ന്യൂഡൽഹി: കാണാതായ ഇന്ത്യാക്കാരെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലെന്ന് ഇറാഖ് വ്യക്തമാക്കി. ഇറാഖിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യാക്കാരുടെ സുരക്ഷിതത്വത്തെ കുറിച്ച് ഇന്ത്യൻ സർക്കാർ കാണാതായവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് ഇറാഖ് അംബാസഡർ അഹമ്മദ് തഹ്സീന്റെ ഈ വെളിപ്പെടുത്തൽ.
കാണാതയ 39 ഇന്ത്യാക്കാർ ഭീകരരുടെ പിടിയിലാണോ എന്നതിനെ സംബന്ധിച്ച് തന്റെ സർക്കാരിന്റെ പക്കൽ വ്യക്തമായ വിവരങ്ങൾ ഇല്ല എന്നാണ് അംബാസഡർ പറയുന്നത്. ഇവർ ജീവനോടെയുണ്ട് എന്ന് തങ്ങൾക്ക് ഉറപ്പുണ്ട്. എന്നാൽ ഇവർ എവിടെയാണ് എന്നത് വ്യക്തമല്ല.
കെട്ടിട നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന 39 ഇന്ത്യൻ തൊഴിലാളികൾ ഇപ്പോൾ ഇറാഖിൽ ഇന്ത്യയിലേക്ക് വരാൻ ആവാതെ കുടുങ്ങി കിടക്കുകയാണ്.