ജൊഹാനസ്ബര്‍ഗ് : ലോക ഫുട്ബോളില്‍ അങ്കം കുറിക്കാന്‍ എത്തിയ ടീമുകളില്‍, കളിപ്രേമി കളോ കളി നിരൂപ കരോ ആരും തന്നെ സെമി ഫൈനല്‍ സാദ്ധ്യത പോലും കല്‍പിച്ചു നല്‍കാത്ത നാല് ടീമുകള്‍ -ദക്ഷിണ കൊറിയ, ഉറുഗ്വെ, ഘാന, അമേരിക്ക- ഇവര്‍ നോക്കൗട്ട് ഘട്ടത്തില്‍ ഏറ്റുമുട്ടിയ പ്പോള്‍ മല്‍സരം ആവേശോജ്ജ്വല മായിരുന്നു. പ്രീ ക്വാര്‍ട്ടറി ലെ ആദ്യ മല്‍സര ങ്ങളില്‍ വിജയം നേടിയ ഘാന യും ഉറുഗ്വെ യും ഇനി ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും. തുടര്‍ന്ന് ഒരു ടീം സെമി യിലേക്ക് കടക്കും. ഇക്കൂട്ടത്തില്‍ ഒരു ടീം ഫൈനലിലും എത്തിയേക്കാം.
ആഫ്രിക്കന്‍ മണ്ണില്‍ ആദ്യമായി വിരുന്നെത്തിയ ലോക ഫുട്ബോള്‍ ക്വാര്‍ട്ടറില്‍ ഇരുണ്ട വന്‍കര യുടെ പ്രതിനിധി കളായി ഘാന സ്ഥാനം പിടിച്ചു. അതിജീവന ഫുട്ബോളിന്‍റെ വക്താക്കള്‍ എന്ന് ലോകകപ്പില്‍ പുകള്‍പെറ്റ അമേരിക്കയെ, എക്സ്ട്രാ ടൈമി ലേക്ക് -അതും ഈ ലോകകപ്പിലെ ആദ്യത്തെ എക്സ്ട്രാ ടൈം- നീണ്ട ത്രസിപ്പിക്കുന്ന പോരാട്ട ത്തിലാണ് ഒന്നിനെതിരെ രണ്ടു ഗോളു കള്‍ക്ക് ആതിഥേയ വന്‍കര യിലെ അവശേഷിക്കുന്ന ഏക ടീമായ ഘാന കെട്ടുകെട്ടിച്ചത്. എക്സ്ട്രാ ടൈമിന്‍റെ മൂന്നാം മിനുട്ടില്‍ നിര്‍ണ്ണായക ഗോള്‍ നേടി മത്സരത്തിലെ താരമായത് ഘാനയുടെ മിഡ് ഫീഡര്‍ അസമോ ഗ്യാന്‍.
ഉറുഗ്വെ – കൊറിയ
തൊണ്ണൂറു മിനുട്ട് കളിയില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തി ച്ചാലും ഒരു നിമിഷത്തെ അശ്രദ്ധ അല്ലെങ്കില്‍ കണക്കു കൂട്ടലിലെ പിഴവ് -സെക്കണ്ടി ന്‍റെ നൂറിലൊരു അംശത്തില്‍ വരുന്ന പിഴവ്- അതില്‍ സര്‍വ്വതും നഷ്ടമാവും. നഷ്ട പ്പെട്ടവര്‍ക്ക് തിരിച്ചു പോകാം. ഇന്നലെ പിഴച്ച താവട്ടെ കൊറിയന്‍ ഗോള്‍ കീപ്പര്‍ക്ക്. നിമിഷാര്‍ദ്ധ ത്തിന്‍റെ സംഭ്രമ ത്തില്‍ ഒരു നാടിന്‍റെ, ഒരു വന്‍കര യുടെ പ്രതീക്ഷ ഒന്നാകെ പൊലിഞ്ഞു പോയി. അതായിരുന്നു അന്തിമ വിധി. കൈവിട്ടത് ഒന്നും തിരിച്ചെ ടുക്കാന്‍ കഴിയാത്ത കളി. ആവേശം അതിരു കടക്കാ തിരുന്ന മല്‍സര ത്തില്‍ കൊറിയ ക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളു കള്‍ക്ക് ആധികാരിക വിജയവുമായി ഉറുഗ്വെ ക്വാര്‍ട്ടറിലേക്ക്.
ജീവന്മരണ പ്പോരാട്ടങ്ങള്‍
യൂറോപ്യന്‍ ശക്തികളുടെ പോരാട്ട ത്തില്‍ മുന്‍ ചാമ്പ്യന്മാരായ ജര്‍മ്മനി, താര നിബിഡ മായ ഇംഗ്ലണ്ടു മായി പോരാട്ട ത്തിന് ഇറങ്ങുന്നു. ഗ്ലാമര്‍ ടീമുകളില്‍ ഒന്നിന് ഇന്ന് മടങ്ങാം.
ജര്‍മ്മനി – ഇംഗ്ലണ്ട് ഇന്ത്യന്‍ സമയം വൈകീട്ട് 7:30 ന്
അര്‍ജന്‍റീന – മെക്സിക്കോ രാത്രി 12 ന്
തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി



ജൊഹാനസ്ബര്‍ഗ് : അടങ്ങാത്ത തിരമാല കണക്കെ കുതിച്ചെത്തി എതിര്‍ ഗോള്‍ മുഖം ലക്ഷ്യം വെക്കുന്ന കിടയറ്റ സ്ട്രൈക്കര്‍മാര്‍… ഗോളിലേക്ക് ഉന്നം വെക്കുന്ന ഓരോ ഷോട്ടും ഏതോ മായിക വലയത്തില്‍ പ്പെട്ടത് പോലെ ഗോള്‍ വല ഒഴിഞ്ഞു പോകുന്നു…! ലാറ്റിന്‍ അമേരിക്കന്‍ ശൈലിയുടെ വശ്യതയും യൂറോപ്യന്‍ കേളീ ശൈലിയുടെ കരുത്തും സമന്വ യിപ്പിച്ച് ആകര്‍ഷകമായ ഫുട്‌ബോള്‍ ലോകത്തിന് മുന്നില്‍ കാഴ്ച വെക്കുകയും ലോക റാങ്കിംഗില്‍ അമരത്ത് നില്‍ക്കുക യും ചെയ്യുന്ന സ്പെയിന്‍ എന്ന ടീമിനെ യാണ് ഇങ്ങിനെ ഗോള്‍ പോസ്റ്റിലെ ‘ദുര്‍ഭൂതം’ ആക്രമിക്കുന്നത്. കളിയുടെ എല്ലാ മേഖല കളിലും ആധിപത്യം പുലര്‍ത്തി യിട്ടും സ്വിസ്സു കാരോട് മറുപടി ഇല്ലാത്ത ഒരു ഗോളിന് തോല്‍ക്കാന്‍ തന്നെ ആയിരുന്നു നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്‍ മാരുടെ തലവിധി.
ജൊഹാനസ്ബര്‍ഗ് : കളിക്കളത്തില്‍ ലോകത്തിലെ തന്നെ മികച്ച 32 ടീമുകള്‍. ആദ്യാവസാനം വിജയം മാത്രം ലക്‌ഷ്യം വെക്കുന്ന ടീമുകള്‍ക്ക് കളി മികവിന് ഒപ്പം ഭാഗ്യവും കൂടി അനുഗ്രഹിക്കണം. എങ്കിലേ വന്‍ ലേബലില്‍ വരുന്ന ടീമുകള്‍ക്ക് പോലും പ്രാഥമിക ഘട്ടം കടന്നു കയറാന്‍ കഴിയുക യുള്ളൂ. 2002 ലെ ചാമ്പ്യന്മാരും 2006 ലെ രണ്ടാം സ്ഥാനക്കാരു മായ ഫ്രഞ്ചുകാര്‍ പടിയിറങ്ങി. ഇപ്പോള്‍ ഇതാ എവിടെയും എത്താതെ ‘നിലവിലെ ചാമ്പ്യന്മാര്‍’ എന്ന് പുകള്‍പെറ്റ ഇറ്റാലിയ ക്കാരും…!
ജൊഹാനസ്ബര്‍ഗ് : എങ്ങിനെ എങ്കിലും കളിക്കുക. സ്വന്തം കഴിവ് കൊണ്ടോ, എതിര്‍ ടീമിന്‍റെ കഴിവ് കേടു കൊണ്ടോ ഒരു ഗോള്‍ നേടുക. പിന്നെ അതില്‍ തൂങ്ങി വിജയവും അടുത്ത റൌണ്ടും ഉറപ്പു വരുത്തുക. നൂറ്റാണ്ടുകളുടെ പാരമ്പര്യ മുള്ള, ലോകോത്തര താരങ്ങള്‍ കളിക്കുന്ന ഇംഗ്ലണ്ടിനെ പ്പോലെ ഒരു ടീമിന് ഒരിക്കലും ഭൂഷണമല്ല ഈ കളി. ക്ലബ്ബ് ഫുട്ബോളിലെ അതി കായന്മാരായ വെയിന്‍ റൂണിയും ജറാള്‍ഡും ലാന്‍ഫോര്‍ഡും എല്ലാം അണി നിരക്കുന്ന ഇംഗ്ലണ്ട് നിര ഗ്രൂപ്പ് സി- യില്‍ നിന്നും രണ്ടാം സ്ഥാനക്കാരായി നോക്കൌട്ട് ഘട്ടത്തി ലേക്ക് കടന്നു. എന്നാല്‍ ഈ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാര്‍ ആരാണ് എന്നുള്ള താണ് ഏറെ അതിശയകരം. ഫുട്ബാള്‍ എന്തെന്ന് തന്നെ കാര്യമായി അറിയാത്ത അമേരിക്കയും…!
ജൊഹാനസ്ബര്‍ഗ് : ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഫുട്ബോളര്‍ ആര് എന്ന ചോദ്യത്തിന് കളിക്കമ്പ ക്കാര്‍ ക്കിടയില്‍ നിന്നും ലഭിക്കുന്ന ബഹു ഭൂരിപക്ഷം ഉത്തര ങ്ങളും (കുറിയവനായ) മറഡോണ എന്ന് തന്നെയാവും…!. എന്നാല്‍ ഡീഗോ മറഡോണ ഇപ്പോള്‍ കളത്തിനു പുറത്തു നിന്നും കളി പറഞ്ഞു കൊടുക്കുക യാണ്. കോച്ച് എന്ന നിലയില്‍ ഡീഗോ എത്ര കണ്ടു മുന്നേറും എന്നത് കാത്തിരുന്നു കാണാം എന്നാണു കളി നിരൂപകര്‍ പറഞ്ഞത്. മറഡോണ യോട് കിട പിടിക്കുന്ന മെസ്സി എന്ന ലോകോത്തര പ്ലേ മേക്കര്‍ മൈതാന മദ്ധ്യത്തില്‍ കളി നിയന്ത്രിച്ചപ്പോള്‍, ലോക കപ്പില്‍ ഇത് വരെ നടന്ന മല്‍സര ങ്ങളില്‍ തിളങ്ങി നില്‍ക്കുന്നത് അര്‍ജന്‍റീന തന്നെ.
ജൊഹാനസ്ബര്‍ഗ് : മഴയില്‍ കുതിര്‍ന്ന പോര്‍ച്ചുഗീസ് – ഉത്തര കൊറിയ മല്‍സരത്തില്‍ പോര്‍ച്ചുഗലിന് എതിരില്ലാത്ത 7 ഗോള്‍ വിജയം. ലോകത്തിലെ ഏറ്റവും അധികം ചെലവേറിയ താരം എന്ന വിശേഷണം എന്ത് കൊണ്ട് കളി പ്രേമികള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ക് ചാര്‍ത്തി നല്‍കി എന്നത് തെളിയിക്കുന്ന തായിരുന്നു ഉത്തര കൊറിയ ക്കെതിരെ ക്രിസ്റ്റ്യാനോ യുടെ പ്രകടനം. കളിച്ചും കളിപ്പിച്ചും ഗോള്‍ അവസരങ്ങള്‍ ഒരുക്കിയും സ്കോര്‍ ചെയ്തും തന്‍റെ പേരിന് ഒത്ത പ്രകടനം പുറത്തെടുത്ത ക്രിസ്റ്റ്യാനോ ക്കും കൂട്ടര്‍ക്കും മുന്നില്‍, ബ്രസീലിന് എതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച ഉത്തര കൊറിയ തീര്‍ത്തും മങ്ങി പ്പോവുക യായിരുന്നു.
ജൊഹാനസ്ബര്‍ഗ്: ഇരു പകുതി കളിലു മായി ലൂയീസ് ഫാബിയാനോ നേടിയ എണ്ണം പറഞ്ഞ രണ്ടു ഗോളിനും ഇലാനോ നേടിയ മറ്റൊരു ഗോളിനും കരുത്തരായ ഐവറി കോസ്റ്റിനെ മറി കടന്ന്‍ ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍ എത്തി. ആക്രമിച്ചു കളിച്ച ഐവറി കോസ്റ്റിന് മേല്‍ പൂര്‍ണ്ണ ആധിപത്യം ബ്രസീലി ന് തന്നെ യായിരുന്നു. എങ്കിലും ഇംഗ്ലീഷ് ലീഗിലെ ടോപ് സ്കോറര്‍ ആയ ദ്രോഗ്ബ യുടെ നേതൃത്വത്തില്‍ ഐവറി കോസ്റ്റ് പല നല്ല മുന്നേറ്റ ങ്ങളും നെയ്തെടുത്തു.
ജൊഹാനസ്ബര്‍ഗ് : യൂറോപ്യന്‍ ഫുട്ബോളിലെ കരുത്തുറ്റ രണ്ടു ടീമുകള്‍ ഇന്ന് ലോക കപ്പില്‍ കൊമ്പു കോര്‍ക്കുന്നു. ലോകോത്തര ഫുട്ബോള്‍ ടീമായ എഫ്. സി. ബാഴ്സലോണ യുടെ ഏറെക്കുറെ എല്ലാ കളിക്കാരും ആനി നിരക്കുന്ന സ്പെയിന്‍, സ്വിറ്റ്സര്‍ലാന്‍റ് നെ നേരിടുന്നു. കളി നിരൂപകര്‍ ഈ ലോക കപ്പില്‍ ഏറ്റവുമധികം സാദ്ധ്യത കല്‍പ്പിക്കുന്ന ടീമുകളില്‍ ഒന്നാണ് സപെയിന്‍. ഇന്ന്‍ ഇന്ത്യന്‍ സമയം വൈകീട്ട് 7 : 30 ന് സ്പെയിന്‍ – സ്വിറ്റ്സര്‍ലാന്‍റ് മല്‍സരം നടക്കും.
ജൊഹാനസ്ബര്‍ഗ് : ആരാധകരുടെ പ്രതീക്ഷക്ക് ഒത്ത പ്രകടനം ആയില്ലെങ്കിലും ബ്രസീല്‍ ജയിച്ചു. ആവേശ ഭരിതമായ ബ്രസീല്‍ – ഉത്തര കൊറിയ മല്‍സരത്തില്‍ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോളുകള്‍ ഒന്നും സ്കോര്‍ ചെയ്തില്ല. പരമ്പരാഗത ശൈലിയില്‍ കളിക്കാന്‍ കഴിയാതെ പോയ ബ്രസീലിനെ പിടിച്ചു കെട്ടുന്നതില്‍ ഉത്തര കൊറിയന്‍ ഡിഫന്‍ഡര്‍മാര്‍ വിജയം നേടുന്നത് കാണാമായിരുന്നു.
























