ഒളിമ്പിക്സ് മാര്‍ച്ച്‌ പാസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ അജ്ഞാത യുവതി ?

July 29th, 2012

india-march-past-in-london-olympics-2012-ePathram
ലണ്ടന്‍ : ഒളിമ്പിക്സ്‌ 2012 ഉദ്‌ഘാടന ചടങ്ങില്‍ ഗുസ്‌തി താരം സുശീല്‍ കുമാറിനൊപ്പം ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഇന്ത്യന്‍ പതാക യുമായി നീങ്ങി യപ്പോള്‍ കൂട്ടത്തില്‍ ഒരു അജ്ഞാത യുവതി.

ചുവപ്പ്‌ ഷര്‍ട്ടും നീല ജീന്‍സും ധരിച്ച നിലയില്‍ സുശീല്‍ കുമാറിന്റെ വലതു വശത്തായാണ്‌ ഈ യുവതി ഇന്ത്യന്‍ ടീം അംഗ ങ്ങള്‍ക്കൊപ്പം ഏറ്റവും മുന്‍ നിരയില്‍ തന്നെ കാണപ്പെട്ടത്‌.

mystery-women-in-olympics-march-past-2012-ePathram

ഒളിമ്പിക്സുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥയോ ഇന്ത്യന്‍ കായിക താരമോ അല്ലാത്ത ഒരു വ്യക്തി മാര്‍ച്ച്‌ പാസ്റ്റില്‍ പങ്കെടുത്തത്‌ കണ്ട് സംഘാടകരും ഉദ്യോഗസ്ഥരും ആകെ ആങ്കലാപ്പില്‍ ആയിരിക്കുകയാണ്‌.

ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്ക ത്തിന്റെ ഉദ്‌ഘാടന ചടങ്ങില്‍ കാണപ്പെട്ട ഈ അജ്ഞാത യുവതി ആരാണെന്ന്‌ ആര്‍ക്കും ഒരു ഊഹവും ഇല്ല എന്നതാണ്‌ ഇതിലെ ഏറ്റവും രസകരവും ദയനീയവുമായ കാര്യം.

ഇക്കാര്യം ലണ്ടന്‍ ഒളിമ്പിക്സ്‌ സംഘാടക രുടെ ശ്രദ്ധ യില്‍ പ്പെടുത്തു വാനുള്ള തയ്യാറെടുപ്പിലാണ്‌ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒളിമ്പിക്സ്‌ : ഫുട്ബോളിലെ ലോക ചാമ്പ്യന്മാര്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി

July 27th, 2012

japan-football-team-epathram

ഗ്ലാസ്‌ഗോ: ഒളിമ്പിക്‌സ് ഉദ്ഘാടന മഹാമഹം തുടങ്ങാനിരിക്കെ നേരത്തെ തുടങ്ങിയ ഫുട്ബോള്‍ മല്‍സരത്തില്‍ ലോക, യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്‌പെയിനിനെ ഒരു ഗോളിന് തോല്‍പ്പിച്ച് കൊണ്ട് ജപ്പാന്‍ അട്ടിമറിക്ക് തുടക്കമിട്ടു. ഹംഡെന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തിലാണ് അട്ടിമറി നടന്നത്. 1996ലെ അറ്റ്‌ലാന്റാ ഗെയിംസിലും കരുത്തരായ ബ്രസീലിനെ ജപ്പാന്‍  അട്ടിമറിച്ചു കൊണ്ട് ചരിത്രം സൃഷ്ടിച്ചിരുന്നു.

വിങ്ബാക്ക് ജോര്‍ഡി ആല്‍ബ, മധ്യ നിരക്കാരന്‍ യുവാന്‍ മാട്ട എന്നിവര്‍ അടങ്ങിയ ശക്തമായ ടീമിനെ തന്നെയാണ് സ്പെയിന്‍ കളത്തിലിറക്കിയത്‌. മത്സരത്തിന്റെ ആദ്യ ഘട്ടത്തില്‍ മേധാവിത്വം പുലര്‍ത്തിയ സ്പെയിനിന്റെ പ്രതിരോധ നിരയെ നിഷ്പ്രഭമാക്കി 34-ാം മിനിറ്റില്‍ തക്കാഹിരോ ഒഗിഹാരയും ഓറ്റ്‌സുവും ചേര്‍ന്നുള്ള മുന്നേറ്റത്തില്‍ ഓറ്റ്‌സു തൊടുത്തു വിട്ട ഷോട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോളി ഡേവിഡ് ഡി. ഗിയക്ക് ഒന്നും ചെയ്യാന്‍ ആയില്ല.

കളിയില്‍  കൂടുതല്‍ സമയവും പന്ത് കയ്യിലുണ്ടായിരുന്നിട്ടും ജപ്പാന്റെ ആക്രമണാത്മക മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ സ്പെയിന്‍ ഗോള്‍മുഖം വിറച്ചു നിന്നു. ഓറ്റ്‌സു നല്‍കിയ ആഘാതത്തില്‍ നിന്ന് കര കയറാൻ ആകാതെ നിന്ന സ്പെയിനിന്റെ ഡിഫന്‍ഡര്‍ ഇനിഗോ മാര്‍ട്ടിനെസിനു ലഭിച്ച ചുവപ്പ് കാര്‍ഡ്‌ അവരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ജപ്പാന്‍ തങ്ങളുടെ അട്ടിമറി പാരമ്പര്യം നിലനിര്‍ത്തി വീണ്ടും ചരിത്രം സൃഷ്ടിച്ചു. 

ഗ്ലാസ്‌ഗോയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഹോണ്ടുറാസും ആഫ്രിക്കന്‍ ടീം മൊറോക്കോയും രണ്ടു ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യൂറോ കപ്പ്: സ്പെയിന്‍ പുതിയ വീരചരിതമെഴുതി

July 2nd, 2012

spain-euro-cup-2012-epathram

കിയേവ്: യൂറോ കപ്പില്‍ മുത്തമിടാന്‍ വീണ്ടും പോരുകാളകളുടെ നാടിനു ഭാഗ്യം. മറുപടിയില്ലാത്ത നാല് ഗോളുകള്‍ നല്‍കി ഇറ്റലിയെ പരാജയപ്പെടുത്തി സ്പെയിന്‍ തുടര്‍ച്ചയായ രണ്ടാം തവണയും ചാമ്പ്യന്‍ മാരായി. ഇതോടെ തുടര്‍ച്ചയായി മൂന്നു വിഖ്യാത മത്സരങ്ങളില്‍ ചാമ്പ്യന്മാരാകുന്ന ടീം എന്ന ബഹുമതിയും ഇവര്‍ക്കായി. ജര്‍മ്മനിയെ രണ്ടു ഗോളുകള്‍ക്ക് തോൽപ്പിച്ചെത്തിയ ഇറ്റലിക്ക് കലാശക്കളിയില്‍ സ്പെയിനിന്റെ പോരാട്ട വീര്യത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ആദ്യവസാനം കളിയിൽ മേല്‍കോയ്മ നിലനിര്‍ത്താന്‍ സ്പെയിനിനായി.

കിയേവിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ ഇറ്റലിയെ ഞെട്ടിച്ചു കൊണ്ട് ആദ്യ പകുതിയിലെ പതിനാലാം മിനുട്ടില്‍ തന്നെ സുന്ദരമായ ഹെഡിലൂടെ ഡേവിഡ് സില്‍വ വല കുലുക്കിയപ്പോള്‍ സ്പെയിനിന്റെ തേരോട്ടം തുടങ്ങുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ കറുത്ത കുതിരയായി ഇറ്റലിയെ വിജയ പഥത്തില്‍ എത്തിച്ച ബലോട്ടെല്ലിക്ക് മികച്ച ഫോം കണ്ടെത്താനാന്‍ കഴിയാതെ പോയി. സ്പെയിന്‍ പുൽതകിടിയില്‍ നെയ്തെടുത്ത പാസുകളുടെ വല പൊളിക്കാന്‍ ഇറ്റലിക്കായില്ല. മുന്നേറ്റ നിരയില്‍ ഡേവിഡ് സില്‍വയും ജോര്‍ഡി ആല്‍ബയും നിറഞ്ഞാടി. ഫാബ്രിഗാസ് അവസരത്തിനൊത്ത് ഉയര്‍ന്നു പാഴാക്കിയ അവസരങ്ങള്‍ ഗോളാക്കിയിരുന്നെങ്കില്‍ അര ഡസനില്‍ അധികം ഗോളുകള്‍ ഇറ്റലിക്ക് വീഴുമായിരുന്നു. 41ാം മിനിറ്റില്‍ രണ്ടാമത്തെ ഗോള്‍ ജോര്‍ഡി ആല്‍ബയുയുടെ ബൂട്ടില്‍ നിന്നും പിറന്നതോടെ ഇറ്റലി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഇതോടെ പ്രതിരോധത്തില്‍ ആയ ഇറ്റലിക്ക് പിന്നെ ആക്രമിച്ചു കളിക്കാന്‍ കഴിഞ്ഞില്ല. 75 ാം മിനിറ്റില്‍ ഫാബ്രിഗാസിന് പകരം ഇറങ്ങിയ ടോറസ് 83ാം മിനിറ്റില്‍ വീണ്ടും വല കുലുക്കിയപ്പോള്‍ ഇറ്റലിയുടെ പതനം ഉറപ്പായിരുന്നു. 88ാം മിനിറ്റില്‍ ടോറസിന്റെ സുന്ദരമായ പാസില്‍ അവസാന നിമിഷം കളത്തിലിറങ്ങിയ ജുവാന്‍ മാട്ട പായിച്ച ഗോളോടെ എണ്ണം പൂര്‍ത്തിയാക്കി. ചുവന്ന കുപ്പായമണിഞ്ഞു വന്ന സ്പെയിൻ നീല പടയായി വന്ന അസൂരികളെ വരിഞ്ഞു മുരുക്കിയതോടെ സ്പെയിൻ അനുകൂലികളായ കാണികള്‍ ചുവന്ന തിരമാലകള്‍ തീര്‍ത്തു. തുടര്‍ച്ചയായി കളിയഴകില്‍ കളം വാണ സ്പെയിന്‍ പുല്‍ത്തകിടിയില്‍ പുതിയ വീരചരിതമെഴുതി ചരിത്രത്തില്‍ ഇടം നേടി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്പെയിന് പോരുകാളയെ പോലെ ഫൈനലിലേക്ക്

June 28th, 2012
spain vs portugal euro cup 2012-epathram
ഡോണെസ്ക്: യൂറോ കപ്പിലെ ആവേശകരമായ ഒരു മത്സരത്തിനു സാക്ഷ്യം വഹിച്ചു പോരുകാളകളുടെ  നാട്ടുകാരായ സ്പെയിന്  ഫൈനലിലേക്ക്.  പെനാല്‍റ്റി ഷൂട്ടൗട്ടുവരെ നീണ്ട  മത്സരത്തില്‍ നിരവധി അവസരങ്ങളാണ് ഇരു ടീമികളും കളഞ്ഞു കുളിച്ചത്. നിലവിലെ ചാമ്പ്യന്മാരായ സ്പെയിന് പോര്‍ചുഗലിന്റെ വല കുലുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പ്രതിരോധനിര  കീഴടക്കി. അതേപോലെ തന്നെ പോര്‍ച്ചുഗല്‍ താരം ക്രിസ്ത്യാനോ  റൊണാള്‍ഡോയെ തളച്ചിടാന്‍  സ്പെയിന് താരങ്ങള്‍ക്കും കഴിഞ്ഞു. തുടര്‍ന്ന് അധികവേളയിലും ഇരുടീമും ഗോള്‍രഹിത സമനില പാലിച്ച കളിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടുവരെ നീണ്ട കളിയില്‍  4-2നാണ് സ്പാനിഷ് പോരുകാളകള്‍  ജയംകണ്ടത്. ഇതോടെ സ്പെയിനിന് ഫൈനലില്‍  ജര്‍മനി-ഇറ്റലി സെമി വിജയികളെ നേരിടേണ്ടിവരും. ആത്യന്തം ആവേശകരമായ മത്സരത്തില്‍ ഇരു ടീമുകളും മാറി മാറി മികച്ച മുന്നേറ്റങ്ങള്‍ നടത്തി. 90ാം മിനിറ്റില്‍ ഗോളി മാത്രം നില്‍ക്കെ പോര്‍ച്ചുഗലിന്റെ റൊണാള്‍ഡോ പന്ത് പുറത്തേക്കടിച്ചു ഒരു സുവര്‍ണാവസരം കളഞ്ഞു ഇതോടെ  കളി അധികവേളയിലെത്തി. 104ാം മിനിറ്റില്‍ മത്സരത്തിലെ ഏറ്റവും മികച്ച അവസരം സ്പെയിനിനെ തേടിയെത്തി. പാസുകള്‍ നെയ്ത് ബോക്സിലെത്തിയ നീക്കത്തി നൊടുവില്‍ തൊട്ടുമുന്നില്‍ ഗോളി മാത്രം നില്‍ക്കേ ഇനിയസ്റ്റ ഉതിര്‍ത്ത ഷോട്ട് ഗോളി പട്രീസിയോ അത്യുജ്ജ്വലമായി തട്ടിയകറ്റി. ഫാബ്രിഗസിനെ രംഗത്തിറക്കിയാതോടെ സ്പെയിനിന്റെ പോരാട്ടത്തിനു വീറുകൂടി എന്നാല്‍ 114ാം മിനിറ്റില്‍ ഫാബ്രിഗാസ് സുവര്‍ണാവസരം പാഴാക്കി. ഷൂട്ടൗട്ടില്‍ സ്പെയിനിന്റെ ആദ്യ കിക്കെടുത്ത സാബി അലോന്‍സോയുടെ ശ്രമം പോര്‍ചുഗല്‍ ഗോളി റൂയി പട്രീസിയോ തട്ടിയകറ്റിയതോടെ സ്പെയിനിന്റെ ആരാധകര്‍ നിശബ്ദരായി. തുടര്‍ന്ന് പോര്‍ചുഗലിന്‍െറ യാവോ മൗടിന്യോയുടെ കിക്ക് ഐകര്‍ കസീയസും തടഞ്ഞിട്ടു. പിന്നെ കിക്ക് എടുത്തവരൊക്കെ വല കുലുക്കിയെങ്കിലും പോര്‍ച്ചുഗലിന്റെ  ബ്രൂണോ ആല്‍വെസിന്‍െറ കിക്ക് ക്രോസ്ബാറിനിടിച്ച് ദുരന്ത നായകനായതോടെ നിലവിലെ ചാമ്പ്യന്‍മാര്‍ ഫൈനലിലേക്ക് കടന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിമാനത്താവളത്തില്‍ അഫ്രീദിയുടെ കയ്യാംകളി

March 24th, 2012
Afridi-epathram

കറാച്ചി: കറാച്ചി വിമാനത്താവളത്തില്‍ പാകിസ്‌താന്‍ ക്രിക്കറ്റ്‌ താരം ഷാഹിദ്‌ അഫ്രീദി ഒരു ആരാധകനെ കയ്യേറ്റം ചെയ്തു. ഏഷ്യ കപ്പ്‌ വിജയത്തിനു ശേഷം വെളളിയാഴ്‌ച രാത്രി നാട്ടിലേക്ക്‌ മടങ്ങിയപ്പോഴാണ്  കയ്യാംകളി ഉണ്ടായത്! ‌ ആരാധകരുടെ തിക്കിലും തിരക്കിലും അഫ്രീദിയുടെ മൂന്നു വയസ്സുകാരി മകള്‍ വീണു പോയതാണ്‌ താരത്തിന്റെ നിയന്ത്രണം നഷ്‌ടമാവാന്‍ കാരണമായത്‌. ഓട്ടോഗ്രാഫിനു വേണ്ടി തിരക്ക്‌ കൂട്ടിയ ആരാധകര് മകളെ തളളിവീഴ്‌ത്തിയത്തില്‍ രോഷം പൂണ്ട അഫ്രിദി ആരാധകനെ അടിക്കുകയും ഇടിക്കുകയുമായിരുന്നു. എന്നാല്‍ ഈ ദൃശ്യങ്ങള്‍  പാകിസ്‌താന്‍ ചാനലുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. താന്‍ ചെയ്‌തത്‌ തെറ്റായിപ്പോയി എന്ന്‌ അഫ്രീദി പിന്നീട് അഫ്രീദി സമ്മതിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on വിമാനത്താവളത്തില്‍ അഫ്രീദിയുടെ കയ്യാംകളി

പെലെയും മറഡോണയും തമ്മില്‍ വാക്പോരാട്ടം

March 23rd, 2012

pele mardonna-epathram

ദുബായ്‌: ബീഥോവനോട്‌ സ്വയം താരതമ്യപ്പെടുത്തിയ ഇതിഹാസതാരം പെലെയുടെ വാക്കുകളെ മറഡോണ വിമര്‍ശിച്ചു. “സംഗീതത്തിന്‌ ബീഥോവന്‍, പെയ്‌ന്റിംഗിന്‌ മൈക്കലാഞ്‌ജലോ എന്ന പോലെ താന്‍ ജനിച്ചത്‌ ഫുട്‌ബോളിന്‌ ബേണ്ടിയാണെന്നായിരുന്നു” എന്നാണ് പെലെ പറഞ്ഞത്‌. ഇതോടെ  ഏറെക്കാലത്തെ നിശബ്‌ദതയ്‌ക്ക് ശേഷം ലോക ഫുട്‌ബോളിലെ കേമന്മാര്‍ പെലെയും മാറഡോണയും തമ്മില്‍ വീണ്ടും വാക്‌പോരാട്ടം തുടങ്ങി. “മൈതാനത്ത്‌ ബീഥോവനേക്കുറിച്ച്‌ താന്‍ ഒരിക്കലും കേട്ടിട്ടില്ല പെലെയ്‌ക്ക് വേണ്ടത്‌ വേറെ മരുന്നാണ്” എന്ന് മറഡോണ പറഞ്ഞു.  ഫിഫയുടെ വെബ്‌സൈറ്റില്‍ പെലെ നല്‍കിയ അഭിമുഖത്തിലാണ് താന്‍ ഫുട്‌ബോളിലെ ബീഥോവനാണെന്ന്‌ പെലെ പറഞ്ഞത്‌. എങ്കില്‍ താന്‍ സംഗീത രംഗത്തെ‌ പ്രതിഭകളായ റോണ്‍വുഡോ കീത്ത്‌ റിച്ചാര്‍ഡ്‌സോ ബോണോയോ ആണെന്നും മാറഡോണ പറഞ്ഞു. ബാഴ്‌സിലോണ താരം മെസ്സിയോട്‌ താരതമ്യപ്പെടുത്തുന്നതിനേയും മാറഡോണ വിമര്‍ശിച്ചു. ആരാണ്‌ മികച്ചവനെന്നത്‌ തനിക്ക്‌ വിഷയമല്ലെന്നും മെസിയെ വെറുതേ വിടണമെന്ന്‌ താന്‍ മുമ്പ്‌ ആയിരം വട്ടം പറഞ്ഞിട്ടുണ്ടെന്നും താരം പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on പെലെയും മറഡോണയും തമ്മില്‍ വാക്പോരാട്ടം

മെസ്സി പ്രതിഫലത്തിലും ഒന്നാമന്‍

March 20th, 2012

messi-epathram

പാരീസ്: കളിയില്‍ മാത്രമല്ല പ്രതിഫലത്തിന്റെ കാര്യത്തിലും  അര്‍ജന്റീനയുടെ ലയണല്‍ മെസ്സിതന്നെ ഒന്നാമന്‍. ലോകത്തില്‍ ഏറ്റവും വലിയ പ്രതിഫലം പറ്റുന്ന ഫുട്‌ബോളറായി  ഫ്രാന്‍സിലെ ഫുട്‌ബോള്‍ മാഗസീന്റെതാണ് ഈ  കണ്ടെത്തല്‍.  ഒരു വര്‍ഷം 33 മില്യണ്‍ യൂറോയാണ് മെസ്സി സമ്പാദിക്കുന്നത്. ഇതില്‍ 10.5 മില്യണ്‍ യൂറോ ശമ്പളവും, 1.5 മില്യണ്‍ യൂറോ ബോണസും, 2.1 മില്യണ്‍ യൂറോ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനവുമാണ്. ഇംഗ്ലണ്ടിന്റെ ഡേവിഡ് ബെക്കാമും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

Comments Off on മെസ്സി പ്രതിഫലത്തിലും ഒന്നാമന്‍

പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ തരംഗം

December 26th, 2011

imran-khan-epathram

ലാഹോര്‍: മുന്‍ ക്രിക്കറ്റ് താരവും തഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാനില്‍ തരംഗം സൃഷ്ടിക്കുന്നു. അഴിമതി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കറാച്ചിയില്‍ ഇമ്രാന്‍ ഖാന്‍ സംഘടിപ്പിച്ച റാലിയില്‍ ഒരു ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്. മറ്റു പാര്‍ട്ടികളില്‍ നിന്ന് നേതാക്കളും അനുയായികളും ഇമ്രാന്‍റെ പാര്‍ട്ടിയിലേക്ക് ഒഴുകുകയാണ്. വരാനിരിക്കുന്ന പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍റെ പാര്‍ട്ടി അവഗണിക്കാനാവാത്ത ഒരു ശക്തിയായി മാറുന്നതിന്‍റെ ലക്ഷണമാണ് പാകിസ്ഥാനില്‍ കണ്ടു കൊണ്ടിരിക്കുന്നത്.

പാകിസ്താനെ ഒരു ഇസ്ലാമിക ക്ഷേമ രാഷ്ട്രമാക്കി ഉയര്‍ത്തുകയാണ് തന്റെ ലക്ഷ്യമെന്ന് മുന്‍ ദേശീയ ക്രിക്കറ്റ്‌ ടീം നായകന്‍ പ്രഖ്യാപിച്ചു. എല്ലാവര്‍ക്കും സൗജന്യ വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും നീതിയും ഉറപ്പാക്കുകയാണ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയം. മനുഷ്യത്വവും നീതിയും അടിസ്ഥാനമാക്കിയ ഭരണ നിര്‍വഹണ സമ്പ്രദായമാണ് ഇസ്ലാം മുന്നോട്ടു വയ്ക്കുന്നത്. നിര്‍ഭാഗ്യവശാല്‍ പാക്കിസ്ഥാന്‍ അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും കൂത്തരങ്ങായി മാറിയിരിക്കുകയാണ്. അഴിമതിയില്‍ നിന്നും രാജ്യത്തെ മുക്തമാക്കുകയാണ് പ്രഥമ പരിഗണന എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന് ക്രിക്കറ്റ്‌ ലോകകപ്പ്‌ നേടി കൊടുത്ത അതേ ആവേശമാണ് ഇമ്രാനും അണികളും പ്രകടിപ്പിക്കുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒളിമ്പിക്സിനു ഇത്തവണ മിസൈല്‍ സുരക്ഷ

November 16th, 2011

london-olympic-logo-epathram

ലണ്ടന്‍ : 2012ലെ ലണ്ടന്‍ ഒളിമ്പിക്സിനു സുരക്ഷയേകാന്‍ വിമാനവേധ മിസൈലുകള്‍ വിന്യസിക്കും. ബ്രിട്ടീഷ്‌ പ്രതിരോധ സെക്രട്ടറി ഫിലിപ്പ് ഹാമോണ്ട് അറിയിച്ചതാണ് ഈ വിവരം. തങ്ങളുടെ കായിക താരങ്ങളുടെ സുരക്ഷയ്ക്കായി അമേരിക്ക ലണ്ടനിലേക്ക് 1000 സുരക്ഷാ ഉദ്യോഗസ്ഥരെ അയക്കും എന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം. ഒളിമ്പിക്സ്‌ വേളയില്‍ ലണ്ടനില്‍ എത്തുന്ന വന്‍ അമേരിക്കന്‍ സൈനിക സുരക്ഷാ സാന്നിദ്ധ്യത്തെ ചൊല്ലി ബ്രിട്ടനില്‍ വന്‍ ആശയക്കുഴപ്പം നിലവിലുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

2014 ലോക കപ്പ് ഫുട്ബോള്‍ ഫൈനല്‍ റിയോ ഡി ജനെയ്‌റോവില്‍

October 21st, 2011

2014-world-cup-football-epathram

സൂറിച്ച് : 2014 ലോക കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മല്‍സരം റിയോ ഡി ജനെയ്‌റോവില്‍ ആവുമെന്ന് ഫിഫ അറിയിച്ചു. ആദ്യ മല്‍സരം സാവോ പോളോയില്‍ ആയിരിക്കും അരങ്ങേറുക. സെമി ഫൈനല്‍ മല്‍സരങ്ങള്‍ സാവോ പോളോയിലും ബെലോ ഹോറിസോണ്ടെയിലും ആയിരിക്കും നടക്കുക എന്നും ഫിഫ വെളിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

6 of 1256710»|

« Previous Page« Previous « ഗദ്ദാഫി കൊല്ലപ്പെട്ടു എന്ന് വിമത സൈന്യം
Next »Next Page » മര്‍ഡോക്ക്‌ പ്രായശ്ചിത്തം ചെയ്യുന്നു »



  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine