ജൊഹാനസ്ബര്‍ഗ് : ഇന്നലെ മൂന്നാമതായി നടന്ന ഇറ്റലി – പരാഗ്വെ കളി, ഈ ലോക കപ്പില്‍ ഇന്ന് വരെ കണ്ടതില്‍ വെച്ച് ഏറ്റവുമധികം ആവേശം നിറഞ്ഞു നിന്ന മല്‍സര മായിരുന്നു. ചാമ്പ്യന്മാരെ സമനിലയില്‍ തളച്ചു കൊണ്ട് പരാഗ്വെ ശക്തി തെളിയിച്ചു. ഒന്നാം പകുതിയിലെ ഇരുപത്തി ഒന്‍പതാം മിനുട്ടില്‍ പരാഗ്വെ മിഡ് ഫീല്‍ഡര്‍ അന്‍റ്ളിന്‍ അല്‍കാറസ് നേടിയ ഗോളിലൂടെ ലീഡ് എടുത്ത പരാഗ്വെ, പകുതി സമയത്തേക്ക് കളി പിരിയുമ്പോഴും തങ്ങളുടെ ലീഡ് നില നിര്‍ത്തുക യായിരുന്നു. ആദ്യ പകുതിക്ക് ശേഷം വെടിയുണ്ടയേറ്റ ചീറ്റ പ്പുലിയെ പ്പോലെ ആഞ്ഞടിച്ച ചാമ്പ്യന്മാര്‍ അറുപത്തി രണ്ടാം മിനുട്ടില്‍ ഇറ്റാലിയന്‍ മിഡ് ഫീല്‍ഡര്‍ ഡിരോസ്സേ നേടിയ ഗോളിലൂടെ സമനില നേടുക യായിരുന്നു. തുടര്‍ന്നും കാണികള്‍ക്ക് ഇമ്പമേറിയ കളി കാണാന്‍ കഴിഞ്ഞെങ്കിലും ഇരു പ്രതിരോധ നിരകളും വളരെ ശക്തമായി തന്നെ ബോളിനെ നേരിട്ടതോടെ കളി സമനിലയില്‍ അവസാനിക്കുക യായിരുന്നു.
ഹോണ്ട ഹീറോ: ജപ്പാന്‍ ജയിച്ചു
ലോകകപ്പ് ഫുഡ്ബോളിലെ ഏഷ്യന്‍ പ്രതിനിധി യായ ജപ്പാനും ആഫ്രിക്കന്‍ പ്രതിനിധി യായ കാമറൂണും തമ്മില്‍ നടന്ന മല്‍സരത്തില്‍ ജപ്പാന് മറുപടി ഇല്ലാത്ത ഒരു ഗോളിന് വിജയം. തകര്‍പ്പന്‍ കളി പുറത്തെടുത്ത കാമറൂണി നെതിരെ പിടിച്ചു നില്‍ക്കാന്‍ ജപ്പാന്‍ ഡിഫന്‍ സിനു വല്ലാതെ പണിപ്പെടേണ്ടി വന്നു. കളിയുടെ ഒന്നാം പകുതിയില്‍ ജപ്പാന്‍ സ്ട്രൈക്കര്‍ ഹോണ്ട നേടിയ ഗോളിലൂടെ ജപ്പാന്‍ ഏഷ്യ യുടെ ഹീറോ ആയി മാറി.
ഹോളണ്ടിനു വിജയം
ലോക കപ്പില്‍ ആദ്യത്തെ സെല്‍ഫ് ഗോള്‍ കണ്ട മല്‍സരത്തില്‍ നെതര്‍ ലാന്‍ഡ് ഡെന്മാര്‍ക്കിനെ 2 – 0 എന്ന സ്കോറിന് മറി കടന്നു. ഒപ്പത്തിനൊപ്പം കളിച്ച ഇരു ടീമുകളും നല്ലൊരു മല്‍സരമാണ് കാഴ്ച വെച്ചത്. ഡെന്മാര്‍ക്ക് ഡിഫെന്‍ഡര്‍ ഒന്നാം പകുതിയില്‍ വരുത്തിയ വീഴ്ചയിലൂടെ യാണ് സെല്‍ഫ് ഗോള്‍ പിറന്നത്.
– ഹുസ്സൈന്‍ ഞാങ്ങാട്ടിരി