ഫഞ്ച് ഓപ്പണില്‍ ചരിത്രമായി ചൈനയുടെ നാ ലീ

June 5th, 2011

li_na_french_open-epathram
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ഏഷ്യന്‍ താരം ചാമ്പ്യനായി. ചൈനയുടെ നാ ലീ യാണ് നിലവിലെ ചാമ്പ്യന്‍ ഇറ്റലിയുടെ ഫ്രാന്‍സെസ്ക് ഷിയാവോണിനെ നേരിട്ടുള്ള സെറ്റുകളില്‍ 6-4, 7-6 എന്ന സ്കോറിന് തോല്പിച്ചത്. രണ്ടാം സെറ്റില്‍ ടൈ ബ്രേക്കറില്‍ 7-0 ആയിരുന്നു. കളിക്കളത്തില്‍ ചൈനീസ് താരം ശരിക്കും നിറഞ്ഞു നിന്നു. ഒരു മണിക്കൂര്‍ 48 മണിക്കൂര്‍ നീണ്ടു നിന്ന മത്സരത്തില്‍ ഉടനീളം ശക്തമായ സര്‍വ്വുകളിലൂടെ എതിരാളിയെ ശരിക്കും വെള്ളം കുടിപ്പിച്ചു. ഇന്നലെ നടന്ന  വാശിയേറിയ സെമി ഫൈനല്‍ മത്സരത്തില്‍ മുന്‍ ഒന്നാം നമ്പര്‍ താരം  മരിയ ഷറപ്പോവയെ തോല്പിച്ചാണ് നാ ലീ ഫൈനലില്‍ എത്തിയത്. മരിയന്‍ ബര്‍ത്തോളിയെ തോല്പിച്ചാണ് ഫ്രാന്‍സെസ്ക് ഷിയാവോന്‍ ഫൈനില്‍ എത്തിയത്.

കഴിഞ്ഞ ആസ്ട്രേലിയന്‍ ഓപ്പണില്‍ നാ ലീ ഫൈനലില്‍ എത്തിയിരുന്നു. ഒരു ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എത്തുന്ന ആദ്യത്തെ ചൈനക്കാരിയായായിരുന്നു അവര്‍. അന്നു പക്ഷെ വിജയിക്കാനായില്ല.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സാനിയ മിര്‍സ ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സ് ഫൈനലില്‍

June 2nd, 2011

sania-mirza-french-open-epathram

പാരീസ്‌ : ചൊവ്വാഴ്ച നടന്ന സെമി ഫൈനല്‍ വിജയത്തോടെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യാക്കാരിയായി സാനിയ മിര്‍സ. എലേന വെസ്നീന യോടൊപ്പം സാനിയ മിര്‍സ ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സ് ഫൈനല്‍ മല്‍സരത്തില്‍ ആന്‍ഡ്രിയ ളവക്കോവ, ലൂസി റഡെക്ക എന്നിവരെ നേരിടും.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ്‌ ചാമ്പ്യന്മാരായി

April 3rd, 2011

mahendra-singh-dhoni-epathram

മുംബൈ : കപില്‍ ദേവിന്റെ ചുണക്കുട്ടന്മാര്‍ ലോക കപ്പ് ഇന്ത്യയിലേക്ക് കൊണ്ടു വന്നതിനു 28 വര്‍ഷങ്ങള്‍ക്കു ശേഷം ധോണിയുടെ ചുണക്കുട്ടന്മാര്‍ ചരിത്രം ആവര്‍ത്തിച്ചു. ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച്‌ കൊണ്ടു മഹേന്ദ്ര സിംഗ് ധോണി അടിച്ച സിക്സര്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ചരിത്രത്തിലെ അവിസ്മരണീയമായ ക്യാപ്റ്റന്‍സ് നോക്ക് ആയി. ധോണിയാണ് മാന്‍ ഓഫ് ദ മാച്ച്. യുവരാജ്‌ സിംഗ് മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.

