അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കില്ല: അസദ്

November 21st, 2011

ദമാസ്കസ്: അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കില്ലെന്ന് സിറിയന്‍ പ്രസിഡണ്ട് ബഷാറുല്‍ അസദ് വ്യക്തമാക്കി. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തി പ്രാപിക്കുകയും ആഭ്യന്തര യുദ്ധമായി മാറി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സിറിയയില്‍ സമാധാനം പുനസ്ഥാപിക്കുക എന്നത് ഏറെ ബുദ്ധിമുട്ടാണ് എന്ന് ബഷാര്‍ ആസാദ്‌ തന്നെ സമ്മതിക്കുന്നു. പക്ഷെ രാജ്യത്തിനെതിരെ ആയുധമെടുത്തിരിക്കുന്ന ശക്തികളെ ചെറുത്തു തോല്‍പ്പിക്കുമെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഉപരോധം ഒഴിവാക്കാന്‍ അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് അറബ് ലീഗ് നല്‍കിയ അന്തിമ സമയം ശനിയാഴ്ച രാത്രി അവസാനിച്ചതിന് ശേഷമാണ് അസദിന്റെ ഈ പ്രഖ്യാപനം. പ്രശ്നത്തിന് നയതന്ത്ര പരിഹാരം കാണാനാണ് ഇപ്പോഴും അറബ് ലീഗ് ശ്രമം. സമാധാന ഉടമ്പടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സിറിയ മുന്നോട്ടുവെച്ച ഭേദഗതി നിര്‍ദ്ദേശങ്ങള്‍ അറബ് ലീഗ് തള്ളിയിട്ടുണ്ട്. 500 നിരീക്ഷകര്‍ക്കു പകരം 40 പേരെ സ്വീകരിക്കാമെന്ന നിര്‍ദ്ദേശമാണ് നിരാകരിച്ചിരിക്കുന്നത്. എന്നാല്‍ ദമാസ്കസില്‍ പോരാട്ടം രൂക്ഷമായതായാണ് റിപ്പോര്‍ട്ട് സൈനിക വെടിവെപ്പിലും മറ്റും ശനിയാഴ്ച 27 പേരാണ് കൊല്ലപ്പെട്ടു. കൂറുമാറിയ സൈനികരുടെ സഹായത്തോടെ പ്രക്ഷോഭകര്‍ ഔദ്യോഗിക കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. തലസ്ഥാനമായ ദമസ്കസില്‍ ഭരണകക്ഷിയുടെ കെട്ടിടത്തിന് നേരെ ഗ്രനേഡാക്രമണമുണ്ടായി. മാര്‍ച്ചില്‍ പ്രക്ഷോഭം തുടങ്ങിയ ശേഷം ആദ്യമായാണ് തലസ്ഥാന നഗരിയില്‍ ഇത്തരമൊരു ആക്രമണം നടക്കുന്നത്. ഹമായില്‍ രഹസ്യാന്വേണ ഉദ്യോഗസ്ഥരുടെ കാറിന് നേരെ കൂറുമാറിയ സൈനികര്‍ നടത്തിയ ഒളിയാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.

എന്നാല്‍ സിറിയയിലെ ബാഹ്യ സൈനിക ഇടപെടല്‍ ഗള്‍ഫ്‌ മേഖലയെ മുഴുവന്‍ അപകടത്തിലാക്കുമെന്നാണ് അറബ് നേതാക്കളുടെ വിലയിരുത്തപ്പെടുന്നത്‍. സിരിയക്കെതിരെ ഉപരോധ മേര്‍പ്പെടുത്തുന്നതിനോട് അറബ് രാഷ്ട്രങ്ങള്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യതാസമുണ്ട്. അറബ് ലീഗ് മുന്നോട്ടുവെച്ച സമാധാന നിര്‍ദ്ദേശങ്ങള്‍ സിറിയ തത്വത്തില്‍ അംഗീകരിച്ച സ്ഥിതിക്ക് കൂടുതല്‍ ശക്തമായ നിലപാടിലേക്ക് പോകാതെ നയതത്രപരമായി കാര്യങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാകും ഗള്‍ഫ്‌ മേഖലക്ക് നല്ലതെന്ന അഭിപ്രായവും അറബ് ലീഗില്‍ ഉയര്‍ന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉടമ്പടിയില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യം അറബ് ലീഗ് തള്ളി

November 21st, 2011

arab-league-epathram

ദമാസ്കസ്: ജനങ്ങള്‍ക്കു നേരെയുളള സര്‍ക്കാരിന്‍റെ അക്രമം അവസാനിപ്പിക്കണമെന്ന സിറിയക്ക്‌ നല്‍കിയ അന്ത്യശാസനം അറബ് ലീഗിന്‍റെ അവസാനിച്ച നിലക്ക് സമാധാന ഉടമ്പടിയില്‍ ഭേദഗതി വരുത്തണമെന്ന സിറിയയുടെ ആവശ്യം അംഗീകരിക്കില്ലെന്ന് അറബ് ലീഗ് വ്യക്തമാക്കി. അന്ത്യശാസനത്തിന്റെ കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. 500 അംഗ നിരീക്ഷകരെ സിറിയയിലേക്ക് അയക്കുമെന്ന അറബ് ലീഗ് നിര്‍ദേശം പിന്‍വലിക്കണമെന്നു സിറിയ ആവശ്യപ്പെട്ടു. എന്നാല്‍ അറബ് ലീഗ് ആവശ്യം തളളി. ജനങ്ങള്‍ക്കു നേരെ സിറിയന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മരണസംഖ്യ 3,500 കവിഞ്ഞതോടെയാണ് അറബ് ലീഗ് ശക്തമായ നടപടിയുമായി മുന്നോട്ടു പോയത്‌. ജനവാസ കേന്ദ്രങ്ങളില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കുന്നതുള്‍പ്പെടെ അറബ് ലീഗ് മുന്നോട്ടു വച്ച ഉടമ്പടികള്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദ് അംഗീകരിച്ചെങ്കിലും ആക്രമണം തുടരുകയയാണ്. ഇതിനെ തുടര്‍ന്ന് സിറിയയെ അറബ് ലീഗില്‍ നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്നാണ് മൂന്നു ദിവസത്തെ അന്ത്യശാസനവും നല്‍കിയത്. എന്നാല്‍ പ്രസിസന്ധി തുടരുന്ന സാഹചര്യത്തില്‍ സിറിയന്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ അടുത്ത വ്യാഴാഴ്ച കെയ്റോയില്‍ അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. പ്രശ്നം ദമാസ്കസില്‍ പരിഹരിക്കാനായില്ലെങ്കില്‍ സിറിയയ്ക്കെതിരേ കടുത്ത നടപടികളിലേക്കു പോകാനാണു നീക്കം.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലിയോ ടോള്‍സ്റ്റോയി ലോക സാഹിത്യത്തിലെ മഹാപ്രതിഭ

November 20th, 2011

tolstoy-epathram

റഷ്യന്‍ എഴുത്തുകാരനും ചിന്തകനുമായ ലിയോ ടോള്‍സ്റ്റോയി എന്ന മഹാനായ എഴുത്തുകാരന്‍ ഈ ലോകത്തോട്‌ വിട പറഞ്ഞിട്ട് ഇന്നേക്ക് 101 വര്ഷം തികയുന്നു 1910 നവംബര്‍ 20നാണ് അദ്ദേഹം മരണമടഞ്ഞത്‌. റഷ്യന്‍ ജീവിതത്തിന്റെ തനതായ ആവിഷ്കാരത്തിന്റേയും മുനുഷ്യജീവിതത്തിലേയും ചരിത്രത്തിലേയും പ്രശ്നങ്ങളോടുള്ള സമഗ്രമായ സമീപനത്തിന്റേയും പേരില്‍ ടോള്‍സ്റ്റോയിയുടെ രചനകള്‍ ശ്രദ്ധിക്കപ്പെട്ടു. ഒരു ചിന്തകനെന്ന നിലയില്‍, അക്രമാരഹിത പ്രതിരോധമെന്ന ആശയത്തില്‍ അദ്ദേഹം പ്രത്യേകം ഊന്നല്‍ നല്‍കി. അഹിംസാമാര്‍ഗ്ഗം പിന്തുടര്‍ന്ന മഹാത്മാ ഗാന്ധി,മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്‌ തുടങ്ങിയവര്‍, വലിയൊരളവോളം അദ്ദേഹത്തോട് ആശയപര മായി കടപ്പെട്ടിരിക്കുന്നു. യുദ്ധവും സമാധാനവും, അന്നാ കരേനിന എന്നിവയാണ് അദ്ദേഹത്ത്തിറെ ഏറ്റവും പ്രശസ്തമായ കൃതികള്‍. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ റഷ്യയുടെമേലുണ്ടായ നെപ്പോളിയന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, മനുഷ്യചരിത്രത്തിന്റെ ഗതിയെ നിശ്ചയിക്കുന്നതെന്താണെന്ന് അന്വേഷിക്കുകയാണ് ടോള്‍സ്റ്റോയി  യുദ്ധവും സമാധാനവും എന്ന കൃതിയിലൂടെ ചെയ്യുന്നത്. മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട തന്റെ ആദ്യ രചനയായ  ബാല്യം കൗമാരം യൗവ്വനം എന്ന ജീവചരിത്രസംബന്ധിയായ കൃതിയായിരുന്നു. സാധാരണ വായനക്കാര്‍‍ക്ക് രുചിക്കത്തക്കവണ്ണം, ലളിതമായ ശൈലിയില്‍ എഴുതപ്പെട്ട കഥകളാണ്. ഒരുമനുഷ്യന് എത്രമാത്രം ഭൂമിവേണം എന്ന പ്രസിദ്ധകഥ ഇതിന് ഒരുദാഹരണമാണ്.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

സോമാലിയയിലേക്ക് സൈന്യത്തെ അയക്കാമെന്ന് കെനിയ

November 17th, 2011

somalia-civil-war-epathram

മൊഗാദിഷു: ആഭ്യന്തര യുദ്ധം രൂക്ഷമായ സോമാലിയയിലേക്ക് ആഫ്രിക്കന്‍ യൂണിയന്‍ സൈനിക ട്രൂപ്പിനെ സഹായിക്കാന്‍ സൈന്യത്തെ അയക്കാന്‍ തയ്യാറാണെന്ന് കെനിയന്‍ വിദേശ കാര്യ മന്ത്രി മോസേസ്‌ വെറ്റന്ഗുലന്‍ പറഞ്ഞു. ഇപ്പോള്‍ തന്നെ ആഫ്രിക്കന്‍ യൂണിയന്റെ 9000 സൈനികര്‍ അടങ്ങിയ ട്രൂപ് സോമാലിയയില്‍ ഉണ്ട്. ഇതിനു പുറമെയാണ് കെനിയയുടെ വാഗ്ദാനം. അല്‍ ഖ്വൈദ ബന്ധമുണ്ടെന്ന് പറയുന്ന അല്‍ ശബാബ് എന്ന വിമത സംഘത്തിന്റെ ഭീഷണിയെ നേരിടാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സൈന്യങ്ങള്‍ സോമാലിയയില്‍ താവളമുറപ്പിച്ചിട്ടുണ്ട്.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിറ്റോറിയോ ഡിസീക്ക ലോക സിനിമയുടെ വസന്തം

November 12th, 2011

vittorio-de-sica-epathram

ലോകസിനിമാ ചരിത്രത്തില്‍ നിയോറിയലിസത്തിന്റെ മുന്‍ നിരയില്‍ വരുന്ന വ്യക്തിയാണ് വിറ്റോറിയോ ഡിസീക്ക. 1929 ല്‍ നിര്‍മിച്ച റോസ് സ്കാര്‍ലെറ്റ് എന്ന സിനിമയിലൂടെയാണ് അദേഹത്തിന്റെ രംഗപ്രവേശം. ഇറ്റലിയില്‍ ജനിച്ച ഡിസീക്ക നാടകരംഗത്തു നിന്നാണ് സിനിമയിലേക്ക് വരുന്നത്. ഷൂ ഷൈന്‍(1946), ബൈസൈക്കിള്‍ തീവ്സ് (1948) എന്നീ ചിത്രങ്ങളോടെ ഡിസീക്ക ലോകസിനിമ ഭൂപടത്തില്‍ സ്ഥാനം നേടി. യെസ്റ്റെര്‍ഡെ ടുഡെ ടുമാറോ, ടു വുമന്‍, ദി വോയേജ് തുടങ്ങി പതിനാലോളം ചിത്രങ്ങള്‍ ഡിസീക്കയുടെതായുണ്ട്.
രണ്ടു ലോകമഹായുദ്ധങ്ങള്‍ ലോകത്തിനു സമ്മാനിച്ച ദുരിതങ്ങളിലേക്കാണ് ഡിസീക്കയുടെ മനസ്സ് ചലിച്ചത്. യുദ്ധങ്ങള്‍ക്കു ശേഷം യൂറോപ്പിലുണ്ടായ കൊടിയ ദാരിദ്ര്യവും തൊഴിലില്ലായ്മയും അക്രമങ്ങളും ഡിസീക്കയെ ശക്തമായി സ്വാധീനിച്ചു. അതാണ് ഷൂ ഷൈന്‍(1946), ബൈ സൈക്കിള്‍ തീവ്സ് (1948) തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കാന്‍ അദേഹത്തിന് പ്രേരണയായത്. ഈ ചിത്രങ്ങളുടെ വരവോടെ നിയൊ റിയലിസയത്തിനു തുടക്കമാകുകയായിരുന്നു. പല ചലച്ചിത്രകാരന്മാരെയും ഇത് വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഭാരതീയ സിനിമാ ചരിത്രത്തിന്റെ നാഴികക്കല്ലുകളിലൊന്നായ പഥേര്‍ പാഞ്ചാലി എടുക്കുവാന്‍ സത്യജിത് റേയ്ക്ക് പ്രചോദകമായത് ലണ്ടനില്‍ വെച്ച് ബൈ സൈക്കിള്‍ തീവ്സ് കാണാനിടയായതാണ് എന്ന് അദേഹം പറഞ്ഞിട്ടുണ്ട്.
ആല്‍ബെര്‍ട്ടോ മൊറോവിയുടെ റ്റു വുമന്‍ എന്ന നോവലിനെ അധാരമാക്കി ചെയ്ത ചിത്രം, രണ്ടാം ലോകമഹായുദ്ധത്തിനിടെ അധിനിവേശക്കാരായ പട്ടാളക്കാരില്‍ നിന്നും സ്വന്തം മകളുടെ മാനം സംരക്ഷിക്കാനുള്ള ഒരു സ്ത്രീയുടെ കഥയാണ്.
1973 ല്‍ പുറത്തിറങ്ങിയ ദി വോയേജ് ആണ് അദേഹത്തിന്റെ അവസാന ചിത്രം. സ്വന്തം നാട്ടില്‍ അപമാനിതനായ അദേഹം പിന്നീട് ഫ്രാന്‍സിലെത്തി അവിടുത്തെ പൗരത്വം നേടുകയാണുണ്ടായത്. 1974 നവംബര്‍ 13നു മഹാനായ ചലച്ചിത്രകാരന്‍ നമ്മെ വിട്ടുപോയി. ബൈസൈക്കിള്‍ തീവ്സ് എന്ന ക്ലാസിക്‌  സിനിമ ഇന്നും സിനിമാപ്രേമികളുടെ പ്രിയ ചിത്രമാണ്

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാശ്മീര്‍ : തുര്‍ക്കി മാപ്പ് പറഞ്ഞു

November 3rd, 2011

ahmet-davutoglu-epathram

ഇസ്താംബുള്‍ : ഐക്യ രാഷ്ട്ര സഭയില്‍ കാശ്മീര്‍ പ്രശ്നം ഉന്നയിച്ചതില്‍ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് തുര്‍ക്കി ഇന്ത്യയോട്‌ മാപ്പ് പറഞ്ഞു. ഇന്ത്യാക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയതില്‍ തുര്‍ക്കി മാപ്പ് പറയുന്നു എന്ന് തുര്‍ക്കിയുടെ വിദേശ കാര്യ മന്ത്രി അഹമെറ്റ്‌ ദവുതോഗ്ലു പറഞ്ഞു. ഇസ്താംബുള്‍ സമ്മേളനത്തിനിടയില്‍ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണ തുര്‍ക്കി വിദേശ കാര്യ മന്ത്രിയെ ഐക്യ രാഷ്ട്ര സഭയുടെ പൊതു സമ്മേളനത്തില്‍ തുര്‍ക്കിയുടെ പ്രധാന മന്ത്രി കാശ്മീര്‍ പ്രശ്നം പരാമര്ശിച്ചതിലുള്ള ഇന്ത്യയുടെ അതൃപ്തി അറിയിച്ചിരുന്നു.

ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് അറിയിച്ച തുര്‍ക്കിയുടെ വിദേശ കാര്യ മന്ത്രി തങ്ങളുടെ പരാമര്‍ശം ഒരു തരത്തിലും പ്രശ്നത്തെ ആഗോളവല്ക്കരിക്കാന്‍ ഉദ്ദേശിച്ച് ആയിരുന്നില്ല എന്ന് വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ സ്വീഡനു വിട്ടുകൊടുക്കാം: കോടതി

November 2nd, 2011

Julian-Assange-wikileaks-ePathram

ലണ്ടന്‍: കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ നിലനില്‍ക്കുന്നതിനാല്‍ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ  സ്വീഡനു വിട്ടുകൊടുക്കാമെന്ന് ബ്രിട്ടീഷ് കോടതി വ്യക്തമാക്കി. ബലാത്സംഗക്കേസില്‍ വിചാരണ നേരിടുന്നതിന് അസാഞ്ചിനെ വിട്ടുതരണമെന്ന് സ്വീഡന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിട്ടു നല്‍കരുതെന്ന അസാഞ്ചിന്റെ അപേക്ഷ അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഓസ്‌ട്രേലിയക്കാരനായ അസാഞ്ചസ് സ്വീഡനില്‍ താമസിക്കുന്ന കാലത്ത് മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് രണ്ടു സ്ത്രീകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സ്വീഡന്‍ യൂറോപ്യന്‍ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് അസാഞ്ചസിനെ ലണ്ടന്‍ പോലിസാണ് അറസ്റ്റു ചെയ്തത്. അമേരിക്കയുടെ 250000ത്തിലധികം അതീവ  രഹസ്യരേഖകള്‍ തന്റെ വെബ്‌സൈറ്റായ വിക്കിലീക്ക്‌സിലൂടെ പുറത്തുവിട്ടതോടെയാണ് അസാഞ്ചെസ് പ്രശസ്തനായത്. ഇതോടെ അമേരിക്കയടക്കം നിരവധി രാജ്യങ്ങള്‍  അസാഞ്ചെസിനെതിരെ പടയൊരുക്കം നടത്തിയിരുന്നു. സ്വീഡനില്‍ നയതന്ത്രസ്വാതന്ത്ര്യം ലഭിക്കില്ലെന്നും ഏകപക്ഷീയമായ വിധിയാണുണ്ടാവുകയെന്നും അസാഞ്ചെ പറഞ്ഞു . വിധിക്കെതിരേ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നാറ്റോ തലവന്‍ ലിബിയ സന്ദര്‍ശിച്ചു

October 31st, 2011

Anders Fogh-epathram

ട്രിപ്പോളി: ഇന്ന് അര്‍ദ്ധരാത്രിയോടു കൂടി ലിബിയയില്‍ നാറ്റോയുടെ ദൌത്യം അവസാനിക്കുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ആന്‍ഡേഴ്സ് ഫോഗ് റാസ്മുസന്‍ അറിയിച്ചു. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ സന്ദര്‍ശിച്ച അദ്ദേഹം നാറ്റോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ലിബിയയിലേതെന്ന് പറഞ്ഞു. നാറ്റോയുടെ സേവനം ഈവര്‍ഷാവസാനം വരെ തുടരണമെന്ന ലിബിയയിലെ പുതിയ സര്‍ക്കാറിന്റെ അഭ്യര്‍ഥന തള്ളിയാണ് യു. എന്‍. രക്ഷാസമിതി ദൌത്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം പാസാക്കിയത്. കഴിഞ്ഞയാഴ്ചയാണ് ഇതുസംബന്ധിച്ച പ്രമേയം രക്ഷാസമിതി ഏകകണ്ഠേന പാസാക്കിയത്. ഏഴു മാസം നീണ്ട ദൌത്യത്തിനു ശേഷമാണ് നാറ്റോ ലിബിയ വിടുന്നത്. ലിബിയയിലെ സാധാരണക്കാര്‍ക്ക് നേരേ ഗദ്ദാഫി ഭരണകൂടം അഴിച്ചുവിട്ട അതിക്രമത്തെ നേരിടുന്നതിനും അധികാരമേറ്റെടുക്കുന്നതിന് വിമതസേനയെ സഹായിക്കുന്നതിനുമായാണ് നാറ്റോ ഇടപെടലിന് യു. എന്‍. അംഗീകാരം നല്‍കിയത്. നാറ്റോ ദൌത്യം അവസാനിപ്പിക്കുന്നതിനുള്ള പ്രമേയം ബ്രിട്ടനാണ് 15 അംഗ രക്ഷാസമിതിയില്‍ അവതരിപ്പിച്ചത്. അതേ സമയം, ലിബിയയിലെ സാധാരണക്കാര്‍ക്കിടയില്‍ വ്യാപകമായി വിതരണം ചെയ്യപ്പെട്ട പ്രഹരശേഷി കൂടിയ ആയുധങ്ങളും തോക്കുകളും തിരികെവാങ്ങി ജനങ്ങളെ നിരായുധീകരിക്കുകയെന്ന റഷ്യയുടെ പ്രമേയത്തില്‍ യു. എന്‍ തീരുമാനമായിട്ടില്ല.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലിബിയയില്‍ ഇന്ധനടാങ്ക്‌ പൊട്ടിത്തെറിച്ച് നൂറിലേറെ മരണം

October 26th, 2011

fuel-tank-explosion-libya-epathram

ട്രിപോളി: ഗദ്ദാഫിയുടെ അന്ത്യത്തോടെ ആഭ്യന്തര യുദ്ധം കുറഞ്ഞ ലിബിയയിലെ സിര്‍ത്‌ പട്ടണത്തില്‍ ഇന്ധനടാങ്ക്‌ പൊട്ടിത്തെറിച്ച് നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടു. അമ്പതിലേറെ പേര്‍ക്കു പരുക്കേറ്റു. തിങ്കളാഴ്‌ച രാത്രിയാണു സംഭവം. ജനങ്ങള്‍ പരിഭ്രാന്തരായി കെട്ടിടങ്ങളില്‍ നിന്നും ഇറങ്ങിയോടി ഇന്ധനം നിറയ്‌ക്കുന്നതിനായി ആളുകള്‍ വാഹനങ്ങളുമായി ടാങ്കിനടുത്ത്‌ കാത്തുനില്‍ക്കുമ്പോഴായിരുന്നു ദുരന്തമുണ്ടായത്‌. മാനംമുട്ടെ ഉയര്‍ന്ന അഗ്നിനാളങ്ങള്‍ നിയന്ത്രണവിധേയമാക്കാന്‍ 24 മണിക്കൂറിനുശേഷവും അധികൃതര്‍ക്കു കഴിഞ്ഞില്ല. സമീപത്തെ വൈദ്യുതി ജനറേറ്ററിലുണ്ടായ തീപ്പൊരിയാണ് സ്‌ഫോടനത്തിനു കാരണമെന്നു സംശയം. എന്നാല്‍ അട്ടിമറി സാധ്യതയും തള്ളികലയാനകില്ല വിമത സേന വെടിവെച്ചുകൊന്ന മുന്‍ ഭരണാധികാരി മുവമ്മര്‍ ഗദ്ദാഫിയുടെ ജന്മസ്‌ഥലമാണു സിര്‍ത്‌. ഗദ്ദാഫിയെ പിടികൂടുന്നതിനായി നാറ്റോ സേന നടത്തിയ വ്യോമാക്രമണത്തില്‍ പട്ടണത്തിലെ മിക്ക കെട്ടിടങ്ങളും തകര്‍ന്ന നിലയിലാണ്‌. നാറ്റോ ആക്രമണം ശക്‌തമായാതോടെ മുമ്പു 1.2 ലക്ഷത്തോളം വരുന്ന പട്ടണവാസികളില്‍ ഭൂരിപക്ഷം പേരും പലായനം ചെയ്‌തിരുന്നു. അവശേഷിക്കുന്ന സ്വത്തും മറ്റു സമ്പാദ്യങ്ങളും തേടി അവര്‍ തിരിച്ചുവന്നുകൊണ്ടിരിക്കെയാണ്‌ ഇന്ധന ടാങ്കര്‍ സ്‌ഫോടനം ഉണ്ടായത്‌.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗദ്ദാഫി അനുയായികളെ വെടിവെച്ചുകൊന്നു

October 25th, 2011

gaddafi followers executed-epathram

ന്യൂയോര്‍ക്ക്: കൊല്ലപ്പെട്ട ലിബിയന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫിയുടെ 50 ഓളം അനുയായികളെ വിമതര്‍ വെടിവെച്ചുകൊന്നതായി മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വെളിപ്പെടുത്തല്‍. സിര്‍തെയിലുള്ള മഹാരി ഹോട്ടലിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഈ ഹോട്ടല്‍ വിമതരുടെ നിയന്ത്രണത്തില്‍ ആയിരുന്നു. ഇതില്‍ ചിലരുടെ കൈ പിറകില്‍ കെട്ടിയതിനുശേഷം വെടിവെച്ചു കൊന്ന രീതിയിലാണുള്ളത്. ഇത് മനുഷ്യാവകാശ ലംഘനമാണ് എന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വക്താവ്‌ പറഞ്ഞു ലിബിയയിലെ പുതിയ ഭരണകൂടം എത്രയും പെട്ടെന്ന് ഈ കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കാന്‍ തയ്യാറാവണം. ആരാണ് ഇതിനു ഉത്തരവാദിയെന്നു കണ്ടെത്തണം. നാറ്റോയുടെ പക്കല്‍നിന്നും ലഭിച്ച ആയുധങ്ങള്‍ കൊണ്ട് വിമത സേനാംഗങ്ങള്‍ തങ്ങള്‍ക്കു തോന്നിയ പോലെ അതാത് മേഖലകളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ് ഇത് വലിയ അരാജകത്വം സൃഷ്ടിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

12 of 2111121320»|

« Previous Page« Previous « ഗദ്ദാഫിയുടെ മൃതദേഹം അടക്കം ചെയ്തു
Next »Next Page » ലിബിയയില്‍ ഇന്ധനടാങ്ക്‌ പൊട്ടിത്തെറിച്ച് നൂറിലേറെ മരണം »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine