വാഷിംഗ്ടണ്‍ : അമേരിക്കന്‍ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച താക്കീത് വ്യക്തമാണ് – വിക്കി ലീക്ക്സിനെ കുറിച്ച് ചിന്തിക്കാനേ പാടില്ല. വിക്കി ലീക്ക്സ് വെബ് സൈറ്റ് സന്ദര്‍ശിക്കുവാന്‍ പാടില്ല. വിക്കി ലീക്ക്സ് വെബ് സൈറ്റിനെ കുറിച്ചോ വിക്കി ലീക്ക്സ് പുറത്തു വിട്ട രേഖകളെ കുറിച്ചോ ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ നടത്താന്‍ പാടില്ല. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ വിക്കി ലീക്ക്സിനെ പറ്റി ഒന്നും പരാമര്‍ശിക്കാന്‍ പാടില്ല എന്നിങ്ങനെ ഒട്ടേറെ മുന്നറിയിപ്പുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്.
വിക്കി ലീക്ക്സിനെ പറ്റി നിങ്ങള്‍ ചര്‍ച്ച ചെയ്യുകയോ ചിന്തിക്കുകയോ പോലും ചെയ്തതായി അധികൃതര്‍ക്ക് തോന്നിയാല്‍ അമേരിക്കയില്‍ ജോലി ലഭിക്കില്ല എന്നാണു ഭീഷണി.
തൊഴിലില്ലായ്മ രൂക്ഷമായി നില്‍ക്കുന്ന അമേരിക്കയില്‍ വിദ്യാര്‍ഥികള്‍ക്ക് ഇടയില്‍ ഈ ഭീഷണി ഏറെ ഫലപ്രദമാകും എന്നാണു അധികൃതരുടെ കണക്കുകൂട്ടല്‍.
വിഷയം ചര്‍ച്ച ചെയ്യിക്കാതെ കണ്ണടച്ച് ഇരുട്ടാക്കാനാണ് അമേരിക്കന്‍ അധികൃതര്‍ ശ്രമിക്കുന്നത് എന്നാണ് ഇതേ പറ്റി വിദ്യാര്‍ഥികള്‍ പറയുന്നത്. പട്ടി ഓടി പോയതിനു ശേഷം പട്ടിക്കൂട് അടച്ചിടുന്ന പോലുള്ള നയമാണ് ഇത് എന്നും ഇവര്‍ പരിഹസിക്കുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, പ്രതിഷേധം, മനുഷ്യാവകാശം
പട്ടി ഓടി പോയതിനു ശേഷം പട്ടിക്കൂട് അടച്ചിടുന്ന പോലുള്ള നയമാണ് ഇത് എന്നും ഇവര്‍ പരിഹസിക്കുന്നു.ശരിയായ ഉപമ തന്നെ.
വിക്കിയെ പറ്റി ഇന്ന് പ്രചരിക്കുന്ന കാര്യങ്ങള്‍ സംശയകരമല്ലേ? ഒരുപക്ഷെ ഇത് അമേരിക്ക മറ്റെന്തെങ്കിലും കെണിയൊപ്പിക്കാന്‍ ഉള്ള തന്ത്രമാകും.