സാന്‍ഫ്രാന്‍സിസ്‌കോ: വിഖ്യാത ചിത്രകാരന്‍ പാബ്ലോ പിക്കാസോ 1965-ല്‍ വരച്ച ‘ടിറ്റി ഡെ ഫെമ്മെ എന്നചിത്രം സാന്‍ഫ്രാന്‍സികോ ആര്‍ട്ട് ഗാലറിയില്‍ നിന്ന് മോഷണം പോയി. ചിത്രത്തിന്റെ മതിപ്പ് വില ഏകദേശം ഒരു ലക്ഷം ഡോളറെങ്കിലും വരുമെന്നാണ് കണക്കാക്കുന്നത്. യൂണിയന്‍ സ്‌ക്വയറിലെ ഗീരി സ്ട്രീറ്റിലുള്ള വീന്‍സ്റ്റീന്‍ ഗാലറിയിലാണ് ചിത്രം സൂക്ഷിച്ചിരുന്നത്. സാല്‍വദോര്‍ ദാലിയുടേത് അടക്കമുള്ള നിരവധി പ്രശസ്തരുടെ പെയിന്റിങുകള്‍ ഗാലറിയില്‍ ഉണ്ടായിരുന്നെങ്കിലും ഈ ചിത്രം മാത്രമാണ് മോഷണം പോയത്.
-