ഇന്ത്യ ഭീകരവാദത്തിന്റെ ഇര : ട്രംപ്

May 23rd, 2017

Trump_epathram

റിയാദ് : ഇന്ത്യ ഭീകരവാദത്തിന്റെ ഇരയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റിയാദില്‍ അറബ്-ഇസ്ലാമിക് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദ സംഘടനകള്‍ രാജ്യത്ത് നിലയുറപ്പിക്കാതിരിക്കാന്‍ ശ്രമിക്കണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ആഫ്രിക്ക, സൗത്ത് അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളും ഭീകരവാദത്തിനിരകളാണ്. ഭീകരവാദത്തിനെതിരെ ഏഷ്യന്‍ രാജ്യങ്ങളുടെ കൂടെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

മധ്യേഷ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ ശത്രുവിനെ ഇല്ലാതാക്കാന്‍ അമേരിക്ക വരുന്നതും കാത്തിരിക്കരുതെന്നും ട്രംപ് പറഞ്ഞു. റാഡിക്കല്‍ ഇസ്ലാമിക്ക് തീവ്രവാദം എന്ന പതിവ് പ്രയോഗം ഇത്തവണ അദ്ദേഹം പ്രസംഗത്തില്‍ നിന്നും ഒഴിവാക്കിയത് ശ്രദ്ധിക്കപ്പെട്ടു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാരീസ് ഉടമ്പടി ഏകപക്ഷീയം ആഞ്ഞടിച്ച് ട്രംപ്

May 1st, 2017

Trump_epathram

വാഷിങ്ടണ്‍ : കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരില്‍ യു.എസ്സില്‍ നിന്നും വന്‍ തുക ഈടാക്കാനുള്ള വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന പാരീസ് ഉടമ്പടി ഏകപക്ഷീയമെന്ന് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. പാരീസ് ഉടമ്പടിയുമായി ബന്ധപ്പെട്ട് അടുത്ത രണ്ടാഴ്ചകള്‍ക്കുള്ളില്‍ എന്തു സംഭവിക്കുമെന്ന് കണ്ടറിയാം എന്നതായിരുന്നു ട്രംപിന്റെ വാക്കുകള്‍.
മലിനീകരണം ഉണ്ടാകുന്നുവെന്ന് കാണിച്ച യു.എസില്‍ നിന്നും വന്‍ തുക ഈടാക്കുമ്പോള്‍ അത്ര തന്നെ മലിനീകരണം ഉണ്ടാക്കുന്ന ചൈന, റഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെ വെറുതെ വിടുന്നുവെന്നു ട്രംപ് പറഞ്ഞു.

ഇനി മുതല്‍ നമ്മെ മുതലാക്കി പണം കൊയ്യാന്‍ ആരെയും അനുവദിക്കില്ലെന്നു, എന്നും അമേരിക്കയ്ക്ക് തന്നെയായിരിക്കും പരിഗണനയെന്നും അദ്ദേഹം അറിയിച്ചു. യു.എസ്സിലെ മാധ്യമ പ്രവര്‍ത്തകരെയും അദ്ദേഹം വിമര്‍ശിച്ചു. പ്രശ്നങ്ങള്‍ വലുതാക്കുന്നതില്‍ വലിയൊരു പങ്ക് മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടെന്ന് ട്രംപ് ആരോപിച്ചു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നംഗര്‍ഹാറില്‍ 13 ഇന്ത്യന്‍ ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. 5 പേര്‍ മലയാളികള്‍

April 19th, 2017

bomb blast

നംഗര്‍ഹാര്‍ : അമേരിക്കയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട 90 ലേറെ ഐഎസ് ഭീകരറില്‍ 13 പേര്‍ ഇന്ത്യന്‍ ഐഎസ് ഭീകരര്‍. ഇവരില്‍ 5 പേര്‍ മലയാളികളാണെന്ന സൂചനയുണ്ട്. നംഗര്‍ഹാറില്‍ നടന്ന വ്യോമാക്രമണം അഫ്ഗാനിസ്ഥാന്‍ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ അഫ്ഗാനിസ്ഥാന്‍ എന്‍ ഐ എ ഇന്റര്‍പോളിന്റെ സഹായം തേടി.

കഴിഞ്ഞ ശനിയാഴ്ചയാണ് ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ജിബിയു 43ബി ഉപയോഗിച്ച് അമേരിക്ക ആക്രമണം നടത്തിയത്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൈനിക താവള സഹകരണത്തിന് ഇന്ത്യ-അമേരിക്ക കരാർ

August 30th, 2016

ashto-epathram

സൈനിക താവളങ്ങൾ പരസ്പരം ഉപയോഗിക്കാനുള്ള കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പുവെച്ചു. കരാർ പ്രകാരം രണ്ടു രാജ്യങ്ങളുടെയും കപ്പലുകൾ, വിമാനങ്ങൾ സൈനികവാഹനങ്ങൾ തുടങ്ങിയവയുടെ വിവിധ പ്രവർത്തനങ്ങൾക്കായി സൈനിക താവളങ്ങൾ പരസ്പരം ഉപയോഗിക്കാനാകും.

പ്രതിരോധ മന്ത്രി മനോഹർ പരീക്കറും അമേരിക്കൻ പ്രതിരോധ സെക്രട്ടറി ആഷ് കാർട്ടറുമാണ് കരാറിൽ ഒപ്പുവെച്ചത്. അമേരിക്ക ഇന്ത്യയുമായി ആഴത്തിലുള്ള സൈനികബന്ധം ഉണ്ടാക്കുന്നത് ചൈനയെ സമ്മർദ്ദത്തിലാക്കാനാണെന്ന് സൂചനയുണ്ട്.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആണവ പരീക്ഷണം: ഉഭയകക്ഷി സന്ധിക്ക് തയ്യാർ എന്ന് പാക്കിസ്ഥാൻ

August 14th, 2016

india-pakistan-flags-epathram

ലാഹോർ: ആണവ പരീക്ഷണങ്ങൾ നിർത്തി വെയ്ക്കുന്നത് സംബന്ധിച്ച് ഇന്ത്യയുമായി ഉഭയകക്ഷി കരാറിൽ ഏർപ്പെടാൻ തയ്യാറാണെന്ന് പാക്കിസ്ഥാൻ.

ആണവ പരീക്ഷണങ്ങൾ നിർത്തിവെക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചു കഴിഞ്ഞു. ഏകപക്ഷീയമായ ഈ തീരുമാനാത്തെ ഒരു ഉഭയകക്ഷി കരാറായി മാറ്റാൻ തങ്ങൾ തയ്യാറാണ്. പാക്കിസ്ഥാൻ അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട നയതന്ത്ര വെല്ലുവിളികളെ കുറിച്ച് വാർത്താ മാദ്ധ്യമങ്ങളോട് വിശദീകരിക്കവെ പാക് പ്രധാനമന്ത്രിയുടെ വിദേശ കാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് ആണ് ഈ കാര്യം വെളിപ്പെടുത്തിയത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസി മലയാളി കുടുംബ സംഗമ ത്തില്‍ സ്ത്രീകളും സമൂഹവും

March 11th, 2015

newyork-pravasi-malayali-ladies-wing-ePathram
ന്യൂയോര്‍ക്ക് : പ്രവാസി മലയാളി കുടുംബ സംഗമ ത്തോട് അനുബന്ധിച്ചു നടക്കുന്ന വനിതാ സെമിനാറില്‍ ‘സ്ത്രീകളും സമൂഹവും’ എന്ന വിഷയ ത്തില്‍ ചര്‍ച്ച നടക്കും എന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ വിമന്‍സ് ഫോറം ഗ്ലോബല്‍ കോഡിനേറ്റര്‍ ലൈസി അലെക്‌സ് (യു. എസ്. എ.) അറിയിച്ചു.

പ്രവാസി മലയാളി ഫെഡറേഷന്‍ പുരുഷ ന്മാരോ ടൊപ്പം സ്ത്രീ കള്‍ക്കും തുല്യത നല്‍കുന്ന ഒരു സംഘടന യാണ്. പ്രവാസി മലയാളി കളില്‍ ഭൂരി ഭാഗവും സ്വന്തം കുടുംബ ത്തിന്റെയും നാടി ന്റെയും നന്മ യ്ക്കായി വിദേശ ങ്ങളില്‍ കഴിയുന്ന സ്ത്രീകള്‍ ആണ്. അവരെ ഏകോപി പ്പിക്കേ ണ്ടതും ആവശ്യ ങ്ങളില്‍ സഹായി ക്കേണ്ടതും ഒരു കര്‍ത്തവ്യം എന്ന നില യിലാണ് സംഘടന ഏറ്റെടുത്തി രിക്കുന്നത്.

ഇതിനോടകം ഇറാക്ക്, ലിബിയ, മറ്റ് ഗള്‍ഫ് നാടുകള്‍ എന്നിവിട ങ്ങളില്‍ പ്രയാസ ങ്ങളില്‍ കഴിഞ്ഞിരുന്ന നൂറു കണക്കിനു മലയാളി നേഴ്സു മാര്‍ക്കും ഗാര്‍ഹിക തൊഴിലാളി കള്‍ക്കും സഹായം നല്‍കാന്‍ സംഘടന യ്ക്ക് സാധിച്ചിട്ടുണ്ട്.

സംഘടന യുടെ മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തന ങ്ങളിലും സ്ത്രീ കള്‍ക്കു പ്രാധാന്യം നല്‍കി കൊണ്ടാ യിരിക്കും സംഘടന പ്രവര്‍ത്തി ക്കുക എന്നും ലൈസി അറിയിച്ചു.

സ്ത്രീ കളുടെ മാന്യത സമൂഹ ത്തില്‍ ചവിട്ടി അരയ്ക്ക പ്പെടുന്ന ഈ കാല ഘട്ട ത്തില്‍ ഇത്തരം ഒരു ചര്‍ച്ച പ്രാധാന്യം അര്‍ഹിക്കുന്ന താണ് എന്ന് ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്സണ്‍ ഷീല ചെറു (യു. എസ്. എ) അഭിപ്രായപ്പെട്ടു.

ഓഗസ്റ്റ് 7, 8, 9 തീയതി കളില്‍ തിരുവനന്തപുരം പോത്തന്‍ കോട്ടുള്ള ശാന്തി ഗിരി ആശ്രമ ത്തില്‍ വച്ചാണ് പ്രവാസി മലയാളി ഫെഡ റേഷന്‍ കുടുംബ സംഗമം നടക്കുന്നത്.

അന്തര്‍ ദേശീയ തല ങ്ങളില്‍ അറിയപ്പെടുന്ന പ്രമുഖ സാമൂഹിക – സാംസ്കാരിക രാഷ്ട്രീയ നേതാക്കള്‍ പരിപാടി കളില്‍ പങ്കെടുക്കും.

ഷീല ചെറു (യു. എസ്. എ.), ലൈസി അലെക്‌സ് (യു. എസ്. എ. ) എന്നിവരെ കൂടാതെ പ്രവാസി മലയാളി ഫെഡറേഷന്‍ വനിതാ വിഭാഗം നേതാക്കളായ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഷിബി നാര മംഗലത്ത്, ബിന്ദു അലെക്‌സ് (യു. എ. ഇ.), സംഗീത രാജ് (യു. എ. ഇ.), രമാ വേണു ഗോപാല്‍ (ദമാം), ആനി ഫിലിപ്പ് (കാനഡ), മേരിയം (ജിദ്ദ) എന്നിവരും ചര്‍ച്ച യില്‍ പങ്കെടുത്തു സംസാരിക്കും.

പ്രവാസി മലയാളി കുടുംബ സംഗമ ത്തിലുംവനിതാ സെമിനാറിലും പങ്കെടു ക്കുവാന്‍ താല്‍‌പ്പര്യ മുള്ളവര്‍ pravasi malayali federation at gmail dot com എന്ന ഇ – മെയിലില്‍ ബന്ധപ്പെ ടേണ്ടതാണ്.

- pma

വായിക്കുക: , ,

Comments Off on പ്രവാസി മലയാളി കുടുംബ സംഗമ ത്തില്‍ സ്ത്രീകളും സമൂഹവും

ഭാരതമേ ഉണരുക : ഷീല ചെറു

March 11th, 2015

logo-new-york-pravasi-malayali-federation-ePathram

ന്യൂയോര്‍ക്ക് : സമൂഹ ത്തിലെ ഉച്ച നീചത്വങ്ങളും അപരിഷ്കൃതയും സംസ്കാര ശൂന്യതയും ദുഷ്ടതയും തുടച്ചു നീക്കി ഒരു നവ ഭാരതം കെട്ടി പ്പടുക്കുന്ന തിനായി ജനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തി ക്കേണ്ട തായ സമയമാണ് ഇതെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ (പി. എം. എഫ്) വൈസ് ചെയര്‍ പേഴ്സണ്‍ ഷീല ചെറു പറഞ്ഞു.

ബി. ബി. സി. പുറത്തു വിട്ട ‘ഇന്‍ഡ്യാസ് ഡോട്ടര്‍’ എന്ന ഡോക്യു മെന്ററിയെ കുറിച്ച് ഇറക്കിയ പ്രസ്താവന യില്‍ ആണ് ഷീല ഇക്കാര്യം അറിയിച്ചത്.

ബി. ബി. സി. യുടെ ‘ഇന്‍ഡ്യാസ് ഡോട്ടര്‍’ എന്ന ഡോക്യു മെന്ററി തന്നെ കരയി പ്പിക്കുയും ലജ്ജി പ്പിക്കുകയും മനുഷ്യര്‍ക്ക് ഇത്ര മാത്രം ക്രൂരരാകു വാനും അധഃപതി ക്കുവാനും കഴിയുമൊ എന്നു സംശയി ക്കുന്നതായും ഷീല പറഞ്ഞു.

നമ്മുടെ ഭാരത ഗവണ്മെന്റും സംസ്കാരവും ഇത്രയും മോശ മായി ട്ടാണല്ലൊ സ്ത്രീകളെ കരുതുന്ന തെന്ന് അതില്‍ പെണ്‍ കുട്ടിയെ ബലാത്സംഗം ചെയ്ത മുകേഷ് സിങ്ങിന്റെ വിശദീ കരണം കേട്ട ഒരു നിമിഷം എനിക്കു തോന്നി.

കൂടാതെ വിദ്യാ സമ്പന്നര്‍ എന്ന് സ്വയം നടിക്കുന്ന പലരുടെയും അഭിപ്രായ പ്രകടന ങ്ങള്‍ വളരെ ബാലിശവും, സംസ്കാര ശൂന്യവും വേദനി പ്പിക്കുന്നതും ആയിരുന്നു.

നരാധമരായ പീഡകരെയും ദുഷ്ടന്മാരെയും സംരക്ഷിക്കുകയും, അവര്‍ക്കു വേണ്ടി വാദിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥ സഞ്ചയ ത്തോട് പുച്ഛം തോന്നുന്നു. എന്നിരുന്നാലും ഈ ബലാത്സംഗ വീര ന്മാര്‍ക്ക് അര്‍ഹമായ ശിക്ഷകള്‍ ലഭിക്കുമെന്നു തന്നെയാണ് താന്‍ കരുതുന്നത്.

ജ്യോതിക്കു വേണ്ടി നില കൊള്ളുകയും പ്രതിഷേധ സമര ങ്ങള്‍ നടത്തു കയും ചെയ്ത പൊതുജനങ്ങ ളെയും വിദ്യാര്‍ഥി കളെയും ഈ സമയം അനുമോദി ക്കുന്നതി നോടൊപ്പം നിയമ പാലകര്‍ അവരെ കൈകാര്യം ചെയ്ത രീതി യില്‍ ഞാന്‍ ദുഃഖിക്കുന്നു.

പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരത ത്തിന്റെ സാംസ്കാരിക മൂല്യ ങ്ങളില്‍ ഊറ്റം കൊള്ളുന്ന ഒരു സംഘടന യാണ്. മറ്റേതു സംസ്കാര ങ്ങളെയും പോലെ ഉന്നത മാണ് നമ്മുടെ ഭാരത സംസ്കാരവും. അത് ചില സാമൂഹിക ദ്രോഹികളും സംസ്കാര ശൂന്യരു മായവര്‍ മാത്രം വിചാരിച്ചാല്‍ തകര്‍ക്കാന്‍ പറ്റുന്നതല്ല.

കര്‍ശന നിയമ ങ്ങളില്‍ കൂടി മാത്രമെ ഇത്തരം നീചമായ കുറ്റ കൃത്യ ങ്ങള്‍ തുടച്ചു നീക്കാന്‍ സാധിക്കൂ. ഭരണ കര്‍ത്താക്കള്‍ അതിനായി പ്രവര്‍ത്തിക്കുകയും മാനഭംഗ കേസു കളാല്‍ ലോക ത്തിന്റെ മുന്നില്‍ നഷ്ടപ്പെട്ടു പോയ നമ്മുടെ പ്രതിച്ഛായ വീണ്ടെടുക്കാന്‍ ശ്രമിക്കുകയും വേണം.

- pma

വായിക്കുക: , , , ,

Comments Off on ഭാരതമേ ഉണരുക : ഷീല ചെറു

തോമസ് വാതപ്പള്ളില്‍ ഓസ്ട്രേലിയന്‍ കോ-ഓര്‍ഡിനേറ്റര്‍

March 11th, 2015

logo-new-york-pravasi-malayali-federation-ePathram
മെല്‍ബണ്‍ : പ്രവാസി മലയാളി കളുടെ അന്താരാഷ്ട്ര തല ത്തിലുള്ള ഏക സംഘടന യായ പ്രവാസി മലയാളി ഫെഡറേഷന്‍ (പി. എം. എഫ്) ന്റെ ഓസ്ട്രേലിയന്‍ കോഡിനേ റ്റര്‍ ആയി തോമസ് വാതപ്പള്ളി ലിനെ തെരഞ്ഞെ ടുത്ത തായും സംഘടനാ പ്രവര്‍ത്തന ങ്ങളില്‍ മികവു തെളി യിച്ച തോമസ് വാതപ്പള്ളിലിനെ ആ സ്ഥാന ത്തേക്ക് ലഭിച്ചത് സംഘട ന യുടെ ഓസ്ട്രേലിയന്‍ യൂണിറ്റിന് പുനര്‍ ജീവന്‍ നല്‍കു മെന്നും ഗ്ലോബല്‍ കോ‌-ഓര്‍ഡി നേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അഭിപ്രായപ്പെട്ടു.

രാഷ്ട്രിയ സാമൂഹിക സാംസ്കാരിക മേഖല കളില്‍ ഓസ്ട്രേലിയ യില്‍ അറിയ പ്പെടുന്ന തോമസ് വാതപ്പള്ളില്‍, നല്ലൊരു സംഘാടകനും വാഗ്മി യുമാണ്. ദീര്‍ഘ കാല മായി മെല്‍ബണ്‍ നിവാസി യായ അദ്ദേഹം ജെ. ആര്‍. ടി. ഏഷ്യന്‍ ഗ്രോസറീസ് ആന്‍ഡ് ഇന്‍ഡ്യന്‍ ടേക്കവേ എന്ന ബിസിനസ് നടത്തുന്നു.

കൂടാതെ മലയാളി അസോസിയേഷന്‍ വിക്ടോറിയ, മെല്‍ബോണ്‍ കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, എ. സി. എന്‍. ഏഷ്യാ പസഫിക് ഐ. ബി. ഒ, മെല്‍ബോണ്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി മുന്‍ ട്രസ്റ്റി എന്നീ നില കളിലും പ്രവര്‍ത്തന പാടവം തെളിയിച്ചിട്ടുണ്ട്.

തന്നില്‍ ഏല്പിച്ചിരിക്കുന്ന കര്‍ത്തവ്യം അതിന്റെ പൂര്‍ണ ഉത്തര വാദിത്വ ത്തോടെ നിറവേറ്റു മെന്നും, ഓഗസ്റ്റില്‍ തിരുവനന്ത പുരത്തു നടക്കുന്ന പ്രവാസി മലയാളി കുടുംബ സംഗമ ത്തിലേക്ക് ഓസ്ട്രേലിയ യില്‍ നിന്ന് കഴിവതും ആളുകളെ പങ്കെടുപ്പി ക്കു മെന്നും തോമസ് വാതപ്പള്ളില്‍ പറഞ്ഞു.

കേരള ത്തില്‍ അയര്‍ക്കുന്നം കൊങ്ങാണ്ടൂരാണ് സ്വദേശം. എല്‍സി തോമസ് വാതപ്പ ള്ളില്‍ ഭാര്യയും ട്രെസ്‌ലി ആന്‍ തോമസ്, ടെറീന്‍ എലിസബേത്ത് തോമസ്, ടീന്‍ മോണിക്ക തോമസ്, ടെറോണ്‍ ടോം തോമസ് എന്നിവര്‍ മക്കളുമാണ്.

ഗ്ലോബല്‍ ഡയറക്ടര്‍ബോര്‍ഡ് ചെയര്‍മാന്‍ മാത്യു മൂലേച്ചേരില്‍, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്സണ്‍ ഷീല ചെറു, ഗ്ലോബല്‍ സെക്രട്ടറി ഷിബി നാര മംഗ ലത്ത്, ഗ്ലോബല്‍ ട്രഷറര്‍ പി. പി. ചെറിയാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു

- pma

വായിക്കുക: , ,

Comments Off on തോമസ് വാതപ്പള്ളില്‍ ഓസ്ട്രേലിയന്‍ കോ-ഓര്‍ഡിനേറ്റര്‍

ശ്രീലങ്കയിൽ ചൈന: ഇന്ത്യക്ക് ആശങ്ക

October 26th, 2014

chinese-dragon-epathram

ന്യൂഡൽഹി: ശ്രീലങ്കയിൽ അനുദിനം വർദ്ധിച്ചു വരുന്ന ചൈനീസ് സൈനിക സാന്നിദ്ധ്യത്തിൽ ഇന്ത്യക്ക് ആശങ്ക. കഴിഞ്ഞ ദിവസം ശ്രീലങ്കൻ പ്രതിരോധ സെക്രട്ടറി ഗൊട്ടബായ രാജപക്സ ഇന്ത്യ സന്ദർശിച്ച് ഇന്ത്യൻ പ്രതിരോധ മന്ത്രി അരുൺ ജെറ്റ്ലിയുമായും ദേശീയ സുരക്ഷാ ഉപദേശകൻ അജിത് ദൊവാലുമായും കൂടിക്കാഴ്ച്ച നടത്തിയത് ഇന്ത്യയുടെ ഈ ആശങ്കയെ തുടർന്നാണ് എന്നാണ് സൂചന.

കഴിഞ്ഞ മാസം ശ്രീലങ്കൻ തുറമുഖത്ത് എത്തിയ ഒരു ചൈനീസ് മുങ്ങിക്കപ്പലാണ് ഇപ്പോൾ ഇന്ത്യയുടെ ഉറക്കം കെടുത്തുന്നത്. ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് വൻ ഭീഷണിയാണ് ഇത്. ചാങ്ഷെങ് 2 എന്ന ആണവ മുങ്ങിക്കപ്പലാണ് കൊളംബോ അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനലിൽ കഴിഞ്ഞ മാസം വന്നെത്തിയത്. ഇത് ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു ചൈനീസ് മുങ്ങിക്കപ്പൽ ശ്രീലങ്കയിൽ എത്തുന്നത്. ഇതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് രണ്ട് ചൈനീസ് യുദ്ധക്കപ്പലുകളും കൊളംബോയിൽ എത്തിയിരുന്നു.

ചൈനയും ശ്രീലങ്കയും തമ്മിൽ ശക്തമായ സൌഹൃദം നിലവിലുണ്ട്. ശ്രീലങ്കയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കും മറ്റുമായി ചൈന വൻ തോതിൽ സഹകരിക്കുന്നുണ്ട്. മാത്രവുമല്ല ശ്രീലങ്കയ്ക്ക് എതിരെയുള്ള മനുഷ്യാവകാശ ധ്വംസന ആരോപണത്തിന് എതിരെയുള്ള നടക്കുന്ന അന്വേഷണത്തിൽ ശ്രീലങ്കയെ ചൈന ശക്തമായി പിന്താങ്ങുമ്പോൾ ഇന്ത്യ വോട്ടെടുപ്പിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇഞ്ചിയോണിലെ ഇടിക്കൂട്ടില്‍ ഇന്ത്യയുടെ മേരികോമിനു സുവര്‍ണ്ണ നേട്ടം

October 1st, 2014

ഇഞ്ചിയോണ്‍: ഇടിക്കൂട്ടിലെ ഇന്ത്യന്‍ ഉരുക്ക് വനിത മേരികോമിനു സ്വര്‍ണ്ണം. വനിതകളുടെ 51 കിലോഗ്രാം ഫ്ലൈവെയ്റ്റിന്റെ ഫൈനലില്‍ ആണ് എതിരാളിയെ ഇടിച്ച് നിലം പരിശാക്കിക്കൊണ്ട് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഏഴാമത്തെ സ്വര്‍ണ്ണം നേടിത്തന്നത്. ഉയരക്കൂടുതലിന്റെ ആനുകൂല്യമുള്ള കസാഖിസ്ഥാന്റെ ഷൈന ഷെകെര്‍ബെക്കോവയെ ദ്രുതചലനങ്ങളിലൂടെയും അപ്രതീക്ഷിതമായ പ്രത്യാക്രമങ്ങളിലൂടെയും മേരികോം നേരിട്ടു. ആദ്യഘട്ടത്തില്‍ ഷൈനയ്ക്ക് അനുകൂലയായിരുന്നു എങ്കിലും പിന്നീട് ഉശിരന്‍ പഞ്ചുകള്‍ കൊണ്ട് തിരിച്ചുവരവ് നടത്തി. രണ്ടാം റൌണ്ടില്‍ എതിരാളിയുടെ പോയന്റ് കുറച്ചു കൊണ്ടുവന്നു തുടര്‍ന്നുള്ള രണ്ടു റൌണ്ടിലും മേരിയുടെ “ഇടിമഴയ്ക്കാണ്” ഇഞ്ചിയോണിലെ വേദി സാക്ഷിയായത്. മേരിയുടെ കൈകളുടെ ദ്രുതചലനങ്ങളില്‍ പലപ്പോഴും ഷൈന പതറിപ്പോയി. മൂന്നാം റൌണ്ടില്‍ ഷൈന തിരിച്ചുവരുവാന്‍ ശ്രമിച്ചെങ്കിലും അതേ റൌണ്ടില്‍ ഇടം കൈകൊണ്ടുള്ള ഒരു പഞ്ചില്‍ മേരിയുടെ പോയന്റ് നില ഉയര്‍ന്നു. 27-30,29-28,30-27,30-27 എന്നിങ്ങനെ ആണ് പോയന്റ് നില. ആദ്യമായാണ് മേരികോമിനു ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം ലഭിക്കുന്നത്. ഒളിമ്പിക്സില്‍ വെങ്കലവും നാല് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണവും അടക്കം നിരവധി മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട് ഈ 31 കാരി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

5 of 1645610»|

« Previous Page« Previous « അമേരിക്കയിലും മോഹന്‍ ലാല്‍ മോദിയെ കുഴപ്പത്തിലാക്കി
Next »Next Page » കുട മടക്കി: ചർച്ചയ്ക്ക് വേദിയൊരുങ്ങി »



  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine