യു.എസ് വിമാനങ്ങള്‍ക്ക് പാക്‌ വിലക്കേര്‍പ്പെടുത്തുന്നു

December 13th, 2011

Syed-Yousaf-Raza-Gilani-epathram

ഇസ്ലാമാബാദ്: അഫ്ഗാനിലേക്കുള്ള നാറ്റോയുടെ വാണിജ്യ പാതകള്‍ അടച്ചതിനു പിന്നാലെ പാക്‌ വ്യാമാതിര്ത്തിയും അമേരിക്കന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. പാക് പ്രധാനമന്ത്രി യൂസുഫ് റാസ ഗീലാനി ബി. ബി. സിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്‌. “അമേരിക്കയുമായുള്ള പ്രശ്നങ്ങളില്‍ ഒത്തുതീര്‍പ്പുണ്ടാകുന്നതു വരെ നാറ്റോ ട്രക്കുകള്‍ക്കുള്ള വിലക്ക് പിന്‍വലിക്കില്ലെന്ന് ഒന്നിച്ചാണ് ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ പരസ്പര വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ബന്ധങ്ങള്‍ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്” അദ്ദേഹം പറഞ്ഞു. അമേരിക്ക ഡ്രോണാക്രമണങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ഷംസി വ്യോമതാവളം പാക്കിസ്താന്റെ നിര്‍ദ്ദേശ പ്രകാരം അടച്ചിരുന്നു. അമേരിക്കയും പാകിസ്ഥാനുമായുള്ള ബന്ധം ഇതോടെ കൂടുതല്‍ വഷളായിരികുക്കുകയാണ്.

-

വായിക്കുക: , , , ,

Comments Off on യു.എസ് വിമാനങ്ങള്‍ക്ക് പാക്‌ വിലക്കേര്‍പ്പെടുത്തുന്നു

ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഒരു മരണം

December 7th, 2011

gaza-airstrike-epathram

ഗസ്സാസിറ്റി: പലസ്തീനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യാമാക്രമണത്തില്‍ 22കാരനായ ഇസ്മാഈല്‍ അല്‍ അരീര്‍ ആണ് കൊല്ലപ്പെട്ടത്. രണ്ടിലധികം ആളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കിഴക്കന്‍ ഗസ്സാ സിറ്റിയിലെ ബഫര്‍സോണിലേയ്ക്കു ഇസ്രായേല്‍ സൈന്യം കടന്നതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് ഗസ്സാ ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് ആദം അബു സാല്‍മിയ പറഞ്ഞു. എന്നാല്‍ ഇസ്രായേല്‍ സൈന്യത്തിനു നേരേ റോക്കറ്റാക്രമണം നടത്താന്‍ പദ്ധതിയിട്ട പോരാളികളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്ന് ഇസ്രായേല്‍ വക്താവ് അറിയിച്ചു. ഇസ്രായേലിനെതിരെ ആയുധമെടുക്കുന്നവര്‍ക്കെതിരെ പോരാട്ടം തുടരുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലിബിയന്‍ ജനതക്ക് അന്ത്യ ശാസനം

December 7th, 2011

Libya-weapons-epathramട്രിപ്പോളി: ലിബിയയില്‍ ആഭ്യന്തരയുദ്ധകാലത്ത് മുന്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയുടെ സേനയില്‍ നിന്നു വിമത പോരാളികള്‍ പിടിച്ചെടുത്ത ആയുധങ്ങളും മറ്റു വഴികളിലൂടെ സ്വന്തമാക്കി കൈവശംവച്ചിരിക്കുന്ന ആയുധങ്ങളും ഡിസംബര്‍ അവസാനത്തോടെ സൈന്യത്തിനു കൈമാറാന്‍ ഭരണനേതൃത്വം ലിബിയന്‍ ജനതക്ക് അന്ത്യശാസനം നല്‍കി. ഗദ്ദാഫി യുഗത്തിനു അന്ത്യംകുറിച്ച എട്ടു മാസം നീണ്ട് നിന്ന സായുധപോരാട്ടത്തിനു ശേഷവും വലിയ ഒരു വിഭാഗം ഇപ്പോഴും അനധികൃതമായി ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഇത് കനത്ത സുരക്ഷ ഭീഷണി ഉയര്‍ത്തുന്നുണ്ട് ആയുധം സൈന്യത്തിനു കൈമാറിയ ശേഷം ജനങ്ങള്‍ സാധാരണ ജീവിതത്തിലേയ്ക്കു മടങ്ങിപ്പോകണമെന്ന് ട്രിപ്പോളി നഗരമേധാവി അബ്ദുല്‍ റഫീക്ക് ബു ഹജ്ജാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗദ്ദാഫിക്കെതിരെ പോരാട്ടം നടത്തിയവര്‍ക്കു തൊഴില്‍ നല്‍കുമെന്ന് ഇടക്കാല പ്രധാനമന്ത്രി അബ്ദല്‍ റഹീം അല്‍ കെയ്ബ് നല്‍കിയ വാഗ്ദാനം നടപ്പിലാക്കിയിട്ടില്ല എങ്കില്‍ ആയുധം കൈവശംവച്ചിരിക്കുന്ന 75 ശതമാനം തൊഴില്‍രഹിതരില്‍ ഭൂരിപക്ഷവും വീണ്ടുമൊരു ആഭ്യന്തര കലാപത്തിനു തിരികൊളുത്താന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി.

-

വായിക്കുക: , ,

Comments Off on ലിബിയന്‍ ജനതക്ക് അന്ത്യ ശാസനം

അഫ്ഗാനിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ 52 ആയി

December 6th, 2011

kabul-bomb-explosion-epathram

കാബൂള്‍:  അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിലെ ഷിയ ആരാധനാലയത്തിലും വടക്കന്‍ നഗരമായ കാണ്ഡഹാറിലെ മസാരി ഷെരീഫിലുമുണ്ടായ   സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 52 ആയി, 130 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ആരാധനാലയത്തിന് സമീപം നിര്‍ത്തിയിരുന്ന സൈക്കിളിലാണ് സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. പ്രാദേശിക സമയം 11.30 നാണ് രണ്ട് സ്‌ഫോടനങ്ങളും നടന്നത്. മുഹറം ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയവരാണ് മരിച്ചവര്‍ ഏറെയും. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നാറ്റോ സേനയുടെ ആക്രമണം പാകിസ്താന്‍ അറിവോടെ

December 3rd, 2011

pakistan-nato-attack-epathram

വാഷിങ്ടണ്‍: നാറ്റോ സേനയ പാകിസ്താന്‍ സൈനികര്‍ക്കു നേരെ നടത്തിയ ആക്രമണം പാകിസ്താന്‍ ഉദ്യോഗസ്ഥരുടെ അറിവോടെ തന്നെയായിരുന്നു എന്ന് റിപ്പോര്‍ട്ട്. ഈ മേഖലയില്‍ സൈനികരുണ്ടെന്ന വിവരം അറിയാതെ അനുമതി നല്‍കുകയായിരുന്നുവെന്ന് വാള്‍ സ്ട്രീട്ട് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ പാകിസ്താന്‍ അധികൃതരുടെ അനുമതിയോടുകൂടിയാണ് അഫ്ഗാന്‍-പാക് അതിര്‍ത്തികളില്‍ നാറ്റോ സേന വ്യോമാക്രമണം നടത്തിയതെന്ന് വ്യക്തമായതോടെ നാറ്റോ സേന വ്യമതാവളം ഒഴിയണമെന്ന് ആവശ്യപെട്ട പാകിസ്ഥാന്റെ നടപടി മാറ്റണമെന്നാണ് നാറ്റോ പറയുന്നത്. 24 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പാകിസ്താന്‍ വളരെ ശക്തമായും വൈകാരികമായുമാണ് പ്രതികരിച്ചിരുന്നത്. അഫ്ഗാനിലേക്കുള്ള നാറ്റോയുടെ വിതരണ റൂട്ട് തടയുകയും പാകിസ്താന്‍ അമേരിക്കയോട് ബലൂചിസ്താനിലെ വ്യോമകേന്ദ്രം ഒഴിയാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് അമേരിക്കയ്ക്കും നാറ്റോയുടെ സേനക്കും ആശ്വാസ മേകിയിരിക്കുകയാണ്.

-

വായിക്കുക: , ,

Comments Off on നാറ്റോ സേനയുടെ ആക്രമണം പാകിസ്താന്‍ അറിവോടെ

വ്യോമതാവളത്തില്‍ നിന്ന് അടിയന്തരമായി പിന്മാറണമെന്ന് യു.എസിന് പാക് അന്ത്യശാസനം

November 28th, 2011

Syed-Yousaf-Raza-Gilani-epathram

ഇസ്ലാമാബാദ്: നാറ്റോയുടെ ആക്രമണത്തില്‍ 28 സൈനികര്‍ മരിക്കാനിടയായ സാഹചര്യത്തെ തുടര്‍ന്ന് അമേരിക്കയുമായുള്ള സൈനിക സഹകരണ ബന്ധം പുനഃപരിശോധിക്കണമെന്ന് പാക് പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനി ആവശ്യപ്പെട്ടു. ബലൂചിസ്താന്‍ പ്രവിശ്യയിലെ ശംസി വ്യോമ സേനാതാവളത്തില്‍നിന്ന് 15 ദിവസത്തിനകം പിന്മാറാന്‍ പാകിസ്താന്‍ അമേരിക്കയ്ക്ക് അന്ത്യശാസനം നല്‍കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയതോടെ ഈ മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അമേരിക്കയുമായും നാറ്റോയുമായുള്ള സൈനിക ബന്ധം, ഇന്‍റലിജന്‍സ് സഹകരണം എന്നിവ പുനഃപരിശോധിക്കാന്‍ പാക് അധികൃതര്‍ ഉത്തരവിട്ടു. യൂസുഫ് റസാ ഗീലാനിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭയുടെ പ്രതിരോധ സമിതി യോഗത്തിലാണ് ഈ പുതിയ തീരുമാനം എടുത്തത്‌. രാജ്യത്തിന്‍റെ പരമാധികാരത്തേയും സൈനിക സുരക്ഷിതത്വത്തേയും ഹനിക്കുന്ന ഒരു നടപടിയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനി പറഞ്ഞു. നാറ്റോയുടെ ആക്രമണത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധം അലയടിക്കുകയാണ്. അതേസമയം, പാക് സൈനികര്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ നാറ്റോ മേധാവി ആന്‍ഡേഴ്സ് ഫോഗ് റാസ്മുസ്സന്‍ ഖേദം പ്രകടിപ്പിച്ചു. അനിഷ്ട സംഭവത്തെ സംബന്ധിച്ച് അന്താരാഷ്ട്ര സേന അന്വേഷണം ആരംഭിച്ചതായി പാക് പ്രധാനമന്ത്രിക്കയച്ച കത്തില്‍ നാറ്റോ മേധാവി വ്യക്തമാക്കി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാകിസ്ഥാനില്‍ വീണ്ടും ‘നാറ്റോ’ ആക്രമണം; 28 സൈനികര്‍ കൊല്ലപ്പെട്ടു

November 27th, 2011

pakistan-nato-attack-epathram

ഇസ്ലാമാബാദ്: അഫ്ഗാന്‍ അതിര്‍ത്തിയിലെ പാക് ചെക്‌പോസ്റ്റിനുനേരെ അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ ഭടന്‍മാര്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു മേജറും ക്യാപ്റ്റനുമടക്കം 28 പാക് സൈനികര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് അമേരിക്കയുംതമ്മിലുള്ള ബന്ധത്തില്‍ പുതിയ വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ്. സംഭവത്തില്‍ അമേരിക്കയിലെ പാക് ആക്ടിങ് അംബാസഡര്‍ ഇഫാത് ഗര്‍ദേശി അമേരിക്കന്‍ ആഭ്യന്തര വകുപ്പിനെ പ്രതിഷേധം അറിയിച്ചു. പാകിസ്താന്‍റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനി പറഞ്ഞു. പത്തുവര്‍ഷം പിന്നിട്ട ഭീകരവിരുദ്ധയുദ്ധത്തില്‍ പാകിസ്താനും അമേരിക്കയും കൈകോര്‍ത്തതിനു ശേഷം ഇരുരാജ്യങ്ങളുടെയും സൈനികര്‍ക്കിടയിലുണ്ടാകുന്ന ഏറ്റവുംവലിയ സംഘര്‍ഷമാണ് ഇത്. മൊഹമന്ദ് ഗോത്രവര്‍ഗമേഖലയിലെ സലാല ചെക്‌പോയന്‍റില്‍ ഇന്ത്യന്‍സമയം ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് നാറ്റോയുടെ ഹെലികോപ്റ്ററുകള്‍ ആക്രമണം നടത്തിയത്. ഒരു പ്രകോപനവുമില്ലാതെ വിവേചനരഹിതമായി വെടിവെക്കുക യായിരുന്നുവെന്ന് പാക് അധികൃതര്‍ ആരോപിച്ചു. ആക്രമണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അഫ്ഗാനിസ്താനിലെ നാറ്റോ സേനയുടെ കമാന്‍ഡര്‍ ജോണ്‍അലന്‍ അറിയിച്ചു

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കയ്‌റോയില്‍ വീണ്ടും മുല്ലപ്പൂ മണം

November 26th, 2011

jasmine-revolution-egypt-epathram

കയ്‌റോ: ദീര്‍ഘ കാലത്തെ ഹുസ്‌നി മുബാറക് യുഗത്തിന് അന്ത്യം കുറിച്ച മുല്ലപ്പൂ വിപ്ലവം എന്നറിയപ്പെട്ട ജനാധിപത്യ പ്രക്ഷോഭത്തിനു ശേഷം അധികാരത്തില്‍ കയറിയ പട്ടാള ജനറല്‍മാര്‍ അധികാരം കൈമാറാന്‍ മടിക്കുകയാണെന്നും അധികാരം പൂര്‍ണമായും ജനങ്ങള്‍ക്ക് കൈമാറണം എന്നാവശ്യപ്പെട്ട സമരത്തോടെ തഹ്‌രീര്‍ ചത്വരം വീണ്ടും സജീവമാകുന്നു. ഇടക്കാല ഭരണം നടത്തുന്ന പട്ടാള ജനറല്‍മാര്‍ക്ക് എതിരെയുള്ള ജന രോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ചയും തഹ്‌രീര്‍ ചത്വരത്തില്‍ പടുകൂറ്റന്‍ പ്രകടനവും പ്രതിഷേധ മാര്‍ച്ചും നടത്തി. ഒരാഴ്ചയ്ക്കുള്ളില്‍ 41 പേരാണ് ഇവിടെ പട്ടാളവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

യെമനില്‍ രൂക്ഷമായ പോരാട്ടം

November 26th, 2011

സനാ: യെമന്‍ സമാധാന ഉടമ്പടിക്ക് വക്കിലെത്തി നില്‍ക്കെ തലസ്ഥാനമായ സനായില്‍ വിമതസൈനികരും പ്രസിഡന്റ് അലി അബ്ദുള്ള സാലിയെ പിന്തുണയ്ക്കുന്ന സൈന്യവും തമ്മില്‍ വീണ്ടും രൂക്ഷ ഏറ്റുമുട്ടല്‍. ജനറല്‍ അലി മൊഹ്‌സെന്‍ അല്‍-അമര്‍ നയിക്കുന്ന വിമത സൈനികരെ നയിക്കുന്നത്. യമന്‍ സുരക്ഷാ സൈനികരെ സാലിയുടെ മരുമകന്‍ യെഹ്യയും നയിക്കുന്നു. ഇവര്‍ തമ്മിലാണ് യന്ത്രത്തോക്കുകളും മോട്ടോര്‍ ഷെല്ലുകളും ഉപയോഗിച്ച് വെള്ളിയാഴ്ച രാവിലെ ഏറ്റുമുട്ടിയത്. പ്രസിഡന്റ് അലി അബ്ദുള്ള സാലി സ്ഥാനമൊഴിയുന്നതിനുള്ള കരാറില്‍ രണ്ടു ദിവസം മുന്‍പ് ഒപ്പുവെച്ചെങ്കിലും യെമനിലെ സംഘര്‍ഷത്തിന് അയവുണ്ടായിട്ടില്ലെന്നാണ് ഏറ്റുമുട്ടല്‍ സൂചിപ്പിക്കുന്നത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യമനില്‍ അധികാര കൈമാറ്റ ഉടമ്പടി

November 24th, 2011

വാഷിംഗ്ടണ്‍: യെമനില്‍ നടപ്പിലാകാന്‍ ഉദ്ദേശിക്കുന്ന അധികാര കൈമാറ്റ ഉടമ്പടിയെ അമേരിക്ക സ്വാഗതം ചെയ്തു. സമാധാനപരമായ അധികാര കൈമാറ്റത്തിന് വേദിയൊരുക്കിയതില്‍ യെമന്‍ ഭരണകൂടത്തെയും പ്രതിപക്ഷ കക്ഷികളെയും പ്രശംസിക്കുന്നതായി യുഎസ് വിദേശകാര്യ വകുപ്പ് വക്താവ് മാര്‍ക്ക് ടോണര്‍ പറഞ്ഞു.ഈ ഉടമ്പട യെമന്‍ ജനതയെ സംബന്ധിച്ച് നിര്‍ണായക ചവിട്ടുപടിയാകുമെന്നും, കലാപത്തില്‍ നിന്ന് പിന്‍മാറി എത്രയും വേഗം സുതാര്യത നടപ്പിലാക്കണമെന്ന് യെമനിലെ രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ഥിക്കുന്നതായും മാര്‍ക്ക് ടോണര്‍ പറഞ്ഞു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

11 of 2110111220»|

« Previous Page« Previous « ഉപരോധങ്ങള്‍ വിലപ്പോവില്ല : ഇറാന്‍
Next »Next Page » സൂ ചി യുടെ രാഷ്ട്രീയ പാര്‍ട്ടി വീണ്ടും രജിസ്റ്റര്‍ ചെയ്തു »



  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine