ആഡംബര യാത്രാകപ്പല്‍ മുങ്ങി 6 മരണം

January 14th, 2012

Italian-cruise-ship-wreck-epathram

റോം: ആഡംബര യാത്രാകപ്പലായ കോസ്റ്റ കോണ്‍കോര്‍ഡിയ ഇറ്റലിയില്‍ മണല്‍ത്തിട്ടയില്‍ ഇടിച്ച് ആറുപേര്‍ മരിച്ചു മുങ്ങിയ കപ്പലില്‍ നിന്ന് നാലായിരത്തിലധികം പേരെ രക്ഷപെടുത്തിയതായി റിപ്പോര്‍ട്ട്‌. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ വംശജന്‍ കപ്പലില്‍ ഉണ്ടായിരുന്നു. സിവിറ്റവിക്ക തുറമുഖത്തുനിന്ന് സവോണയിലേക്കു പുറപ്പെട്ട കപ്പല്‍ രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മണല്‍ത്തിട്ടയില്‍ ഇടിച്ചു മുങ്ങുകയായിരുന്നു. ഉടന്‍ തന്നെ കപ്പലിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. തുടര്‍ന്ന് തീരദേശ സേനാംഗങ്ങള്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. അഞ്ചു കപ്പലുകളും അനവധി ലൈഫ് ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്തോനീഷ്യയില്‍ ശക്‌തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്‌ നല്‍കി.

January 11th, 2012

indonesia-earthquake-epathram
ബന്ദ ആസേ: ഇന്തോനീഷ്യയില്‍  ബുധനാഴ്‌ച പുലര്‍ച്ചെ റിക്‌ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ശക്‌തമായ ഭൂചലനം ഉണ്ടായി. ആളപായമോ മറ്റ്‌ നാശനഷ്‌ടങ്ങളോ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. 2004 ഉണ്ടായ സുനാമിയില്‍ വന്‍ നാശനഷ്ടവും ഏറ്റവും ആധികം ആള്‍ നാശവും ഉണ്ടായ ഏസേ പ്രവിശ്യയിലെ തീരമേഖലയാണ്‌ പ്രഭവകേന്ദ്രം. സമുദ്രത്തില്‍ 10 കിലോ മീറ്റര്‍ ആഴത്തിലാണു ഭൂചലനം അനുഭവപ്പെട്ടത്‌. ഇതേ തുടര്‍ന്നാണ് സുനാമി മുന്നറിയിപ്പ്‌ നല്‍കിയത്.  എന്നാല്‍ ഭൂകമ്പം അനുഭവപ്പെട്ട്‌ രണ്ടു മണിക്കൂറിനു ശേഷം പ്രദേശിക ജിയോളജിക്കല്‍ ഏജന്‍സി സുനാമി മുന്നറിയിപ്പ്‌ പിന്‍വലിച്ചെങ്കിലും ജനങ്ങള്‍ ഭയചകിതരാണ്‌. തീരമേഖലയില്‍ നിന്നും ജനങ്ങള്‍ കൂട്ടത്തോടെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക്‌ പലായനം ചെയ്യുകയാണ്‌. 2004 ലെ അതിശക്‌തമായ ഭൂചലനത്തെ തുടര്‍ന്ന്‌ ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ സുനാമിയില്‍ 230,000 പേര്‍ക്കാണ്‌ ജീവഹാനിയുണ്ടായത്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബ്രസീലില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും

January 5th, 2012

ബ്രസീലിയ: തെക്കു കിഴക്കന്‍ ബ്രസീലില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ആറു പേര്‍ മരിച്ചു, മൂവായിരം വീടുകള്‍ തകര്‍ന്നു. പതിനായിരക്കണക്കിനു പേരെ മാറ്റിപ്പാര്‍പ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.  റോഡ് ഗതാഗതംപൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് മിനാസ് ഗെരാസ് സ്റ്റേറ്റിലെ 66 നഗരങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. റിയോ ഡി ഷാനേറോ സംസ്ഥാനത്തെ മലയോരമേഖലകള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ് ഇവിടെയുള്ളവരെ മാറ്റിപാര്‍പ്പിച്ചതായി അധികൃതര്‍ പറയുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നൈജീരിയയില്‍ വംശീയസംഘര്‍ഷം; മരണം 66 ആയി

January 3rd, 2012

nigeria-riots-epathram

അബുജ: നൈജീരിയയിലെ എബോണി സ്റ്റേറ്റില്‍ വംശീയ വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം 66 ആയി. ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് തെക്കുകിഴക്കന്‍ പ്രവിശ്യയായ ഇബോണിയിലെ ഇഷേലു ജില്ലയില്‍ ബദ്ധവൈരികളായ ഇസ്സ, ഇസിലോ വംശീയര്‍ തമ്മിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. കൃഷിയെ ആശ്രയിച്ചുകഴിയുന്ന ഇവര്‍ക്കിടയില്‍ ഭൂമിയെച്ചൊല്ലി തര്‍ക്കം നേരത്തേ നിലവിലുണ്ട്. ബോകോ ഹറം തീവ്രവാദികളുടെ ശക്തി കേന്ദ്രങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് രാജ്യത്ത് പുതിയ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.

സംഘര്‍ഷത്തില്‍ ഒരു പോലീസുദ്യോഗസ്ഥനും കൊല്ലപ്പെട്ടു. പ്രദേശം സന്ദര്‍ശിച്ച പ്രവിശ്യാ ഗവര്‍ണര്‍ മാര്‍ട്ടിന്‍ എലേച്ചി ജനങ്ങളോടു സമചിത്തത പാലിക്കാന്‍ അഭ്യര്‍ഥിച്ചു. അതിനിടെ, നൈജീരിയയില്‍ ഇസ്‌ലാമിക തീവ്രവാദ സംഘടനയായ ‘ ബോകോ ഹറാം ‘ ക്രിസ്മസ് ദിനത്തില്‍ ആക്രമണം നടത്തിയ പ്രദേശങ്ങളില്‍ പ്രസിഡന്‍റ് ഗുഡ്‌ലക്ക് ജൊനാഥന്‍ ഞായറാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ക്രിസ്തീയ ദേവാലയങ്ങളില്‍ നടന്ന സ്‌ഫോടനപരമ്പരയില്‍ 49 പേര്‍ മരിച്ചിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫിലിപ്പൈന്‍സ് കൊടുങ്കാറ്റ് : മരണം 1000 കവിഞ്ഞു

December 21st, 2011

philippines-storm-epathram

മാനില : വാഷി എന്ന ചുഴലിക്കാറ്റ് മൂലമുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും പെട്ട് ഫിലിപ്പൈന്‍സില്‍ മരണമടഞ്ഞവരുടെ എണ്ണം 1000 കവിഞ്ഞു. ദക്ഷിണ ഫിലിപ്പൈന്‍സിലെ കടലോര ഗ്രാമങ്ങളിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. ചീഞ്ഞളിഞ്ഞ മൃതദേഹങ്ങള്‍ മൂലം പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നത് തടയാന്‍ അധികൃതര്‍ ഏറെ വിഷമിക്കുകയാണ്. മൂന്നര ലക്ഷത്തോളം പേരാണ് ദുരന്തം മൂലം കഷ്ടത അനുഭവിക്കുന്നത് എന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫിലിപ്പീന്‍സിലെ വെള്ളപ്പൊക്കം: മരണസംഖ്യ കൂടാന്‍ സാദ്ധ്യത

December 17th, 2011

philippines-typhoon-epathram

മനില: ഫിലിപ്പീന്‍സില്‍ ഉണ്ടായ വെള്ളപൊക്കത്തില്‍ 500 പേര്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ട്. മരണ സംഖ്യ ഇനിയും കൂടാനു സാധ്യത. കനത്ത മഴയും കാറ്റും ദുരിതം വിതച്ച ഇവിടെ രക്ഷാപ്രവര്‍ത്തനം ഇനിയും കാര്യക്ഷമമായി നടത്താന്‍ കഴിഞ്ഞിട്ടില്ല. കനത്ത മഴയാണ് രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമായി നില്‍ക്കുന്നത്‌. കനത്ത മഴയില്‍ പലയിടത്തുമുണ്ടായ മലയിടിച്ചിലാണ് മരണസംഖ്യ കൂടാന്‍ കാരണമായത്. മണ്ണിനടിയില്‍ ഇനിയും മൃതദേഹങ്ങള്‍ കുടുങ്ങികിടക്കുന്നുണ്ടാകുമെന്ന് കരുതുന്നു. തെക്കന്‍ ഫിലിപ്പീന്‍സിലെ തീരദേശ മേഖലകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്‌. പത്തടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങിയിരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

-

വായിക്കുക: ,

Comments Off on ഫിലിപ്പീന്‍സിലെ വെള്ളപ്പൊക്കം: മരണസംഖ്യ കൂടാന്‍ സാദ്ധ്യത

ഇറാഖ്‌ യുദ്ധം തീര്‍ന്നു

December 16th, 2011

iraq-body-count-epathram

ബാഗ്ദാദ് : ഒന്‍പതു വര്ഷം നീണ്ടു നിന്ന രക്ത രൂഷിതമായ ഇറാഖ്‌ യുദ്ധം ഔപചാരികമായി ഇന്നലെ അവസാനിച്ചു. അധിനിവേശത്തിന്റെ ഭീതിദവും അസ്വസ്ഥവുമായ ഓര്‍മ്മപ്പെടുത്തലായിരുന്നു 45 മിനിറ്റ്‌ മാത്രം നീണ്ടു നിന്ന ഏറെ ഒച്ചപ്പാടുകള്‍ ഒന്നുമില്ലാതെ നടത്തിയ ഔപചാരിക ചടങ്ങ്. ബാഗ്ദാദ് വിമാനത്താവളത്തിന്റെ ഒരു മൂലയില്‍ കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് ചടങ്ങ് നടന്നത്. ഇറാഖികളുടെ അഭാവം ചടങ്ങില്‍ പ്രകടമായിരുന്നു. ഒഴിഞ്ഞു കിടന്ന കസേരകളില്‍ അതില്‍ ഇരിക്കുവാനുള്ള ആളിന്റെ പേരിനു താഴെ ഒരു ആക്രമണം ഉണ്ടായാല്‍ രക്ഷപ്പെടാനായി ഓടി ഒളിക്കേണ്ട താവളത്തിന്റെ പേര് കൂടി നല്‍കിയിരുന്നത് അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുന്ന ഇറാഖില്‍ ഇപ്പോഴും നില നില്‍ക്കുന്ന അരക്ഷിതാവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നു.

പരസ്പരം പോരാടുന്ന വിഭാഗങ്ങളുടെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഒരു സുസ്ഥിരമായ ഭരണം നടത്തുവാന്‍ ഇറാഖ്‌ സജ്ജമാണോ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. യുദ്ധത്തില്‍ നഷ്ടപ്പെട്ട ജീവന്റെ കണക്കുകള്‍ യുദ്ധത്തിന്റെ സാമ്പത്തിക ശാസ്ത്ര വിലയിരുത്തലുകളെ അപ്രസക്തമാക്കുന്നു. ജോര്‍ജ്‌ ബുഷ്‌ ഇറാഖിന്റെ പക്കല്‍ ഉണ്ടെന്നു അവകാശപ്പെട്ട ഭീകരായുധങ്ങള്‍ (Weapons of Mass Destruction – WMD – വെപ്പണ്‍സ് ഓഫ് മാസ് ഡിസ്ട്രക്ഷന്‍) ഇറാഖില്‍ നിന്നും കണ്ടെത്താനായില്ല എന്ന പ്രഹേളികയും അവശേഷിക്കുന്നു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 4500 ഓളം അമേരിക്കന്‍ സൈനികര്‍ക്കും പതിനായിരക്കണക്കിന് ഇറാഖികള്‍ക്കും തങ്ങളുടെ ജീവന്‍ ഈ യുദ്ധത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ മരണ സംഖ്യ ഇതിന്റെ പതിന്മടങ്ങാണ് എന്ന് 2003 ലെ ഇറാഖ്‌ അധിനിവേശം മുതല്‍ അധിനിവേശത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സാധാരണ ജനങ്ങളുടെ കണക്ക്‌ സൂക്ഷിക്കുന്ന ഇറാഖ്‌ ബോഡി കൌണ്ട് എന്ന വെബ്സൈറ്റ്‌ സാക്ഷ്യപ്പെടുത്തുന്നു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം

November 16th, 2011

turkey-earthquake-epathram

അങ്കാര : തുര്‍ക്കിയില്‍ ചൊവ്വാഴ്ച വീണ്ടും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്റ്റര്‍ സ്കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഉണ്ടായ നാഷ നഷ്ടങ്ങള്‍ എത്രയാണെന്ന് അറിവായിട്ടില്ല. കഴിഞ്ഞ മാസം ഉണ്ടായ 7.2 അളവിലുള്ള ഭൂചലനവും കഴിഞ്ഞ ആഴ്ചയിലെ 5.7 അളവിലുള്ള ഭൂചലനവും വമ്പിച്ച നഷ്ടങ്ങളാണ് തുര്‍ക്കിയില്‍ വരുത്തിയത്‌. 2000 ത്തിലേറെ കെട്ടിടങ്ങളും 644 ആളുകളും ഇവിടെ കൊല്ലപ്പെട്ടു. ഇപ്പോള്‍ അനുഭവപ്പെടുന്ന അതി ശൈത്യം കൂടിയാവുമ്പോള്‍ ഭൂകമ്പം മൂലം കഷ്ടപ്പെടുന്ന ആളുകളുടെ ദുരിതം പതിന്മടങ്ങ്‌ ആകും എന്ന് ആശങ്കയുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചൈനയില്‍ സ്ഫോടനം: 7 പേര്‍ കൊല്ലപ്പെട്ടു.

November 14th, 2011

china-explosion-epathram

ബെയ്ജിങ്: വടക്കന്‍ ചൈനയിലെ സിയാന്‍ പട്ടണത്തില്‍ ഒരു റെസ്റ്റോറന്റ് കെട്ടിടത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരു കുട്ടിയടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു. 19 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 15 പേരുടെ നില ഗുരുതരമാണ്. സ്‌ഫോടനത്തില്‍ കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങളുണ്ടായതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കെട്ടിടത്തിന്റെ തകര്‍ന്ന ജനല്‍ ചില്ലുകള്‍ മൂന്നു കിലോമീറ്റര്‍ ദൂരേക്ക്‌ ചിതറി. സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. റസ്റ്റോറന്റിലെ ഗ്യാസ് ചോര്‍ന്നാണ് സ്‌ഫോടനമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തുര്‍ക്കിയിലെ ഭൂചലനത്തില്‍ 7 മരണം

November 10th, 2011

turkey-earthquake-epathram

അങ്കാര : തുര്‍ക്കിയില്‍ ഇന്നലെ നടന്ന ഭൂചലനത്തില്‍ 7 പേരെങ്കിലും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും എന്നാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി സൂചിപ്പിക്കുന്നത്. ഇടിഞ്ഞു വീണ മൂന്നു കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്ക് അടിയില്‍ നിന്നും 23 പേരെ ഇത് വരെ രക്ഷപ്പെടുത്തി. മൊത്തം 25 കെട്ടിടങ്ങളാണ് നിലം പൊത്തിയത് എന്നാണ് അധികൃതര്‍ അറിയിച്ചത്‌.

റിക്ടര്‍ സ്കെയിലില്‍ 5.7 ആണ് ഇന്നലെ നടന്ന ഭൂചലനം രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം 7.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇവിടെ 600 ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

7 of 1467810»|

« Previous Page« Previous « കെന്‍ സാരോ വിവ: പോരാളിയായ കവി
Next »Next Page » വിറ്റോറിയോ ഡിസീക്ക ലോക സിനിമയുടെ വസന്തം »



  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine