മോസ്കോ: ഭരണകൂടത്തിനെതിരായി ശക്തമായ പ്രക്ഷോഭം നടക്കുന്ന സിറിയയില്‍ നിരപരാധികളായ ജനങ്ങളെ ബഷറല്‍ അസദിന്റെ സൈന്യം കൊന്നൊടുക്കുകയാണെന്നും യു.എന്‍ സമാധാന ഉടമ്പടി ലംഘിച്ച് സൈനിക നടപടി തുടരുന്ന അസാദിനെതിരെ ലോകം മുഴുവന്‍ തിരിയുമ്പോള്‍ റഷ്യ സിറിയക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കണം എന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. സിറിയയില്‍ ഭരണകൂടത്തിനെതിരായനിലപാട് ശക്തമാക്കാന്‍ റഷ്യക്കുമേല്‍ യൂറോപ്യന്‍ യൂണിയന്‍െറ സമ്മര്‍ദം ഉണ്ട്. നൂറിലേറെ സിവിലിയന്മാരുടെ കൊലയില്‍ കലാശിച്ച ഹൗല കൂട്ടക്കുരുതിക്ക് ശേഷവും ബശ്ശാര്‍ ഭരണകൂടത്തോട് മൃദു സമീപനം സ്വീകരിച്ച റഷ്യ, ആക്രമണത്തിന് പിന്നില്‍ വിമത സേനക്കും പങ്കുണ്ടെന്ന നിലപാടാണ് തുടക്കം മുതല്‍ സ്വീകരിച്ചത്.