തൃശ്ശൂര്‍ക്കാരനെ സംബന്ധിച്ച് അവന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ് പൂരങ്ങള്‍. ലോകത്തിന്റെ ഏതു കോണിലായിരുന്നാലും ആനയും മേളവും അവന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കും. പൂരങ്ങളുടെ പൂരം ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവര്‍ ആ വിസ്മയക്കാഴ്ചയിലേക്ക് വീണ്ടും കടന്നു ചെല്ലാന്‍ കൊതിക്കും. വടക്കും നാഥന്റെ തട്ടകം പൂര ലഹരിയിലേക്ക് കടക്കുമ്പോള്‍ അവിടെ നിന്നുള്ള വിശേഷങ്ങളും ദൃശ്യങ്ങളും കാണുവാനും കേള്‍ക്കുവാനുമായി പ്രവാസലോകത്തെ പൂരപ്രേമികളും ആകാംഷയോടെ കാത്തിരിക്കുകയാണ്. പ്രമുഖ ചാനലുകളില്‍ രാവിലെ മുതല്‍ പൂരത്തിന്റെ ലൈവ് ഉള്ളതിനാല്‍ പലര്‍ക്കും വലിയ ഒരു ആശ്വാസമാണ്. വ്യാഴ്ചയായതിനാല്‍ ഗള്‍ഫില്‍ ഉള്ളവരെ സംബന്ധിച്ച് അവധി ദിവസം അല്ലാത്തതിനാല്‍ പൂര്‍ണ്ണമായും പൂരത്തെ ആസ്വദിക്കുവാനാകില്ല. എങ്കിലും നാട്ടിലേതില്‍ നിന്നും 1.30 മുതല്‍ 2.30 മണിക്കൂര്‍ സമയത്തിന്റെ വ്യത്യാസം ഉള്ളതിനാല്‍ രാവിലെ ഡ്യൂട്ടിക്ക് പോകുന്നതിനു മുമ്പ് ഘടക പൂരങ്ങളുടെ ദൃശ്യങ്ങള്‍ കാണുവാനാകും. ചിലര്‍ ലീവെടുത്ത് പൂരക്കാഴ്ചകള്‍ക്കായി ടെലിവിഷനു മുമ്പില്‍ ഇരിപ്പുറപ്പിക്കും. മറ്റു ചിലര്‍ റെക്കോര്‍ഡ് ചെയ്ത് പിന്നീട് സൌകര്യം പോലെ ആസ്വദിക്കുന്നു. ഇന്റര്‍നെറ്റിലും പൂരം ലഭ്യമാകുമെന്നതിനാല്‍ പ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ക്ക് ഓഫീസുകളില്‍ ഇരുന്നും പൂരക്കാഴ്ചകള്‍ കാണാം. ഇതിനോടകം തന്നെ പൂരത്തിന്റെ ഒരുക്കങ്ങളുടെ വിവരങ്ങള്‍ വിവിധ സൈറ്റുകളിലും ബ്ലോഗ്ഗുകളിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും നിരന്നു കഴിഞ്ഞു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തൃശ്ശൂര്‍ പൂരം