ഇന്ത്യ അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങുന്നു

May 13th, 2012

hillary-clinton-sm-krishna-epathram

ന്യൂഡൽഹി : ഇറാന്റെ ആണവ പദ്ധതികൾക്ക് എതിരെ ആഞ്ഞടിക്കുന്ന അമേരിക്കയുടെ ഇംഗിതത്തിന് വഴങ്ങില്ല എന്ന് മാസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയ ഇന്ത്യ അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി ഇറാനിൽ നിന്നുമുള്ള എണ്ണ കയറ്റുമതി വെട്ടിച്ചുരുക്കുന്നതായി സൂചന. ഹിലരി ക്ലിന്റൺ ഇന്ത്യ സന്ദർശിച്ചത് ഇന്തോ – ഇറാൻ വ്യാപാര ബന്ധത്തിന് കൂച്ചു വിലങ്ങിടുക എന്ന വ്യക്തമായ ഉദ്ദേശത്തോടു കൂടി തന്നെയായിരുന്നു. ഹിലരി ക്ലിന്റനോടൊപ്പം പൊതു വേദിയിൽ വെച്ച് വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണ ഇറാനെ പിന്തുണയ്ക്കുന്ന ഇന്ത്യയുടെ നേരത്തേയുള്ള നയത്തിന് കടക വിരുദ്ധമായി ഇന്ത്യ ഇറാനിൽ നിന്നും വാങ്ങുന്ന എണ്ണയുടെ അളവിൽ ഗണ്യമായ കുറവ് വരുത്തി എന്നുള്ളത് എല്ലാവർക്കും അറിയുന്ന കാര്യമാണ് എന്ന് അഭിമാനത്തോടെ ക്ലിന്റന്റെ അംഗീകാരം ഉറപ്പു വരുത്താൻ എന്നവണ്ണം പറഞ്ഞത് ഇന്ത്യൻ വിദേശ നയത്തിന്റെ നട്ടെല്ലില്ലായ്മ വിളിച്ചോതുന്ന അവസരമായി താഴ്ന്നത് ഇന്ത്യാക്കാർ ഏറെ അപകർഷതാ ബോധത്തോടെ തന്നെയാണ് വീക്ഷിച്ചത്.

ഒരു മാസത്തിനുള്ളിൽ ഇന്ത്യ ഇറാനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവ് 4 ലക്ഷം ബാരൽ പ്രതിദിനം എന്നതിൽ നിന്നും 2.7 ലക്ഷം ബാരലായി കുറഞ്ഞിട്ടുണ്ട്. ഇന്ത്യക്കു മേൽ നേരിട്ടുള്ള നയതന്ത്ര സമ്മർദ്ദം, സൌദിയിൽ നിന്നും ഇറാഖിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യാനുള്ള നിർദ്ദേശം, ഇറാനുമായി ധന വിനിമയ മാർഗ്ഗങ്ങൾ നിർത്തി വെയ്ക്കുക എന്നതിനു പുറമെ അമേരിക്കയുടെ നിർദ്ദേശത്തിന് ജൂണിന് മുൻപ് വഴങ്ങിയില്ലെങ്കിൽ ഇന്ത്യക്കെതിരെ ഉപരോധം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും എന്നും അമേരിക്ക ഭീഷണി മുഴക്കിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോപ്പിയടിയിൽ ഇന്ത്യ മുൻപന്തിയിൽ

May 2nd, 2012

pirated-books-bombay-epathram

വാഷിംഗ്ടൺ : അമേരിക്ക തയ്യാറാക്കിയ ബൌദ്ധിക സ്വത്ത് സംരക്ഷണം, പകർപ്പവകാശ ലംഘനം തടയൽ എന്നിങ്ങനെയുള്ള നിയമ നടപടികളിൽ എറ്റവും ശുഷ്ക്കാന്തി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ റഷ്യ, ചൈന എന്നീ രാജ്യങ്ങളോടൊപ്പം ഇന്ത്യയും സ്ഥാനം പിടിച്ചു. അർജന്റീന, കാനഡ, അൾജീരിയ, ചിലി, ഇൻഡോനേഷ്യ, ഇസ്രായേൽ, പാക്കിസ്ഥാൻ, തായ് ലൻഡ്, ഉക്രെയിൻ, വെനസ്വേല എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് രാജ്യങ്ങൾ.

റഷ്യ കഴിഞ്ഞ 16 വർഷമായി ഈ പട്ടികയിൽ ഉണ്ട്. ചൈന 8 വർഷവും. പകർപ്പവകാശ സംരക്ഷണത്തിനായി ഫലപ്രദമായ നിയമ നടപടികൾ സ്വീകരിച്ച സ്പെയിൻ, മലേഷ്യ എന്നീ രാജ്യങ്ങളെ ഇത്തവണ പട്ടികയിൽ നിന്നും എടുത്തു മാറ്റിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാലിദ്വീപ് തെരഞ്ഞെടുപ്പ് നടത്തില്ല

April 19th, 2012

mohamed-waheed-epathram

മാലി : സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തു എന്ന ആരോപണം നിലനിൽക്കുന്ന മാലിദ്വീപ് പ്രസിഡണ്ട് മൊഹമ്മദ് വഹീദ് അടുത്തൊന്നും രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താൻ ഉദ്ദേശമില്ല എന്ന് അറിയിച്ചു. ഭരണഘടന പ്രകാരമുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി തെരഞ്ഞെടുപ്പ് നടത്താൻ ഇനിയും സമയം ആവശ്യമാണ് എന്നാണ് ഇതിനു കാരണമായി അദ്ദേഹം പറയുന്നത്. സുഹൃദ് രാജ്യമായ ഇന്ത്യയും, കോമണവെൽത്ത് രാജ്യങ്ങളും അമേരിക്കയും ഉടൻ തെരഞ്ഞെടുപ്പ് നടത്തണം എന്ന ആവശ്യം മുന്നോട്ടു വെച്ച സാഹചര്യത്തിലാണ് പ്രസിഡണ്ട് ഈ നിലപാട് കൈക്കൊണ്ടത് എന്നത് ശ്രദ്ധേയമാണ്. 2013 ജൂലൈയിൽ മാത്രമേ തെരഞ്ഞെടുപ്പ് നടത്താനാവൂ എന്ന് പ്രസിഡണ്ടിന്റെ ഒഫീസിൽ നിന്നുമുള്ള അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യ റഷ്യ ചൈന സംയുക്ത നയം അംഗീകരിച്ചു

April 14th, 2012

china-russia-india-epathram

മോസ്കോ : ഉത്തര കൊറിയ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിങ്ങനെ ഒട്ടേറെ അന്താരാഷ്ട്ര വിഷയങ്ങളിൽ ഇന്ത്യയും റഷ്യയും ചൈനയും സംയുക്തമായ നിലപാടുകൾ അംഗീകരിച്ചു. മോസ്കോയിൽ നടന്ന ത്രിരാഷ്ട്ര വിദേശ കാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനങ്ങൾ ഉണ്ടായത്. ഭീകരത, എഷ്യയിലെ സുരക്ഷാ പ്രശ്നങ്ങൾ എന്നിങ്ങനെ ഒട്ടേറെ അന്താരാഷ്ട്ര പ്രശ്നങ്ങളെ യോഗം അഭിസംബോധന ചെയ്തു.

ഉത്തര കൊറിയയുടെ റോക്കറ്റ് വിക്ഷേപണ ശ്രമത്തെ വിദേശ കാര്യ മന്ത്രിമാർ അപലപിച്ചെങ്കിലും കൊറിയയുടെ മേൽ കൂടുതൽ നിയന്ത്രണങ്ങൾ എർപ്പെടുത്തുന്നതിനോട് സമ്മേളനം വിയോജിപ്പ് വ്യക്തമാക്കി.

ഇറാന്റെ ആണവ പദ്ധതികളെ കുറിച്ചുള്ള ആശങ്ക പ്രകടിപ്പിച്ച യോഗം സമാധാന ആവശ്യങ്ങൾക്കായി ആണവ ഊർജ്ജം ഉപയോഗിക്കാനുള്ള ഇറാന്റെ അവകാശം നിഷേധിക്കാൻ ആവില്ല എന്ന് അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ എംബസിക്ക് ബോംബ് ഭീഷണി

April 11th, 2012

indian-embassy-washington-epathram

വാഷിംഗ്ടൺ : അമേരിക്കയിലെ ഇന്ത്യൻ എംബസി ബോംബ് ഭീഷണിയെ തുടർന്ന് ചൊവ്വാഴ്ച്ച ഒഴിപ്പിച്ചു. എംബസി ജീവനക്കാർ സുരക്ഷിതരാണ്. ഇന്ത്യൻ എംബസി കെട്ടിടത്തിലും കോൺസുലേറ്റിലും അധികൃതർ തിരച്ചിൽ നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. എംബസിയിൽ ബോംബ് ഉണ്ടെന്ന ഒരു അജ്ഞാത ടെലിഫോൺ സന്ദേശത്തെ തുടർന്നാണ് സുരക്ഷാ നടപടികൾ സ്വീകരിച്ചത് എന്ന് ഇന്ത്യൻ അംബാസിഡർ നിരുപമാ റാവു അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സർദാരിക്ക് ചൈനയുടെ പ്രശംസ

April 9th, 2012

Asif-Ali-Zardari-epathram

ബെയ്ജിംഗ് : ഇന്ത്യ സന്ദർശിച്ച പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിക്ക് ചൈനയുടെ പ്രശംസ. ആണവ രാഷ്ട്രങ്ങളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുന്നത് പ്രദേശത്തെ സുസ്ഥിരമാക്കും എന്നും ഇരു രാജ്യങ്ങൾക്കും ഗുണകരമാവും എന്നും ചൈന അഭിപ്രായപ്പെട്ടു. ഇത് വൻ സാമ്പത്തിക മുന്നേറ്റം നടത്തുന്ന ചൈനയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഏറെ ഗുണം ചെയ്യും എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൊല്ലപ്പെട്ട അമേരിക്കന്‍ വിദ്യാര്‍ത്ഥിനിയുടെ ചിത്രം കേരളത്തിലെ പരസ്യത്തില്‍

March 22nd, 2012

eve-carson-billboard-epathram

മൂന്നാര്‍ : ഏറെ വാര്‍ത്താ പ്രാധാന്യം ലഭിച്ച ഒരു വധക്കേസിലെ ഇരയായ അമേരിക്കന്‍ പെണ്‍കുട്ടി ഈവ്‌ കാര്‍സന്‍ ന്റെ ചിത്രം മൂന്നാറില്‍ ഒരു പരസ്യത്തില്‍ ഉപയോഗിച്ചതായി കണ്ടെത്തി. വിദേശ സര്‍വകലാശാലകളിലേക്ക്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രവേശനവും ജോലിയും വാങ്ങി കൊടുക്കുന്ന ഒരു ഏജന്‍സിയുടെ പരസ്യ പലകയിലാണ് വധിക്കപ്പെട്ട ഈ പെണ്‍കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നത്.

ന്യൂസ് ആന്‍ഡ്‌ ഒബ്സര്‍വര്‍ എന്ന പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ മൂന്നാര്‍ സന്ദര്‍ശിച്ചപ്പോഴാണ് ഈ പരസ്യ ചിത്രം അദ്ദേഹത്തിന്റെ കണ്ണില്‍ പെട്ടത്.

2008 മാര്‍ച്ചില്‍ വെടിയേറ്റ്‌ മരിച്ച നോര്‍ത്ത്‌ കരോലിന സര്‍വകലാശാല വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തിന്റെ വാര്‍ത്തയും തുടര്‍ന്ന് കൊലപാതക കുറ്റത്തിന് പിടിയിലായ രണ്ടു യുവാക്കളുടെ വിചാരണയും ലോകമെമ്പാടും ഏറെ മാദ്ധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

പരസ്യ കമ്പനി പറ്റിച്ച പണിയാണ് ഇതെന്നും ഇതില്‍ തങ്ങള്‍ നിരുപാധികം മാപ്പ് അപേക്ഷിക്കുന്നു എന്നും ഇത് സംബന്ധിച്ച് പരസ്യം നല്‍കിയ സ്ഥാപനം അറിയിച്ചിട്ടുണ്ട്. വിക്കിപീഡിയയില്‍ ലഭ്യമായ ഈ ചിത്രത്തിന്റെ പകര്‍പ്പവകാശം നോര്‍ത്ത്‌ കരോലിന സര്‍വകലാശാലയ്ക്കാണ്.

കേരളത്തിലെ പല പരസ്യങ്ങള്‍ക്കും സിനിമാ താരങ്ങള്‍ അടക്കം പല പ്രശസ്തരുടെയും ചിത്രങ്ങള്‍ അനുമതി ഇല്ലാതെ ഉപയോഗിക്കുന്നത് സാധാരണമാണ്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ലളിത് മോഡി പാപ്പരെന്ന് ലണ്ടന്‍ കോടതി

March 21st, 2012

Lalit-Modi-epathram

ലണ്ടന്‍:  പാപ്പരായി പ്രഖ്യാപിച്ചു. സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിന് അടയ്ക്കാനുള്ള 65,000 പൗണ്ടിന്റെ ബില്ലുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ഐ. പി. എല്‍ കമ്മീഷണര്‍ ലളിത് മോഡിയെ ലണ്ടന്‍ കോടതി പാപ്പരായി പ്രഖ്യാപിച്ചു. മുന്‍ ന്യൂസിലാന്റ് ഓള്‍റൗണ്ടര്‍ ക്രിസ് കയേന്‍സിനൊപ്പം കോടതി വിധി പ്രതീക്ഷിച്ചിരിക്കെയാണ് ലളിത് മോഡിയെ പാപ്പരായി പ്രഖ്യാപിച്ചുള്ള കോടതി ഉത്തരവ് പുറത്തുവരുന്നത്.

2010ല്‍ കോമണ്‍ വെല്‍ത്ത്‌ ഗെയിംസ് നടത്തിയപ്പോള്‍ നല്‍കിയ സേവനങ്ങള്‍ക്കുള്ള പ്രതിഫലമായി ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി സ്ഥാപനമായ പെയ്ജ് ഗ്രൂപ്പിന് മോഡി പണം നല്‍കാനുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ആണ് കേസ്.

മോഡിയുമായി ഒത്തുതീര്‍പ്പിനുള്ള ശ്രമം നടത്തിയെങ്കിലും അതൊന്നും ഫലം കാണാത്തതിനെ തുടര്‍ന്നാണ് നിയമ നടപടി സ്വീകരിക്കുന്നത് എന്ന്  സെക്യൂരിറ്റി കമ്പനിയുടെ ചെയര്‍മാന്‍ സ്റ്റുവേര്‍ട്ട് പെയ്ജ് പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: , , ,

Comments Off on ലളിത് മോഡി പാപ്പരെന്ന് ലണ്ടന്‍ കോടതി

ആയുധ ഇറക്കുമതിയില്‍ ഇന്ത്യ ഒന്നാമത്

March 20th, 2012

India-jets-epathram
സ്റ്റോക്ഹോം: ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യമായി  ഇന്ത്യ മാറുന്നു. സ്റ്റോക്ഹോം അന്താരാഷ്ട്ര സമാധാന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്. ഐ. പി. ആര്‍. ഐ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം  വെളിപ്പെടുത്തിയത്. ഇന്ത്യയുടെ ആയുധ ഇറക്കുമതിയില്‍ അഞ്ചു വര്‍ഷം കൊണ്ട് 38 ശതമാനം വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു  ലോകത്ത് ആയുധ ഇറക്കുമതിയില്‍ 10 ശതമാനം കൈപ്പറ്റുന്നത് ഇന്ത്യയാണ്. ചൈനയെ പിന്തള്ളി കൊണ്ടാണ്  ഇന്ത്യ ഈ സ്ഥാനത്തെത്തിയത്. ആയുധ ഇറക്കുമതിയില്‍ രണ്ടാം സ്ഥാനം ദ.കൊറിയയും മൂന്നാം സ്ഥാനം പാകിസ്താനും ചൈനക്കുമാണ്. 2007 -11ല്‍ ആയുധ ഇറക്കുമതിയില്‍ മുന്നിട്ടു നില്‍ക്കുന്ന അഞ്ചു രാജ്യങ്ങളും ഏഷ്യയില്‍ നിന്നാണ്. ആഗോള ആയുധ ഇറക്കുമതി വര്‍ഷാ വര്‍ഷം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ് 2002-06നേക്കാള്‍ 2007-11ല്‍  24 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on ആയുധ ഇറക്കുമതിയില്‍ ഇന്ത്യ ഒന്നാമത്

അമേരിക്കൻ സൈനിക സാന്നിദ്ധ്യം ഇന്ത്യയിലും

March 4th, 2012

us-security-forces-in-india-epathram

വാഷിംഗ്ടൺ : ഇന്ത്യ ഉൾപ്പെടെ നിരവധി എഷ്യൻ രാജ്യങ്ങളിൽ അമേരിക്കൻ സൈനിക സാന്നിദ്ധ്യം നിലനിൽക്കുന്നുണ്ട് എന്ന് ഒരു ഉന്നത സൈനിക കമാണ്ടർ വെളിപ്പെടുത്തി. അമേരിക്കൻ കോൺഗ്രസിൽ ഒരു ചോദ്യത്തിന് മറുപടി പറയവെയാണ് ഈ കാര്യം വ്യക്തമായത്. ലെഷ്കർ എ തൊയ്ബ യുടെ പ്രവർത്തനങ്ങളെ തടയാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി അമേരിക്കൻ സൈന്യം ഏത് രീതിയിലാണ് സഹകരിച്ചു പ്രവർത്തിക്കുന്നത് എന്ന ചോദ്യത്തിനാണ് സൈനിക ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞത്. ഇന്ത്യക്ക് പുറമെ നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലി എന്നീ രാഷ്ട്രങ്ങളിലും ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ സഹായിക്കാനായി അമേരിക്കൻ സൈന്യം താവളം അടിച്ചിട്ടുണ്ട്.

പാക്കിസ്ഥാനിൽ നിന്നും പ്രവർത്തിക്കുന്ന ലെഷ്കർ എ തൊയ്ബ എറെ അപകടകാരിയായ സംഘടനയാണ് എന്നും ഇവർക്ക് അന്താരാഷ്ട്ര ലക്ഷ്യങ്ങൾ ഉണ്ട് എന്നും നേരത്തേ തയ്യാറാക്കി വായിച്ച റിപ്പോർട്ടിൽ പറയുന്നു. ലെഷ്കർ എ തൊയ്ബയെ തടുക്കാനായി ഇന്ത്യയുമായി അമേരിക്ക സഹകരിച്ചു പ്രവർത്തിക്കുകയാണ് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

8 of 15789»|

« Previous Page« Previous « ‘വിന്‍ഡോസ് 8’ പുതിയ പതിപ്പുമായി മൈക്രോസോഫ്റ്റ് രംഗത്ത്‌
Next »Next Page » അത്മഹത്യക്കും ഹോം ഡെലിവറി »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine