ബന്ദ ആസേ: ഇന്തോനീഷ്യയില്‍ ബുധനാഴ്‌ച പുലര്‍ച്ചെ റിക്‌ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ശക്‌തമായ ഭൂചലനം ഉണ്ടായി. ആളപായമോ മറ്റ് നാശനഷ്‌ടങ്ങളോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. 2004 ഉണ്ടായ സുനാമിയില്‍ വന്‍ നാശനഷ്ടവും ഏറ്റവും ആധികം ആള്‍ നാശവും ഉണ്ടായ ഏസേ പ്രവിശ്യയിലെ തീരമേഖലയാണ് പ്രഭവകേന്ദ്രം. സമുദ്രത്തില്‍ 10 കിലോ മീറ്റര്‍ ആഴത്തിലാണു ഭൂചലനം അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്നാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ഭൂകമ്പം അനുഭവപ്പെട്ട് രണ്ടു മണിക്കൂറിനു ശേഷം പ്രദേശിക ജിയോളജിക്കല്‍ ഏജന്‍സി സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചെങ്കിലും ജനങ്ങള്‍ ഭയചകിതരാണ്. തീരമേഖലയില്‍ നിന്നും ജനങ്ങള്‍ കൂട്ടത്തോടെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. 2004 ലെ അതിശക്‌തമായ ഭൂചലനത്തെ തുടര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ സുനാമിയില്‍ 230,000 പേര്‍ക്കാണ് ജീവഹാനിയുണ്ടായത്.
- ന്യൂസ് ഡെസ്ക്