ട്രിപോളി: ലിബിയയുടെ തലസ്‌ഥാനമായ ട്രിപോളിയില്‍ മുവമ്മര്‍ ഗദ്ദാഫിയുടെ താമസ സ്‌ഥലമായ ബാബ് അല്‍ അസീസിയയില്‍ ഇന്നലെ പുലര്‍ച്ചെ നാറ്റോ സേന ശക്‌തമായ ആക്രമണം നടത്തി. ഗദ്ദാഫിയുടെ താമസ സ്‌ഥലത്തു നിന്നു വന്‍ പുകച്ചുരുളുകള്‍ ഉയര്‍ന്നുവെങ്കിലും ആളപായത്തെക്കുറിച്ചോ മറ്റു നാശ നഷ്‌ടങ്ങളെ ക്കുറിച്ചോ റിപ്പോര്‍ട്ടില്ല. നാറ്റോയുടെ ആക്രമണത്തെ ക്കുറിച്ചു സര്‍ക്കാര്‍ നിശബ്‌ദത പാലിക്കുകയാണ്. സായുധരും പരിശീലനം ലഭിച്ചവരുമായ വിമതര്‍ രാജ്യത്തിന്റെ പല ഭാഗത്തിന്റെയും നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. ലിബിയയില്‍ ഭരണകൂട വിരുദ്ധ സമരം ആഭ്യന്തര യുദ്ധമായി മാറിയിരിക്കുകയാണ്.
മൂന്നു മാസമായി നാറ്റോ സേന ലിബിയയിലെ ജനങ്ങളുടെ സംരക്ഷണത്തിന് എന്ന പേരില്‍ ഗദ്ദാഫി അനുകൂല സേനയ്‌ക്കു നേരേ വ്യോമാക്രമണം തുടങ്ങിയിട്ട്. ഗദ്ദാഫിയുടെ വാസ കേന്ദ്രവും പരിസരവുമാണു നാറ്റോ സേന ഇപ്പോള്‍ പ്രധാന ലക്ഷ്യമിടുന്നത്.
-