world-cup-finals-2011-epathram

ഇന്ത്യക്കാരെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് ഇന്ത്യന്‍ ഇന്നിംഗ്സ് തുടങ്ങിയത്. സുനാമി പോലെ ആഞ്ഞടിച്ച ലസിത്‌ മലിങ്കയുടെ പന്തേറില്‍ ഇന്നിംഗ്സിലെ രണ്ടാം ബോളില്‍ എല്‍. ബി. ഡബ്ല്യു. ആയി വീരേന്ദ്ര സെഹ്വാഗ് പുറത്തായപ്പോള്‍ ആവേശം കൊണ്ട് ആര്‍ത്തു വിളിച്ച ഗാലറികള്‍ ഒരു നിമിഷം കൊണ്ട് നിശബ്ദമായി.

lasith-malinga-tsunami-epathram

മലിങ്കയുടെ സുനാമിക്ക് മുന്‍പില്‍ വെറും 18 റണ്ണിനു സച്ചിനും ഔട്ടായതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ പരുങ്ങലില്‍ ആയി. ഗാലറിയില്‍ വിഷണ്ണനായി കാണപ്പെട്ട രജനീകാന്ത്‌ കായിക ഇന്ത്യയുടെ ആശങ്കയുടെ പ്രതീകമായി.

rajnikanth-world-cup-cricket-epathram

275 റണ്സ് എന്ന വിജയ ലക്‌ഷ്യം ദുഷ്കരമായി എന്ന് തോന്നി തുടങ്ങിയപ്പോഴാണ് ഗൌതം ഗംഭീര്‍ – വിരാട്‌ കൊഹലി എന്നിവരുടെ വിവേക പൂര്‍ണ്ണമായ കൂട്ടുകെട്ടില്‍ നിന്നും ഗംഭീറിന്റെ അര്‍ദ്ധ സെഞ്ച്വറി പിറവി എടുത്തത്‌. ഗാലറികള്‍ വീണ്ടും സജീവമായതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ വീണ്ടും ഉണര്‍ന്നു. കൊഹ്‌ലി 35 റണ്‍സ് നേടി. സെഞ്ച്വറിയ്ക്ക് വെറും മൂന്നു റണ്‍ ബാക്കി ഉള്ളപ്പോഴാണ് ഗംഭീര്‍ ഔട്ട് ആയത്. പിന്നീട് വന്ന യുവരാജ്‌ സിംഗ് – ധോണി കൂട്ടുകെട്ട് ഉജ്ജ്വലമായ ക്രിക്കറ്റാണ് കാഴ്ച വെച്ചത്. ധോണിയുടെ സിക്സര്‍ ക്യാപ്റ്റന്‍സ് നോക്ക് ആയതോടെ ഇന്ത്യ വിജയം കണ്ടെത്തുകയും ചെയ്തു. 6 വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചു ലോകകപ്പ്‌ കിരീടം ചൂടിയത്.

ഇതാദ്യമായാണ് ഒരു ആതിഥേയ രാഷ്ട്രം ലോകകപ്പ്‌ നേടുന്നത്. ലോകകപ്പ്‌ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി ഫൈനലില്‍ കളിച്ചു എന്ന പ്രത്യേകതയും ശ്രീശാന്തിന്റെ പങ്കാളിത്തത്തോടെ ഈ വിജയത്തിനുണ്ട്.

ഒരു കോടി രൂപ ബി.സി.സി.ഐ. ഓരോ കളിക്കാരനും സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലോകകപ്പ്‌ ക്രിക്കറ്റ്‌ സെമി ഫൈനല്‍ : സച്ചിനാണ് താരം

March 31st, 2011

sachin-tendulkar-worldcup-epathram

മൊഹാലി : ലോകം കണ്ട ഏറ്റവും നല്ല ബാറ്റ്സ്മാന്മാരില്‍ ഒരാളായ റെക്കോര്‍ഡുകളുടെ തോഴന്‍ ഇന്ത്യന്‍ മനസ് തൊട്ടറിഞ്ഞ് കളിച്ചു. സച്ചിന്‍ എന്ന മഹാനായ കളിക്കാരന്റെ മികച്ച ഇന്നിങ്ങ്സിലൂടെ ഇന്ത്യ ഫൈനലില്‍ എത്തി. തുടര്‍ച്ചയായ ഫോമില്‍ തുടരുന്ന ഇന്ത്യന്‍ വെറ്ററന്‍ താരത്തിന്റെ ബാറ്റില്‍ നിന്നും ശര വേഗത്തില്‍ പാഞ്ഞ ഓരോ പന്തും ഇന്ത്യയുടെ വിജയ ലക്ഷ്യത്തെ അടുത്തെത്തി ക്കുന്നതായിരുന്നു. 85 റണ്ണെടുത്ത സച്ചിന്റെ ബാറ്റിംഗ് ബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്. 260 എന്നത് പാകിസ്ഥാനെ സംബന്ധിച്ച് അപ്രാപ്യമായ സ്കോറായിരുന്നില്ല എങ്കിലും ഇന്ത്യന്‍ ബൌളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതും ഇന്ത്യയെ വിജയത്തിലേ ക്കടുപ്പിക്കാന്‍ ഏറേ സഹായിച്ചു.

ആദ്യ അമ്പത് റണ്ണിനിടയില്‍ തന്നെ സെവാഗ് (38) ഔട്ടായെങ്കിലും സച്ചിന്‍ ശ്രദ്ധയോടെ ബാറ്റ് വീശുകയായിരുന്നു. തുടര്‍ന്നു വന്ന ഗൌതം ഗംഭീര്‍ (27), ധോണി (25), വിരാട് കൊഹലി (9) ഹര്‍ബജന്‍ സിംഗ് (12), സഹീര്‍ഖാന്‍ (9), നെഹ് റ (1) എന്നിങ്ങനെ സ്കോര്‍ ചെയ്തു. യുവരാജ് സിങ്ങിനെ പൂജ്യത്തില്‍ പൂറത്താക്കിയ വഹാബ് റിയാസിന്റെ മികച്ച ബൌളിംഗിനു മുന്നില്‍ അല്‍പ്പം പതറി ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍. എന്നാല്‍ സുരേഷ് റെയ്ന ഔട്ടാവാതെ നേടിയ 36 റണ്ണിലൂടെ ഇന്ത്യ വിജയ ലക്ഷ്യത്തെ അടുപ്പിച്ചു. റിയാസ് അഞ്ചു വിക്കറ്റുകളാണ് നേടിയത്. സയ്ദ് അജമല്‍ രണ്ടും, മുഹമ്മദ് ഹഫീസ് ഒരു വിക്കറ്റും നേടി.

തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് കളിച്ചെങ്കിലും ഇന്ത്യന്‍ ബൌളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി പാകിസ്ഥാനെ പ്രതിസന്ധിയിലാക്കി. മിസ് ബാഉല്‍ ഹഖ് 59ഉം ഓപണര്‍ മുഹമ്മദ് ഹഫീസ് 43 റണ്ണും നേടി. സഹീര്‍ ഖാന്‍, നെഹ് റ, പട്ടേല്‍, ഹര്‍ബജന്‍, യുവരാജ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

കോടിക്കണക്കിന് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ഈ സ്വപ്ന സെമി വീക്ഷിക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനിയും ഇന്ത്യന്‍ പ്രധാന മന്ത്രി മന്മോഹന്‍ സിംഗും ഉണ്ടായിരുന്നു. 260നെതിരെ 231 റണ്‍സ് ഏടുക്കാനേ പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്‍ മാര്‍ക്ക് കഴിഞ്ഞുള്ളു. അവസാന നിമിഷം വരെ കാണികളെ മുള്‍മുനയില്‍ നിറുത്തിയ മത്സരം ഇന്ത്യന്‍ വിജയം ആഘോഷ മാക്കുകയായിരുന്നു. ഇന്നു വരെ ഒരു ലോകകപ്പിലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാനായിട്ടില്ല എന്ന പ്രത്യേകത ഇത്തവണയും നിലനിര്‍ത്താന്‍ ധോണിക്കായി. മാന്‍ ഓഫ് ദ മാച്ചായി പ്രഖ്യാപിക്കപ്പെട്ട സച്ചിനാണ് കളിയിലെ താരം.

ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലോകകപ്പ്‌ ക്രിക്കറ്റ്‌ : ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചു ഫൈനലില്‍

March 30th, 2011

sachin-tendulkar-epathram

മൊഹാലി : ലോകം ശ്വാസമടക്കി പിടിച്ചു കണ്ട ആവേശകരമായ ലോകകപ്പ്‌ ക്രിക്കറ്റിന്റെ ഇന്ത്യാ പാക്കിസ്ഥാന്‍ സെമി ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാനെ 29 റണ്ണിനു തോല്‍പ്പിച്ചു ഫൈനലില്‍ എത്തി. 9 വിക്കറ്റ്‌ നഷ്ടത്തില്‍ ഇന്ത്യ 260 റണ്ണുകള്‍ നേടിയപ്പോള്‍ പാക്കിസ്ഥാന് 231 റണ്ണുകള്‍ മാത്രമാണ് ലഭിച്ചത്. 85 റണ്‍ നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാന്‍ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്വിസ്സ് ഓപ്പണ്‍ ഗ്രാന്‍ഡ് പ്രീ സൈനയ്ക്ക്

March 20th, 2011

saina-nehwal-epathram

ബേസല്‍ : വിത്സണ്‍ സ്വിസ്സ് ഓപ്പണ്‍ ഗ്രാന്‍ഡ്‌ പ്രീ ഗോള്‍ഡ്‌ ബാഡ്‌മിന്റണ്‍ ഫൈനലില്‍ 21 – 13, 21 – 14 എന്നീ സ്കോറുകള്‍ക്ക് ദക്ഷിണ കൊറിയയുടെ സുങ്ങ് ജി ഹ്യുനെ പരാജയപ്പെടുത്തി ഇന്ത്യയുടെ സൈന നെഹ്വാള്‍ ഈ വര്‍ഷത്തെ ആദ്യ റൈറ്റില്‍ സ്വന്തമാക്കി.

സുങ്ങ് ജിയെ നേരത്തെ ഇന്തോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ സീരീസിലും സൈന തോല്‍പ്പിച്ചിട്ടുണ്ട്.

കളിയുടെ തുടക്കം മുതല്‍ തന്നെ മല്‍സരം തന്റെ വരുതിയിലാക്കിയ സൈന 6 – 7 എന്ന സ്കോറില്‍ നിന്നും തുടര്‍ച്ചയായി 7 പോയന്റുകള്‍ നേടി കൊണ്ട് സ്കോര്‍ 13 -7 എത്തിച്ചു. ഈ ലീഡ്‌ നിലനിര്‍ത്തിയ സൈന ആദ്യ കളി ജയിക്കുകയായിരുന്നു.

രണ്ടാമത്തെ കളിയില്‍ 7 – 3 ലീഡ്‌ നേടിയ സൈന പിന്നീടൊരിക്കലും സുങ്ങ് ജിയെ മടങ്ങി വരാന്‍ അനുവദിച്ചില്ല. കളിയില്‍ ആധിപത്യം ഉറപ്പിച്ച സൈന വെറും 43 മിനിറ്റിനുള്ളില്‍ വിജയം കാണുകയായിരുന്നു.

അന്താരാഷ്‌ട്ര മല്‍സരങ്ങളില്‍ ഇത് സൈനയുടെ ഒന്‍പതാമത്തെ ടൈറ്റില്‍ വിജയമാണ്. നാല് സൂപ്പര്‍ സീരീസ്‌ ടൈറ്റിലുകളും, മൂന്നു ഗ്രാന്‍ഡ്‌ പ്രീ സ്വര്‍ണ്ണവും, രണ്ടു ഗ്രാന്‍ഡ്‌ പ്രീ ടൂര്‍ണമെന്റുകളും സൈന നേരത്തെ സ്വന്തമാക്കിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ശിഷ്യനു വേണ്ടി തന്റെ വൃക്കയും

March 5th, 2011

Walter -Kevin - epathram

നോര്ത്ത് കരോലീന: ഗുരു ദക്ഷിണയായി തന്റെ പെരുവിരല്‍ ഛേദിച്ചു ദ്രോണാചാര്യരുടെ മുന്നില്‍ അര്‍പ്പിച്ച ഏകലവ്യന്റെ കഥ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അപൂര്‍വമായ ഒരു ഗുരു – ശിഷ്യ ബന്ധത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും ഉത്തമ ഉദാഹരണം കാണിക്കുകയാണ് അമേരിക്കയിലെ നോര്ത്ത് കരോലീനയിലെ വേക്ക് ഫോറസ്റ്റ് സര്‍വകലാശാലയിലെ ബേസ് ബോള്‍ പരിശീലകനായ ടോം വാള്‍ട്ടര്‍. 42 കാരനായ ഇദേഹം തന്റെ ടീമിലെ ഒരു കളിക്കാരനായ കെവിന്‍ ജോര്‍ഡാന് വേണ്ടി തന്റെ ഒരു വൃക്ക ദാനം ചെയ്തു.

ജനുവരിയില്‍ കെവിന് സുഖമില്ലാതെ ആവുകയും ഫ്ളു ആണെന്ന് പറയുകയും ഉണ്ടായി. എന്നാല്‍ തുടര്‍ന്ന് 10 കിലോ ഭാരം കുറയുകയും വളരെ ക്ഷീണിതനായി കാണപ്പെടുകയും ചെയ്ത കെവിനെ വിശദ പരിശോധന കള്‍ക്ക്‌ വിധേയമാക്കി യപ്പോഴാണ്  വളരെ അപൂര്‍വമായ എ. എന്‍. സി. എ. വസ്കുലിടിസ് എന്ന രോഗം ആണ് കെവിന് എന്ന് മനസിലായത്. ഇതേ തുടര്‍ന്ന് കെവിന് വൃക്ക തകരാര്‍ സംഭവിച്ചിരുന്നു. ആഴ്ചയില്‍ 3 തവണ ഡയാലിസിസിനു വിധേയനായിരുന്ന കെവിന്റെ വൃക്കകള്‍ കഴിഞ്ഞ ഡിസംബറില്‍ 90% പ്രവര്‍ത്തന രഹിതമായി. അടിയന്തരമായി വൃക്ക മാറ്റി വെയ്ക്കല്‍ ആവശ്യമായി വന്നു. എന്നാല്‍ കുടുംബത്തിലെ പലരുടെയും രക്ത പരിശോധന നടത്തിയെങ്കിലും അവയൊന്നും കെവിന് അനുയോജ്യം ആയിരുന്നില്ല. അപ്പോഴാണ് ഒരു ദൈവ ദൂതനെ പോലെ വാള്‍ട്ടര്‍ രംഗ പ്രവേശം ചെയ്തത്. തന്റെയും കെവിന്റെയും രക്ത ഗ്രൂപ്‌ ഒന്നാണെന്ന് മനസിലാക്കിയ അദ്ദേഹം തന്റെ വൃക്ക ശരിയാകുമോ എന്ന് നോക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് വിവിധ ഘട്ടങ്ങളില്‍ നടന്ന പരിശോധനകള്‍ വിജയിക്കുകയും, രണ്ടാഴ്ച മുന്‍പ് വാള്‍ട്ടറുടെ ഒരു വൃക്ക കെവിന്റെ ശരീരത്തിലേക്ക് മാറ്റി വെയ്ക്കുകയും ചെയ്തു. രണ്ടു പേരും സുഖം പ്രാപിച്ചു വരുന്നു.

വാള്‍ട്ടറുടെ ഈ ഉദാരതയും ആത്മ ധൈര്യവും ലോകമെങ്ങും സന്തോഷത്തോടെ സ്മരിക്കുമ്പോള്‍ ശ്രദ്ധേയമായ മറ്റൊരു വസ്തുത, കെവിന്‍ ജോര്‍ദാന്‍ വേക്ക് ഫോറസ്റ്റ് സര്‍വ കലാശാലയിലെ ടീമില്‍ ഇത് വരെ കളിച്ചിട്ടില്ല എന്നുള്ളതാണ്. ജോര്‍ജിയയിലെ കൊളംബസ് സര്‍വകലാശാലയില്‍ നിന്നും 18 കാരനായ കെവിന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ആണ് വേക്ക് ഫോറസ്റ്റില്‍ ചേര്‍ന്നത്‌.

- ലിജി അരുണ്‍

വായിക്കുക: , , , ,

1 അഭിപ്രായം »

അടുത്ത വിപ്ലവം പാക്കിസ്ഥാനില്‍ : ഇമ്രാന്‍ ഖാന്‍

February 20th, 2011

imran-khan-epathram

ന്യൂഡല്‍ഹി : ജനവിരുദ്ധ സ്വേച്ഛാധിപതികള്‍ക്ക് എതിരെ ടുണീഷ്യയില്‍ നിന്നും ആരംഭിച്ച് മറ്റ് സമീപ രാജ്യങ്ങളിലേക്കും ഈജിപ്റ്റിലേക്കും മറ്റും പടര്‍ന്ന വിപ്ലവത്തിന്റെ അലകള്‍ അടുത്തു തന്നെ പാക്കിസ്ഥാനിലും എത്തുമെന്ന് മുന്‍ പാക്‌ ക്രിക്കറ്റ്‌ താരവും ഇപ്പോള്‍ രാഷ്ട്രീയക്കാരനുമായ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. 1996ല്‍ ഖാന്‍ സ്ഥാപിച്ച പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്സാഫ്‌ പാര്‍ട്ടിയാണ് പാക്കിസ്ഥാനിലെ ഏറ്റവും ജനപ്രിയ പാര്‍ട്ടി എന്ന് അവകാശപ്പെട്ട അദ്ദേഹം തന്റെ പാര്‍ട്ടിക്കാണ് ഏറ്റവും അധികം യുവാക്കളുടെ പിന്തുണ എന്നും അറിയിച്ചു. പാക്കിസ്ഥാന്‍ ജനസംഖ്യയുടെ എഴുപതു ശതമാനത്തിലേറെ മുപ്പതു വയസിനു താഴെ ഉള്ളവരാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ ഉണ്ടായിരുന്നില്ല എന്നും അമേരിക്കയ്ക്ക് വേണ്ടി പാക്‌ സൈന്യം നടത്തിയ ചില സൈനിക നീക്കങ്ങളുടെ ഭാഗമായാണ് പാക്കിസ്ഥാനി താലിബാന്‍ ജന്മം കൊണ്ടത്‌ എന്നും ഇമ്രാന്‍ ഖാന്‍ വെളിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലോകകപ്പ്: പരിശീലന മല്‍സങ്ങള്‍ ഇന്ന് തുടങ്ങും

February 12th, 2011

ചെന്നൈ: ലോകകപ്പിനു മുന്നോടിയായുള്ള പരിശീലന മല്‍സങ്ങള്‍ ഇന്ന് തുടങ്ങും. ഇന്ന് അഞ്ച് മല്‍സരങ്ങളാണ് നടക്കുന്നത്. കരുത്തരായ ന്യൂസിലന്‍ഡ് അയര്‍ലന്‍ഡിനെ നേരിടുബോള്‍ ദക്ഷിണാഫ്രിക്ക നേരിടുന്നത് സിംബാബ്‌വെയാണ്. വെസ്റ്റിന്‍ഡീസിന്റെ എതിരാളി കെനിയയാണ്. ശ്രീലങ്ക നെതര്‍ലഡിസിനെയും ബംഗ്ലാദേശ് കാനഡയെയും നേരിടും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രീജയുടെ കുതിപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം

November 22nd, 2010

preeja-sreedharan-epathram

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ താ‍രം മലയാളിയായ പ്രീജ ശ്രീധരനു ആദ്യ സ്വണ്ണം. കടുത്ത മത്സരം നടന്ന 10,000 മീറ്ററില്‍ 31 മിനിറ്റും 50 സെക്കന്റുമെടുത്താണ് പ്രീജ സ്വര്‍ണ്ണ മെഡലില്‍ മുത്തമിട്ടത്. സ്വര്‍ണ്ണ നേട്ടത്തോടൊപ്പം പ്രീജ സ്വന്തം പ്രേരിലുള്ള ദേശീയ റെക്കോര്‍ഡു തകര്‍ക്കുകയും ചെയ്തു. പ്രീജയുടെ അട്ടിമറി വിജയം അക്ഷരാര്‍ത്ഥത്തില്‍ ഒരു മധുര പ്രതികാരം തന്നെ എന്നു വേണമെങ്കില്‍ പറയാം. കോമണ്‍ ‌വെല്‍ത്ത് ഗെയിംസില്‍ പ്രീജയുടെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നിരുന്നില്ല. തൊട്ടു മുമ്പിലുണ്ടായിരുന്ന ജപ്പാനീസ് താരങ്ങളെ കണ്ണു ചിമ്മി ത്തുറക്കുന്ന തിനിടയില്‍ പുറകിലാക്കി ക്കൊണ്ട് അവസാന ലാപ്പിലെ കുതിപ്പില്‍ സ്വര്‍ണ്ണ പതക്കത്തില്‍ തന്നെ പ്രീജ പിടി മുറുക്കി. പ്രീജയ്ക്കു തൊട്ടു പുറകിലായി ഫിനിഷ് ചെയ്ത ഇന്ത്യയുടെ കവിതാ റാവത്തിനു വെള്ളിയും ലഭിച്ചു.

preeja-sreedharan-kavita-raut-epathram

പ്രീജാ ശ്രീധരന്‍ വെള്ളി നേടിയ കവിതാ റാവത്തിനൊപ്പം

പ്രീജയ്കൊപ്പം റെയില്‍വേ യുടെ സുധാ സിങ്ങും ഇന്ന് മറ്റൊരു സ്വര്‍ണ്ണം കരസ്ഥമാക്കി. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസിലാണ് 9 മിനിറ്റ് 55.67 സെക്കന്റില്‍ സുധ റെക്കോര്‍ഡോടു കൂടിയ വിജയം കരസ്ഥമാക്കിയത്. മലയാളി താരം ഒ. പി. ജയ്ഷയുടെ പേരിലെ റെക്കോര്‍ഡാണ് സുധ തിരുത്തി എഴുതിയത്.

- എസ്. കുമാര്‍

വായിക്കുക:

1 അഭിപ്രായം »

7 of 1267810»|

« Previous Page« Previous « അസ്സാന്‍ജെയെ അറസ്റ്റ്‌ ചെയ്യാന്‍ ഉത്തരവ്‌
Next »Next Page » ഒബാമയെ ശിവനായി ചിത്രീകരിച്ചതില്‍ പ്രതിഷേധം വ്യാപകം »



  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine