വാഷിങ്ടണ്‍:  അമേരിക്കയില്‍ ദാരിദ്ര്യം പിടിമുറുക്കുന്നതായി റിപ്പോര്‍ട്ടുകള്‍.  ആറിലൊന്നു അമേരിക്കക്കാര്‍ ദരിദ്രരാണെന്നാണ് അമേരിക്കന്‍ സെന്‍സ്സ  ബ്യൂറോയുടെ 2010 ലെ വാര്‍ഷിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ദേശീയ  ദാരിദ്രത്തിന്റെ ശരാശരി കണക്കുകള്‍ അനുസരിച്ച് 2009-ലെ 14.3 ശതമാനത്തില്‍  നിന്നും 15.1 ശതമാനമായി വര്‍ദ്ധിച്ചു. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും  ഉയര്‍ന്ന ദാരിദ്ര നിരക്കാണിത്. അമേരിക്കയില്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍  അനുസരിച്ച് നാലു പേര്‍ അടങ്ങുന്ന കുടുമ്പത്തിന്  22,314 ഡോളര്‍ എങ്കിലും  വാര്‍ഷിക വരുമാനമില്ലെങ്കില്‍ അവരെ ദരിദ്രരായിട്ടാണ് കണക്കാക്കുക.  രാജ്യത്ത് ആരോഗ്യ ഇന്‍ഷൂറന്‍സ് ഇല്ലാത്തവരുടെ എണ്ണം അനുദിനം  വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. തല്‍ സ്ഥിതി തുടര്‍ന്നാള്‍ 2011-ല്‍  ദരിദ്രരുടെ എണ്ണം 2010 നേക്കാള്‍ ഉയര്‍ന്ന തോതിലായിരിക്കും എന്നാണ്  അനുമാനിക്കുന്നത്.   ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ദോഷഫലങ്ങള്‍ ഇനിയും  അമേരിക്കയടക്കമുള്ള വന്‍കിട രാജ്യങ്ങളെ വിട്ടോഴിഞ്ഞിട്ടില്ല എന്നാണ്  കണക്കുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കന്‍ സാമ്പത്തിക മേഘലയ്ക്കുണ്ടാകുന്ന  തകര്‍ച്ച  ആഗോള തലത്തിലും വളരെ ദോഷകരമായി തന്നെ ബാധിക്കും.
                
                
                
                
                                
				- ലിജി അരുണ്‍
				
                
                  
               
              
                
                
                
അനുബന്ധ വാര്‍ത്തകള്‍
                
				വായിക്കുക: അമേരിക്ക, മനുഷ്യാവകാശം, സാമ്പത്തികം