തിരുവനന്തപുരം : അടുത്ത ചിങ്ങം ഒന്നിന് (2018 ആഗസ്റ്റ് 16 ന്) കേരളാ സഹകരണ ബാങ്ക് നില വില്‍ വരും. പദ്ധതി അവ ലോകന ത്തിനു ശേഷം മുഖ്യ മന്ത്രി യുടെ ഓഫീസ് അറി യിച്ച താണ് ഇക്കാര്യം.
ഇടതു മുന്നണി യുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക യിലെ പ്രധാന നിര്‍ദ്ദേശ ങ്ങളില്‍ ഒന്നായിരുന്നു കേരളാ സഹ കരണ ബാങ്ക്. കേരളാ ബാങ്ക് തുടങ്ങു ന്നതിന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യക്ക് അപേക്ഷ നല്കി യിട്ടുണ്ട്.
കേരളാ ബാങ്കി ന്റെ നിക്ഷേപ – വായ്പാ പദ്ധതി കളുടെ ഏകോപനം, ജീവന ക്കാരുടെ വിവര ങ്ങൾ തുടങ്ങി ബാങ്കിന്റെ അടുത്ത അഞ്ചു വര്‍ഷ ത്തെ ബിസിനസ്സ് പോളിസി അടക്കമുള്ള വിവര ങ്ങൾ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യക്ക് സമർ പ്പിച്ചു കഴിഞ്ഞു എന്നും പ്രാഥമിക സഹ കരണ ബാങ്കു കളുടെ ആധുനിക വത്കരണ ത്തിന് നട പടി കൾ ആരംഭിച്ചു കഴിഞ്ഞു എന്നും മുഖ്യ മന്ത്രി യുടെ ഓഫീസ് വ്യക്തമാക്കി.
ജില്ലാ സഹ കരണ ബാങ്കും സംസ്ഥാന സഹ കരണ ബാങ്കും ചേര്‍ത്താണ് കേരളാ സഹകരണ ബാങ്ക് രൂപീ കരി ക്കുക. കേരളാ ബാങ്ക് എന്ന ആശയ ത്തി ലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെക്കു ന്നത് സഹ കരണ ബാങ്കിംഗ് മേഖല യുടെ സമഗ്ര മായ മാറ്റം തന്നെ യാണ്.