സൈനയ്ക്ക് വെങ്കലം : ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍

August 5th, 2012

saina-nehwal-wins-bronze-in-olympics-2012-ePathram
ലണ്ടന്‍ : ലണ്ടന്‍ ഒളിമ്പിക്സില്‍ ബാഡ്മിന്റണില്‍ ഇന്ത്യക്ക് വെങ്കലം. വനിതാ വിഭാഗം ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയ്ക്കു വേണ്ടി സൈന നെഹ്വാളാണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. ബാഡ്മിന്റണില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സൈന. ഇതോടെ രണ്ട് വെങ്കലവും ഒരു വെള്ളിയും അടക്കം ഇന്ത്യയ്ക്ക് മൂന്നു മെഡലുകള്‍ സ്വന്തമായി.

എതിരാളി ചൈനയുടെ സിന്‍ വാങ് പരുക്കേറ്റു പിന്‍മാറിയതിനെ ത്തുടര്‍ന്നാണ് സൈനക്ക് വെങ്കല മെഡല്‍ നേടാനായത്. ലൂസേഴ്‌സ് ഫൈനലില്‍ രണ്ടാം ഗെയിമിന്റെ തുടക്ക ത്തിലാണ് ലോക രണ്ടാം റാങ്കുകാരി യായയ സിന്‍ വാങ് കാലിലെ പരിക്ക് മൂലം മത്സര ത്തില്‍ നിന്ന് പിന്‍വാങ്ങിയത്. കളിയുടെ ആദ്യ സെറ്റിന്റെ അവസാനമാണ് സിന്‍ വാങ് ന് പരിക്കേറ്റത്. ഇത് സൈനയുടെ വിജയ ത്തിന്റെ മാറ്റു കുറച്ചു എങ്കിലും മെഡല്‍ നേട്ടം എന്ന സൈനയുടെ സ്വപ്നം സഫലമായി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒളിമ്പിക്സില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍ : വിജയ്കുമാര്‍ ഫയര്‍ പിസ്റ്റളില്‍ വെള്ളി നേടി

August 4th, 2012

vijayakumar-wins-silver-medal-in-olympics-2012-ePathram
ലണ്ടന്‍ : 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍. പുരുഷ ന്മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റളിലാണ് ഹിമാചല്‍ സ്വദേശിയായ വിജയ് കുമാര്‍ ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യക്ക് വേണ്ടി രണ്ടാം മെഡല്‍ അണിഞ്ഞത്. നാലാമന്‍ ആയി ഫൈനലില്‍ എത്തിയ വിജയ് കുമാര്‍ 30 പോയിന്റോടെയാണ് വെള്ളി നേടിയത്.

സൈന്യ ത്തില്‍ സുബദാറാണു വിജയ് കുമാര്‍. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മൂന്നു സ്വര്‍ണ്ണം നേടിയിരുന്നു. 2006 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും 2009ലെ ലോക കപ്പില്‍ വെള്ളിയും നേടിയിട്ടുണ്ട്. 2007ല്‍ വിജയ് കുമാറിനെ അര്‍ജ്ജുന അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചിരുന്നു.

ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇതു വരെ ലഭിച്ച രണ്ടു മെഡലുകളും ഷൂട്ടര്‍മാരുടെ വക തന്നെ. ഗഗന്‍ നരംഗ് നേരത്തെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വെങ്കലം നേടിയിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒളിമ്പിക്സില്‍ നരംഗിന്‌ വെങ്കലം : ഇന്ത്യയ്‌ക്ക്‌ ആദ്യ മെഡല്‍

July 31st, 2012

gagan-narang-wins-london-olympics-2012-bronze-ePathram
ലണ്ടന്‍ : ഒളിമ്പിക്സ്‌ 2012 ല്‍ ഗഗന്‍ നരംഗ് ഇന്ത്യക്ക് ആദ്യ മെഡല്‍ നേടി. 10 മീറ്റര്‍ എയര്‍ റൈഫ്‌ളിങ്ങില്‍ വെങ്കല മെഡല്‍ നേടിയാണ് ഗഗന്‍ നരംഗ്‌ ഇന്ത്യയുടെ അഭിമാനമായത്.

