- എസ്. കുമാര്‍
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില് ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 7.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വൈദ്യുത-ടെലിഫോണ്‍ ബന്ധം വിച്ഛേദിക്കപെട്ടതായും നൂറുകണക്കിനു വീടുകള്‍ തകര്‍ന്നു വീണതായും സി. എന്‍. എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആളപായമുള്ളതായി സൂചനയില്ല. ആദ്യത്തെ കമ്പനത്തിനുശേഷം നിരവധി തുടര്‍ചലനങ്ങളുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
ഒമെട്ടെപെക്കിന്റെ കിഴക്ക് 25കിലോമീറ്റര്‍ അകലെ സമൂദ്രത്തിലാണ് പ്രഭവ കേന്ദ്രമെന്നു കരുതുന്നു. ചെറിയ തോതിലുള്ള സുനാമികള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ അകാപുള്‍കോ ഉള്‍പ്പെടുന്ന പ്രദേശമാണിത്. മെക്‌സിക്കോയില്‍ 1985ലുണ്ടായ ഭൂചലനത്തില്‍ പതിനായിരകണക്കിനാളുകളുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു
- ഫൈസല്‍ ബാവ
വാഷിംഗ്‌ടണ്‍: അതിഭീഷണമായ സൗരക്കൊടുങ്കാറ്റ് ഭൂമിയുടെ കാന്തിക വലയത്തിലേക്കു പ്രവേശിച്ചതായി ശാസ്‌ത്രലോകത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ചാര്‍ജ് ചെയ്യപ്പെട്ട കണങ്ങളുടെ പ്രവാഹമായ ഈ പ്രതിഭാസം ഭൂമിയെ നേരിട്ടു ബാധിക്കാനിടയില്ലെന്നാണു ശാസ്‌ത്രലോകത്തിന്റെ വിലയിരുത്തല്‍. പക്ഷെ വിമാന സഞ്ചാരപഥങ്ങളെയും പവര്‍ ഗ്രിഡുകളെയും ഉപഗ്രഹങ്ങളെയും സൗരക്കൊടുങ്കാറ്റ് ബാധിച്ചേക്കാന്‍ സാധ്യത ഏറെയാണ്. ധ്രുവപ്രദേശങ്ങള്‍ക്കു സമീപത്തുകൂടി പറക്കുന്ന വിമാനങ്ങളില്‍ വാര്‍ത്താവിനിമയ സംവിധാനം തകരാറിലാകാനിടയുണ്ട്. അതിനാല്‍ പല വിമാനസര്‍വീസുകളും പ്രതിവിധികള്‍ സ്വീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്‌ചയോടെ രൂപപെട്ട സൗരക്കൊടുങ്കാറ്റ് ശാസ്‌ത്രലോകം ശ്രദ്ധാപൂര്‍വമാണ് വീക്ഷിക്കുന്നത്. അഞ്ചു വര്‍ഷത്തിനിടെയുണ്ടായതില്‍ ഏറ്റവും വലുതെന്നു കരുതപ്പെടുന്ന സൗരക്കൊടുങ്കാറ്റാണ് ഇത്.
- ന്യൂസ് ഡെസ്ക്
സോഫിയ: തെക്കന്‍ ബള്‍ഗേറിയന്‍ ജില്ലയായ ഹോസകോവില്‍ ബൈസര്‍ എന്ന ഗ്രാമത്തില്‍ അണക്കെട്ട് തകര്‍ന്ന് 8 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലാണ് ഇവാനൊവൊ എന്ന അണക്കെട്ട് തകര്‍ന്നത്. അണക്കെട്ട് തകര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ സമീപത്തെ ഗ്രാമത്തില്‍ രണ്ടര മീറ്റര്‍ ഉയരത്തില്‍ വെള്ളം പൊങ്ങുകയും ഗ്രാമത്തിലെ 90% വീടുകളും വെള്ളത്തിനടിയിലാവുകയും ചെയ്തു. മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡാം നിര്‍മ്മിച്ചതിലുള്ള അപാകതയാണോ അപകടമുണ്ടാക്കിയത് എന്നറിയില്ലെന്നും അതിനെ പറ്റി അന്വേഷണം നടത്തുമെന്നും രാജ്യത്തെ എല്ലാ അണക്കെട്ടുകളും ഉടന്‍ തന്നെ എ. ഐ. എസ്. സിയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്നും (authority of Irrigation Systems Company) ബള്‍ഗേറിയന്‍ പ്രധാനമന്ത്രി ബോയികോ ബോറിസോവ് പറഞ്ഞു.
- ന്യൂസ് ഡെസ്ക്
കെയ്‌റോ: പോര്‍ട്ട് സയ്‌ദില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനെയുണ്ടായ കലാപത്തില്‍ 74 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഈജിപ്തില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം. സുപ്രീം കൗണ്‍സില്‍ ഓഫ് ദി ആംഡ് ഫോഴ്‌സസാണു ദുഃഖാചരണത്തിന് ആഹ്വാനം നല്‍കിയത്.
ശനിയാഴ്‌ച വരെയാണു ദുഃഖാചരണം. ബുധനാഴ്‌ച രാത്രി പോര്‍ട്ട് സയിദിലെ സ്‌റ്റേഡിയത്തില്‍ അല്‍- മാസ്രിയും കെയ്‌റോയിലെ അല്‍ -ആഹ്ലിയും തമ്മില്‍ നടന്ന മത്സരത്തിനു ശേഷമാണു ലഹളയുണ്ടായത്. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരം അല്‍-മാസ്രി 3-1 നു ജയിച്ചശേഷം ആരാധകര്‍ ഗ്രൗണ്ടിലേക്ക് ഓടിക്കയറുകയായിരുന്നു. അല്‍ -ആഹ്ലി ക്ലബ് ആരാധകരെ ആക്രമിച്ച ജനക്കൂട്ടം കളിക്കാരെയും കോച്ചിനെയും ആക്രമിക്കാന്‍ ശ്രമിച്ചു. 4000 ത്തിലധികം പേര്‍ കളികാണാനെത്തിയിരുന്നു.
- ലിജി അരുണ്‍
വായിക്കുക: അപകടം, കുറ്റകൃത്യം, ദുരന്തം
- ലിജി അരുണ്‍
ബെയ്റൂട്ട്: ലെബനോനില്‍ അഞ്ച് നിലകളുള്ള താമസ സമുച്ചയം തകര്‍ന്നു വീണ് 26 പേര്‍ മരിച്ചു . നിരവധിപേരെ ഇനിയും തകര്‍ന്നുവീണ കേട്ടിടത്തിനടിയില്‍ നിന്നും കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. അപകടകാരണം വ്യക്തമല്ല. 50 ഓളം കുടുംബങ്ങള്‍ ഉണ്ടായിരുന്ന ഈ കെട്ടിടത്തില്‍ മരിച്ചവരില്‍ അധികവും സുഡാനിലേയും ലബനാനിലേയും പൌരന്‍മാരാണ്. റെഡ് ക്രോസ് പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു. കെട്ടിടത്തിന്റെ പഴക്കമാണ് അപകട കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
- ന്യൂസ് ഡെസ്ക്
റോം : ഇറ്റലിയുടെ വിനോദ സഞ്ചാര കപ്പലായ കോസ്റ്റ കോണ്‍കോഡിയ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് കാണാതായവരുടെ എണ്ണം 29 ആയി തിട്ടപ്പെടുത്തി. 6 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇറ്റലിയുടെ തീരത്തുള്ള പാറക്കെട്ടില്‍ ഇടിച്ചതാണ് അപകട കാരണമായി കരുതപ്പെടുന്നത്. ഇത് കപ്പലിന്റെ കപ്പിത്താന്‍ നടത്തിയ ഒരു തെറ്റായ നീക്കത്തിന്റെ ഫലമാണ് എന്ന് ആരോപണമുണ്ട്. ഈ ആരോപണം അപകടത്തെ തുടര്‍ന്ന് തടവിലായ കപ്പിത്താന്‍ നിഷേധിച്ചിട്ടുണ്ട്.
കപ്പലില്‍ ഉണ്ടായിരുന്ന 201 ഇന്ത്യക്കാരെ രക്ഷിച്ചതായി ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഒരു ഇന്ത്യാക്കാരനെ പറ്റി ഇതു വരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ഇയാള്‍ മറ്റു യാത്രക്കാരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നതായി ചില ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. കപ്പലില്‍ ഉണ്ടായിരുന്ന ഇന്ത്യാക്കാര്‍ എല്ലാവരും കപ്പലിലെ ജോലിക്കാര്‍ ആയിരുന്നു.
4000 ത്തോളം യാത്രക്കാര്‍ സഞ്ചരിച്ചിരുന്ന ആഡംബര യാത്രാ കപ്പല്‍ വെള്ളിയാഴ്ച രാത്രിയാണ് പാറക്കൂട്ടത്തില്‍ ഇടിച്ചതിനെ തുടര്‍ന്ന് മുങ്ങിയത്.
- ജെ.എസ്.
റോം: ആഡംബര യാത്രാകപ്പലായ കോസ്റ്റ കോണ്‍കോര്‍ഡിയ ഇറ്റലിയില്‍ മണല്‍ത്തിട്ടയില്‍ ഇടിച്ച് ആറുപേര്‍ മരിച്ചു മുങ്ങിയ കപ്പലില്‍ നിന്ന് നാലായിരത്തിലധികം പേരെ രക്ഷപെടുത്തിയതായി റിപ്പോര്‍ട്ട്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ വംശജന്‍ കപ്പലില്‍ ഉണ്ടായിരുന്നു. സിവിറ്റവിക്ക തുറമുഖത്തുനിന്ന് സവോണയിലേക്കു പുറപ്പെട്ട കപ്പല്‍ രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മണല്‍ത്തിട്ടയില്‍ ഇടിച്ചു മുങ്ങുകയായിരുന്നു. ഉടന്‍ തന്നെ കപ്പലിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. തുടര്‍ന്ന് തീരദേശ സേനാംഗങ്ങള്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. അഞ്ചു കപ്പലുകളും അനവധി ലൈഫ് ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
- ന്യൂസ് ഡെസ്ക്
ബന്ദ ആസേ: ഇന്തോനീഷ്യയില്‍ ബുധനാഴ്‌ച പുലര്‍ച്ചെ റിക്‌ടര്‍ സ്കെയിലില്‍ 7.3 രേഖപ്പെടുത്തിയ ശക്‌തമായ ഭൂചലനം ഉണ്ടായി. ആളപായമോ മറ്റ് നാശനഷ്‌ടങ്ങളോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. 2004 ഉണ്ടായ സുനാമിയില്‍ വന്‍ നാശനഷ്ടവും ഏറ്റവും ആധികം ആള്‍ നാശവും ഉണ്ടായ ഏസേ പ്രവിശ്യയിലെ തീരമേഖലയാണ് പ്രഭവകേന്ദ്രം. സമുദ്രത്തില്‍ 10 കിലോ മീറ്റര്‍ ആഴത്തിലാണു ഭൂചലനം അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്നാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ഭൂകമ്പം അനുഭവപ്പെട്ട് രണ്ടു മണിക്കൂറിനു ശേഷം പ്രദേശിക ജിയോളജിക്കല്‍ ഏജന്‍സി സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചെങ്കിലും ജനങ്ങള്‍ ഭയചകിതരാണ്. തീരമേഖലയില്‍ നിന്നും ജനങ്ങള്‍ കൂട്ടത്തോടെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. 2004 ലെ അതിശക്‌തമായ ഭൂചലനത്തെ തുടര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ സുനാമിയില്‍ 230,000 പേര്‍ക്കാണ് ജീവഹാനിയുണ്ടായത്.
- ന്യൂസ് ഡെസ്ക്