ലണ്ടന്‍ : 2012 ഒളിമ്പിക്‌സിന് കൊടിയിറങ്ങി. ചൈനയെ പിന്തള്ളി അമേരിക്ക യുടെ മുന്നേറ്റ ത്തിനും ഉസൈന്‍ ബോള്‍ട്ടിന്റെ ഇതിഹാസ കുതിപ്പിനും സാക്ഷി യായ ലണ്ടന്‍ ഒളിമ്പിക്‌സിന് പരിസമാപ്തി.
പുതിയ ചരിത്രങ്ങള്‍ കുറിക്കാനായി 2016 ല്‍ ബ്രസീലിലെ റിയോഡി ജനൈറോ യില്‍ കാണാം എന്ന വാഗ്ദാന ത്തോടെ ഏവരും ഒളിമ്പിക് മൈതാന ത്തോട് ഗുഡ്‌ബൈ പറഞ്ഞു.
ലണ്ടനില്‍ നിന്നും ഇന്ത്യയുടെ മടക്കം ചരിത്ര ത്തിലെ ഏറ്റവും മികച്ച ഒളിമ്പിക്സ് മെഡല്‍ നേട്ടവു മായിട്ടാണ്. സ്വര്‍ണ്ണം നേടാനായില്ല എങ്കിലും രണ്ട് വെള്ളിയും നാല് വെങ്കലവുമായി 6 മെഡലുകള്‍ നേടിയത് സുശീല്‍ കുമാര്‍ (ഗുസ്തി), വിജയ് കുമാര്‍ (ഷൂട്ടിംഗ്), ഗഗന്‍ നരംഗ് (ഷൂട്ടിംഗ്), സൈന നെഹ്വാള്‍ (ബാഡ്മിന്‍റണ്‍), മേരികോം (ബോക്സിംഗ്), യോഗേശ്വര്‍ ദത്ത് (ഗുസ്തി) എന്നിവരാണ്.
ഷൂട്ടിംഗ്, ബോക്സിംഗ്, ഗുസ്തി, ബാഡ്മിന്‍റണ്‍ എന്നിവക്കു പുറമെ ട്രാക്കിലും ഫീല്‍ഡിലും ഇന്ത്യക്ക് ശക്തമായ മെഡല്‍ പ്രതീക്ഷ ഉണ്ടായിരുന്നു. 800 മീറ്ററില്‍ ടിന്‍റു ലൂക്ക, 20 കിലോ മീറ്റര്‍ നടത്ത മല്‍സര ത്തില്‍ കെ. ടി. ഇര്‍ഫാന്‍, ഡിസ്കസ് ത്രോ യില്‍ കൃഷ്ണ പൂനിയ, വികാസ് ഗൗഡ എന്നിവര്‍ മികച്ച പ്രകടന ങ്ങളിലൂടെ ഇന്ത്യയുടെ സാന്നിദ്ധ്യം ലോകത്തെ അറിയിച്ചു.
ഒന്നാം സ്ഥാനത്ത് എത്തിയ അമേരിക്ക, 46 സ്വര്‍ണ്ണ മെഡലുകള്‍ ഉള്‍പ്പെടെ 104 മെഡലുകള്‍ സ്വന്തമാക്കി. എന്നാല്‍ നാലു വര്‍ഷം മുന്‍പ് ബീജിംഗില്‍ അമേരിക്കയെ പിന്തള്ളി ഒന്നാം സ്ഥാനം തട്ടിയെടുത്ത ചൈന, ലണ്ടനില്‍ 38 സ്വര്‍ണ്ണം അടക്കം 87 മെഡലു കളുമായി രണ്ടാം സ്ഥാനത്തേക്ക് മാറിപ്പോയി.