ഗദ്ദാഫിയുടെ മൃതദേഹം അടക്കം ചെയ്തു

October 25th, 2011

gaddafi-dead-body-epathram

ട്രിപോളി: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ലിബിയയിലെ മുന്‍ ഏകാധിപതി കേണല്‍ മുഅമര്‍ ഗദ്ദാഫിയുടെയും മകന്‍ മുതസിമിന്റെയും മൃതദേഹം മരുഭൂമിയിലെ രഹസ്യകേന്ദ്രത്തില്‍ മറവുചെയ്തതായി റിപ്പോര്‍ട്ട്. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ മിസ്രത്തില്‍ നിന്നും കൊണ്ടുപോയതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. നാലുദിവസമായി ഗദ്ദാഫിയുടെ മൃതദേഹം മിസ്രത്തിലെ മാംസസൂക്ഷിപ്പുകേന്ദ്രത്തിലെ ശീതീകരണിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. മൃതദേഹം അഴുകിത്തുടങ്ങിയയതായി ആംനസ്റ്റിയുടെ വക്താവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ പാശ്ചാത്യന്‍ മാധ്യമങ്ങളും ഇതിനെതിരെ രംഗത്ത്‌ വന്നു. ഗദ്ദാഫിയുടെ മൃതദേഹത്തോട്‌ കാണിച്ച അനാദരവ് നീതികരിക്കാനാവില്ല എന്ന് മുന്‍ ക്യുബന്‍ പ്രസിഡന്‍റ് ഫിഡല്‍ കാസ്ട്രോ പറഞ്ഞു.
ജന്മസ്ഥലമായ സിര്‍ത്തില്‍ തന്നെ ഖബറടക്കണമെന്ന് ഗദ്ദാഫിയുടെ മരണപത്രത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അപ്രകാരം ചെയ്യില്ലെന്നും സിര്‍ത്തില്‍ ഖബറടക്കം ചെയ്താല്‍ ഭാവിയില്‍ ഗദ്ദാഫി അനുകൂലികള്‍ക്ക് അദ്ദേഹത്തെ എക്കാലത്തുംസ്മരിക്കുന്നതിന്അവസരമൊരു ക്കലാണെന്നും എന്‍ടിസി പറഞ്ഞിരുന്നു. മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നതിനെച്ചൊല്ലി ഭരണകൂടത്തില്‍ ഭിന്നതയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒക്ടോബര്‍ 20ന് വ്യാഴാഴ്ചയാണ് ഗദ്ദാഫിയെ എന്‍ടിസി സേന വധിച്ചത്. നാറ്റോ ആക്രമണത്തില്‍ പരുക്കേറ്റ് മലിനജലക്കുഴലില്‍ അഭയം തേടി ഗദ്ദാഫിയെ എന്‍ടിസി സേന പിടികൂടി വധിയ്ക്കുകയായിരുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗദ്ദാഫി കൊല്ലപ്പെട്ടു എന്ന് വിമത സൈന്യം

October 20th, 2011

gaddafi-killed-epathram

ട്രിപോളി : സിര്തെയില്‍ നടന്ന കടുത്ത യുദ്ധത്തിനൊടുവില്‍ ലിബിയന്‍ നേതാവ് മുഅമ്മാര്‍ ഗദ്ദാഫിയെ തങ്ങള്‍ വധിച്ചു എന്ന് വിമത സൈന്യം അവകാശപ്പെട്ടു. കൊല്ലപ്പെട്ട ഗദ്ദാഫിയുടെ രക്തം ഒളിക്കുന്ന തലയുമായുള്ള ഫോട്ടോ സൈന്യം പുറത്തു വിട്ടു. തലയ്ക്ക് വെടിയേറ്റാണ് ഗദ്ദാഫി കൊല്ലപ്പെട്ടത് എന്നാണ് സൂചന. ഇതോടെ “അറബ് വസന്തത്തില്‍” കടപുഴകുന്ന അധികാര കേന്ദ്രങ്ങളില്‍ ഏറ്റവും പ്രമുഖമാവും ഈ സംഭവ വികാസം. 42 വര്‍ഷക്കാലം ലിബിയ ഭരിച്ച ഏകാധിപതി ആയിരുന്നു ഗദ്ദാഫി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇസ്രയേലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കില്ലെന്ന് ഐക്യരാഷ്ട്രസഭ

October 15th, 2011

ban-ki-moon-epathram

ന്യൂയോര്‍ക്ക് : ജെറുസലേമില്‍ വീണ്ടും പുതിയ വീടുകള്‍ നിര്‍മ്മിച്ച് കുടിയേറ്റം നടത്താന്‍ നടത്തുന്ന ഇസ്രയേലിന്റെ പദ്ധതികളെ അംഗീകരിക്കാന്‍ ആവില്ലെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. 2600 പുതിയ വീടുകള്‍ നിര്‍മ്മിക്കാനാണ് ഇസ്രയേലിന്റെ പദ്ധതി. എന്നാല്‍ സമാധാനത്തിനായി നടക്കുന്ന ചര്‍ച്ചകള്‍ക്ക്‌ കടക വിരുദ്ധമാണ് ഈ നടപടി എന്നാണ് ഐക്യരാഷ്ട്രസഭയുടെ നിലപാട്‌. ഇത്തരം എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഉടനടി നിര്‍ത്തലാക്കാതെ സമാധാന ചര്‍ച്ചകള്‍ തുടരാന്‍ ആവില്ല എന്നാണ് പലസ്തീന്‍കാര്‍ പറയുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആയിരം പലസ്തീനികള്‍ക്ക് പകരം ഒരു ഇസ്രയേലി

October 12th, 2011

hamas-epathram

ജെറുസലേം : തങ്ങളുടെ ഒരു പോരാളിക്ക് പകരമായി ഇസ്രായേല്‍ 1027 പലസ്തീന്‍ പോരാളികളെ വിട്ടയക്കാന്‍ തീരുമാനിച്ചു. മൂന്നിനെതിരെ ഇരുപത്തിയാറ് വോട്ടുകള്‍ക്കാണ് ഇസ്രയേലി മന്ത്രിസഭ ഈ തീരുമാനം പാസാക്കിയത്‌. അഞ്ചു വര്ഷം മുന്‍പ്‌ ഹമാസ്‌ പിടികൂടിയ സാര്‍ജെന്റ്റ്‌ ഗിലാദ് ഷാലിറ്റിനെ തിരികെ ലഭിക്കാനാണ് തങ്ങള്‍ക്ക് ഭീഷണി ആണെന്ന് അറിഞ്ഞിട്ടും 1027 ഹമാസ്‌ പോരാളികളെ വിട്ടയയ്ക്കാന്‍ ഇസ്രായേല്‍ മന്ത്രിസഭ തീരുമാനിച്ചത്‌. ഈ തീരുമാനത്തിന് എതിരെ വോട്ടു ചെയ്ത മന്ത്രിമാര്‍ ഈ തീരുമാനം ഭീകരതയുടെ വന്‍ വിജയമാണ് എന്ന് അഭിപ്രായപ്പെട്ടു. ഇനിയും തങ്ങളുടെ പോരാളികളെ പിടികൂടുവാനും ഇത് പോലെ വിലപേശുവാനും ഇത് ഹമാസിന് പ്രചോദനം ആവും എന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

സ്വതന്ത്രരാവുന്ന തങ്ങളുടെ പോരാളികള്‍ വീണ്ടും പോരിനിറങ്ങും എന്ന് സിറിയയില്‍ കഴിയുന്ന ഹമാസ്‌ നേതാവ്‌ ഖാലെദ്‌ മാഷാല്‍ പ്രഖ്യാപിച്ചത് ഇസ്രയേലിന്റെ ഭീതിക്ക് ആക്കം കൂട്ടുന്നു.

- ജെ.എസ്.

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

ഇന്ത്യന്‍ മണ്ണില്‍ ചൈനീസ്‌ കയ്യേറ്റം

September 15th, 2011

chinese-frontier-guards-epathram

ന്യൂഡല്‍ഹി : ലഡാക്കിലെ ചുമൂര്‍ പ്രദേശത്ത്‌ ചൈനീസ്‌ സൈന്യം അതിര്‍ത്തിയില്‍ നിന്നും 200 മീറ്ററോളം ഇന്ത്യന്‍ മണ്ണ് കയ്യേറിയതായി സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഈ കഴിഞ്ഞ ഓഗസ്റ്റ്‌ 25നാണ് കയ്യേറ്റം നടന്നത്. കാലാ കാലങ്ങളായി ചുമൂര്‍ തങ്ങളുടെ പ്രദേശമാണ് എന്ന് ചൈന അവകാശപ്പെട്ട് പോന്നിരുന്നു. ഇതിനു പുറമേ ഇന്നലെ ഒരു ചൈനീസ്‌ ഹെലികോപ്റ്റര്‍ ഇവിടെ ഇറങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുഅമ്മര്‍ ഗദ്ദാഫി സിര്‍ത്തില്‍

September 6th, 2011

Muhammar-Gaddafi-epathram

ട്രിപ്പോളി: ലിബിയ ഭരണാധികാരി കേണല്‍ മുഅമ്മര്‍ ഗദ്ദാഫി അദ്ദേഹത്തിന്റെ ജന്മനഗരമായ സിര്‍ത്തിന്റെ പ്രാന്തപ്രദേശത്ത് അഭയം തേടിയതായി വിമത സംഘടനയായ ദേശീയ പരിവര്‍ത്തിത സമിതിയുടെ നേതാവ് അനിസ് ഷെറീഫ് പറഞ്ഞു. സിര്‍ത്തില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ തെക്ക് മാറി ഇപ്പോള്‍ ഗദ്ദാഫിയുണ്ടെന്നും എന്നാല്‍ അദ്ദേഹം സ്ഥിരമായി ഒളിത്താവളം മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ഷെറീഫ് പറഞ്ഞു.

ഗദ്ദാഫി അനുകൂല സൈന്യത്തിന് ഇപ്പോഴും നിയന്ത്രണമുള്ള നഗരങ്ങളിലൊന്നായ സാഭയിലേക്ക് രക്ഷപ്പെടാന്‍ പഴുതു തേടുകയാണ് ഗദ്ദാഫിയെന്നു വിമതര്‍ പറയുന്നു. ഗദ്ദാഫി അനുകൂല സേനകള്‍ ഇനിയും നിയന്ത്രണം വിട്ടൊഴിയാത്ത നഗരങ്ങളില്‍ നിന്നും ഈ മാസം പത്തിനകം വിട്ടൊഴിയണമെന്ന് കഴിഞ്ഞദിവസം വിമതസേന ആവശ്യപ്പെട്ടിരിക്കുന്നു.

ഇതിനിടെ ലിബിയയിലെ സൈനിക നടപടി ഉടന്‍ അവസാനിപ്പിക്കുമെന്നു നാറ്റോ സെക്രട്ടറി ജനറല്‍ ആന്‍ഡേഴ്സ് ഫോഗ് താസ്മുസന്‍. ലിബിയയിലെ നാറ്റോ ദൗത്യം പൂര്‍ത്തിയായില്ലെങ്കിലും ലക്ഷ്യത്തിലെത്തിയിട്ടുണ്ട്. ലിബിയയിലെ ജനങ്ങളുടെ ഭാവി അവരുടെ കൈയിലാണ്. നാറ്റോ സേനയുടെ പിന്മാറ്റം സംബന്ധിച്ചു കൃത്യമായ ദിവസം പറയാന്‍ കഴിയില്ല. എങ്കിലും ഉടന്‍ ഉണ്ടാകുമെന്നാണു കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാകിസ്ഥാനില്‍ വീണ്ടും യു.എസ് മിസൈല്‍ ആക്രമണം

September 5th, 2011

Predator-Drone-epathram

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ വടക്കു പടിഞ്ഞാറന്‍ ഗോത്ര മേഖലയില്‍ യുഎസ് മിസൈല്‍ ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. ഉത്തര വസീറിസ്ഥാനില്‍ അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശത്താണ് പൈലറ്റ്‌ ഇല്ലാത്ത ചെറു വിമാനമായ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്‌ . ഈ വര്‍ഷത്തെ അമ്പതാമത്തെ ആക്രമണമാണിത്. 451 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായി പറയപ്പെടുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗദ്ദാഫി അള്‍ജീരിയയില്‍?

August 28th, 2011

Muhammar-Gaddafi-epathram
ലണ്ടന്‍: ട്രിപ്പോളി നഗരത്തില്‍ രഹസ്യമായുണ്ടാക്കിയ തുരങ്കങ്ങള്‍ വഴി ലിബിയന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. ട്രിപ്പോളിക്ക് സമാന്തരമായി ‘ഭൂമിക്കടിയില്‍ മറ്റൊരു ട്രിപ്പോളി’ സജ്ജമാക്കിയിരുന്നുവെന്നും പറയുന്നു. ഗദ്ദാഫിയും കുടുംബവും അല്ജീരിയയിലേക്ക് കടന്നെന്നു ഈജിപ്ത് വാര്‍ത്താ എജെന്സികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ബുള്ളറ്റ്‌ പ്രൂഫ്‌ വാഹനങ്ങളില്‍ ഇവര്‍ അതിര്‍ത്തി വിട്ടു എന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിക്കുന്നത്.

ഗദ്ദാഫി ഭൂമിക്കടിയില്‍ നിര്‍മിച്ച തുരങ്കങ്ങള്‍ കഴിഞ്ഞ ദിവസം ട്രിപ്പോളിയിലെ വിമതര്‍ കണ്ടെത്തിയിരുന്നു. സുരക്ഷാ സംവിധാനങ്ങളോടെ തുരങ്കത്തിനകത്ത് പരിശോധനയും നടത്തി. രണ്ടു പേര്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ കഴിയുന്ന തുരങ്കത്തില്‍ ഗദ്ദാഫിയും കുടുംബാംഗങ്ങളും ഉപേക്ഷിച്ച ഇത്തരം ചെറുവാഹനങ്ങളും കണ്ടെത്തി. ഇത്തരം വാഹനത്തിലാവും ഗദ്ദാഫി രക്ഷപ്പെട്ടതെന്ന് വിമത നേതാക്കളും പറഞ്ഞു.

അതിനിടെ, ലിബിയയിലെ വിമതര്‍ക്ക് രാജ്യ പുനര്‍നിര്‍മ്മാണത്തിനായി 1.5 ബില്യണ്‍ ഡോളറിന്റെ ധനസഹായം നല്‍കാന്‍ യു.എന്‍ തീരുമാനിച്ചു. അറബ്, യു.എസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ മരവിപ്പിച്ച ലിബിയയുടെ സ്വത്തുകള്‍ തിരിച്ചുനല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലിബിയയുടെ 500 മില്യണ്‍ ഡോളര്‍ സ്വത്താണ് വിവിധ രാജ്യങ്ങള്‍ മരവിപ്പിച്ചിട്ടുള്ളത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുന്ന ലിബിയന്‍ വിമതര്‍ക്കു മാനുഷിക മൂല്യങ്ങള്‍ പരിഗണിച്ചാണ് സ്വത്ത് കൈമാറാന്‍ തീരുമാനിച്ചതെന്ന് യുഎസ് അറിയിച്ചു

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലിബിയയിലെ വെനസ്വലന്‍ എംബസി കൊള്ളയടിച്ചു: ഷാവേസ്‌

August 25th, 2011

Hugo-Chavez-epathram

കാരക്കസ്: ലിബിയയിലെ വെനസ്വലന്‍ എംബസി കൊള്ളയടിച്ചതായി പ്രസിഡന്‍റ് ഹ്യൂഗോ ഷാവേസ് പറഞ്ഞു . വിമതരെ അനകൂലിക്കുന്ന വിദേശ ശക്തികളുടെ ലക്ഷ്യം ലിബിയയിലെ എണ്ണ സമ്പത്താണ് അത് വിമത തിരിച്ചറിയാതെ പോയി എന്നതാണ് വിമതരുടെ പരാജയം. ഇറാഖിലെ സമാന സ്ഥിതി ലിബിയയിലും ഉണ്ടാകാനാണ് സാധ്യത ഗദ്ദാഫി ഭരണകൂടത്തിന്‍റെ വീഴ്ചയോടെ ലിബിയയിലെ നാടകീയ സംഭവങ്ങല്‍ അവസാനിക്കില്ല. ദുരന്തങ്ങള്‍ ആരംഭിക്കുന്നതേയുള്ളു എന്നും നാറ്റോ ആക്രമണത്തെ അപലപിച്ച ഷാവേസ് ലിബിയന്‍ നേതാവായി ഇപ്പോഴും ഗദ്ദാഫിയെയാണു വെനസ്വല അംഗീകരിക്കുന്നതെന്നും ഷാവേസ്‌ കൂട്ടിച്ചേര്‍ത്തു. വിമതസേന ട്രിപ്പൊളിയില്‍ പ്രവേശിക്കുന്ന സമയത്താണ് അക്രമികള്‍ എംബസി കൊള്ളയടിച്ചത് എന്നാണു റിപ്പോര്‍ട്ട്, എന്നാല്‍ കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റവരെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ ഷാവേസ് തയാറായില്ല.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലിബിയയില്‍ ജനാധിപത്യം നടപ്പാക്കും, ഗദ്ദാഫിക്ക് ശിക്ഷ നല്‍കും : വിമതര്‍

August 25th, 2011

libya_rebels-epathram

ട്രിപ്പൊളി: ലിബിയയില്‍ എട്ടു മാസത്തിനുള്ളില്‍ പ്രസിഡന്‍റ്-പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പു നടത്തുമെന്നും, ലിബിയയില്‍ എല്ലാവര്‍ക്കും നീതിയും തുല്യാവകാശവും ഉറപ്പുവരുത്തുന്ന ഭരണഘടന നടപ്പിലാക്കുമെന്നും ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ മുസ്തഫ അബ്ദല്‍ ജലീല്‍ വ്യക്തമാക്കി.ഗദ്ദാഫി ഭരണത്തിന് അന്ത്യമായി. എന്നാല്‍ അദ്ദേഹത്തെ പിടികൂടി വിചാരണ ചെയാതാലേ ഗദ്ദാഫിയുഗം പൂര്‍ണമായി അവസാനിക്കൂ. ഗദ്ദാഫി രാജ്യം വിട്ടില്ല, ഗദ്ദാഫിയെ അറസ്റ്റ് ചെയ്താലേ ആഭ്യന്തര യുദ്ധം തീരൂ. എന്നാല്‍ ഗദ്ദാഫിക്കും കൂട്ടാളികള്‍ക്കും നീതിപൂര്‍വ വിചാരണ ഉറപ്പു വരുത്തണമെന്നാണ് ഇടക്കാല ഭരണസമിതിയുടെ നിലപാട്. വിചാരണ ലിബിയയില്‍ തന്നെ നടത്തും. ലിബിയന്‍ തലസ്ഥാനം ട്രിപ്പൊളിയുടെ നിയന്ത്രണം പിടിക്കാന്‍ നടന്ന മൂന്നു ദിവസം നീണ്ട അന്തിമ പോരാട്ടത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടു. 2,000 പേര്‍ക്കു പരുക്കുപറ്റി. 600 ഗദ്ദാഫി സൈനികര്‍ പിടിയിലായെന്നും അദ്ദേഹം ഫ്രാന്‍സ്-24 ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

13 of 211012131420»|

« Previous Page« Previous « അമേരിക്കയില്‍ മലയാളി യുവതി അറസ്റ്റില്‍
Next »Next Page » ലിബിയയിലെ വെനസ്വലന്‍ എംബസി കൊള്ളയടിച്ചു: ഷാവേസ്‌ »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine