
ബ്രസീല്‍ : ബ്രസീലിന്റെ മഞ്ഞ ജെഴ്സിയുമണിഞ്ഞ് കളിച്ചയിടങ്ങളിലെല്ലാം സൂര്യ തേജസ്സിന്റെ സുവര്‍ണ്ണ പ്രഭ വിതറിയ “കറുത്ത മുത്ത്”, “ഫുട്ബോള്‍ രാജാവ്” എന്നും കേവലം “രാജാവ്” എന്നും അറിയപ്പെട്ട എഡിസന്‍ ആരാന്റെസ് ദോ നാസ്സിമെന്ടോ അഥവാ “പെലെ” യ്ക്ക് ഇന്ന് എഴുപത് വയസ് തികയുന്നു. ചരിത്രം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഫുട്ബോള്‍ കളിക്കാരന്‍ എന്ന് ആരാധകര്‍ വാഴ്ത്തുന്ന പെലെ. തന്റെ ആയിരാമത്തെ ഗോള്‍ ബ്രസീലിലെ പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി സമര്‍പ്പിച്ച പെലെ.
140 കോടി രൂപ ട്രാന്‍സ്ഫര്‍ ഫീസായി വാങ്ങുന്ന ഇന്നത്തെ കളിക്കാരുടെ കാലത്ത് പെലെയുടെ കഴിവുകളുടെ വില എത്രയായിരിക്കും എന്നത് രസകരമായ ചിന്തയാണ്.

പെലെയുടെ പ്രശസ്തമായ ബൈസിക്കിള്‍ കിക്ക്
1956ല്‍ തന്റെ 16ആം വയസില്‍ സാന്തോസിന്റെ ഒന്നാം ടീമില്‍ സ്ഥാനം നേടിയ പെലെ തന്റെ 17ആം വയസില്‍ ലോക കപ്പ് സെമിയില്‍ ഹാട്രിക്കും ഫൈനലില്‍ സ്വീഡനെതിരെ രണ്ടു ഗോളും നേടി ബ്രസീലിനെ വിജയത്തിലേക്ക് എത്തിച്ചു. പിന്നീട് 1962ലും 1970ലും ലോക കപ്പ് മെഡലുകള്‍ പെലെയെ തേടിയെത്തി. 97 ഗോളുകള്‍ പെലെ ബ്രസീലിന് വേണ്ടി അടിച്ചു.
താന്‍ കളിച്ച 1363 ഫസ്റ്റ് ക്ലാസ് കളികളില്‍ നിന്നുമായി 1281 ഗോളുകളാണ് പെലെ നേടിയത്.
പെലെയുടെ തത്വശാസ്ത്രം ലളിതമാണ്. “ഫുട്ബോള്‍ ഒരു ടീം സ്പോര്‍ട്ട് ആണ്. ഒരു വ്യക്തിക്കും സ്വന്തമായി കളിച്ചു ജയിക്കാനാവില്ല. പെലെ ഒരു പ്രശസ്തമായ നാമമാണ്. എന്നാല്‍ പെലെ ഗോളുകള്‍ അടിച്ചത് ശരിയായ സമയത്ത് വേറൊരാള്‍ പെലെയ്ക്ക് പന്ത് കൈമാറിയത് കൊണ്ടാണ്. ബ്രസീല്‍ കളികള്‍ ജയിച്ചത് പെലെ സ്വന്തമായി ഗോളുകള്‍ അടിക്കാന്‍ ശ്രമിക്കാതെ തക്ക സമയത്ത് പന്ത് വേറെ കളിക്കാര്‍ക്ക് കൈമാറി ഗോളുകള്‍ ഉറപ്പു വരുത്തിയത് കൊണ്ടാണ്. ”
ലോകത്തിലെ ഏറ്റവും സുന്ദരമായ കളിയുടെ ശരിയായ നിര്‍വചനമാണിത്. പെലെ ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ കളിക്കാരനാവുന്നത് എങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരവും.




ജൊഹാനസ്ബര്‍ഗ് : നീരാളി പോള്‍ പ്രവചിച്ചത് പോലെ സ്പെയിന്‍ ലോക കപ്പ് ഫുട്ബോള്‍ ജയിച്ചു. ഇത് പക്ഷെ പോള്‍ അറിഞ്ഞിട്ടില്ല. ആശാന്‍ പതിവ് പോലെ രണ്ടു ചില്ല് പെട്ടികളും വരുന്നത് കാത്തിരിപ്പാവും. അതിനുള്ളിലാണല്ലോ പുള്ളിയുടെ ഭക്ഷണം ഇരിക്കുന്നത്. ലോക കപ്പ് കഴിഞ്ഞാല്‍ പോളിനെ കറി വെയ്ക്കും എന്ന ഭീഷണി നിലനില്‍ക്കു ന്നുണ്ടെങ്കിലും അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് പ്രത്യാശിക്കാം. എല്ലാം വെറും ഒരു തമാശയ്ക്കാണ് ചെയ്തത് എന്നാണു പോളിന്റെ ഉടമസ്ഥര്‍ ഇപ്പോള്‍ പറയുന്നത്.
ജൊഹാനസ്ബര്‍ഗ് : 2010 ലോകകപ്പില്‍ ഉറുഗ്വെന്‍ പടയോട്ട ത്തിന് അക്ഷരാര്‍ത്ഥ ത്തില്‍ ചുക്കാന്‍ പിടിച്ച ഡീഗോ ഫോര്‍ലാന്‍ തന്നെയാണ് ഈ ലോകകപ്പിലെ താരം. ഫോര്‍ലാനും ഭാഗ്യവും ഇല്ലായിരുന്നു എങ്കില്‍ ഉറുഗ്വെ ലോക കപ്പിലെ പ്രാഥമിക ഘട്ടം പോലും കടന്നു വരില്ലാ യിരുന്നു. സ്വന്തം ടീമിന്‍റെ മുന്നോട്ടുള്ള പ്രയാണം ഒരു കളിക്കാരനില്‍ മാത്രം കേന്ദ്രീകരിക്കുക, തന്നില്‍ അര്‍പ്പിച്ച ആ വലിയ വിശ്വാസ ത്തിന് കോട്ടം തട്ടാതെ മുന്നേറുക അതാണ് ഫോര്ലാന്.
ജൊഹാനസ്ബര്‍ഗ് : 2010 ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍ ഹോളണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന്‍, സ്പെയിന്‍ ലോകകപ്പ് ഫുട്ബോള്‍ സ്വര്‍ണ്ണക്കപ്പ് സ്വന്തമാക്കി. ലോക ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായി യൂറോപ്യന്‍ ഫുട്ബോള്‍ കിരീടവും ലോക ഫുട്ബോള്‍ ചാമ്പ്യന്‍ പദവിയും കരസ്ഥമാക്കി യത് 1974 ല്‍ ജര്‍മ്മനി ആയിരുന്നു. ആ അതുല്യ നേട്ടം ഇന്ന് എസ്പാനിയക്ക് സ്വന്തം.

ജൊഹാനസ്ബര്‍ഗ് : പ്രവചന ങ്ങള്‍ക്കും കണക്കു കൂട്ടലു കള്‍ക്കും അവകാശ വാദ ങ്ങള്‍ക്കും വിരാമം ഇട്ടു കൊണ്ട് 2010 ലോക കപ്പ് ഫൈനല്‍ മല്‍സരം ദക്ഷിണാഫ്രിക്ക യിലെ സോക്കര്‍ സിറ്റി സ്റ്റേഡിയ ത്തില്‍ ഇന്ന് നടക്കുന്നു. ലോക കപ്പിന്‍റെ ചരിത്ര ത്തില്‍ ആദ്യമായി ഫൈനലില്‍ എത്തുന്ന സ്പെയിന്‍, മുന്‍പ് രണ്ടു തവണ ഫൈനലില്‍ കളിച്ച് പരാജയം ഏറ്റു വാങ്ങിയ പോര്‍ച്ചുഗീസ് പടയെ യാണ് നേരിടുന്നത്. ഫിഫ ലോക റാങ്കിങ്ങില്‍ രണ്ടാമത് നില്‍ക്കുന്ന പ്രതിഭാ ധനരായ സ്പെയിനിനു തന്നെയാണ് വിജയ സാദ്ധ്യത എന്നാണ് കളി നിരൂപകര്‍ക്ക് ഇടയില്‍ ഉള്ള വില യിരുത്തല്‍. ആരു ജയിച്ചാലും ലോക കപ്പിന് ഒരു പുതിയ അവകാശി കൂടി എത്തുകയാണ്.

സിംഗപ്പൂര്‍ : പോള്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന നീരാളി 2010 ലെ ലോക കപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ഫൈനലില്‍ സ്പെയിന്‍ വിജയിയാവും എന്ന് പ്രവചിച്ചിരിക്കുന്നു. ലോകമെമ്പാടുമുള്ള കാണികള്‍ക്ക് ഇനി ഉദ്വേഗത്തിന്റെ നിമിഷങ്ങള്‍ കളിക്കളത്തിലെ മല്സര വീര്യമാവില്ല നല്‍കുന്നത്, പോള്‍ എന്ന നീരാളിയുടെ പ്രവചനം സത്യമാവുമോ എന്ന ചിന്തയാവും. 


ജൊഹാനസ്ബര്‍ഗ് : ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മല്‍സര ത്തില്‍ സ്പെയിന്‍ ഹോളണ്ടു മായി ഏറ്റുമുട്ടും. ഇന്നലെ നടന്ന സെമി ഫൈനലില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്പെയിന്‍, മുന്‍പ് നാല് തവണ ലോകകപ്പ് കിരീടം ചൂടി യിരുന്ന ജര്‍മ്മനി യെ ഏകപക്ഷീയ മായ ഒരു ഗോളിനാണ് തകര്‍ത്തത്. 

























