നെ പെയ്തിറങ്ങുന്നത് മേളത്തിന്റെ പെരുമഴ തന്നെയാണ്. അസുരവാദ്യത്തിന്റെ വന്യമായ ശബ്ദ സൌന്ദര്യം ആസ്വദിക്കുവാന്‍ ആയിരങ്ങളാണ് അവിടേക്ക് ഒഴുകിയെത്തുക. രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്നതാണ് ഇലഞ്ഞിത്തറ മേളം. മെല്ലെതുടങ്ങി ഒന്നൊന്നായി കാലങ്ങള്‍ കടന്ന് കുഴമറിയും മുട്ടിന്മേല്‍ ചെണ്ടയും കഴിഞ്ഞ് മേളം കൊട്ടിക്കയറുമ്പോള്‍ കൂടിനില്‍ക്കുന്നവര്‍  ആസ്വാദനത്തിന്റെ കൊടുമുടിതാണ്ടിയിരിക്കും. പെരുവനം ഇത് മുപ്പത്തിനാലാമത്തെ വര്‍ഷമാണ് തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നത്. 1977-ല്‍ ആയിരുന്നു മേളക്കാരനെന്ന നിലയില്‍ തൃശ്ശൂര്‍ പൂരത്തില്‍ അരങ്ങേറ്റം കുറിച്ചത്. പ്രഗല്‍ഭര്‍ക്കൊപ്പമുള്ള അനുവങ്ങള്‍ നല്‍കിയ കരുത്തും കൈവഴക്കവുമായി  1999-ല്‍ ഇലഞ്ഞിത്തറയിലെ മേളപ്രമാണിയായി. അന്നുമുതല്‍ ലോകത്തിനു മുമ്പില്‍ പൂരപ്പെരുമയിലെ പൊന്‍‌തൂവലായ ഇലഞ്ഞിത്തറമേളത്തിന്റെ പേരും പ്രശസ്തിയും അണുവിടെ കുറയാതെ നിലനിര്‍ത്തിപ്പോരുന്നു.

മേളപ്രമാണിയെന്ന നിലയില്‍ പെരുവനത്തിന്റെ കഴിവുകളില്‍ എടുത്തു പറയേണ്ട ഒന്നാണ് കഴിഞ്ഞവര്‍ഷത്തെ പൂരത്തിനിടയില്‍ ഉണ്ടായ സംഭവം. മേളകലയിലെ കുലപതിമാരില്‍ ഒരാളായ പെരുവനത്തിന്റെ പ്രാമാണ്യത്തില്‍ സ്വയം സമര്‍പ്പിച്ച്‌ കാലങ്ങള്‍ ഓരോന്ന് കൊട്ടിക്കയറുന്ന കലാകാരന്മാര്‍, മേള വിസ്മയത്തില്‍ മതി മറന്ന് നില്‍ക്കുന്ന നിമിഷത്തില്‍ ആണ്‌ എഴുന്നള്ളിച്ചു നിന്നിരുന്ന പ്രശസ്തനായ ആന ഈരാറ്റുപേട്ട അയ്യപ്പന്‍ കുഴഞ്ഞു വീണത്.   പെട്ടെന്ന് മേളം നിലച്ചു‌.തൃശ്ശൂര്‍ പൂര ചരിത്രത്തിലെ ആദ്യ സംഭവം. ശരീരം കോച്ചിയതിനെ തുടര്‍ന്ന് വീണ ആനയെ ഉടനെ തന്നെ ശ്രുശ്രൂഷിച്ചു, വെള്ളം ഒഴിച്ച്‌ തണുപ്പിച്ചു. ഉടന്‍ തന്നെ എഴുന്നേറ്റ ആനയെ മറ്റോരിടത്തേക്ക്‌ മാറ്റി.

എന്താണ്‌ സംഭവിക്കുന്നതെന്ന് അറിയാതെ ആദ്യത്തെ അമ്പരപ്പില്‍ ആസ്വാകരും വാദ്യക്കരും ഒരു നിമിഷം പരിഭ്രാന്തരായി. എന്നാല്‍ ആന ഇടഞ്ഞതല്ലെന്ന് തിരിച്ചറി ഞ്ഞതോടെ മേള പ്രമാണി ഒരു നിമിഷം കൈ വിട്ട മേള വിസ്മയത്തെ ഇലഞ്ഞി മരച്ചോട്ടിലേക്ക്‌ തിരിച്ചു കൊണ്ടു വന്നു. പെരുവനം കുട്ടന്‍ മാരാര്‍ എന്ന മേള മാന്ത്രികന്റെ ചെണ്ടയില്‍ വീണ്ടും കോലു പതിച്ചതോടെ ആസ്വാദര്‍ തൊട്ട് മുമ്പെ നടന്നത്‌ എന്താണെന്ന് പോലും ഓര്‍ക്കാതെ വീണ്ടും കൈകളൂയര്‍ത്തി ആരവത്തോടെ ഇലഞ്ഞി ച്ചോട്ടില്‍ നിലയുറപ്പിച്ചു. നിന്നു പോയ കാലത്തില്‍ നിന്നും തുടങ്ങി കുഴമറിയും കടന്ന് മുട്ടിന്മേല്‍ ചെണ്ട എത്തിയപ്പോള്‍ പൂര നഗരി തരിച്ചു നിന്നു. ഒടുവില്‍ ഇരുപത്തിരണ്ടു കാലം കൊട്ടി പെരുവനത്തിന്റെ ചെണ്ട കലാശം കൊട്ടി നിന്നപ്പോള്‍ മേളാസ്വാദകര്‍ അര്‍പ്പു വിളിയോടെ അദ്ദേഹത്തെ അഭിനന്ദനങ്ങള്‍ കൊണ്ടു മൂടി.

പാരമ്പര്യമായി മേളകലയില്‍ പ്രശസ്തരായിരുന്നു കുട്ടന്മാരാരുടെ കുടുമ്പം. അച്ചന്‍ പെരുവനം അപ്പുമാരാര്‍ മേളകലയില്‍ പേരെടുത്ത ആളായിരുന്നു. അച്ചനൊപ്പം മകനും മേളത്തിലെ ലോകത്ത് താളമിട്ടു. ചെണ്ടയിലായിരുന്നു ചെറുപ്പം മുതല്‍ കമ്പം. അച്ചനൊപ്പം നിരവധി ഉത്സവപ്പറമ്പുകളില്‍ ആസ്വാദകര്‍ക്ക് മുമ്പില്‍ മേളവിസ്മയം തീര്‍ത്തു. എന്നാല്‍ പൂരങ്ങളുടെ പൂരത്തില്‍ ആദ്യമായി പങ്കെടുത്തപ്പോള്‍ പക്ഷെ ഇരുവരും ഒരുമിച്ചല്ലായിരുന്നു. തിരുവമ്പാടിക്ക് വേണ്ടി അച്ചനും പറമേക്കാവിനു വേണ്ടി  മകനും ഇരുചേരിയില്‍ നിന്ന് മേളത്തിനു കൊഴുപ്പേകി. തുടര്‍ന്ന് മുപ്പതിലധികം വര്‍ഷത്തെ പൂരങ്ങളില്‍ പങ്കാളിയായി. അച്ചനേക്കാള്‍ പ്രശസ്തനായി. അംഗീകാരങ്ങള്‍ കടല്‍ കടന്നും  കുട്ടന്മാരാരെ തേടി പെരുവനം ഗ്രാമത്തിലേക്കെത്തി എന്നാലും എല്ലാം ഗുരുക്കന്മാരുടെ അനുഗ്രഹവും ഈശ്വരകൃപയെന്നുംപറഞ്ഞ് ഈ മേളപ്രമാണി വിനയാന്വിതനാകും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പൂരത്തിന്റെ ആവേശം പ്രവാസലോകത്തും

May 12th, 2011

തൃശ്ശൂര്‍ക്കാരനെ സംബന്ധിച്ച് അവന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ് പൂരങ്ങള്‍. ലോകത്തിന്റെ ഏതു കോണിലായിരുന്നാലും  ആനയും മേളവും അവന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കും. പൂരങ്ങളുടെ പൂരം ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവര്‍ ആ വിസ്മയക്കാഴ്ചയിലേക്ക് വീണ്ടും കടന്നു ചെല്ലാന്‍ കൊതിക്കും. വടക്കും നാഥന്റെ തട്ടകം പൂര ലഹരിയിലേക്ക് കടക്കുമ്പോള്‍ അവിടെ നിന്നുള്ള വിശേഷങ്ങളും ദൃശ്യങ്ങളും കാണുവാനും കേള്‍ക്കുവാനുമായി പ്രവാസലോകത്തെ പൂരപ്രേമികളും ആകാംഷയോടെ കാത്തിരിക്കുകയാണ്. പ്രമുഖ ചാനലുകളില്‍ രാവിലെ മുതല്‍ പൂരത്തിന്റെ ലൈവ് ഉള്ളതിനാല്‍ പലര്‍ക്കും വലിയ ഒരു ആശ്വാസമാണ്. വ്യാഴ്ചയായതിനാല്‍ ഗള്‍ഫില്‍ ഉള്ളവരെ സംബന്ധിച്ച് അവധി ദിവസം അല്ലാത്തതിനാല്‍ പൂര്‍ണ്ണമായും പൂരത്തെ ആസ്വദിക്കുവാനാകില്ല. എങ്കിലും നാട്ടിലേതില്‍ നിന്നും  1.30 മുതല്‍ 2.30 മണിക്കൂര്‍ സമയത്തിന്റെ വ്യത്യാസം ഉള്ളതിനാല്‍ രാവിലെ ഡ്യൂട്ടിക്ക് പോകുന്നതിനു മുമ്പ് ഘടക പൂരങ്ങളുടെ ദൃശ്യങ്ങള്‍ കാണുവാനാകും. ചിലര്‍ ലീവെടുത്ത് പൂരക്കാഴ്ചകള്‍ക്കായി ടെലിവിഷനു മുമ്പില്‍ ഇരിപ്പുറപ്പിക്കും. മറ്റു ചിലര്‍ റെക്കോര്‍ഡ് ചെയ്ത് പിന്നീട് സൌകര്യം പോലെ ആസ്വദിക്കുന്നു. ഇന്റര്‍നെറ്റിലും പൂരം ലഭ്യമാകുമെന്നതിനാല്‍ പ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ക്ക് ഓഫീസുകളില്‍ ഇരുന്നും പൂരക്കാഴ്ചകള്‍ കാണാം. ഇതിനോടകം തന്നെ പൂരത്തിന്റെ ഒരുക്കങ്ങളുടെ വിവരങ്ങള്‍ വിവിധ സൈറ്റുകളിലും ബ്ലോഗ്ഗുകളിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും നിരന്നു കഴിഞ്ഞു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

അഗ്നിയുടെ ആകാശപ്പൂരം

May 10th, 2011

trissur-pooram-sample-fireworks-epathram

തൃശ്ശൂര്‍ : വടക്കുംനാഥന്റെ ആകാശത്ത് ഇന്ന് രാത്രി അഗ്നിയുടെ ആകാശപ്പൂരം നടക്കും. പ്രധാന വെടിക്കെട്ടിനേക്കാള്‍ കൂടുതല്‍ കാഴ്ചക്കാര്‍ എത്തുക ഇന്നത്തെ സാമ്പിള്‍ വെടിക്കെട്ടിനാണ്. തിരുവമ്പാടിയും പാറമേക്കാവും പരസ്പരം മത്സര വീര്യത്തോടെ ആണ് വെടിക്കെട്ടൊരുക്കുക.

ആദ്യം തിരുവമ്പാടി യായിരിക്കും വെടിക്കെട്ടിനു തിരി കൊളുത്തുക. തിരുവമ്പാടിക്ക് വേണ്ടി മുണ്ടത്തിക്കോട് മണിയാണ്‌ വെടിക്കെട്ടൊരുക്കുന്നത്. മാജിക് വണ്ടര്‍ എന്നൊരു ഐറ്റം മണി പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. പാറമേക്കാവിനു വേണ്ടി അത്താണി ദേവസിയാണ് വെടിക്കെട്ടൊരുക്കുന്നത്.
നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ശബ്ദത്തേക്കാള്‍ പ്രധാന്യം വര്‍ണ്ണങ്ങള്‍ക്കായിരിക്കും. നിയന്ത്രണങ്ങളെ തുടര്‍ന്ന് “ഗര്‍ഭം കലക്കി“ യൊക്കെ ചരിത്രത്തിന്റെ ഭാഗമായി. ഇന്നിപ്പോള്‍ ആകാശത്തേക്ക് ഉയരുന്ന അമിട്ടുകള്‍ ചുവപ്പും, മഞ്ഞയും, പച്ചയും, നീലയുമൊക്കെയായി വര്‍ണ്ണങ്ങള്‍ വാരി വിതറുമ്പോള്‍ ആയിരങ്ങള്‍ ആവേശം കൊണ്ട് ആര്‍ത്തിരമ്പും.

സ്റ്റോണ്‍ഷ്യം കാര്‍ബണേറ്റ്, ലിതിയും കാര്‍ബണേറ്റ്, സോഡിയം നൈട്രേറ്റ് തുടങ്ങി വിവിധ ഇനം കെമിക്കലുകളാ‌ണ് ഈ നിറപ്പകര്‍ച്ചകള്‍ക്ക് പിന്നിലെ രാസക്കൂട്ട്. മാസങ്ങളുടെ അദ്ധ്വാനമാണ് പൂരപ്പറമ്പിലെ കാണികള്‍ക്ക് മുമ്പില്‍ ശബ്ദമായും വര്‍ണ്ണമായും വിസ്മയം തീര്‍ക്കുന്നത്. ബിരുദവും ഡോക്ടറേറ്റും എടുത്തവരല്ല, മറിച്ച് കഴിവു തെളിയിച്ച വെടിക്കെട്ട് കലാകാരന്മാരുടെ കണക്കും കര വിരുതും മാത്രം.  വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ് വെടിക്കെട്ടിന്റെ ഒരോ ഘട്ടവും. മരുന്ന് അരയ്ക്കുന്നതു മുതല്‍ അതിനു തിരി കൊളുത്തുന്നതു വരെ ഈ ജാഗ്രത വേണം. ഒരു തരി പിഴവു സംഭവിച്ചാല്‍ വലിയ അപകടമാണ് ഉണ്ടാകുക.

ഓലപ്പടക്കവും, ഗുണ്ടും, അമിട്ടും എല്ലാം അടങ്ങുന്നതാണ് പൂരത്തിന്റെ വെടിക്കെട്ട്. അവസാനത്തെ കൂട്ടപ്പൊരിച്ചിലില്‍ ലക്ഷക്കണക്കിനു ഓലപ്പടക്കമാണ് പൊട്ടിക്കുക. കര്‍ശനമായ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളുമാണ് എക്സ്പ്ലോസീവ് വിഭാഗം അടക്കം സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നല്‍കിയിട്ടുള്ളത്. ഫയര്‍ഫോഴ്സും പോലീസും ജനങ്ങളെ നിയന്ത്രിക്കുവാനും അപകടം ഉണ്ടായാല്‍ രക്ഷാ പ്രവര്‍ത്തന ങ്ങള്‍ക്കായി ഫയര്‍ എഞ്ചിനും ആംബുലന്‍സും ഒരുക്കിയിട്ടുണ്ട്. പൂരം വെടിക്കെട്ടിനെതിരെ പലരും കോടതിയെ സമീപിക്കാറുണ്ട്. എന്നാല്‍ പൂര്‍ണ്ണമായും വെടിക്കെട്ട് നിര്‍ത്തി വെയ്ക്കുവാന്‍ കോടതി ഇതു വരെ തയ്യാറായിട്ടില്ല.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

തൃശ്ശൂര്‍ പൂരത്തിനു കൊടിയേറി

May 6th, 2011

thrissur-pooram-epathram

തൃശ്ശൂര്‍: വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരത്തിന് കൊടിയേറി. പൂരത്തില്‍ പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും ഘടക പൂരങ്ങള്‍ വരുന്ന ക്ഷേത്രങ്ങളിലും രാവിലെ  ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ച് കൊടിയേറ്റം നടന്നു. കൊടിയേറി ആറാം പക്കം  മെയ് 12 നാണ് പൂരം. രാവിലെ 11:30നും 12 നും ഇടയില്‍ തന്ത്രി പുലിയന്നൂര്‍ ശങ്കരന്‍ നാരായണന്‍ നമ്പൂതിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ തിരുവമ്പാടിയില്‍ കൊടിയേറ്റം നടന്നു. കൊടി ഉയര്‍ത്തുവാനുള്ള അവകാശം ദേശക്കാര്‍ക്കാണ്.

പതിനൊന്നേ മുപ്പത്തഞ്ചിനു ശേഷമാണ് പാറമേക്കാവില്‍ കൊടിയേറ്റ ച്ചടങ്ങുകള്‍ തുടങ്ങിയത്. വലിയപാണി കൊട്ടി അഞ്ചു ഗജ വീരന്മാരുടെ അകമ്പടിയോടെ പുറത്തേക്ക് എഴുന്നള്ളിച്ച ഭഗവതിയെ സാക്ഷി നിര്‍ത്തിയായിരുന്നു കൊടിയേറ്റം. പാറമേക്കാവ് ഭഗവതിയും തിരുവമ്പാടി ഭഗവതിയും ഇനി തങ്ങളുടെ തട്ടകങ്ങളില്‍ പറയെടുപ്പിനായി ശനിയാഴ്ച പുറപ്പെടും. കൊടിയേറ്റം കഴിഞ്ഞതോടെ സാംസ്കാരിക നഗരി പൂരത്തിന്റെ ലഹരിയിലേക്ക് നീങ്ങിത്തുടങ്ങി, ഇനിയുള്ള ദിവസങ്ങള്‍ സാംസ്കാരിക നഗരി കൂടുതല്‍ സജീവമാകും. ഇത്തവണ പാറമേക്കാവിന്റെ ചമയ പ്രദര്‍ശനം പത്താം തിയതി  തുടങ്ങും, തിരുവമ്പാടിയുടേത് പതിനൊന്നാം തിയതിയും. പത്താം തിയതിയാണ് സാമ്പിള്‍ വെടിക്കെട്ട്.

“മഞ്ഞും വെയിലും കൊള്ളാതെ” പുലര്‍ച്ചെ നാലു മണിയോടെ കണിമംഗലം ശാസ്താവ്‌ പൂരത്തില്‍ പങ്കെടുക്കുവാനായി പുറപ്പെടുന്നതോടെ ആണ്‌ തൃശ്ശൂര്‍ പൂരത്തിന്റെ തുടക്കം. പിന്നീട് ഒന്നൊന്നായി ഘടക പൂരങ്ങള്‍ വടക്കുംനാഥന്റെ സന്നിധിയിലേക്ക് വന്നു തുടങ്ങും. തുടര്‍ന്ന് ഉച്ചയോടെ തിരുവമ്പാടിയുടെ മഠത്തില്‍ വരവും അതിനു ശേഷം പാറമേക്കവിന്റെ ഇലഞ്ഞിത്തറ മേളവും ഉള്‍പ്പെടെ ഒന്നൊന്നായി പൂരത്തിന്റെ വിവിധ ഘട്ടങ്ങള്‍ ക്രമത്തില്‍ കടന്നു വരും. പിറ്റേന്ന് ഉച്ചയോടെ പരസ്പരം ഉപചാരം ചൊല്ലി പിരിയുന്നതോടെ തുടര്‍ച്ചയായി മുപ്പത്താറ് മണിക്കൂര്‍ നീളുന്ന പൂരത്തിനു സമാപ്തിയാകും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

5 of 7456»|

« Previous Page« Previous « എന്‍ഡോസള്‍ഫാന്‍ : ദുരിത ബാധിത ബാലിക ചികിത്സ കിട്ടാതെ മരിച്ചു
Next »Next Page » പ്രവാസി വിവാഹങ്ങള്‍: ശ്രദ്ധിക്കേണ്ട വിഷയങ്ങള്‍ »



  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine