പ്യോങ് യാങ് : ദക്ഷിണ കൊറിയയുമായി സമാധാന ചർച്ചകൾ നടക്കാനിരിക്കേ നിർണായക നീക്കവുമായി ഉത്തര കൊറിയ. ആണവ പരീക്ഷണങ്ങൾ നടക്കുന്ന കേന്ദ്രങ്ങൾ അടച്ചുപൂട്ടിയെന്നും ബാലിസ്റ്റിക്ക് മിസൈൽ പരീക്ഷണങ്ങൾ നിർത്തിവെച്ചെന്നും ഉത്തര കൊറിയ പ്രഖ്യാപിച്ചു. അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങൾ ഉത്തര കൊറിയൻ ഭരണകൂടത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു.
ആണവ-മിസൈൽ സാങ്കേതിക വിദ്യയിൽ രാജ്യം പൂർണ്ണത കൈവരിച്ചെന്നും ഇനി പരീക്ഷണത്തിന്റെ ആവശ്യമില്ലെന്നും ഉത്തര കൊറിയൻ ഭരണാധികാരി അറിയിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും മേഖലയിലെ സമാധാനം മുൻ നിർത്തിയുമാണ് തീരുമാനം.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ആണവം, ഉത്തര കൊറിയ, ക്രമസമാധാനം