സ്വര്‍ണ്ണം റുമാനിയന്‍ താരം അലിന്‍ ജോര്‍ജ്ജിനും വെള്ളി ഇറ്റലിയുടെ നിക്കോള കപ്രിയാനിക്കും ആണ്‌. എന്നാല്‍ അതേ മത്സര ഇനത്തില്‍ നില വിലെ ഒളിമ്പിക്സ്‌ സ്വര്‍ണ്ണ മെഡല്‍ ജേതാവും, ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ യുമായ അഭിനവ്‌ ബിന്ദ്ര പുറത്തായി.

പ്രാഥമിക റൗണ്ടില്‍ 594 പോയിന്റുകള്‍ നേടി പതിനാറാമന്‍ ആകാനേ ബിന്ദ്രക്ക്‌ ആയുള്ളു. എന്നാല്‍ 600ല്‍ 598 പോയിന്റു കളോടെ മൂന്നാം സ്ഥാനം നേടിയാണ്‌ നരംഗ്‌ ഫൈനല്‍ പ്രവേശം നേടിയത്‌.

ഒളിമ്പിക്സ്‌ 2012ല്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറി ഗഗന്‍ നരംഗ്‌. ബീജിങ്‌ ഒളിമ്പിക്സില്‍ നരംഗിന്‌ ഫൈനലില്‍ എത്താന്‍ പറ്റിയിരുന്നില്ല. മൂന്ന്‌ ലോക ചാമ്പ്യന്‍ ഷിപ്പുകളിലും, രണ്ട്‌ കോമണ്‍ വെല്‍ത്ത്‌ ഗെയിംസു കളിലുമായി എട്ട്‌ സ്വര്‍ണ്ണം നേടിയിട്ടുണ്ട്‌ നരംഗ്‌ ഇതുവരെ.

ഇത്‌ മൂന്നാം തവണ യാണ്‌ നരംഗ്‌ ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത്‌. എന്നാല്‍ ആദ്യമായാണ്‌ അദ്ദേഹത്തിന്‌ മെഡല്‍ നേടാനാവുന്നത്‌.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒളിമ്പിക്സ് മാര്‍ച്ച്‌ പാസ്റ്റില്‍ നടന്ന യുവതിയെ തിരിച്ചറിഞ്ഞു

July 29th, 2012

madhura-hony-in-olympics-indian-march-past-2012-ePathram
ലണ്ടന്‍ : ഒളിമ്പിക്സ്‌ 2012 ന്റെ മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ ഇന്ത്യന്‍ ടീം അംഗ ങ്ങള്‍ക്കൊപ്പം നുഴഞ്ഞു കയറിയ യുവതിയെ തിരിച്ചറിഞ്ഞു. ഇന്ത്യന്‍ പതാകയേന്തിയ സുശീല്‍ കുമാറിനൊപ്പം ബാംഗ്ലൂര്‍ സ്വദേശിയായ മധുര ഹണിയാണ് ചുവപ്പു ഷര്‍ട്ടും നീല ജീന്‍സും ധരിച്ചു നടന്നു നീങ്ങിയത്.

മാര്‍ച്ച് പാസ്റ്റില്‍ യുവതിയെ കണ്ടത് മുതല്‍ ലണ്ടനിലുള്ള ഇന്ത്യന്‍ മാധ്യമ സംഘം വിശദീകരണം തേടിയിരുന്നു. ഇന്ത്യന്‍ സംഘ ത്തലവന്‍ ബ്രിഗേഡിയര്‍ പി. കെ. മുരളീധരന്‍ രാജ, സംഘാടക സമിതിക്ക് പരാതി നല്‍കി. യുവതി യോടൊപ്പം ഒരു യുവാവ് കൂടി ഉണ്ടായിരുന്നു എങ്കിലും അയാള്‍ ഗ്രൗണ്ടില്‍ പ്രവേശിച്ചില്ല എന്ന് മുരളീധരന്‍ രാജ പറഞ്ഞു.

india-march-past-in-london-olympics-2012-ePathram

ഇന്ത്യന്‍ ടീമിനെ സ്റ്റേഡിയ ത്തിന്റെ വാതിലില്‍ നിന്ന് ഗ്രൗണ്ടിന് അടുത്തേക്ക് എത്തിക്കാന്‍ സംഘാടകര്‍ നിയോഗിച്ചതാണ് ഇവരെ. ഗ്രൗണ്ട് വരെ മാത്രമേ ഇവര്‍ ടീമിനെ അനുഗമിക്കൂ എന്നായിരുന്നു പറഞ്ഞിരുന്നത് എങ്കിലും അവര്‍ ഗ്രൗണ്ട് മുഴുവന്‍ ടീമിനൊപ്പം വലം വച്ചു. അത്‌ലറ്റുകളും ടീം ഒഫിഷ്യലുകളും മാത്രം പങ്കെടുക്കേണ്ട മാര്‍ച് ച്പാസ്റ്റില്‍ ഉടനീളം ഇങ്ങനെ ഒരു അപരിചിത പങ്കെടുത്തത് നാണക്കേട് ആണെന്ന് രാജ പറഞ്ഞു.

മഞ്ഞസാരി ധരിച്ച വനിതാ അത്‌ലറ്റു കള്‍ക്ക് ഇയില്‍ ഇവര്‍ ഏറെ ശ്രദ്ധിക്ക പ്പെടുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ടീമിന് ടി. വി. സംപ്രേഷണ ത്തില്‍ ആകെ കുറച്ചു സമയമാണ് കിട്ടിയത്. ഈ സമയമത്രയും അത്‌ലറ്റുകള്‍ക്ക് പകരം ഈ യുവതി യെയാണ് ക്യാമറകള്‍ ഫോക്കസ് ചെയ്തത്. ഇന്ത്യന്‍ സംഘ ത്തില്‍ പ്പെട്ടതാണ് എന്ന ധാരണയില്‍ ആയിരുന്നു കാഴ്ചക്കാര്‍.

എന്നാല്‍ മാര്‍ച്ച് പാസ്റ്റിനു ശേഷമാണ് ഇവര്‍ ആരെന്ന് ടീമംഗങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയത്. അപ്പോഴേക്കും ഈ യുവതി സ്ഥലം വിട്ടിരുന്നു.

മധുര ഹണി ലണ്ടനില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി യാണ്. ലണ്ടനില്‍ താമസമാക്കിയ ഇവര്‍ മാര്‍ച്ച് പാസ്റ്റിലെ തന്റെ ചിത്രങ്ങള്‍ ഫേസ് ബുക്കില്‍ അപ് ലോഡ് ചെയ്തിരുന്നു. ബാംഗ്ലൂരിലെ സഹപാഠികളാണ് ഇവരെ തിരിച്ചറിഞ്ഞത്.
എന്നാല്‍ സംഭവം വിവാദം ആയതോടെ ഫെയ്‌സ് ബുക്ക് എക്കൗണ്ട് നിര്‍ജ്ജീവമാക്കി.

- pma

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

ഒളിമ്പിക്സ് മാര്‍ച്ച്‌ പാസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ അജ്ഞാത യുവതി ?

July 29th, 2012

india-march-past-in-london-olympics-2012-ePathram
ലണ്ടന്‍ : ഒളിമ്പിക്സ്‌ 2012 ഉദ്‌ഘാടന ചടങ്ങില്‍ ഗുസ്‌തി താരം സുശീല്‍ കുമാറിനൊപ്പം ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഇന്ത്യന്‍ പതാക യുമായി നീങ്ങി യപ്പോള്‍ കൂട്ടത്തില്‍ ഒരു അജ്ഞാത യുവതി.

ചുവപ്പ്‌ ഷര്‍ട്ടും നീല ജീന്‍സും ധരിച്ച നിലയില്‍ സുശീല്‍ കുമാറിന്റെ വലതു വശത്തായാണ്‌ ഈ യുവതി ഇന്ത്യന്‍ ടീം അംഗ ങ്ങള്‍ക്കൊപ്പം ഏറ്റവും മുന്‍ നിരയില്‍ തന്നെ കാണപ്പെട്ടത്‌.

mystery-women-in-olympics-march-past-2012-ePathram

ഒളിമ്പിക്സുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥയോ ഇന്ത്യന്‍ കായിക താരമോ അല്ലാത്ത ഒരു വ്യക്തി മാര്‍ച്ച്‌ പാസ്റ്റില്‍ പങ്കെടുത്തത്‌ കണ്ട് സംഘാടകരും ഉദ്യോഗസ്ഥരും ആകെ ആങ്കലാപ്പില്‍ ആയിരിക്കുകയാണ്‌.

ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്ക ത്തിന്റെ ഉദ്‌ഘാടന ചടങ്ങില്‍ കാണപ്പെട്ട ഈ അജ്ഞാത യുവതി ആരാണെന്ന്‌ ആര്‍ക്കും ഒരു ഊഹവും ഇല്ല എന്നതാണ്‌ ഇതിലെ ഏറ്റവും രസകരവും ദയനീയവുമായ കാര്യം.

ഇക്കാര്യം ലണ്ടന്‍ ഒളിമ്പിക്സ്‌ സംഘാടക രുടെ ശ്രദ്ധ യില്‍ പ്പെടുത്തു വാനുള്ള തയ്യാറെടുപ്പിലാണ്‌ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബുക്കര്‍ പ്രൈസ് ചുരുക്കപ്പട്ടികയില്‍ മലയാളിയും

July 27th, 2012

jeet-thayil-booker-prize-epathram

ന്യൂഡെല്‍ഹി: 2012-ലെ മാന്‍ ബുക്കര്‍ പ്രൈസ് ചുരുക്കപ്പട്ടികയില്‍ മലയാളിയുടെ നോവലും ഇടം നേടി. പ്രമുഖ എഴുത്തുകാരായ നിക്കോളാസ്‌ ബക്കറിന്റെ ‘ദി യിപ്‌സ്’‍, ഹില്ലാരി മാന്റലിന്റെ ‘ബ്രിങ് അപ്പ് ദി ബോഡീസ്’ എന്നീ നോവലുകള്‍ക്കൊപ്പമാണ് മലയാളിയായ  ജീത് തയ്യിലിന്റെ നോവലും ഇടം നേടിയിട്ടുള്ളത്. ജീത് തയ്യിലിന്റെ ‘നാര്‍കോപോളിസ്’ എന്ന നോവലാണ് പുരസ്കാരത്തിനായി പരിഗണന പട്ടികയില്‍ ഉള്ളത്. 12 കൃതികളാണ് അവസാന പട്ടികയില്‍ ഇടം പിടിച്ചത്. കവിയും, നോവലിസ്റ്റും, സംഗീതജ്ഞനുമായ ഇദ്ദേഹം പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ടി. ജെ. എസ്. ജോര്‍ജ്ജിന്റെ മകനാണ്. ജീത് തയ്യിലിന്റെ  ‘ദീസ് എറേര്‍സ് ആര്‍ കറക്ട്’, ‘അപ്പോകാലിപ്‌സോ’, ‘ജെമിനി’ തുടങ്ങിയ കൃതികളും പ്രശസ്തമാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യയുടെ പക്കൽ നൂറോളം ആണവായുധങ്ങൾ

July 25th, 2012

agni-5-missile-epathram

വാഷിംഗ്ടൺ : ഇന്ത്യ ഉല്പ്പാദിപ്പിച്ച പ്ലൂട്ടോണിയം മുഴുവനായി അണവായുധങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ചിട്ടില്ല എന്നും ഇപ്പോൾ ഇന്ത്യയുടെ പക്കൽ നൂറോളം ആണവായുധങ്ങൾ ഉണ്ടെന്നും രണ്ട് അമേരിക്കൻ ശാസ്ത്രജ്ഞർ പറഞ്ഞു. അണവ ശേഷിയുള്ള വിക്ഷേപണ സംവിധാനങ്ങൾ കര സേനയിലും നാവിക സേനയിലും വ്യോമ സേനയിലും വിന്യസിക്കണം എന്നാണ് ഇന്ത്യയുടെ പദ്ധതി. എന്നാൽ ഇത് പൂർണ്ണമായി നിറവേറ്റാൻ ഇനിയും കാലതാമസം ഉണ്ടാവും എന്ന് ഇവർ നിരീക്ഷിക്കുന്നു. 130ഓളം ആണവ ആയുധങ്ങൾ നിർമ്മിക്കാൻ തക്കവണ്ണം 520 കിലോഗ്രാം പ്ലൂട്ടോണിയമാണ് ഇന്ത്യയുടെ പക്കൽ ഉള്ളത്. എന്നാൽ ഇത് മുഴുവൻ ഇനിയും ഉപയോഗിച്ചു കഴിഞ്ഞിട്ടില്ല.

മുംബൈക്ക് അടുത്തുള്ള ധ്രുവ പ്ലൂട്ടോണിയം ഉത്പാദന റിയാക്ടറിന് പുറമെ വിശാഖപട്ടണത്തിലും കല്പാക്കത്തിലും ഇന്ത്യ പുതിയ റിയാക്ടറുകൾ പണിയുന്നുണ്ട്. ഇതെല്ലാം പ്രവർത്തന ക്ഷമമാവുന്നതോടെ ഇന്ത്യയുടെ പ്ലൂട്ടോണിയം ഉത്പാദന ശേഷി വൻ തോതിൽ വർദ്ധിക്കും. 5000 കിലോമീറ്ററിൽ അധികം ദൂരത്തേക്ക് വിക്ഷേപിക്കാൻ ശേഷിയുള്ള അഗ്നി 5 മിസൈൽ 2012 ഏപ്രിൽ 19ന് വിജയകരമായി വിക്ഷേപിച്ചതോടെ ചൈനയുടെ അന്തർഭാഗത്തേക്ക് ആക്രമണം നടത്താനുള്ള ശേഷിയാണ് ഇന്ത്യ കൈവരിച്ചത്. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ ഇതിനു മറുപടി എന്നവണ്ണം പാക്കിസ്ഥാൻ അണവ പ്രാപ്തിയുള്ള ഷഹീൻ-1 എ എന്ന മദ്ധ്യ ദൂര മിസൈലും പരീക്ഷിച്ചതോടെ സങ്കീർണ്ണമായ ഇന്തോ – പാൿ – ചൈനീസ് സൈനിക സമവാക്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ മൽസ്യബന്ധന തൊഴിലാളിയെ അമേരിക്കൻ നാവിക സേന വെടി വെച്ച് കൊന്നു

July 17th, 2012

us-navy-epathram

ദുബായ് : ദുബായ് തീരത്തിനടുത്ത് മൽസ്യബന്ധനം നടത്തുന്ന ബോട്ടിന് നേരെ അമേരിക്കൻ നാവിക സേനാ കപ്പൽ വെടി വെച്ചു. വെടിവെപ്പിൽ ബോട്ടിലെ ഇന്ത്യാക്കാരനായ മൽസ്യബന്ധന തൊഴിലാളി കൊല്ലപ്പെട്ടു. തമിഴ് നാട്ടിലെ രാമനാഥപുരം പെരിയപട്ടണം സ്വദേശിയായ ശേഖർ ആണ് കൊല്ലപ്പെട്ടത്. ഇയാളോടൊപ്പം ബോട്ടിൽ ഉണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കും പരിക്കുണ്ട്. ഇവരോടൊപ്പം ബോട്ടിൽ മൂന്ന് യു.എ.ഇ. സ്വദേശികളും ഉണ്ടായിരുന്നു.

കപ്പലിനു നേരെ വന്ന ചെറു ബോട്ടിനോട് ഗതി മാറ്റാൻ പല വട്ടം ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാഞ്ഞതിനെ തുടർന്നാണ് ബോട്ടിനു നേരെ വെടി വെച്ചത് എന്നാണ് അമേരിക്കയുടെ വിശദീകരണം.

എന്നാൽ കപ്പലിൽ നിന്നും തങ്ങൾക്ക് യാതൊരു വിധ മുന്നറിയിപ്പും ലഭിച്ചിരുന്നില്ല എന്നാണ് അമേരിക്കൻ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന 28കാരൻ മുത്തു മുനിരാജ് പറയുന്നത്. വളരെ പെട്ടെന്നാണ് കപ്പൽ ആക്രമണം ആരംഭിച്ചത്. എന്താണ് സംഭവിച്ചത് എന്ന് പോലും അറിയുന്നതിന് മുൻപ് തന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് കൊല്ലപ്പെട്ടു എന്നും മുനിരാജ് പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ക്യാൻസർ മരുന്നിന് വില വർദ്ധിപ്പിക്കാൻ അമേരിക്കൻ സമ്മർദ്ദം

July 15th, 2012

medicine-epathram

വാഷിങ്ടണ്‍ : നിലവില്‍ ഇന്ത്യയില്‍ വിറ്റു വരുന്ന കാന്‍സര്‍ മരുന്നിന്റെ വില വളരെ കുറവാണെന്നും ഉടന്‍ തന്നെ ഈ മരുന്ന് വില കൂട്ടണമെന്നും ഇന്ത്യക്ക് മേല്‍ അമേരിക്കയുടെ സമ്മര്‍ദ്ദം ശക്തമാകുന്നു. എന്നാല്‍ അമേരിക്കയില്‍ ചികിത്സാ രംഗത്തെ ചെലവു കുറയ്ക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്ന തിരക്കിലാണ് പ്രസിഡന്റ് ഒബാമ. ബെയര്‍ കെമിക്കല്‍ ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് പേറ്റന്റുള്ള നെക്സവര്‍ എന്ന മരുന്നിന് ബദലായി വില കുറഞ്ഞ മരുന്ന് നിര്‍മിക്കാന്‍ ഇന്ത്യ നടത്തിയ ശ്രമങ്ങളാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഹഫിങ്ടണ്‍ പോസ്റ്റ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഒബാമയുടെ ഇരട്ടത്താപ്പ് പുറത്തായത്. രണ്ടാഴ്ച മുമ്പ് യു. എസ്. പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫിസ് ഡെപ്യൂട്ടി ഡയറക്ടര്‍ തെരേസ റിയ നടത്തിയ പ്രസ്താവനയെ അടിസ്ഥാനമാക്കി ആയിരുന്നു അന്വേഷണം. ഇന്ത്യയുടെ നീക്കം ലോക വ്യാപാര സംഘടനയുടെ നയങ്ങള്‍ക്ക് എതിരാണെന്ന് ‍ താക്കീതു നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശബ്ദത്തിന്‍റെ ഏഴിരട്ടി വേഗത്തിലുള്ള മിസൈലുകള്‍

June 29th, 2012
brahmos missile 2012-epathram
മോസ്കോ: ശബ്ദത്തിന്‍റെ ഏഴിരട്ടി വേഗത്തില്‍ പായുന്ന ഹൈപ്പര്‍സോണിക് ബ്രഹ്മോസ് മിസൈലുകള്‍ ഇന്ത്യയും റഷ്യയും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ഇവ 2017 ല്‍ പുറത്തിറങ്ങും എന്നാണ് കരുതുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ലോകത്തെവിടെയും ആക്രമണം നടത്താന്‍ സാധിക്കുന്ന മിസൈലിന്റെ മുന്നോടിയാണ് ഇത്. ഇത് വികസിപ്പിച്ചെടുക്കാന്‍ അഞ്ചു വര്ഷം വേണം.
മിസൈലിന്റെ വിക്ഷേപണം 2017 ല്‍ നടത്താനാകുമെന്ന് ഇന്ത്യ – റഷ്യ സംയുക്ത സംരംഭമായ ബ്രഹ് മോസ് എയറോസ്പേസിന്റെ സി. ഈ. ഓ. ആയ ശിവതാണുപിള്ളയാണ് വ്യക്തമാക്കിയത്. കരയില്‍ നിന്നും കടലില്‍ നിന്നും ആകാശത്തുനിന്നും വിക്ഷേപിക്കാവുന്ന മിസൈലുകള്‍ ആണ് ഇവ.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

7 of 1667810»|

« Previous Page« Previous « ഭോപ്പാല്‍ ദുരന്തം: യൂണിയന്‍ കാര്‍ബൈഡ് ഉത്തരവാദി അല്ലെന്നു കോടതി
Next »Next Page » ഇന്നത്തെ രാവിന് ദൈർഘ്യമേറും »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine