
വാഷിംഗ്ടണ്‍ : ന്യൂസ് വീക്കിന്റെ ഏറ്റവും പുതിയ ലക്കത്തിന്റെ കവര്‍ പേജില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയെ ശിവനായി ചിത്രീകരിച്ചതില്‍ പ്രതിഷേധം വ്യാപകമാവുന്നു. അമേരിക്കയിലെ ഇന്ത്യാക്കാര്‍ക്ക് പുറമേ ശ്രീലങ്കയില്‍ നിന്നും മലേഷ്യയില്‍ നിന്നും ഇതിനെതിരെ എതിര്‍പ്പ് ഉയര്‍ന്നു. ചിത്രത്തിന് ഗോഡ് ഓഫ് ആള്‍ തിംഗ്സ് (God of all things) എന്ന തലവാചകവും നല്‍കിയിട്ടുണ്ട്. പല കൈകളിലായി ഭവന നിര്‍മ്മാണം, സമ്പദ് ഘടന, ലോകം, ആരോഗ്യം, സമാധാനം എന്നിങ്ങനെ വ്യത്യസ്ത കാര്യങ്ങള്‍ എടുത്തു പിടിച്ച് താണ്ഡവമാടുന്ന ശിവന്റെ രൂപത്തിലാണ് ഇന്ത്യാ സന്ദര്‍ശനം കഴിഞ്ഞു തിരികെ അമേരിക്കയില്‍ എത്തിയ ഒബാമയെ ന്യൂസ് വീക്കിന്റെ കവര്‍ പേജില്‍ ചിത്രീകരിച്ചിരിക്കുന്നത്. ആധുനിക കാലത്തെ പ്രസിഡണ്ട് പദം ഒരാള്‍ക്ക് കൈകാര്യം ചെയ്യാവുന്നതിലും സങ്കീര്‍ണ്ണമാണ് എന്ന ഒരു അടിക്കുറിപ്പും ഉണ്ട്.

ഹിന്ദുക്കള്‍ ആരാധിക്കുന്ന ദേവനായ ശിവനെ നിരുത്തരവാദപരമായി ചിത്രീകരിച്ച ന്യൂസ് വീക്ക് ഈ വിഷയത്തില്‍ എത്രയും വേഗം ഒരു വിശദീകരണക്കുറിപ്പ് ഇറക്കണം എന്ന് അമേരിക്കയിലെ യൂനിവേഴ്സല്‍ സൊസൈറ്റി ഓഫ് ഹിന്ദൂയിസം എന്ന സംഘടനയുടെ അദ്ധ്യക്ഷന്‍ രാജന്‍ സെഡ് പറഞ്ഞു.
ലോകമെമ്പാടുമുള്ള ഹിന്ദു മതസ്ഥരോട് ന്യൂസ് വീക്ക് മാപ്പ് പറയുകയും നവംബര്‍ 22 ന് പുറത്തിറങ്ങിയ വിവാദ ലക്കം വിപണിയില്‍ നിന്നും പിന്‍വലിക്കണം എന്നും ശ്രീലങ്കയിലെ സിലോണ്‍ ഹിന്ദു കോണ്ഗ്രസ് ജനറല്‍ സെക്രട്ടറി കന്തയ്യ നീലകണ്ഠന്‍ ആവശ്യപ്പെട്ടു.
ന്യൂസ് വീക്ക് മലേഷ്യയില്‍ നിരോധിക്കണം എന്ന് ആവശ്യപ്പെട്ടു മലേഷ്യ ഹിന്ദു സംഘവും രംഗത്ത് വന്നിട്ടുണ്ട്.
മഹത്തായ ഒരു പാരമ്പര്യത്തിന്റെ വിശാലമായ അടിത്തറയില്‍ നില കൊള്ളുന്ന ഹിന്ദു സംസ്കാരത്തെ വ്യവസ്ഥാപിത മതങ്ങളുടെ ചട്ടക്കൂടിലേക്ക് ഒതുക്കി സങ്കുചിതമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനുള്ള സംഘടിതമായ ശ്രമങ്ങള്‍ ലോക വ്യാപകമാവുന്നതിന്റെ സൂചനയാണ് ഇത്തരം പ്രതിഷേധങ്ങള്‍ എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.








മോണ്‍ട്രിയല്‍ : മാംസം ഭക്ഷിക്കുവാനായി മൃഗങ്ങളെ കൊല്ലുന്നതിനെതിരെ പ്രചാരണം നടത്തുന്നതിന് പമേല ആന്‍ഡേഴ്സന്റെ അര്‍ദ്ധ നഗ്ന ചിത്രം ഉപയോഗിക്കുന്നതില്‍ നിന്നും പ്രമുഖ മൃഗ സംരക്ഷണ പ്രസ്ഥാനമായ PETAയെ (People for the Ethical Treatment of Animals) മോണ്‍ട്രിയല്‍ നഗര സഭ വിലക്കി. പമേലയുടെ ശരീര ഭാഗങ്ങളില്‍ മാംസ കച്ചവടത്തിന് ഉപയോഗിക്കുന്ന ശരീര ഭാഗങ്ങളുടെ പേരുകള്‍ എഴുതി വെച്ച ഒരു ചിത്രമാണ് നഗര സഭ വിലക്കിയത്. “എല്ലാ മൃഗങ്ങള്‍ക്കും ഒരേ ശരീര ഭാഗങ്ങളാണ് ഉള്ളത്” എന്ന ഒരു സന്ദേശവും ചിത്രത്തോടൊപ്പം ഉണ്ട്.
ന്യൂഡല്‍ഹി : 20,000 ത്തോളം വരുന്ന ജീവനക്കാര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ 76 വിമാന സര്‍വീസുകള്‍ ഇന്ന് മുടങ്ങി. അന്താരാഷ്‌ട്ര സര്‍വീസുകള്‍ ഉള്‍പ്പടെയാണ് ഇത്. മംഗലാപുരം വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ യൂണിയന്‍ നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ നടത്തരുത് എന്ന എയര്‍ ഇന്ത്യ അധികൃതരുടെ നിര്‍ദ്ദേശത്തില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത്.
തമിഴ് പുലികളില്‍ നിന്നും പണം സ്വീകരിച്ച കുറ്റത്തിനാണ് മാധ്യമ പ്രവര്‍ത്തകന്‍ ജെ. എസ്. തിസ്സനായഗത്തെ തടവില്‍ ആക്കിയത് എന്ന് ശ്രീലങ്കന്‍ പ്രസിഡണ്ട് മഹിന്ദ രാജ പക്സ ഐക്യ രാഷ്ട സഭ അണ്ടര്‍ സെക്രട്ടറി ബി. ലിന്നിനെ അറിയിച്ചു. എല്‍.ടി.ടി.ഇ. യില്‍ നിന്നും പണം സ്വീകരിക്കുകയും എല്‍.ടി.ടി.ഇ. യുടെ ഏജന്റായി പ്രവര്‍ത്തിക്കുകയും ചെയ്തതിനാണ് തിസ്സനായഗത്തിന് കൊളംബോ ഹൈക്കോടതി 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഇയാളുടെ എഴുത്തിന്റെ പേരിലാണ് ഇയാളെ ശിക്ഷിച്ചത് എന്ന വാര്‍ത്ത തെറ്റാണ് എന്നും അദ്ദേഹം പറഞ്ഞു. 























