കിലുവെല്ല അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു ; ലാവാ പ്രവാഹം

May 11th, 2018

kiluvella_epathram

ഹോണലൂലു : ഹവായ് ദ്വീപിലെ കിലുവെല്ല അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് ശക്തമായ ലാവാപ്രവാഹം. ലാവാ ഒഴുക്കിനു പിന്നാലെ പർവ്വതമേഖലയിൽ ശക്തമായ ഭൂകമ്പങ്ങളുമുണ്ടായി.

ഹവായിയിലെ ലെയ് ലാനി എസ്റ്റേറ്റിനു സമീപം താമസിക്കുന്ന കെയ്ത്ത് ബ്രോക്കിന്റെ ക്യാമറയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നതും ലാവ പ്രവഹിക്കുന്നതുമായ വീഡിയോ ഒപ്പിയെടുത്തത്. പൊട്ടിത്തെറിയെ തുടർന്ന് അദ്ദേഹത്തിന്റെ വീടിന്റെ അടുത്തുള്ള ഗാർഡനിലേക്ക് വരെ ലാവ ഓഴുകി എത്തിയിരുന്നു. എന്നാൽ ഏതാനും അടി മാറിയുള്ള വീട്ടിൽ നിന്നാണ് അദ്ദേഹം ചിത്രങ്ങൾ പകർത്തിയത്.

കിലുവെല്ലയുടെ തെക്കുകിഴക്കൻ മേഖലയിൽ ഭൂകമ്പമാപിനിയിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫിലിപ്പൈൻസിലെ ഷോപ്പിങ്ങ് മാളിൽ തീപ്പിടുത്തം ; 37 പേർ മരിച്ചു

December 24th, 2017

fire-philipines‌_epathram

മാനില : ഫിലിപ്പൈൻസിലെ ഷോപ്പിങ്ങ് മാളിൽ ഉണ്ടായ തീപ്പിടുത്തത്തിൽ 37 പേർ മരിച്ചു. മാളിന്റെ നാലാം നിലയിൽ നിന്ന് ശനിയാഴ്ച രാവിലെയോടെയാണ് തീ ഉയർന്നത്. തുടർന്ന് നിരവധി ആളുകൾ മാളിനുള്ളിൽ അകപ്പെട്ടു. മാളിന്റെ ഏറ്റവും മുകളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കോൾ സെന്ററിലാണ് ഏറ്റവും കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതെന്ന് കരുതുന്നു.

തീയണക്കാനുള്ള ശ്രമം തുടരുന്നുണ്ടെങ്കിലും ഇതുവരെ പൂർണ്ണമായിട്ടില്ല. നാലാം നിലയിലെ തുണിയും തടിയുൽപ്പന്നങ്ങളും വിൽക്കുന്ന കടകളിൽ നിന്നുണ്ടായ തീപ്പിടുത്തം പതുക്കെ മറ്റു നിലകളിലേക്ക് വ്യാപിക്കുകയായിരുന്നു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറാന്‍ – ഇറാഖ് അതിര്‍ത്തി യില്‍ ഭൂചലനം : മരണം 330 കവിഞ്ഞു

November 13th, 2017

earthquake-epathram
തെഹ്റാന്‍ : മധ്യപൂര്‍വ്വേഷ്യയില്‍ ശക്ത മായ ഭൂചലനം അനുഭവപ്പെട്ടു. ഇറാന്‍ – ഇറാഖ് അതിര്‍ ത്തി യില്‍ പ്രാദേ ശിക സമയം ഞായ റാഴ്ച രാത്രി ഒന്‍പതര മണിക്ക് റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖ പ്പെടു ത്തിയ ശക്ത മായ ഭൂചലന ത്തില്‍ മരണം 330 കവിഞ്ഞു.

ഭൂചലന ത്തിന്റെ പ്രഭവ കേന്ദ്രം ഇറാഖിലെ സല്‍മാനിയ ആണ്. മധ്യ പൂർവ്വേ ഷ്യയിലെ കുവൈത്ത്, ഇറാൻ, തുർക്കി തുട ങ്ങിയ രാജ്യങ്ങളിലും യു. എ. ഇ. യുടെ ചില ഭാഗ ങ്ങളിലും ഭൂകമ്പ ത്തിന്റെ പ്രകമ്പനം അനുഭവ പ്പെട്ടു. ആളപായം ഒന്നും തന്നെ ഈ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആണവായുധ പരീക്ഷണം : ഉത്തര കൊറിയ യില്‍ ടണൽ തകർന്ന് 200 മരണം

October 31st, 2017

North-Korea-Nuclear-epathram
ടോക്കിയോ : ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തുന്ന കിൽജു പട്ടണ ത്തിലെ പുങ്‌ഗിയേ–റിക്കു സമീപം സെപ്റ്റംബർ ആദ്യ വാര മാണു സംഭവം. രാജ്യാന്തര തലത്തിൽ ചർച്ച ചെയ്യപ്പെട്ട സെപ്റ്റം ബർ മൂന്നിലെ ഹൈഡ്രജൻ ബോംബ് പരീ ക്ഷണ ത്തിനു പിന്നാലെ യായിരുന്നു ഇത്. സെപ്റ്റംബര്‍ മൂന്നിന് ഉത്തര കൊറിയ നട ത്തിയ ആറാം ആണവ പരീക്ഷണമാണ് അപ കട ത്തിന്റെ മൂല കാരണം എന്നാണ് കണക്കു കൂട്ടുന്നത്.

1945 ല്‍ അമേരിക്ക ഹിരോഷിമ യില്‍ ഇട്ട ആറ്റം ബോംബി നെക്കാള്‍ ആറ്ഇരട്ടി ശക്തിയുള്ള ഹൈഡ്ര ജന്‍ ബോംബ് ആണ് ഉത്തര കൊറിയ സെപ്റ്റം ബറില്‍ പരീ ക്ഷിച്ചത്.

ആദ്യം ഉണ്ടായ അപകട ത്തില്‍ ഏക ദേശം100 ആളു കളാണ് കൊല്ല പ്പെട്ടത്. തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം പുരോ ഗമി ക്കുന്ന തിനിടെ വീണ്ടും ടണല്‍ തകരു ക യായിരുന്നു. ഇതേ തുടര്‍ന്നാണ് മരണ സംഖ്യ 200 ആയി ഉയര്‍ന്നത്.

ജപ്പാൻ തലസ്ഥാന മായ ടോക്കിയോ വിൽ പ്രവർത്തി ക്കുന്ന ആസാഹി ടി. വി. യാണു പേരു വെളിപ്പെടു ത്തു വാൻ തയ്യ റാ കാത്ത ഉത്തര കൊറി യൻ അധികൃ തരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ലണ്ടനില്‍ വന്‍ തീപിടുത്തം

June 14th, 2017

fire

ലണ്ടന്‍ : ലണ്ടനില്‍ 120 ഫ്ലാറ്റുകളുള്ള 27 നില കെട്ടിടത്തിനു തീപിടിച്ചു. 2 പേര്‍ക്ക് പരിക്കേറ്റതായും അനേകം പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയതായും കരുതുന്നു. പ്രദേശിക സമയം പുലര്‍ച്ചെ 1 .30 നാണ് സംഭവം. കെട്ടിടത്തിന്റെ ഒരു ഭാഗത്തുനിന്നും അഗ്നി ഗോളം കണ്ടെത്തിയതിനെ തുടര്‍ന്ന് ൪൦ ഫയര്‍ എഞ്ചിനുകളിലായി 200 ലധികം പേര്‍ തീയണക്കുന്നതില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

വൈറ്റസിറ്റിയിലെ ലാറ്റിമര്‍ റോഡിലെ 27 നില കെട്ടിടത്തിലാണ് തീപടര്‍ന്നത്. ആളുകള്‍ നല്ല ഉറക്കത്തിലായതിനാല്‍ അപകട സാധ്യത കൂടുതലാണെന്നുള്ളതും ആശങ്കയുണര്‍ത്തുന്നു.
അതിശക്തമായ തീയായിരുന്നെന്നും ജീവിതത്തില്‍ ഇതുപോലൊരു അഗ്നിബാധ കണ്ടിട്ടില്ലെന്നും സമീപവാസികള്‍ പറയുന്നു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാറുകളിലെ മത പരമായ ചിഹ്ന ങ്ങള്‍ക്ക് ഫിലിപ്പീന്‍സില്‍ വിലക്ക്

May 28th, 2017

mary-nursing-jesus-epathram
മനില : കാറുകളിലെ മതപരമായ ചിഹ്ന ങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെ ടുത്തി ഫിലി പ്പീന്‍സ് സര്‍ക്കാര്‍ ഉത്തരവിറക്കി.

ദൈവ വിശ്വാസ ത്തിന്റെ ഭാഗ മായി കാറു കളിലെ റിയര്‍ വ്യൂ മിററിലും ഡാഷ്‌ ബോര്‍ഡിലും സ്ഥാപി ക്കാറുള്ള ജപ മാല, കുരിശ്, കൊന്ത എന്നിവ നീക്കണം എന്നാണ് അധി കൃത രുടെ നിര്‍ദ്ദേശം. വര്‍ദ്ധിച്ചു വരുന്ന വാഹന അപകട ങ്ങള്‍ക്ക് തടയിട്ട് യാത്ര ക്കാരുടെ സുരക്ഷ ഉറപ്പു വരുത്തു ന്നതി ന്റെ ഭാഗ മായാ ണ് പുതിയ നടപടി. ഇത്തരം മത ചിഹ്നങ്ങള്‍ ഡ്രൈവര്‍ മാരുടെ ശ്രദ്ധ തെറ്റിച്ച് അപകട ങ്ങള്‍ക്ക് കാരണമാകുന്നു എന്നതിനാലാണ് വിലക്ക്.

മാത്രമല്ല ഡ്രൈവിംഗി നിട യിലെ ഭക്ഷണം കഴിക്കല്‍, മൊബൈല്‍ ഫോണ്‍ ഉപയോഗം, മേക്ക് അപ്പ് എന്നിവ യും നിരോധിച്ചു എന്നും നാഷ്ണല്‍ റെഗുലേറ്ററി ഏജന്‍സി വക്താവ് അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ ത്തിന്ന് എതിരെ വിവിധ കോണു കളില്‍ നിന്ന് പ്രതിഷേധം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.

ഫിലി പ്പീന്‍സി ലെ വിവിധ കത്തോലിക്ക സഭകളും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. 10 കോടി ജന സംഖ്യ യുള്ള ഫിലിപ്പീന്‍സില്‍ 80 ശത മാനം ജനങ്ങളും ജനങ്ങളും കത്തോലിക്ക വിശ്വാസികളാണ്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ഐ ടി ജീവനക്കാരിയും മകനും യു എസില്‍ കൊല്ലപ്പെട്ട നിലയില്‍

March 24th, 2017

murder

ന്യൂജേഴ്സി : ആന്ധ്ര സ്വദേശിനിയായ ഐ ടി ജീവനക്കാരി എന്‍ ശശികല (40) മകന്‍ ഏഴു വയസ്സുകാരന്‍ അനീഷ് സായ് എന്നിവരെ ന്യൂജേഴ്സിയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആന്ധ്ര പ്രദേശിലെ പ്രകാശം ജില്ലക്കാരാണിവര്‍. വ്യാഴാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭര്‍ത്താവ് ഹനുമന്തറാവുവാണ് മരിച്ചു കിടക്കുന്ന സാഹചര്യത്തില്‍ ഇവരെ കണ്ടത്.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇവര്‍ അമേരിക്കയില്‍ താമസിക്കുന്നവരാണ്. ഹനുമന്തറാവുവും ശശികലയും ഐ ടി ജീവനക്കാരാണ്. മരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിറിയയിലെ ട്രക്ക് ബോംബ് സ്ഫോടനം : മരണം 48 ആയി

January 8th, 2017

syria

ബെയ്റൂട്ട് : സിറിയയിലെ അസാസില്‍ വലിയ ടാങ്കര്‍ ലോറിയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 48 ആയി. ശനിയാഴ്ച്ച പ്രദേശത്തെ ഇസ്ലാമിക് കോടതിക്ക് സമീപമാണ് സ്ഫോടനം നടന്നത്. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണ്.

കോടതി ലക്ഷ്യമാക്കിയാണ് സ്ഫോടനം നടന്നതെന്ന് സംശയിക്കുന്നു. സമീപത്തെ കടകളും വാഹനങ്ങളും പൂര്‍ണ്ണമായും നശിച്ചു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്തോനേഷ്യയിൽ ഭൂചലനം : 54 മരണം

December 7th, 2016

indonesia_epathram

ജക്കാർത്ത : ഇന്തോനേഷ്യൻ ടൗണായ ബന്ത അഷെയിൽ ഉണ്ടായ ഭൂചലനത്തിൽ 54 മരണം. റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയിട്ടുണ്ട്. 12 കെട്ടിടങ്ങൾ തകർന്നു. കെട്ടിടങ്ങളുടെ ഇടയിൽ കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു.

മുസ്ലീം വംശജർ കൂടുതലുള്ള ഈ പ്രദേശത്ത് രാവിലെ ജനം നമസ്കാരത്തിനു ഒരുങ്ങുമ്പോഴായിരുന്നു ഭൂചലനം. സുനാമി ഭീഷണിയില്ലെന്ന് യു.എസ് ജിയോളജിക്കൽ സർവ്വേ പ്രകാരം അധികൃതർ അറിയിച്ചു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാത്യു കൊടുങ്കാറ്റ് : മരണം 850 കവിഞ്ഞു

October 8th, 2016

storm-epathram

അമേരിക്കയിലെ ഫ്ലോറിഡയിലും നാശം വിതച്ചു കൊണ്ട് ഹെയ്തിയിൽ ആരംഭിച്ച മാത്യു കൊടുക്കാറ്റ് ആഞ്ഞുവീശുന്നു. മണിക്കൂറിൽ 120 മൈൽ വേഗത്തിലാണ് കാറ്റുവീശുന്നത്. ഇതുവരെയുള്ള കണക്ക് പ്രകാരം മരണം 850 കടന്നു. ആയിരക്കണക്കിനു പേർക്ക് വീടുകൾ നഷ്ടപ്പെട്ടു. വൈദ്യുതബന്ധം പാടേ തകരാറിലായി. അമേരിക്കയിൽ 4 സ്ഥലങ്ങളിൽ വിമാനത്താവളങ്ങൾ അടച്ചിട്ടു. കൊടുങ്കാറ്റ് ഭീഷണി ഉയർത്തുന്ന ഫ്ലോറിഡയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും 20 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

2 of 1212310»|

« Previous Page« Previous « അമേരിക്കൻ സൈന്യത്തിന് നേരെ ഐ.എസ്സ് രാസായുധം പ്രയോഗിച്ചു
Next »Next Page » നായ്ക്കളെ വളര്‍ത്തുന്നത് ആടുകളെ കൊല്ലുവാന് »



  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine