ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ കേരളീയരുടെ സംഘടനയായ ഫോമയും, സാംസ്കാരിക മാസികയായ ജനനിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന സാഹിത്യസെമിനാര്‍ 2012 ജൂലൈ 21 ശനിയാഴ്ച ന്യൂയോര്‍ക്കിലെ ഫ്ളോറല്‍ പാര്‍ക്കിലുള്ള 26 നോര്‍ത്ത് തൈസണ് അവന്യൂവില്‍ വെച്ച് നടക്കും. ഫോമയുടെ മൂന്നാമത് അന്താരാഷ്ട്ര കണ്വന്ഷന് മുന്നോടിയായി നടത്തുന്ന ഈ ശില്പശാല അമേരിക്കയുടെ വിവിധഭാഗങ്ങളിലുള്ള സാഹിത്യകാരന്മാരുടെ ഒരു സംഗമവേദിയായിരിക്കും. അമേരിക്കയിലെ മലയാളഭാഷാസ്നേഹികളുടെ പ്രിയപ്പെട്ട മാസികയായ ജനനി ഈ വര്‍ഷം പതിനാലാം പിറന്നാള്‍ ആഘോഷിക്കുകയാണ്. കവിത, ചെറുകഥ, നോവല്‍ തുടങ്ങി മലയാളസാഹിത്യത്തിന്റെ വ്യത്യസ്തശാഖകളില്‍ പ്രശസ്തരായ നിരവധി വ്യക്തികളെ ഏകോപിക്കുവാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്ന് ഫോമാ പ്രസിഡന്റ് ബേബി ഊരാളില്‍, സെക്രട്ടറി ബിനോയ് തോമസ്, ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്, ജനനി ചീഫ് എഡിറ്റര്‍ ജെ. മാത്യൂസ്, മാനേജിംഗ് എഡിറ്റര്‍ സണ്ണി പൗലോസ് എന്നിവര്‍ സംയുക്തപ്രസ്താവനയിലൂടെ അറിയിച്ചു. ജനനി ലിറ്റററി എഡിറ്ററായ ഡോ. സാറാ ഈശോ ആണ് ശില്പശാലയുടെ ചെയര്‍ പേഴ്സണ്‍. ഈ സാഹിത്യ സാംസ്കാരിക വിരുന്നിലേക്ക്, നോര്‍ത്ത് അമേരിക്കയിലെ എല്ലാ സാഹിത്യകാരന്മാരെയും, സാഹിത്യാസ്വാദകരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഫോമായുടെയും ജനനിയുടെയും ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം സൗജന്യം ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജെ. മാത്യൂസ്: 914 693 6337 ബേബി ഊരാളില്‍: 631 805 4406 ബിനോയ് തോമസ്: 240 593 6810 സണ്ണി പൗലോസ്: 845 598 5094, ഷാജി എഡ്വേര്‍ഡ്:917 439 0563; ഡോ. സാറാ ഈശോ: 845 304 4606.
- ന്യൂസ് ഡെസ്ക്