ലോകത്തിലെ എറ്റവും വലിയ വിമാനമായിരുന്ന എയർലാൻഡർ 10 തകർന്നുവീണു

August 25th, 2016

airlander-collaps-epathram

ലോകത്തിലെ എറ്റവും വലിയ വിമാനമായിരുന്ന എയർലാൻഡർ 10 കിഴക്കൻ ഇംഗ്ലണ്ടിൽ തകർന്നുവീണു. നിലത്തിറക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ല. വിമാനമായും ഹെലികോപ്റ്ററായും എയർഷിപ്പായും ഉപയോഗിക്കാം എന്നതായിരുന്നു 92 മീറ്റർ നീളമുള്ള എയർലാൻഡറിന്റെ സവിശേഷത.

തകരാറുകൾ പരിഹരിച്ചിട്ടുള്ള രണ്ടാമത്തെ പറക്കലിനിടയിലായിരുന്നു അപകടം. കഴിഞ്ഞ ദിവസം ലണ്ടനിൽ വെച്ചായിരുന്നു ആദ്യ പറക്കൽ. കുറഞ്ഞ ഇന്ധന ചിലവിൽ 5 ദിവസം വരെ തുടർച്ചയായി പറക്കാൻ കഴിവുള്ള വിമാനമാണ് എയർലാൻഡർ എന്നായിരുന്നു അവകാശവാദം.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറ്റലിയിൽ ബോട്ട് മുങ്ങി 14 മരണം

May 14th, 2014

boat-disaster-epathram

ആഫ്രിക്കയില്‍ നിന്ന് ഇറ്റലിയിലേക്ക് അഭയാര്‍ത്ഥികളുമായി വരികയായിരുന്ന ബോട്ട് ലാംബഡുസ ദ്വീപിന് സമീപം മുങ്ങി 14 പേർ മരിച്ചു. 200 പേരെ കാണാതായി. ഇരുനൂറോളം പേരെ രക്ഷാപ്രവർത്തകർ രക്ഷിച്ചതായി അധികൃതർ പറഞ്ഞു. ബോട്ടിൽ നാനൂറിൽ അധികം അഭയാർഥികൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. 400ഓളം അഭയാര്‍ത്ഥികളാണ് ബോട്ടിൽ ഉണ്ടായിരുന്നത് എന്നാണ് കരുതുന്നത്. ബോട്ടിൽ കൂടുതൽ പേരെ ഉൾക്കൊള്ളിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

കപ്പൽ മുങ്ങി 295 പേരെ കാണാതായി

April 17th, 2014

ferry-rescue-epathram

മോക്പോ: ദക്ഷിണ കൊറിയൻ യാത്രാ കപ്പൽ മുങ്ങി 295 യാത്രക്കാരെ കാണാതായി. 2 പേർ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക സ്ഥിരീകരണം. 7 പേർക്ക് പരിക്കുണ്ട് എന്നും അധികൃതർ അറിയിച്ചു.

100 പേരെ കാണാനില്ല എന്നായിരുന്നു നേരത്തേയുള്ള അറിയിപ്പ്. എന്നാൽ പിന്നീടത് 295 ആയി ഉയർത്തുകയായിരുന്നു.

ജെജു എന്ന ദ്വീപിലേക്ക് വിനോദ യാത്ര നടത്തുന്ന വിദ്യാർത്ഥികളായിരുന്നു കപ്പലിൽ ഭൂരിഭാഗവും. ഇവരിൽ പലരും ലൈഫ് ജാക്കറ്റ് അണിഞ്ഞ് കടലിൽ ചാടിയത് രക്ഷാ പ്രവർത്തകർക്ക് ഇവരെ രക്ഷിക്കാൻ ഏറെ സഹായകരമായി.

കപ്പൽ ക്രമാതീതമായി ചെരിഞ്ഞ് മുങ്ങുകയായിരുന്നു എന്നാണ് സൂചന. കപ്പലിൽ നിന്നുമുള്ള അപായ സന്ദേശം ലഭിച്ചതിനെ തുടർന്ന് തീര സംരക്ഷണ സേനയും മറ്റ് മൽസ്യ ബന്ധന ബോട്ടുകളും ഹെലികോപ്റ്ററുകളും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ നടത്തി.

100ഓളം പേരെ രക്ഷപ്പെടുത്തിയതായി സ്ഥിരീകരിക്കപ്പെടാത്ത ടെലിവിഷൻ റിപ്പോർട്ടുകളുണ്ട്. നിരവധി യാത്രക്കാർ കപ്പലിന്റെ ഉള്ളറകളിൽ കുടുങ്ങി കിടക്കുന്നതായി രക്ഷപ്പെട്ട ഒരു യാത്രക്കാരൻ പറഞ്ഞു.

900 പേർക്ക് യാത്ര ചെയ്യാവുന്ന കപ്പലിൽ 477 യാത്രക്കാർക്ക് പുറമെ നിരവധി കാറുകളും ട്രക്കുകളും ഉണ്ടായിരുന്നു. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് അനേകം പേർ അവസാന നിമിഷം യാത്ര റദ്ദ് ചെയ്തത് മരണ സംഖ്യ കുറയാൻ സഹായകരമായി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആദ്യ രാത്രി ആഘോഷിക്കുവാന്‍ 5 വയാഗ്ര ഗുളിക കഴിച്ച യുവാവ് മരിച്ചു

September 19th, 2013

ഇബ്:ആദ്യരാത്രിയില്‍ രതിസുഖം വര്‍ദ്ധിപ്പിക്കുവാന്‍ 5 വയാഗ്ര ഗുളികള്‍ കഴിച്ച 25 കാരനായ നവ വരന്‍ മരിച്ചു. വിവാഹ സല്‍ക്കാരം കഴിഞ്ഞ് സുഹൃത്തുക്കളും ബന്ധുക്കളും പിരിഞ്ഞു പോയ ശേഷം കിടപ്പറയില്‍ എത്തിയ നവ വരന്‍ വയാഗ്ര ഗുളികകള്‍ കഴിക്കുകയായിരുന്നു. തുടര്‍ന്ന് നവ വധുവുമായി ലൈംഗിക ബന്ധത്തില്‍ എര്‍പ്പെടുന്നതിനിടെ വിയര്‍ക്കുവാനും ഹൃദയമിടിപ്പ് വര്‍ദ്ധിക്കുവാനും ആരംഭിച്ചു. ലൈംഗിക ബന്ധത്തില്‍ നിന്നും പിന്മാറിയ യുവാവ് തളര്‍ന്ന് വീഴുകയായിരുന്നു. അവശ നിലയിലായ ഇയാളെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ഇല്ലാതെ ലൈംഗിക ഉത്തേജന മരുന്നുകള്‍ ഉപയോഗിച്ചതാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. യമനിലെ ഇബ് പ്രവുശയിലാണ് സംഭവം നടന്നത്. ഒരു പ്രമുഖ യമനീസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലൈംഗികതയുമായി ബന്ധപ്പെട്ട് പല തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നതാണ് ഇത്തരം അപകടങ്ങളിലേക്ക് പൌരന്മാരെ എത്തിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

തുര്‍ക്കിയില്‍ ബലൂണുകള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു

May 21st, 2013

അങ്കാറ: തുര്‍ക്കിയില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ഹോട്ട്‌എയര്‍ ബലൂണുകള്‍ കൂട്ടിയിടിച്ച് മൂന്നു വിനോദ സഞ്ചാരികള്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബ്രസീലില്‍ നിന്നുമുള്ള വിനോദ സഞ്ചാരികളാണ് മരിച്ചത്. കപ്പൊഡിസിയ വിനോദ സഞ്ചാര മേഘലയിലെ വോള്‍കാനിക് പാറക്കെട്ടുകള്‍ക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോളാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരില്‍ സ്പെയിന്‍, ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഏഷ്യയില്‍ നിനും ഉള്ള വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നു. ഒരു ബലൂണിന്റെ ബാസ്കറ്റ് മറ്റൊന്നില്‍ ശക്തിയായി ഇടിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന ബലൂണ്‍ താഴേക്ക് പതിക്കുകയായിരുന്നു. തുര്‍ക്കിയില്‍ എത്തുന്ന വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണ് ഹോട്ട് എയര്‍ ബലൂണിലുള്ള ആകാശ യാത്ര.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ചുഴലിക്കാറ്റ്: ഒക്‍ലഹോമയില്‍ 51 പേര്‍ മരിച്ചു

May 21st, 2013

വാഷിങ്ടണ്‍: അമേരിക്കയിലെ ഒക്‍ലഹോമയില്‍ ഉണ്ടായ വന്‍ ചുഴലിക്കാറ്റില്‍ 51 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ 7 കുട്ടികളും ഉള്‍പ്പെടുന്നു. മണിക്കൂറില്‍ 200 മൈല്‍ വേഗത്തില്‍ വീശിയടിച്ച മൂന്ന് കിലോമീറ്റര്‍ വിസ്തൃതിയുള്ള ചുഴലിക്കാറ്റ്നഗരത്തില്‍ കനത്ത നാശനഷ്ടം വിതച്ചു. നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. മരങ്ങള്‍ കടപുഴകി വീണു. മുര്‍ നഗരത്തിലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. കെട്ടിടങ്ങളുടേയും മറ്റും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കുവാന്‍ നന്നേ പാടു പെട്ടു. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മരണങ്ങളിലും നാശനഷ്ടങ്ങളിലും അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ അനുശോചനവും ദു:ഖവും രേഖപ്പെടുത്തി. ഒക്‍ലഹോമയ്ക്ക് എല്ലാവിധ ഫെഡറല്‍ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇറാനില്‍ ഭൂചലനം : മൂന്ന് മരണം

April 9th, 2013

earthquake-epathram
തെഹ്റാന്‍ : ഇറാനില്‍ റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. മൂന്നു പേര്‍ മരിച്ചതായി ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ടു ചെയ്തു.

ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മൂന്നര മണി യോടെ ആയിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഇറാനിലെ ഏക ആണവ നിലയം സ്ഥിതി ചെയ്യുന്ന തെക്കു പടിഞ്ഞാറന്‍ തുറമുഖ നഗരമായ ബുഷെഹ്റിന് സമീപമുള്ള കാകി യാണ് ഭൂചലന ത്തിന്റെ പ്രഭവ കേന്ദ്രം എന്ന് ഇറാനിലെ സീസ്‌മോളജിക്കല്‍ സെന്റര്‍ കണ്ടെത്തിയിട്ടുണ്ട്.

അബുദാബി, ദുബായ്, ഷാര്‍ജ, ബഹ്‌റൈന്‍, ഖത്തര്‍ അടക്കം വിവിധ ഗള്‍ഫ് രാജ്യങ്ങളിലും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചൈനയിൽ ഖനിയിലുണ്ടായ മണ്ണിടിച്ചിലിൽ 83 പേര്‍ മരിച്ചു

March 31st, 2013

CHINA-MINE-epathram

ലീപിങ്ങ്: ടിബറ്റിലെ ലാസയിലെ മൈഷോകുഗര്‍ സ്വര്‍ണ ഖനിയിലുണ്ടായ മണ്ണിടിച്ചിലിൽ 83 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ചൈനയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഉല്‍പ്പാദിപ്പിക്കുന്ന ചൈന നാഷണല്‍ ഗോള്‍ഡ് ഗ്രൂപ്പ് കോര്‍പ്പറേഷനു വേണ്ടിയാണ് അപകടം നടന്ന ഖനി പ്രവര്‍ത്തിക്കുന്നത്. മരിച്ചവരിൽ അധികവും ഹാൻ ചൈനീസ് വിഭാഗത്തിൽ പെടുന്നവരാണ്.

2.6 മില്യണ്‍ ക്യുബിക് അടി മണ്ണും പാറയുമാണ് 1.5 ചതുരശ്ര മൈല്‍ വിസ്തൃതിയില്‍ ഇടിഞ്ഞ് വീണത്. അതിനാൽ തന്നെ ഖനിയിലെ മുഴുവൻ പേരും മരിച്ചിരിക്കാനാണ് സാധ്യത എന്ന് അധികൃതർ പറയുന്നു. ടിബറ്റൻ മേഖലയിൽ ആയതിനാൽ പോലിസ് വേണ്ട വിധത്തിൽ ഇടപെട്ടില്ലെങ്കിൽ രാഷ്ട്രീയപരമായി ചൈന രൂക്ഷമായ വിമർശനം നേരിടേണ്ടി വരും. രക്ഷാ പ്രവര്‍ത്തന ശ്രമങ്ങളില്‍ യാതൊരു കുറവും വരാന്‍ പാടില്ലെന്ന് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് നിര്‍ദ്ദേശം നല്‍കി. രണ്ടായിരത്തോളം രക്ഷാ പ്രവർത്തകരാണ് സംഭവ സ്ഥലത്ത് രക്ഷാ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
പ്രാദേശിക സമയം സമയം പുലര്‍ച്ചെ ആറു മണിയോടെയാണ് അപകടം ഉണ്ടായത്. ഈ സമയം ഖനിക്കുള്ളില്‍ ഉറങ്ങി കിടക്കുന്നവരാണ് അപകടത്തിൽ പെട്ടവരിൽ കൂടുതലും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൂപ്പർ കൊടുങ്കാറ്റിൽ 97 മരണം

October 31st, 2012

sandy-storm-epathram

ന്യൂയോർക്ക് : അമേരിക്കയെ കെടുതിയിൽ തള്ളിയ സൂപ്പർ കൊടുങ്കാറ്റായ സാൻഡി ഇതു വരെ 29 പേരുടെ ജീവൻ കവർന്നു. വൈദ്യുതി ബന്ധം നിലച്ച ന്യൂയോർക്ക് നഗരം ഇനിയും ചുരുങ്ങിയത് 4 ദിവസമെങ്കിലും ഇരുട്ടിൽ കഴിയേണ്ടി വരുമെന്നാണ് സൂചന. ന്യൂ ജഴ്സിയിൽ ഹഡ്സൺ നദി കവിഞ്ഞൊഴുകി നഗരം വെള്ളത്തിൽ മുങ്ങി കിടക്കുകയാണ്. വൈദ്യുത കമ്പികൾ പൊട്ടി വീണത് തെരുവിൽ ഇറങ്ങി നടക്കുന്നവരുടെ ജീവന് ഭീഷണി ഒരുക്കുന്നതായി അധികൃതർ പറയുന്നു. അമേരിക്കയിൽ 29 പേർ കൊല്ലപ്പെട്ടപ്പോൾ കാനഡയിൽ ഒന്നും, ഹൈതിയിൽ 51 ഉം ആണ് മരണ സംഖ്യ. സാൻഡി മൂലം ഇതു വരെ ആകെ കൊല്ലപ്പെട്ടത് 97 പേരാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നേപ്പാളില്‍ വിമാനാപകടം 19 പേര്‍ മരിച്ചു

September 29th, 2012

nepal-aircraft-crash-epathram

കാഠ്മണ്ഡു: നേപ്പാളില്‍ ഉണ്ടായ വിമാനാപകടത്തില്‍ ഏഴു ബ്രിട്ടീഷുകാരും അഞ്ചു ചൈനക്കാരും നാലു നേപ്പാൾ സ്വദേശികളും അടക്കം 19 പേര്‍ മരിച്ചു. വിമാനാപകടത്തിനു കാരണം പക്ഷി ഇടിച്ചതാണെന്നു തൃഭുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജനറല്‍ മാനെജര്‍ രതീഷ് ചന്ദ്ര ലാല്‍ സുമൻ പറഞ്ഞു. കാഠ്മണ്ഡുവില്‍ നിന്നു ലുക്ലയിലേക്കു പോകുകയായിരുന്ന സിത എയര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം പറന്നു ഉയര്‍ന്ന ഉടനെ പക്ഷി വന്നിടിച്ചു. ഉടനെ തന്നെ പൈലറ്റ്‌ വിമാനം ഇടിച്ചിറക്കാന്‍ ശ്രമിച്ചെങ്കിലും പെട്ടന്ന് കത്തുകയായിരുന്നു. പര്‍വതാരോഹണത്തിനായി എവറസ്റ്റ് ബേസ് ക്യാംപിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തതായി നേപ്പാള്‍ വ്യോമയാന മേധാവി അറിയിച്ചു. ‍

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

3 of 1223410»|

« Previous Page« Previous « ആണവായുധം കാട്ടി വിരട്ടണ്ട : നെജാദ്
Next »Next Page » ബംഗ്ലാദേശില്‍ ബുദ്ധമത ക്ഷേത്രങ്ങള്‍ തീയ്യിട്ട് നശിപ്പിച്ചു »



  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine